Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightWorldchevron_right1000 കടന്ന്...

1000 കടന്ന് യുദ്ധക്കുരുതി; തെ​ഹ്റാ​നി​ലും ഇ​സ്ഫ​ഹാ​നി​ലും ആ​ക്ര​മ​ണം രൂ​ക്ഷം

text_fields
bookmark_border
1000 കടന്ന് യുദ്ധക്കുരുതി; തെ​ഹ്റാ​നി​ലും ഇ​സ്ഫ​ഹാ​നി​ലും ആ​ക്ര​മ​ണം രൂ​ക്ഷം
cancel
camera_alt

ഇ​റാ​ൻ ത​ല​സ്ഥാ​ന​മാ​യ തെ​ഹ്റാ​നി​ലെ ഇ​ൻക്വിലാ​ബ് ച​ത്വ​ര​ത്തി​ലെ കെ​ട്ടി​ട​ത്തി​നു​നേ​രെ​യു​ണ്ടാ​യ യു.​എ​സ്-​ഇ​സ്രാ​യേ​ൽ വ്യോ​മാ​ക്ര​മ​ണ​ത്തി​ൽ കൊ​ല്ല​പ്പെ​ട്ട​വ​രു​ടെ മൃ​ത​ദേ​ഹ​ങ്ങ​ൾ പ​രി​ശോ​ധി​ക്കു​ന്ന​വ​ർ

തെ​ഹ്റാ​ൻ/​തെ​ൽ​അ​വീ​വ്: എ​ന്തി​നെ​ന്നു​പോ​ലും വ്യ​ക്ത​മാ​യി നി​ർ​വ​ചി​ക്കാ​തെ, ഇ​റാ​നു​മേ​ൽ തു​ട​രു​ന്ന അ​മേ​രി​ക്ക​ൻ-​ഇ​സ്രാ​യേ​ൽ ആ​ക്ര​മ​ണ​ത്തി​ൽ മ​ര​ണം 1000 ക​ട​ന്നു. ക​ഴി​ഞ്ഞ 24 മ​ണി​ക്കൂ​റി​നി​ടെ രാ​ജ്യ​ത്ത് 200ല​ധി​കം മ​ര​ണം റി​​പ്പോ​ർ​ട്ട് ചെ​യ്തി​ട്ടു​ണ്ട്. ആ​ക്ര​മ​ണം അ​ഞ്ചു​ദി​വ​സം പി​ന്നി​ടു​മ്പോ​ൾ, പ​ശ്ചി​മേ​ഷ്യ​യു​ടെ ക​ര​യും ക​ട​ലും ആ​കാ​ശ​വും ഒ​രു​പോ​ലെ സം​ഘ​ർ​ഷ​ഭ​രി​ത​മാ​യി.

