Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app

ഷാറൂഖിന്റെ സൂപ്പർ ഹിറ്റ് ചിത്രങ്ങൾ നിരസിച്ചു; 'ഛയ്യ ഛയ്യ' ഗാനം മനപൂർവം ഒഴിവാക്കി; വെളിപ്പെടുത്തി രവീണ ടണ്ടൻ

text_fields
bookmark_border
Raveena Tandon refused to work with Shah Rukh Khan, why?
cancel

ഭാഷാ വ്യത്യാസമില്ലാതെ പ്രേക്ഷകർ സ്വീകരിച്ച ഗാനമാണ് ദിൽ സേ എന്ന ചിത്രത്തിലെ ഛയ്യ ഛയ്യ എന്ന ഗാനം. സിനിമക്ക് അപ്പുറം ആ ഗാനത്തിന് മികച്ച സ്വീകാര്യത ലഭിച്ചിരുന്നു. എ. ആർ റഹ്മാൻ സംഗീത സംവിധാനം നിർവഹിച്ച ഗാനത്തിൽ ഷാറൂഖിനൊപ്പം ചുവടുവെച്ചത് നടി മലൈക അറോറയായിരുന്നു. ഇന്നും മലൈക അറോറയെ കുറിച്ച് പറയുമ്പോൾ പ്രേക്ഷകരുടെ മനസിൽ ആദ്യം ഓടിയെത്തുന്നത് കാടിന്റെ പച്ചപ്പിനും തണുപ്പിനുമിടയിലൂടെ പാഞ്ഞുപോകുന്ന ട്രെയിനിന് മുകളില്‍ കിങ് ഖാനോടൊപ്പം നൃത്തം ചെയ്യുന്ന രംഗമാണ്.

ഈ ഗാനത്തിന് മലൈക അറോറക്ക് മുമ്പെ സംവിധായകൻ സമീപിച്ചിരുന്നത് നടി രവീണ ടണ്ടനെ ആയിരുന്നു. നടി തന്നെയാണ് അടുത്തിടെ നൽകിയ അഭിമുഖത്തിൽ ഇക്കാര്യം വെളിപ്പെടുത്തിയത്. ഈ ഗാനം വേണ്ടെന്ന് വെക്കുകയായിരുന്നെന്ന് രവീണ പറഞ്ഞു.

'ആ സമയത്ത് ഞാൻ ചെയ്ത 'ഷെഹർ കി ലഡ്‌കി' വൻ വിജയമായിരുന്നു. അങ്ങനെയാണ് ഛയ്യ ഛയ്യ എന്ന ഗാനം എന്നിലേക്ക് എത്തുന്നത്. ഷാറൂഖ് ഖാൻ ആണ് ഈ പാട്ടിനെക്കുറിച്ച് എന്നോട് പറഞ്ഞത്. മണിരത്നം സാറിന് സംസാരിക്കാൻ ആഗ്രഹമുണ്ടെന്നും ഞങ്ങളുടെ ചിത്രത്തിന് വേണ്ടി ഗാനം ചെയ്യണമെന്നും ഷാറൂഖ് പറഞ്ഞു. എന്നാൽ ടൈപ്പ് കാസ്റ്റ് ചെയ്യപ്പെട്ടു പോകുമോയെന്ന് ഞാൻ ഭയന്നിരുന്നു.

ഒരു വല്ലാത്ത അവസ്ഥ‍യിലായിരുന്നു ഞാൻ. മണിരത്നം സാറിന്റെ ചിത്രത്തിന് മരിക്കുമായിരുന്നു. അത്രമാത്രം ആഗ്രഹിച്ചിരുന്നു. എന്നാൽ വീണ്ടും ഒരു ഐറ്റം ഗാനത്തിൽ പ്രത്യക്ഷപ്പെടുമ്പോൾ , അക്കാലത്ത് ആളുകൾ ടൈപ്പ്കാസ്റ്റ് ചെയ്യാറുണ്ടായിരുന്നു. ആ ഭയത്താൽ ആ ചിത്രം നിരസിച്ചു. ഇതുകൂടാതെ ഡാർ, ദേശി ബഹു ഇംഗ്ലീഷ് മെൻ, കുച്ച് കുച്ച് ഹോതാ ഹേ എന്നിവയുൾപ്പെടെയുള്ള ഷാറൂഖ് ഖാൻ ചിത്രങ്ങളും വേണ്ടെന്ന് വെച്ചു'- രവീണ പറഞ്ഞു.

Show Full Article
25% Off
E-Paper First Page
Today
Today's Edition is out

Want the complete newspaper?

Print Replica Crop & Save India & GCC Zoom in and zoom out
News Summary - Raveena Tandon refused to work with Shah Rukh Khan, why?
Next Story