Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app

പുരാണ സിനിമകൾക്ക് പിന്തുണ: ‘രാമായണ’ത്തിന് നികുതി ഇളവ് പ്രഖ്യാപിച്ച് സുവേന്ദു അധികാരി

text_fields
bookmark_border
ramayana
cancel
camera_alt

യാഷ്, സുവേന്ദു അധികാരി, രൺബീർ കപൂർ

നിതേഷ് തിവാരി സംവിധാനം ചെയ്യുന്ന ബ്രഹ്മാണ്ഡ ചിത്രം ‘രാമായണ’ പശ്ചിമ ബംഗാളിൽ നികുതി രഹിതമാക്കുമെന്ന് മുഖ്യമന്ത്രി സുവേന്ദു അധികാരി പ്രഖ്യാപിച്ചു. കൊൽക്കത്തയിലെ സെൻട്രൽ പാർക്കിൽ നടന്ന ദസറ ആഘോഷങ്ങളിൽ പങ്കെടുക്കവെയാണ് അദ്ദേഹം ഈ പ്രഖ്യാപനം നടത്തിയത്. ചിത്രത്തിലെ പ്രധാന താരങ്ങളായ രൺബീർ കപൂർ, യാഷ് എന്നിവർക്കൊപ്പമാണ് മുഖ്യമന്ത്രി ചടങ്ങിൽ പങ്കെടുത്തത്.

‘രാമായണം സിനിമ നികുതി രഹിതമാക്കി. ദി കേരള സ്റ്റോറി, ദി കശ്മീർ ഫയൽസ്, ദി ബംഗാൾ ഫയൽസ് തുടങ്ങിയ സിനിമകൾക്കെല്ലാം നികുതി ഇളവ് നൽകിയിട്ടുണ്ട്, അതേ ഇളവ് രാമായണത്തിനും ബാധകമാകും. ഇന്ത്യൻ പുരാണങ്ങളെ അടിസ്ഥാനമാക്കി ഒരുങ്ങുന്ന സിനിമകളുടെ എണ്ണം വർധിക്കുന്നതിൽ സന്തോഷമുണ്ടെന്നും മുഖ്യമന്ത്രി പറഞ്ഞു.

‘വരും നാളുകളിൽ ശ്രീകൃഷ്ണനെയും അർജുനനെയും മഹാഭാരതത്തെയും കുറിച്ചുള്ള സിനിമകൾ നമ്മൾ കാണും’ അദ്ദേഹം പറഞ്ഞു. നിർമാതാവ് നമിത് മൽഹോത്ര രാമായണ സിനിമാറ്റിക് യൂണിവേഴ്സ് പ്രഖ്യാപിച്ചതിന് തൊട്ടുപിന്നാലെയാണ് മുഖ്യമന്ത്രിയുടെ ഈ പ്രഖ്യാപനം. ഹനുമാനെ കേന്ദ്ര കഥാപാത്രമാക്കി സണ്ണി ഡിയോളിനെ നായകനാക്കി ഒരു സ്വതന്ത്ര ചിത്രം ഉൾപ്പെടെ നിരവധി സ്പിൻ-ഓഫ് ചിത്രങ്ങളാണ് ഈ യൂണിവേഴ്സിൽ ആസൂത്രണം ചെയ്തിരിക്കുന്നത്.

ശൂർപ്പണഖ, ജടായു, ഇന്ദ്രജിത്ത്, അംഗദൻ തുടങ്ങിയ പ്രധാന കഥാപാത്രങ്ങളെ കേന്ദ്രീകരിച്ചുള്ള ചിത്രങ്ങളും പരമ്പരകളും ഇതിൽ ഉൾപ്പെടും. രൺബീർ കപൂർ ശ്രീരാമനായും സായി പല്ലവി സീതയായും യാഷ് രാവണനായും സണ്ണി ഡിയോൾ ഹനുമാനായും രവി ദുബെ ലക്ഷ്മണനായും എത്തുന്ന ചിത്രം രണ്ട് ഭാഗങ്ങളായിട്ടാണ് ഒരുക്കുന്നത്.