ബു​ധ​നാ​ഴ്ച, ഇ​റാ​ൻ ത​ല​സ്ഥാ​ന​മാ​യ തെ​ഹ്റാ​നി​ൽ അ​തി​ശ​ക്ത​മാ​യ ആ​ക്ര​മ​ണ​മാ​ണ് സം​യു​ക്ത സേ​ന ന​ട​ത്തി​യ​ത്. കൊ​ല്ല​പ്പെ​ട്ട പ​ര​മോ​ന്ന​ത നേ​താ​വ് ആ​യ​ത്തു​ല്ല അ​ലി ഖാം​ന​ഈ​യു​ടെ സം​സ്കാ​ര ച​ട​ങ്ങു​ക​ൾ ബു​ധ​നാ​ഴ്ച വൈ​കീ​ട്ടോ​ടെ ആ​രം​ഭി​ക്കാ​നി​രി​ക്കെ​യാ​ണ് ഇ​റാ​നി​ലെ ത​ന്ത്ര​പ്ര​ധാ​ന കേ​ന്ദ്ര​ങ്ങ​ളി​ൽ ആ​ക്ര​മ​ണം ക​ടു​പ്പി​ച്ച​ത്. തെ​ഹ്റാ​നി​ൽ പ്ര​സി​ഡ​ന്റി​ന്റെ കാ​ര്യാ​ല​യ​ത്തി​നു​നേ​രെ ആ​ക്ര​മ​ണ​മു​ണ്ടാ​യ​താ​യി റി​പ്പോ​ർ​ട്ടു​ണ്ട്. ത​ന്ത്ര​പ്ര​ധാ​ന​ മേ​ഖ​ല​യാ​യ ഇ​സ്ഫ​ഹാ​നി​ലും ക​ടു​ത്ത ബോം​ബി​ങ്ങാ​ണ്. ഇ​തി​നി​ടെ, ഖാം​ന​ഈ​യു​ടെ മ​ക​ൻ 56കാ​ര​നാ​യ മു​ജ്ത​ബ ഖാം​ന​ഈ​യാ​യി​രി​ക്കും രാ​ജ്യ​ത്തി​ന്റെ അ​ടു​ത്ത പ​ര​മോ​ന്ന​ത നേ​താ​വെ​ന്നാ​ണ് ക​രു​ത​പ്പെ​ടു​ന്ന​ത്. ഇ​ക്കാ​ര്യം സ്ഥി​രീ​ക​രി​ച്ചി​ട്ടി​ല്ല. അ​തേ​സ​മ​യം, ആ​ര് തെ​ര​ഞ്ഞെ​ടു​ക്ക​പ്പെ​ട്ടാ​ലും അ​വ​ർ​ക്ക് ഖാം​ന​ഈ​യു​ടെ വി​ധി​യാ​യി​രി​ക്കു​മെ​ന്ന് ഇ​സ്രാ​യേ​ൽ പ്ര​തി​രോ​ധ​മ​ന്ത്രി ഇ​സ്രാ​യേ​ൽ കാ​റ്റ്സ് ഭീ​ഷ​ണി മു​ഴ​ക്കി.

പ്ര​തി​രോ​ധി​ച്ച് ഇ​റാ​നും

അ​റ​ബ് രാ​ജ്യ​ങ്ങ​ളി​ലെ യു.​എ​സ് സൈ​നി​ക നി​ല​യ​ങ്ങ​ൾ​ക്കു​നേ​രെ​യും ഇ​സ്രാ​യേ​ലി​നെ​യും ല​ക്ഷ്യ​മി​ട്ടു​ള്ള ഇ​റാ​ന്റെ പ്ര​ത്യാ​​ക്ര​മ​ണ​ങ്ങ​ളും തു​ട​രു​ക​യാ​ണ്. ഇ​രു രാ​ജ്യ​ങ്ങ​ളു​ടെ​യും കേ​ന്ദ്ര​ങ്ങ​ൾ ല​ക്ഷ്യ​മി​ട്ട് 24 മ​ണി​ക്കൂ​റി​നി​ടെ 40 മി​സൈ​ലു​ക​ൾ തൊ​ടു​ത്തു​വെ​ന്ന് ഇ​റാ​ൻ സൈ​നി​ക വൃ​ത്ത​ങ്ങ​ൾ വ്യ​ക്ത​മാ​ക്കി. സൗ​ദി അ​റേ​ബ്യ​യി​ലെ റാ​സ് ത​നൂ​റ എ​ണ്ണ ശു​ദ്ധീ​ക​ര​ണ ശാ​ല​ക്കു​നേ​രെ​യു​ണ്ടാ​യ ഡ്രോ​ൺ ആ​​ക്ര​മ​ണ​ശ്ര​മം സൗ​ദി പ്ര​തി​രോ​ധ സേ​ന ത​ക​ർ​ത്തു. ദു​ബൈ​യി​ലെ യു.​എ​സ് കോ​ൺ​സു​ലേ​റ്റി​നു​നേ​രെ​യു​ണ്ടാ​യ ആ​ക്ര​മ​ണ​ശ്ര​മ​വും വി​ഫ​ല​മാ​ക്കി.

