ദു​രി​ത​മ​നു​ഭ​വി​ക്കു​ന്ന​വ​ർ​ക്ക്​  സ​ഹാ​യ​വു​മാ​യി ഐ.​സി.‌​ആ​ർ‌.​എ​ഫ്

08:14 AM
28/05/2020
​െഎ.​സി.​ആ​ർ.​എ​ഫ്​ ഒ​രു​ക്കി​യ ഭ​ക്ഷ​ണ​ കി​റ്റു​ക​ൾ
മ​നാ​മ: കോ​വി​ഡി​നെ​ത്തു​ട​ർ​ന്ന്​ ദു​രി​തം അ​നു​ഭ​വി​ക്കു​ന്ന​വ​രെ സ​ഹാ​യി​ക്കാ​ൻ വി​വി​ധ സ​ഹാ​യ പ​ദ്ധ​തി​ക​ളു​മാ​യി ഐ.​സി.‌​ആ​ർ‌.​എ​ഫ്. ആ​ൻ​റി​സെ​പ്റ്റി​ക് സോ​പ്പു​ക​ളു​ടെ വി​ത​ര​ണം, ബോ​ധ​വ​ത്​​ക​ര​ണ ഫ്ല​യ​റു​ക​ളു​ടെ വി​ത​ര​ണം, ഫു​ഡ് സ​പ്പോ​ർ​ട്ട് കി​റ്റു​ക​ളു​ടെ വി​ത​ര​ണം, മാ​സ്​​ക്​ വി​ത​ര​ണം, മാ​ന​സി​ക പി​ന്തു​ണ ന​ൽ​കു​ക തു​ട​ങ്ങി​യ പ​ദ്ധ​തി​ക​ളാ​ണ്​ ന​ട​പ്പാ​ക്കി​യ​തെ​ന്ന്​ ചെ​യ​ർ​മാ​ൻ അ​രു​ൾ​ദാ​സ് തോ​മ​സ്  പ​റ​ഞ്ഞു. ഇ​ന്ത്യ​ൻ ക​മ്യൂ​ണി​റ്റി​യി​ൽ നി​ന്നു​ള്ള ആ​വ​ശ്യ​ങ്ങ​ൾ പ​രി​ഹ​രി​ക്കു​ന്ന​തി​ന് ഇ​ന്ത്യ​യി​ലെ വി​വി​ധ സം​സ്ഥാ​ന​ങ്ങ​ളി​ൽ​നി​ന്നു​ള്ള അം​ഗ​ങ്ങ​ൾ ഉ​ൾ​പ്പെ​ട്ട പ്ര​ത്യേ​ക ടീ​മു​ക​ളെ നി​യ​മി​ച്ചി​ട്ടു​ണ്ട്.
പ്ര​യാ​സ​പ്പെ​ടു​ന്ന​വ​ർ​ക്കാ​യി ഇ​തു​വ​രെ 2000 ഫു​ഡ് കി​റ്റു​ക​ൾ വി​ത​ര​ണം ചെ​യ്​​തു. ലേ​ബ​ർ ക്യാ​മ്പു​ക​ളി​ൽ 4000 ല​ധി​കം ആ​ൻ​റി ബാ​ക്ടീ​രി​യ​ൽ സോ​പ്പു​ക​ൾ ന​ൽ​കി. വി​വി​ധ ഭാ​ഷ​ക​ളി​ൽ ബോ​ധ​വ​ത്​​ക​ര​ണ വി​ഡി​യോ​ക​ളും പു​റ​ത്തി​റ​ക്കി. ഇ​ന്ത്യ​ൻ എം​ബ​സി​യു​ടെ സ​ഹാ​യ​ത്തോ​ടെ ഇ​തു​വ​രെ 10,000 ത്തി​ല​ധി​കം മാ​സ്​​ക്കു​ക​ൾ ബ​ഹ്‌​റൈ​നി​ലെ വി​വി​ധ സ്ഥ​ല​ങ്ങ​ളി​ൽ വി​ത​ര​ണം ചെ​യ്​​തു.
 മാ​ന​സി​ക ക്ഷേ​മ​ത്തി​നാ​യി ഡോ. ​ബാ​ബു രാ​മ​ച​ന്ദ്ര​​െൻറ നേ​തൃ​ത്വ​ത്തി​ൽ വി​ദ​ഗ്​​ധ​രെ ഉ​ൾ​പ്പെ​ടു​ത്തി പ്ര​ത്യേ​ക ടീ​മി​നെ നി​​യോ​ഗി​ച്ചി​ട്ടു​ണ്ട്. കൂ​ടു​ത​ൽ വി​വ​ര​ങ്ങ​ൾ​ക്ക്​ 39224482 (ജോ​ൺ ഫി​ലി​പ്പ്), 39653007 (പ​ങ്ക​ജ് ന​ല്ലൂ​ർ) എ​ന്നീ ന​മ്പ​റു​ക​ളി​ൽ ബ​ന്ധ​പ്പെ​ടാ​വു​ന്ന​താ​ണ്. 
Loading...
COMMENTS