വോ​യ്സ് കു​വൈ​ത്ത്  ജോ​യ് ന​ന്ദ​ന​ത്തി​നെ ആ​ദ​രി​ച്ചു 

11:06 AM
28/06/2018

കു​വൈ​ത്ത് സി​റ്റി: ഒ​രു പി​ടി മി​ക​ച്ച മ​ല​യാ​ള ആ​ൽ​ബ​ങ്ങ​ൾ​ക്ക് സം​ഗീ​ത സം​വി​ധാ​നം ചെ​യ്ത​തി​ന്​ ശേ​ഷം മ​ല​യാ​ള ച​ല​ച്ചി​ത്ര ലോ​ക​ത്തി​ലേ​ക്ക്​ ചു​വ​ടു​വെ​ച്ച കു​വൈ​ത്തി​ൽ​നി​ന്നു​ള്ള സം​ഗീ​ത സം​വി​ധാ​യ​ക​നും വോ​യ്സ് കു​വൈ​ത്ത്​ ട്ര​ഷ​റ​റു​മാ​യ ജോ​യ് ന​ന്ദ​ന​ത്തി​നെ വി​ശ്വ​ക​ർ​മ ഓ​ർ​ഗ​നൈ​സേ​ഷ​ൻ ഫോ​ർ ഐ​ഡി​യ​ൽ ക​രി​യ​ർ ആ​ൻ​ഡ് എ​ജു​ക്കേ​ഷ​ൻ (വോ​യ്സ് കു​വൈ​ത്ത്) ര​ക്ഷാ​ധി​കാ​രി പി.​ജി. ബി​നു പൊ​ന്നാ​ട​യ​ണി​യി​ച്ച് ആ​ദ​രി​ച്ചു. 
അ​ബ്ബാ​സി​യ സ​ക്സ​സ് ലൈ​ൻ ഓ​ഡി​റ്റോ​റി​യ​ത്തി​ൽ ന​ട​ന്ന ച​ട​ങ്ങി​ൽ പ്ര​സി​ഡ​ൻ​റ് കെ. ​വി​ജ​യ​ൻ അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു. 
ബൈ​ജു വി​ജ​യ​ൻ, ജി.​പി. ബി​ജു, ശ്രീ​ജ ര​വി, രാ​ജേ​ഷ് കു​മാ​ർ, കേ​ളോ​ത്ത് വി​ജ​യ​ൻ എ​ന്നി​വ​ർ സം​സാ​രി​ച്ചു. പ്ര​സി​ഡ​ൻ​റ് കെ. ​വി​ജ​യ​നും ജ​ന​റ​ൽ സെ​ക്ര​ട്ട​റി സു​ശാ​ന്ത് സു​കു​മാ​ര​നും ചേ​ർ​ന്ന് ഉ​പ​ഹാ​രം കൈ​മാ​റി. 
ജോ​യ് ന​ന്ദ​നം മ​റു​പ​ടി പ്ര​സം​ഗം ന​ട​ത്തി. 
ജ​ന​റ​ൽ സെ​ക്ര​ട്ട​റി സു​ശാ​ന്ത് സു​കു​മാ​ര​ൻ സ്വാ​ഗ​ത​വും സെ​ക്ര​ട്ട​റി ര​വി നാ​രാ​യ​ണ​ൻ ന​ന്ദി​യും പ​റ​ഞ്ഞു. 

Loading...
COMMENTS