പ്രതിപക്ഷ പ്രതിനിധികളുടെ രാജി:  ലോക കേരള സഭയുടെ തിളക്കം കെടുന്നു

ലോക കേരള സഭ സമ്മേളനത്തിൽ മുഖ്യമന്ത്രി പിണറായി വിജയൻ സംസാരിക്കുന്നു (ഫയൽഫോ​േട്ടാ)
മനാമ: കോൺഗ്രസ്​, മുസ്​ലീം ലീഗ്​ പ്രതിനിധികളുടെ രാജി ഉണ്ടായത് പ്രവാസ സമൂഹത്തിൽ ലോക കേരള സഭയുടെ തിളക്കം കെടുത്തുന്നു. ലോക കേരള സഭയുടെ വിവിധ പ്രവർത്തനങ്ങൾക്ക്​ ബഹ്​റൈനിലെ പ്രവാസസമൂഹത്തിൽനിന്ന്​ മികച്ച പങ്കാളിത്തം ഉണ്ടായിരുന്നെങ്കിലും, പ്രതിപക്ഷ പ്രതിനിധികളുടെ പിൻമാറ്റം ഇനിയുള്ള പ്രവർത്തനത്തെ സാരമായി ബാധിച്ചേക്കുമെന്നാണ്​ സൂചന. 
വിവിധ രാജ്യങ്ങളിൽനിന്നുള്ള കോൺഗ്രസ്​ പ്രതിനിധികളുടെ രാജിയുടെ തുടർച്ചയായാണ്​ ബഹ്​റൈനിൽ നിന്ന്​ ഒ.​െഎ.സി.സി 
ഗ്ലോബൽ സെക്രട്ടറി രാജു കല്ലുംപുറവും കെ.എം.സി.സി പ്രസിഡൻറ്​ എസ്​.വി.ജലീലും കഴിഞ്ഞദിവസം രാജിവെച്ചത്​. കേരള സഭയുടെ തിരുവനന്തപുരത്തെ രൂപവത്​ക്കരണ ​േയാഗത്തിലും ലോക കേരള സഭയുടെ നേതൃത്വത്തിൽ ബഹ്​റൈനിൽ, പ്രളയാനന്തര കേരളത്തെ സഹായിക്കാനുള്ള സാമ്പത്തിക സഹായം പ്രവാസികളിൽനിന്ന്​ ശേഖരിക്കാൻ നടന്ന പ്രവർത്തനങ്ങളിലും കോൺഗ്രസ്​ അനുകൂലികളായ പ്രവാസികൾ  സജീവമായിരുന്നു. രാഷ്​ട്രീയഭേദമില്ലാതെയാണ്​ ലോക കേരള സഭ മുന്നോട്ട്​ പോകുന്നതെന്ന പ്രതീതി സൃഷ്​ടിക്കാൻ പ്രതിപക്ഷ പ്രതിനിധികളുടെ പങ്കാളിത്തം ഒരുപരിധിവരെ കാരണമായിരുന്നു. 
ആഗോള പ്രവാസികൾക്ക്​ വലിയ പ്രതീക്ഷ നൽകിയാണ്​ 2018 ജനുവരി 12 മുതൽ ലോകകേരള സഭ തിരുവനന്തപുരത്ത്​ പ്രഥമ സമ്മേളനം ചേർന്നത്​. ഇതിനുശേഷം ദുബൈയിൽ 2019 ഫെബ്രുവരി 15, 16 തിയ്യതികളിൽ ലോക കേരളസഭ സമ്മേളനവും ചേർന്നിരുന്നു. വിവിധ രാജ്യങ്ങളിൽനിന്നായി 200 ഒാളം അംഗങ്ങൾ പ​െങ്കടുത്തു. ഇതിന്​ പുറമെ യുറോപിലും മേഖല സമ്മേളനം നടത്തിയിരുന്നു.
സംസ്ഥാന ഗവൺമ​െൻറ്​ ഇതിനായി വലിയ പ്രചാരണവും നൽകുകയുണ്ടായി. കേരള സമൂഹവും സംസ്കാരവും ലോകമാകെ വ്യാപിക്കുകയാണെന്ന  തിരിച്ചറിവാണ് ലോക കേരള സഭ രൂപവത്​കരിക്കുന്നതിനുള്ള പ്രേരണയായതെന്നാണ്​ അന്ന്​ ഗവൺമ​െൻറ്​ വ്യക്തമാക്കിയത്​. ലോക കേരളത്തിന് നേതൃത്വം കൊടുക്കുക എന്ന കടമ നിര്‍വഹിക്കുകയാണ് സഭ രൂപവത്​ക്കരണത്തിലൂടെ സംസ്ഥാന സര്‍ക്കാര്‍ ചെയ്യുന്നതെന്നും അവർ ആമുഖമായി പറഞ്ഞിരുന്നു.  കേരളത്തിനകത്തും ഇതര സംസ്ഥാനങ്ങളിലും വിദേശത്തും  വസിക്കുന്ന കേരളീയരുടെ പൊതുവേദിയായ ലോക കേരള സഭ വഴി കൂട്ടായ്മയും സഹകരണവും പ്രോത്സാഹിപ്പിക്കുകയും കേരളീയ സംസ്കാരത്തിന്‍റെ വികസനത്തിനായി പ്രവര്‍ത്തിക്കുകയുമാണ്   ലക്ഷ്യമെന്നും സംഘാടകർ അന്ന്​ എടുത്തുപറഞ്ഞു. പ്രളയാനന്തര കേരളത്തെ സഹായിക്കാൻ, ബഹ്​റൈൻ, കുവൈത്ത്​, ദുബൈ തുടങ്ങിയ ഗൾഫ്​ രാജ്യങ്ങളിലെ പ്രവാസികളിൽനിന്ന്​  ലോക കേരള സഭയുടെ നേതൃത്വത്തിൽനിന്ന്​ ഫണ്ട്​ ശേഖരിക്കുകയും ചെയ്​തതും വാർത്തകളിൽ നിറഞ്ഞിരുന്നതാണ്​. 
Loading...
COMMENTS