തമിഴ് സിനിമ എന്തുകൊണ്ട് 1000 കോടി കവിയുന്നില്ല? വലിയ പണം സമ്പാദിക്കാൻ വേണ്ടിയല്ല സിനിമകൾ നിർമിക്കുന്നതെന്ന് മണിരത്നം
text_fieldsതമിഴ് സിനിമക്ക് ഇതുവരെ 1000 കോടി രൂപയുടെ ബ്ലോക്ക്ബസ്റ്റർ സിനിമ നിർമിക്കാൻ കഴിയാത്തത് എന്തുകൊണ്ടാണെന്ന് സംവിധായകന്‍ മണിരത്നം പറഞ്ഞ വാക്കുകളാണ് ഇപ്പോൾ ശ്രദ്ധ നേടുന്നത്. ഉയർന്ന ബോക്സ് ഓഫീസ് വരുമാനം പിന്തുടരുന്നതിനുപകരം യഥാർത്ഥവും നല്ലതുമായ സിനിമകൾ സൃഷ്ടിക്കുന്നതിന്‍റെ പ്രാധാന്യത്തെ കുറിച്ചും അദ്ദേഹം സംസാരിച്ചു. വാണിജ്യ സൂചികകൾ വ്യവസായത്തിനുള്ള സർഗ്ഗാത്മകതയെ അടിച്ചമർത്തുമെന്നും അദ്ദേഹം ആശങ്ക പ്രകടിപ്പിച്ചു. കമൽഹാസനും സിലംബരസൻ ടി.ആറും അഭിനയിക്കുന്ന മണിരത്നത്തിന്‍റെ വരാനിരിക്കുന്ന ഗ്യാങ്സ്റ്റർ ആക്ഷൻ ചിത്രമായ 'തഗ് ലൈഫ്' 2025 5 ന് റിലീസിനിടെയാണ് മണിരത്നം ഈ കാര്യം വ്യക്തമാക്കിയത്.
'നമ്മൾ എന്തിനാണ് സിനിമകൾ നിർമിക്കുന്നത്? ഉയർന്ന വരുമാനം നൽകുന്ന ഒരു സിനിമ നിർമിക്കാൻ ആഗ്രഹിക്കുന്നതുകൊണ്ടാണോ അതോ ഒരു പരിധിവരെ ആധികാരികവും നല്ലതുമായ ഒരു സിനിമ നിർമിക്കാൻ ആഗ്രഹിക്കുന്നതുകൊണ്ടാണോ? തുടക്കത്തിൽ, ഒരു സിനിമ നല്ലതാണോ മോശമാണോ അതോ ശരാശരിയാണോ എന്നതായിരുന്നു വിഷയം, എന്നാൽ ഇപ്പോൾ അത് കളക്ഷനിലും എല്ലാത്തിലും അമിതമായി പോകുന്നു. അത്തരം അതിരുകൾ സർഗ്ഗാത്മകത ഇല്ലാതാക്കുമോ എന്ന ഭയം എനിക്കുണ്ട്' മണിരത്നം പറഞ്ഞു.
മണിരത്‌നം-കമൽഹാസൻ ടീമിന്റെ തഗ് ലൈഫ് എന്ന സിനിമ റിലീസിന് ഒരുങ്ങുകയാണ്. ചിത്രത്തിന്റെ ടീസറും പാട്ടുകളുമെല്ലാം ഇതിനകം സമൂഹ മാധ്യമങ്ങളിൽ ഹിറ്റാണ്. നീണ്ട 37 വര്‍ഷങ്ങള്‍ക്ക് ശേഷം കമൽ ഹാസനും മണിരത്നവും ഒന്നിക്കുന്ന സിനിമയാണ് തഗ് ലൈഫ്. 'കമൽ ഹാസൻ ആണ് തഗ് ലൈഫ് എന്ന ടൈറ്റിൽ സജസ്റ്റ് ചെയ്യുന്നത്. അത് ഞങ്ങൾക്ക് ഈ കഥയ്ക്ക് ചേരുന്നതായി തോന്നി. ജെൻ സി പ്രേക്ഷകർക്ക് ഈ ടൈറ്റിൽ പെട്ടെന്ന് വർക്ക് ആകും. ഒരു ക്രൈം ലോകത്ത് നടക്കുന്ന ഇമോഷണൽ ഡ്രാമയാണ് ഈ സിനിമ. അതിൽ ആക്ഷനും ഉൾപ്പെടും' മണിരത്‌നം പറഞ്ഞു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

