Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightEntertainmentchevron_rightCelebritieschevron_right‘ഹനുമാൻ ജിയെ...

‘ഹനുമാൻ ജിയെ അവതരിപ്പിക്കുന്നത് അത്ര എളുപ്പമല്ല, പക്ഷേ ഏറെ ആസ്വദിച്ചു ചെയ്ത വേഷം’; രാമായണ വിശേഷങ്ങൾ പങ്കുവെച്ച് സണ്ണി ഡിയോൾ

text_fields
bookmark_border
sunny deol
cancel
camera_alt

സണ്ണി ഡിയോൾ

സിനിമാലോകം ഏറെ ആകാംഷയോടെ കാത്തിരിക്കുന്ന ബ്രഹ്മാണ്ഡ ചിത്രം 'രാമായണ'ത്തിന്‍റെ വിശേഷങ്ങൾ പങ്കുവെച്ച് നടൻ സണ്ണി ഡിയോൾ. ചിത്രത്തിൽ ഹനുമാന്‍റെ വേഷത്തിലെത്തുന്ന അദ്ദേഹം മാധ്യമങ്ങൾക്ക് മുന്നിൽ വികാരാധീനനായി. ‘സത്യം പറഞ്ഞാൽ, ഞാൻ ഈ സിനിമയുടെ വളരെ കുറച്ചു ഭാഗങ്ങളിൽ മാത്രമേ ഇതുവരെ അഭിനയിച്ചിട്ടുള്ളൂ. ഇനിയും ഒരുപാട് മുന്നോട്ട് പോകാനുണ്ട്. ഹനുമാൻ ജിയായി അഭിനയിക്കാൻ എനിക്ക് അവസരം ലഭിച്ചതിൽ ഞാൻ അങ്ങേയറ്റം കൃതജ്ഞനാണ്. ആ കഥാപാത്രത്തെ ഏറ്റവും മികച്ച രീതിയിൽ അവതരിപ്പിക്കാൻ ഞാൻ എന്‍റെ പരമാവധി ശ്രമിക്കും’ സണ്ണി ഡിയോൾ പറഞ്ഞു.

‘ഹനുമാൻ ജിയെ അവതരിപ്പിക്കുക എന്നത് എളുപ്പമുള്ള കാര്യമല്ല. ഒരേസമയം വലിയ ശക്തിയും എന്നാൽ അതിനൊപ്പം വിനയവും, വീര്യത്തിനൊപ്പം നിഷ്കളങ്കതയും, ഭക്തിയും നിറഞ്ഞതാണ് ആ വ്യക്തിത്വം. എങ്കിലും ഞാൻ ഇത് പരമാവധി ആസ്വദിച്ച് തന്നെ ചെയ്യും. ലോർഡ് റാമിന്റെ ഏറ്റവും വലിയ ഭക്തനായ ഹനുമാനെ ശരിയായ രീതിയിൽ അവതരിപ്പിക്കാൻ എന്റെ ഭാഗത്തുനിന്നും എല്ലാവിധ ശ്രമങ്ങളും നടത്തും സണ്ണി ഡിയോൾ പറഞ്ഞു. ഇത്രയും വലിയൊരു കഥാപാത്രത്തെ അവതരിപ്പിക്കാൻ തന്നെ തിരഞ്ഞെടുത്തതിന് ചിത്രത്തിന്റെ അണിയറപ്രവർത്തകർക്ക് അദ്ദേഹം നന്ദി അറിയിക്കുകയും ചെയ്തു. എല്ലാവർക്കും പ്രിയപ്പെട്ട അദ്ദേഹം എല്ലാറ്റിനുമുപരി ശ്രീരാമന്‍റെ പരമഭക്തനാണെന്നും താരം ഓർമിപ്പിച്ചു.

പൊതുവേദികളിൽ സംസാരിക്കുന്നത് തനിക്ക് അത്ര എളുപ്പമുള്ള കാര്യമല്ലെന്നും വലിയൊരു ജനക്കൂട്ടത്തിന് മുന്നിൽ നിൽക്കുമ്പോൾ ചെറിയൊരു പരിഭ്രമം ഉണ്ടെന്നും താരം തുറന്നുപറഞ്ഞു. ‘വളരെ വലിയൊരു പ്രോജക്റ്റാണ് ഞങ്ങൾ ഏറ്റെടുത്തിരിക്കുന്നത്, അതുകൊണ്ടുതന്നെ പ്രേക്ഷകരായ നിങ്ങളുടെ എല്ലാവരുടെയും അനുഗ്രഹവും പിന്തുണയും ഞങ്ങൾക്ക് ആവശ്യമുണ്ട്. ഈ രാമായണം എല്ലാ ഇന്ത്യക്കാരും തിയറ്ററുകളിൽ വന്ന് കാണുമെന്ന് എനിക്ക് പൂർണ്ണ വിശ്വാസമുണ്ട്’ സണ്ണി ഡിയോൾ കൂട്ടിച്ചേർത്തു.

നമിത് മൽഹോത്രയുടെ നിർമാണത്തിൽ ഒരുങ്ങുന്ന ബ്രഹ്മാണ്ഡ ചലച്ചിത്രം 'രാമായണ'ത്തിന്‍റെ ട്രെയിലർ റിലീസ് തിയതി ഇതിനകം പ്രഖ്യാപിച്ചിട്ടുണ്ട്. ലോകമെമ്പാടുമുള്ള കാത്തിരിപ്പിന് വിരാമമിട്ട് 2026 ജൂലൈ 24നാണ് ചിത്രത്തിന്‍റെ ഔദ്യോഗിക ട്രെയിലർ പുറത്തിറങ്ങുന്നത്. ഇതിന് മുന്നോടിയായി, ചിത്രത്തിന്‍റെ ആഗോള പ്രയാണത്തിന് തുടക്കം കുറിച്ചുകൊണ്ടുള്ള 'പ്രഥം സങ്കൽപ്' ചടങ്ങും ട്രെയിലറിന്‍റെ പ്രത്യേക പ്രിവ്യൂവും ന്യൂഡൽഹിയിൽ വെച്ച് നടന്ന ചടങ്ങിലാണ് യാഷ് ഈ വാക്കുകള്‍ പറയുകയുണ്ടായത്. നിതേഷ് തിവാരി സംവിധാനം ചെയ്യുന്ന 'രാമായണം: പാർട്ട് 1' 2026 ദീപാവലി റിലീസായി തിയറ്ററുകളിലെത്തും.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:Ranbir KapoorhanumanSunny DeolTrailer releaseRamayanaBollywood
News Summary - Sunny Deol Shares Emotional Insights on Playing Hanuman in Ramayana
Next Story