മേ​ഖ​ല​യി​ലെ എ​ല്ലാ എം​ബ​സി​ക​ളും യു.​എ​സ് അ​ട​ച്ചി​രി​ക്കു​ക​യാ​ണ്. ഗ​ൾ​ഫ് രാ​ജ്യ​ങ്ങ​ൾ​ക്ക് പ്ര​തി​രോ​ധ​മൊ​രു​ക്കു​മെ​ന്ന് ഫ്ര​ഞ്ച് പ്ര​സി​ഡ​ന്റ് ഇ​മ്മാ​നു​വ​ൽ മാ​ക്രോ​ൺ പ​റ​ഞ്ഞു. മേ​ഖ​ല​യി​ലേ​ക്ക് വി​മാ​ന​വാ​ഹി​നി​ക്ക​പ്പ​ൽ അ​യ​ച്ചു​വെ​ന്നും അ​​ദ്ദേ​ഹം പ​റ​ഞ്ഞു. ലോ​ക​ത്തി​ലെ ഏ​റ്റ​വും വ​ലി​യ എ​ണ്ണ ഗ​താ​ഗ​ത പാ​ത​ക​ളി​ലൊ​ന്നാ​യ ഹു​ർ​മു​സ് ഇ​ട​നാ​ഴി ഇ​റാ​ൻ അ​ട​ച്ചി​ട്ടു​ണ്ട്. ഇ​തു​വ​ഴി പോ​കു​ന്ന ക​പ്പ​ലു​ക​ൾ അ​ഗ്നി​ക്കി​ര​യാ​ക്കു​മെ​ന്നും മു​ന്ന​റി​യി​പ്പ് ന​ൽ​കി​യി​രു​ന്നു. എ​ന്നാ​ൽ, ഹു​ർ​മു​സി​ന്റെ നി​യ​ന്ത്ര​ണം പി​ടി​ച്ചെ​ടു​ക്കാ​നു​ള്ള ശ്ര​മ​ത്തി​ലാ​ണ് യു.​എ​സ്.

ഇ​തി​നി​ടെ, ഇ​റാ​ൻ ആ​ക്ര​മ​ണ​ത്തി​നു​പി​ന്നാ​ലെ ല​ബ​നാ​ൻ പി​ടി​ച്ചെ​ടു​ക്കാ​നു​ള്ള നീ​ക്ക​ത്തി​ലാ​ണ് ഇ​സ്രാ​യേ​ൽ. തി​ങ്ക​ളാ​ഴ്ച മു​ത​ൽ, ബൈ​റൂ​ത്തി​ൽ ഹി​സ്ബു​ല്ല കേ​ന്ദ്ര​ങ്ങ​ൾ ല​ക്ഷ്യ​മാ​ക്കി ഇ​സ്രാ​യേ​ൽ വ്യോ​മാ​ക്ര​മ​ണം ന​ട​ത്തു​ന്നു​ണ്ട്. ക​ഴി​ഞ്ഞ​ദി​വ​സം മു​ത​ൽ ക​ര​യാ​ക്ര​മ​ണ​വും ആ​രം​ഭി​ച്ചു. മേ​ഖ​ല​യി​ലെ 80 ഗ്രാ​മ​ങ്ങ​ളി​ൽ​നി​ന്ന് ആ​ളു​ക​ൾ ഒ​ഴി​ഞ്ഞു​പോ​യ​താ​യാ​ണ് റി​പ്പോ​ർ​ട്ട്. അ​ര ല​ക്ഷ​ത്തി​ല​ധി​കം പേ​ർ ഇ​തി​ന​കം പ​ലാ​യ​നം ചെ​യ്തു. ബു​ധ​നാ​ഴ്ച ഹി​സ്ബു​ല്ല​യു​ടെ പ്ര​ത്യാ​ക്ര​മ​ണ​വും ന​ട​ന്നു. ല​ബ​നാ​നി​ൽ ഇ​തി​ന​കം 60ല​ധി​കം പേ​ർ കൊ​ല്ല​പ്പെ​ട്ടു.

