പഞ്ചാബി ഭക്തിഗാനം ‘ദിൽ സേ’ക്ക് വേണമെന്നായിരുന്നു എ.ആർ. റഹ്മാന്‍റെ ആഗ്രഹം; ഹോളിവുഡിലും പ്രിയമേറിയ 'ഛയ്യ ഛയ്യ'
text_fieldsമണിരത്നം തിരക്കഥയും സംവിധാനവും നിർമാണവും ചെയ്ത് 1998ൽ പുറത്തിറങ്ങിയ ചിത്രമാണ് ‘ദിൽ സേ’. ഷാരൂഖ് ഖാൻ, മനീഷ കൊയ് രാള, പ്രീതി സിന്റ എന്നിവർ മുഖ്യ വേഷങ്ങളിലഭിനയിച്ച ചിത്രവും അതിലെ ഓരോ പാട്ടും ഇപ്പോഴും ആരാധകരുടെ പ്രിയപ്പെട്ടതാണ്. പ്രത്യേകിച്ച് ഷാരൂഖ് ഖാൻ മലൈക അറോറക്കൊപ്പം ഓടുന്ന ട്രെയിനിൽ നൃത്തം ചെയ്യുന്ന ഛയ്യ ഛയ്യക്ക്. മലൈക അറോറ കരിയര്‍ ബെസ്റ്റ് പ്രകടനമായിരുന്നു 'ഛയ്യ ഛയ്യ'. ഊട്ടിയിലെ കല്‍ക്കരി ട്രെയിനിന് മുകളില്‍ കയറാനുള്ള ധൈര്യം കിട്ടാന്‍ തന്നെ ഏറെ തയാറെടുപ്പുകള്‍ വേണ്ടി വന്നെന്ന് മലൈക മുമ്പ് പറഞ്ഞിട്ടുണ്ട്. ഫറാ ഖാനാണ് ഗാനം കൊറിയോഗ്രാഫി ചെയ്തത്. നാലര ദിവസം കൊണ്ടാണ് ചിത്രീകരണം പൂർത്തിയാക്കിയത്.
ആ പാട്ടിനും ഡാന്‍സിനും ഇന്നും പ്രത്യേക ഫാൻ ബേസുണ്ട്. ഹിന്ദി, തമിഴ്, തെലുഗ്, ഉറുദു, ആസാമി ഭാഷകളില്‍ ചിത്രം പുറത്തിറങ്ങി. ഇന്ത്യയില്‍ ഏറ്റവുമധികംപേരുടെ സംസാരഭാഷ ഹിന്ദി ആയതിനാലും ബോളിവുഡിന് വിദേശത്തും കാര്യമായ സ്വീകാര്യത ഉണ്ടായതിനാലും ‘ഛയ്യ ഛയ്യ’ എന്ന ഹിന്ദി വേര്‍ഷന്‍ ഗാനമാണ് ലോകപ്രശസ്തമായത്.
ഒരു പഞ്ചാബി ഭക്തിഗാനം ദിൽ സേക്ക് വേണമെന്ന് എ.ആർ. റഹ്മാന് ആഗ്രഹമുണ്ടായിരുന്നു. ഗായകൻ സുഖ്‌വീന്ദർ സിങ്ങാണ് തൈയ്യ തൈയ്യയെ പരിചയപ്പെടുത്തിയത്. ഗാനരചയിതാവ് ഗുൽസാർ പിന്നീട് അത് ഛയ്യ ഛയ്യ എന്നാക്കി മാറ്റി എഴുതി. ഗാനത്തിന്റെ തമിഴ് പതിപ്പിന്റെ യഥാർത്ഥ പേര് തൈയ്യ തൈയ്യ എന്നായിരുന്നു. വന്ദേമാതരം എന്ന ആല്‍ബത്തില്‍ ഗാനം ഉള്‍പ്പെടുത്താനായിരുന്നു റഹ്‌മാന്റെ പ്ലാന്‍. എന്നാല്‍ ആല്‍ബത്തിന് ചേരുന്ന സ്വഭാവമല്ല ഗാനത്തിന് എന്നു തോന്നി അദ്ദേഹം മാറ്റി വെക്കുകയായിരുന്നു. അപ്പോഴാണ് ‘ദില്‍ സെ’ എന്ന പ്രോജക്ടുമായി മണിരത്‌നം സമീപിക്കുന്നത്. റഹ്‌മാന്‍ ‘ഛയ്യ ഛയ്യ’ കേള്‍പ്പിച്ചതും അത് മതിയെന്നായി മണിരത്‌നം.
പല ബോളിവുഡ് ഗാനങ്ങളും പഴയ കവിതകളിൽ നിന്നുള്ള ആശയങ്ങൾ ഉൾക്കൊള്ളുന്നവയാണ്. ഛയ്യ ഛയ്യ പതിനേഴാം നൂറ്റാണ്ടിലെ പ്രശസ്ത പഞ്ചാബി സൂഫി കവിയായ ബുള്ളെ ഷായുടെ രചനകളിൽ നിന്നുള്ളതാണ്. ഛയ്യ ഛയ്യയുടെ വരികൾ ബുള്ളെ ഷായുടെ നാടോടി ഗാനമായ തേരേ ഇഷ്ക് നച്ചായ, കർ കേ തൈയ്യ തൈയ്യയിൽ നിന്നാണ് എടുത്തിട്ടുള്ളത്. ഏ ദിൽ ഹേ മുഷ്‌കിലെ ബുള്ളേയ, രാവണിലെ രഞ്ജാ രഞ്ജ തുടങ്ങിയ നിരവധി ബോളിവുഡ് ഗാനങ്ങൾക്ക് ബുള്ളെ ഷായുടെ കവിതകൾ പ്രചോദനമായിട്ടുണ്ട്. 2006ല്‍ സ്‌പൈക്ക് ലീ സംവിധാനം ചെയ്ത ‘ഇന്‍വിസിബിള്‍ മാന്‍’ എന്ന ഹോളിവുഡ് സിനിമ തുടങ്ങുന്നതും അവസാനിക്കുന്നതും ഈ ഗാനത്തോടെയാണ്. ഫിലിം പ്രൊഫെസറായിരുന്ന കാലത്ത് ഒരു വിദ്യാര്‍ഥിയാണ് സ്‌പൈക്ക് ലീയെ ദില്‍ സേയിലെ സംഗീതം കേള്‍പ്പിക്കുന്നത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