ദസറ ആഘോഷത്തിനായി കൊൽക്കത്തയിലേക്ക് തങ്ങളെ സ്വാഗതം ചെയ്തതിന് മുഖ്യമന്ത്രിക്കും ജനങ്ങൾക്കും രൺബീർ കപൂർ നന്ദി പറഞ്ഞു. ‘കൊൽക്കത്ത എന്ന ഈ പുണ്യ ഭൂമിയിൽ വന്ന് നിങ്ങളോടൊപ്പം ദസറ ആഘോഷിക്കാൻ കഴിഞ്ഞത് ഞങ്ങൾക്ക് വലിയ സന്തോഷവും ഭാഗ്യവുമാണ് രൺബീർ പറഞ്ഞു.

തിന്മ എത്ര ശക്തമാണെങ്കിലും ഒടുവിൽ സത്യവും നന്മയും വിജയിക്കും എന്ന മനോഹരമായ കാര്യമാണ് ദസറ നമ്മെ ഓർമിപ്പിക്കുന്നത്. അതുകൊണ്ട് സ്നേഹം പരത്തുക, സന്തോഷം പരത്തുക, എപ്പോഴും സത്യത്തിന്റെ പാതയിൽ തുടരാൻ ശ്രമിക്കുക. രാമായണം ടീമിന് വേണ്ടി നിങ്ങൾക്കെല്ലാവർക്കും ഹൃദയം നിറഞ്ഞ ദസറ ആശംസകൾ നേരുന്നു’ രൺബീർ കൂട്ടിച്ചേർത്തു.

രാവണനായി അഭിനയിക്കുന്ന യാഷ് കൊൽക്കത്തയുമായുള്ള തന്റെ വ്യക്തിപരമായ ബന്ധത്തെക്കുറിച്ചും സംസാരിച്ചു. 2004-2005 കാലഘട്ടത്തിൽ തന്റെ നാടക ജീവിതം ആരംഭിച്ചത് ഈ നഗരത്തിൽ നിന്നാണെന്ന് അദ്ദേഹം അനുസ്മരിച്ചു. ‘ഇന്ന് ഞാൻ ഇവിടെ ഒരു സിനിമാ നടനായി വന്നിരിക്കുന്നു. എനിക്ക് വളരെയധികം സന്തോഷം തോന്നുന്നു. നരേന്ദ്ര ഫെസ്റ്റിവലിൽ നാടകത്തിൽ ബാക്ക്സ്റ്റേജിൽ പ്രവർത്തിക്കാൻ അവസരം ലഭിച്ചപ്പോൾ ട്രെയിനിൽ കൊൽക്കത്തയിലേക്ക് യാത്ര ചെയ്തതിനെ കുറിച്ചും താരം സംസാരിച്ചു.

‘അവസാനമായി ഞാൻ ട്രെയിനിൽ ഇവിടെ വന്നത് 2004ലോ 2005ലോ ആണെന്ന് തോന്നുന്നു. നാടകത്തിലെ എന്റെ യാത്ര ആദ്യമായി ഇവിടെ നിന്നാണ് ആരംഭിച്ചത് യാഷ് പറഞ്ഞു. രാമായണ ടീമിനെ സ്വാഗതം ചെയ്ത പ്രേക്ഷകർക്ക് അദ്ദേഹം നന്ദി പറയുകയും ചെയ്തു. ‘ദസറയുടെ പ്രാധാന്യം തിന്മക്ക് മേൽ നന്മ നേടുന്ന വിജയമാണ്. നന്മ എപ്പോഴും വിജയിക്കും. നമുക്ക് പോകാം, അതിലേക്ക് നടക്കാം’ യാഷ് കൂട്ടിച്ചേർത്തു.

Show Full Article
25% Off
E-Paper First Page
Today
Today's Edition is out

Want the complete newspaper?

Print Replica Crop & Save India & GCC Zoom in and zoom out
News Summary - Ramayana declared tax-free in Bengal
Next Story