ഇറാൻ കപ്പൽ മുക്കി യു.എസ്; 80 മരണം

കൊ​ളം​ബോ: ഇ​റാ​ൻ യു​ദ്ധ​ക്ക​പ്പ​ൽ ഇ​ന്ത്യ​ൻ മ​ഹാ​സ​മു​ദ്ര​ത്തി​ൽ യു.​എ​സ് മു​ക്കി. വി​ശാ​ഖ​പ​ട്ട​ണ​ത്ത് ന​ട​ന്ന ‘മി​ല​ൻ’ അ​ന്താ​രാ​ഷ്ട്ര നാ​വി​കാ​ഭ്യാ​സം ക​ഴി​ഞ്ഞ് മ​ട​ങ്ങി​യ​ ‘ഐ​റി​സ്‍ ദേ​ന’ ക​പ്പ​ലാ​ണ് ശ്രീലങ്കൻ തീരത്ത് അ​മേ​രി​ക്ക​ൻ ആ​ക്ര​മ​ണ​ത്തി​ൽ ത​ക​ർ​ന്ന​ത്. 80ലേ​റെ പേ​ർ കൊ​ല്ല​പ്പെ​ട്ട​താ​യാ​ണ് പ്രാ​ഥ​മി​ക ക​ണ​ക്ക്. 180 പേ​രാ​ണ് ക​പ്പ​ലി​ലു​ണ്ടാ​യി​രു​ന്ന​ത്. 32 നാ​വി​ക​രെ ശ്രീ​ല​ങ്ക​ൻ നാ​വി​ക സേ​ന ര​ക്ഷ​പ്പെ​ടു​ത്തി. അ​ന്ത​ർ​വാ​ഹി​നി​യി​ൽ​നി​ന്നു​ള്ള ടോർപിഡോ ഏ​റ്റാ​ണ് ക​പ്പ​ൽ മു​ങ്ങി​യ​തെ​ന്ന് യു.​എ​സ് പ്ര​തി​രോ​ധ സെ​ക്ര​ട്ട​റി പീ​റ്റ​ർ ഹെ​ഗ്സേ​ത്ത് പ​റ​ഞ്ഞു.

ഫെ​ബ്രു​വ​രി 25ന് ​ബം​ഗാ​ൾ ഉ​ൾ​ക്ക​ട​ലി​ൽ സമാപിച്ച നാ​വി​കാ​ഭ്യാ​സം ക​ഴി​ഞ്ഞ് ഇ​റാ​നി​ലേ​ക്ക് തി​രി​ച്ച​താ​യി​രു​ന്നു. അ​പാ​യ സ​ന്ദേ​ശം ല​ഭി​ച്ച​തി​നെ തു​ട​ർ​ന്ന് നാ​വി​ക സേ​ന​യെ​ത്തി 32 പേ​രെ ര​ക്ഷ​​പ്പെ​ടു​ത്തി ഗാ​ലി തു​റ​മു​ഖ​ത്തെ ആ​ശു​പ​ത്രി​യി​ലെ​ത്തി​ച്ച​താ​യി ശ്രീ​ല​ങ്ക അ​റി​യി​ച്ചു. കൂ​ടു​ത​ൽ പേ​ർ​ക്കാ​യി തി​ര​ച്ചി​ൽ തു​ട​രു​ക​യാ​ണ്. ശ്രീ​ല​ങ്ക​ൻ ജ​ലാ​തി​ർ​ത്തി​ക്ക് പു​റ​ത്താ​ണ് സം​ഭ​വ​മെ​ന്നും ര​ക്ഷാ​പ്ര​വ​ർ​ത്ത​ന​ത്തി​ന് ബോ​ട്ടു​ക​ളെ​ത്തി​യ​പ്പോ​ൾ എ​ണ്ണ​പ്പാ​ട മാ​ത്ര​മാ​ണ് കാ​ണാ​നാ​യ​തെ​ന്നും ശ്രീ​ല​ങ്ക​ൻ നാ​വി​ക സേ​ന ക​മാ​ൻ​ഡ​ർ ബു​ദ്ധി​ക സ​മ്പ​ത്ത് പ​റ​ഞ്ഞു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:World NewsIsrael Iran WarIran US TensionsIran Israel Tensions
News Summary - Iran US Israel War: Death toll surpasses 1000
Next Story