‘കെ.സി.എ ഓണം പൊന്നോണം’  സംഘാടക സമിതി രൂപവത്​കരിച്ചു

09:57 AM
08/08/2019
കെ.സി.എ ഓണം പൊന്നോണം 2019 സംഘാടക സമിതി

മനാമ: സുവർണ്ണ ജൂബിലിയുടെ നിറവിൽ നിൽക്കുന്ന കേരള കാത്തലിക് അസോസിയേഷൻ  ‘ഓണം പൊന്നോണം 2019’ നടത്തിപ്പിനുവേണ്ടി  വിപുലമായ 50 അംഗ  സംഘാടക  സമിതിയുടെ രൂപവത്​ക്കരണവും വിവിധ സബ് കമ്മിറ്റികളുടെ രൂപവത്​ക്കരണവും ഇന്ത്യൻ ഡിലൈറ്റ് റസ്റ്റോറൻറിൽ നടന്നു.

സെപ്റ്റംബർ അഞ്ചുമുതൽ  20 വരെ നീളുന്ന ഓണാഘോഷ പരിപാടിയുടെ മുഖ്യ ആകർഷണം മുഖ്യാതിഥിയായി ശ്രീകുമാരൻതമ്പി എത്തിച്ചേരുന്നു എന്നതാണെന്ന്​ സംഘാടകർ പറഞ്ഞു. അതിനൊപ്പം   ബഹ്റൈനിലെ വിവിധ ലേബർ ക്യാമ്പുകളിൽ നിന്നുള്ള ആയിരം തൊഴിലാളികൾക്ക്​ സൗജന്യ ഓണസദ്യയും വിളമ്പും.  
പരിപാടികൾക്കായി വിപുലമായ ഒരുക്കം ആരംഭിച്ചതായി  പ്രസിഡൻറ്​ സേവി  മാത്തുണ്ണി, സെക്രട്ടറി വർഗീസ് ജോസഫ് എന്നിവർ പറഞ്ഞു. ഓണാഘോഷങ്ങളുടെ ജനറൽ കൺവീനർ ജോഷി വിതയത്തിൽ സ്വാഗതം ആശംസിച്ച ചടങ്ങിൽ,  രക്ഷാധികാരി പി. പി. ചാക്കുണ്ണി, കോർ ഗ്രൂപ്പ് ചെയർമാൻ വർഗീസ് കാരക്കൽ,  സ്പോൺസർഷിപ് കമ്മിറ്റി കൺവീനർ കെ. പി. ജോസ്, ഓണസദ്യ കൺവീനർ ഫ്രാൻസിസ് കൈതാരത്ത് തുടങ്ങിയവർ സംസാരിച്ചു.  
തുടർന്ന് ഓണസദ്യക്ക് വേണ്ടിയുള്ള ഡോണർ പാസ്സ് ലോഞ്ചിങ്, വിതരണം എന്നിവയും നടന്നു.  മുതിർന്ന അംഗങ്ങൾ ചടങ്ങിൽ സംസാരിച്ചു.

Loading...
COMMENTS