ബ​ഹ്​​റൈ​നി​ൽ ബസ്​ യാത്രക്ക്​ ജൂൺ ഒന്നുമുതൽ  ‘ഗോ കാർഡ്​’ നിർബന്ധം

08:03 AM
28/05/2020
മ​നാ​മ: ജൂ​ൺ ഒ​ന്ന്​ മു​ത​ൽ ബ​ഹ്​​റൈ​നി​ൽ ബ​സ്​ യാ​ത്ര​ക്ക്​ ‘ഗോ ​കാ​ർ​ഡ്​’ നി​ർ​ബ​ന്ധം. കാ​ഷ്​ ആ​യി ഇ​നി ടി​ക്ക​റ്റ്​ നി​ര​ക്ക്​ സ്വീ​ക​രി​ക്കി​ല്ല. 500 ഫി​ൽ​സാ​ണ്​ ഗോ ​കാ​ർ​ഡി​​െൻറ വി​ല. മ​നാ​മ, മു​ഹ​റ​ഖ്, ഇ​സാ ടൗ​ൺ ബ​സ്​ സ്​​റ്റേ​ഷ​നു​ക​ളി​ൽ​നി​ന്ന്​ കാ​ർ​ഡ്​ വാ​ങ്ങാം. ഇ​വി​ടെ​യു​ള്ള ടി​ക്ക​റ്റ്​ മെ​ഷീ​നു​ക​ളി​ൽ​നി​ന്നും കാ​ർ​ഡ്​ ല​ഭ്യ​മാ​ണ്. 
ഇ​തി​നു​പു​റ​മേ, വി​മാ​ന​ത്താ​വ​ളം, യൂ​നി​വേ​ഴ്​​സി​റ്റി ഒാ​ഫ്​ ബ​ഹ്​​റൈ​ൻ (അ​ധ്യാ​പ​ക​ർ​ക്കും വി​ദ്യാ​ർ​ഥി​ക​ൾ​ക്കും മാ​ത്രം), ബ​ഹ്​​റൈ​നി​ൽ എ​ല്ലാ​യി​ട​ത്തു​മു​ള്ള സെ​യി​ൽ​സ്​ ടീം, ​ഡ്രൈ​വ​ർ എ​ന്നി​വ​രി​ൽ​നി​ന്നും കാ​ർ​ഡ്​ വാ​ങ്ങാം. മൊ​ബൈ​ൽ ഫോ​ണി​ൽ ടോ​പ്​ അ​പ്​ ചെ​യ്യു​ന്ന​തു​പോ​ലെ ഇൗ ​കാ​ർ​ഡും റീ​ചാ​ർ​ജ്​ ചെ​യ്യാം. 500 ഫി​ൽ​സ്​ കൊ​ടു​ത്ത്​ കാ​ർ​ഡ്​ വാ​ങ്ങു​േ​മ്പാ​ൾ ബാ​ല​ൻ​സ്​ പൂ​ജ്യം ആ​യി​രി​ക്കും. ഇ​തി​ൽ ആ​വ​ശ്യ​മാ​യ തു​ക റീ​ചാ​ർ​ജ്​ ചെ​യ്യ​ണം. ഡ്രൈ​വ​ർ, സെ​യി​ൽ​സ്​ ടീം ​എ​ന്നി​വ​രി​ൽ​നി​ന്ന്​ കാ​ർ​ഡ്​ വാ​ങ്ങു​​േ​മ്പാ​ൾ ഒ​രു ദി​നാ​റാ​ണ്​ വി​ല. ഇ​തി​ൽ 500 ഫി​ൽ​സ്​ ബാ​ല​ൻ​സ്​ ഉ​ണ്ടാ​കും. 50 ദി​നാ​റി​ന്​ വ​രെ ടോ​പ്​ അ​പ്​ ചെ​യ്യാ​വു​ന്ന​താ​ണ്. ബാ​ല​ൻ​സ് തു​ക​ക്ക്​​ കാ​ലാ​വ​ധി പ​രി​ധി​യി​ല്ല. 10 വ​ർ​ഷ​മാ​ണ്​ ഗോ ​കാ​ർ​ഡി​​െൻറ കാ​ലാ​വ​ധി.
ടി​ക്ക​റ്റ്​ ഒാ​ഫി​സി​ൽ​നി​ന്ന്​ ഫോ​േ​ട്ടാ പ​തി​ച്ച വ്യ​ക്​​തി​ഗ​ത കാ​ർ​ഡ്​ വാ​ങ്ങു​ക​യാ​ണെ​ങ്കി​ൽ കാ​ർ​ഡ്​ ന​ഷ്​​ട​പ്പെ​ട്ടാ​ലും ബാ​ല​ൻ​സ്​ തു​ക പു​തി​യ കാ​ർ​ഡി​ലേ​ക്ക്​ മാ​റ്റി​ന​ൽ​കും. ടോ​പ്​ അ​പ്പ്​ ചെ​യ്യാ​ൻ മ​നാ​മ, മു​ഹ​റ​ഖ്, ഇ​സാ ടൗ​ൺ ബ​സ്​ സ്​​റ്റേ​ഷ​നു​ക​ളി​ലും ടി​ക്ക​റ്റ്​ മെ​ഷീ​നു​ക​ളി​ലും സൗ​ക​ര്യ​മു​ണ്ടാ​കും. ബ​സി​നു​ള്ളി​ലെ ടി​ക്ക​റ്റ്​ മെ​ഷീ​നി​ൽ​നി​ന്നും ടോ​പ്​ അ​പ്പ്​ ചെ​യ്യാ​വു​ന്ന​താ​ണ്. എ​സ്.​ടി.​സി പേ, ​ബി വാ​ല​റ്റ്​/​ബെ​ന​ഫി​റ്റ്​ പേ, ​സ​ദാ​ദ്​ മെ​ഷീ​ൻ, പോ​സ്​​റ്റ്​ ഒാ​ഫി​സ്, ക​ട​ക​ൾ എ​ന്നി​വ വ​ഴി​യും ടോ​പ്​ അ​പ്പ്​ സൗ​ക​ര്യം വൈ​കാ​തെ ഒ​രു​ക്കു​മെ​ന്ന്​ അ​ധി​കൃ​ത​ർ അ​റി​യി​ച്ചു. 
ഒ​റ്റ​ത്ത​വ​ണ യാ​ത്ര​ക്ക്​ ഗോ ​കാ​ർ​ഡ്​ വ​ഴി 250 ഫി​ൽ​സ്​ ആ​ണ്​ നി​ര​ക്ക്. കാ​ഷ്​ ആ​യി ന​ൽ​കു​ക​യാ​ണെ​ങ്കി​ൽ ഇ​ത്​ 300 ഫി​ൽ​സ്​ ആ​യി​രു​ന്നു. 600 ഫി​ൽ​സ്​ കൊ​ടു​ത്താ​ൽ ഒ​രു ദി​വ​സം എ​ത്ര ത​വ​ണ വേ​ണ​മെ​ങ്കി​ലും യാ​ത്ര ചെ​യ്യാം. ഒ​രാ​ഴ്​​ച​ത്തേ​ക്ക്​ മൂ​ന്ന്​ ദി​നാ​റും ഒ​രു മാ​സ​ത്തേ​ക്ക്​ (28 ദി​വ​സം) 12 ദി​നാ​റു​മാ​ണ്​ നി​ര​ക്ക്. 
Loading...
COMMENTS