‘കളിക്കളം’ ക്യാമ്പിൽ വാർത്തകളെ വിശകലനം ചെയ്​ത്​ കുരുന്നുകൾ 

10:15 AM
08/08/2019
ബഹ്​റൈൻ കേരളീയ സമാജത്തിലെ സമ്മർ ക്യാമ്പായ ‘കളിക്കള’ത്തിൽ കുട്ടികൾ വാർത്താവലോകന പരിപാടിയിൽ
മനാമ: ബഹ്​റൈൻ കേരളീയ സമാജത്തിൽ പത്രവാർത്തകളെക്കുറിച്ചുള്ള കുട്ടികളുടെ  പ്ര​േത്യക അവലോകന പരിപാടി നടന്നു. ഇതിനായി ‘ഗൾഫ്​ മാധ്യമം’ കുട്ടികൾക്ക്​ വിതരണം ചെയ്​തിരുന്നു. പത്രം വായിച്ചശേഷമാണ്​ തങ്ങള​ുടെ വിത്യസ്​ത അഭിപ്രായങ്ങൾ കുട്ടികൾ തുറന്നുപറഞ്ഞത്​. 
സോഷ്യൽ മീഡിയയുടെ കാലത്ത്​ വാർത്തകൾ ലഭിക്കാൻ ബുദ്ധിമുട്ട്​ ഇ​െല്ലങ്കിലും അതിൽ വരുന്ന എല്ലാ വാർത്തകളും സത്യമാണെന്ന്​ മനസിലാക്കാൻ വിഷമം നേരിടുന്നുണ്ടെന്ന്​ കുട്ടികൾ സൂചിപ്പിച്ചു. 
ദിനപത്രങ്ങളിൽ വരുന്ന വാർത്തകൾക്ക്​ കൂടുതൽ ആധികാരികത ഉണ്ടാകും എന്നത്​ വലിയ കാര്യമാണെന്നും കുട്ടികൾ അഭി​പ്രായപ്പെട്ടു. കേരളത്തിലെ വാർത്തകൾ  ‘ഗൾഫ്മാധ്യമം’ വഴി പ്രവാസലോകത്ത്​ ലഭിക്കുന്നത്​ വലിയ സഹായമാണെന്നും കുട്ടികൾ പറഞ്ഞു. 
Loading...
COMMENTS