Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app

‘ചെറിയ വി.എഫ്.എക്സ് പിഴവുകൾ തിരയരുത്, 'രാമായണം' മനസ്സ് തുറന്ന് കാണണം’; പ്രേക്ഷകരോട് അഭ്യർത്ഥിച്ച് യാഷ്

text_fields
bookmark_border
‘ചെറിയ വി.എഫ്.എക്സ് പിഴവുകൾ തിരയരുത്, രാമായണം മനസ്സ് തുറന്ന് കാണണം’; പ്രേക്ഷകരോട് അഭ്യർത്ഥിച്ച് യാഷ്
cancel

രാമായണത്തെ ആസ്പദമാക്കി ഒരുക്കുന്ന ബിഗ് ബജറ്റ് ചിത്രം ‘രാമായണ’ തുറന്ന മനസ്സോടെ കാണണമെന്നും വി.എഫ്.എക്സിലെ ചെറിയ പോരായ്മകൾ കണ്ടെത്താൻ ശ്രമിക്കരുതെന്നും ആരാധകരോട് അഭ്യർഥിച്ച് നടൻ യാഷ്. സിനിമയുടെ അണിയറപ്രവർത്തകർ ഇന്ത്യൻ കഥകളെ ആഗോള തലത്തിലേക്ക് എത്തിക്കാനുള്ള വലിയൊരു ശ്രമത്തിലാണെന്നും യാഷ് അറിയിച്ചു. ഹൈദരാബാദിൽ നടന്ന ചിത്രത്തിന്റെ പ്രീ-റിലീസ് ചടങ്ങിൽ സംസാരിക്കവേയാണ് തെലുങ്ക്, കന്നഡ, തമിഴ്, മലയാളം, ഹിന്ദി ചലച്ചിത്ര വ്യവസായങ്ങളിലെ സിനിമാപ്രേമികളോടുമായി യാഷ് ഈ അഭ്യർത്ഥന നടത്തിയത്. ചിത്രത്തിൽ രാവണന്റെ കഥാപാത്രത്തെയാണ് യാഷ് അവതരിപ്പിക്കുന്നത്.

ഇത്തരമൊരു വലിയ സിനിമ ആഗോളതലത്തിൽ അവതരിപ്പിക്കാൻ നിർമാതാവ് നമിത് മൽഹോത്ര തന്റെ പ്രശസ്തിയും പണവും പണയപ്പെടുത്തുകയാണെന്ന് യാഷ് പറഞ്ഞു. അതുകൊണ്ട് വി.എഫ്.എക്സ് ഉൾപ്പെടെയുള്ള കാര്യങ്ങളിൽ ചെറിയ പിഴവുകൾ കണ്ടെത്താൻ മാത്രം ശ്രമിക്കരുതെന്നും അദ്ദേഹം അഭ്യർഥിച്ചു. ‘നമിത് മൽഹോത്രയെപ്പോലുള്ള വ്യക്തികളെ ഇപ്പോൾ നമുക്ക് നഷ്ടപ്പെട്ടാൽ ഇന്ത്യൻ സിനിമ വർഷങ്ങൾ പിന്നോട്ട് പോകും. നിരൂപണങ്ങളും നിർദേശങ്ങളും ഉൾക്കൊണ്ട് സിനിമ മെച്ചപ്പെടുത്താൻ അദ്ദേഹം എപ്പോഴും തയാറാണ്,’ യാഷ് പറഞ്ഞു.

നിതേഷ് തിവാരി സംവിധാനം ചെയ്യുന്ന ചിത്രത്തിൽ രൺബീർ കപൂറാണ് ശ്രീരാമനായി എത്തുന്നത്. സായ് പല്ലവി സീതയായും വേഷമിടുന്നു. അരുൺ ഗോവിൽ ദശരഥനായും കുനാൽ കപൂർ ഇന്ദ്രനായും രകുൽ പ്രീത് സിങ് ശൂർപ്പണഖയായും രവി ദുബെ ലക്ഷ്മണനായും അഭിനയിച്ചിട്ടുണ്ട്.

ചടങ്ങിൽ സംസാരിച്ച നായകൻ രൺബീർ കപൂർ 'രാമായണം' തനിക്ക് വളരെ പ്രത്യേകതയുള്ള സിനിമയാണെന്ന് പറഞ്ഞു. ‘ചില കഥകൾ വെറുതെ പറയപ്പെടുന്നവയല്ല, അത് നമ്മുടെ മനസ്സിൽ ആഴത്തിൽ ജീവിക്കുന്നവയാണ്. ശ്രീരാമന്റെ കഥാപാത്രത്തെ അവതരിപ്പിക്കുക എന്നത് വൈകാരികമായ ഒരു അനുഭവമായിരുന്നു,’ രൺബീർ കൂട്ടിച്ചേർത്തു.

എട്ട് തവണ ഓസ്കർ പുരസ്കാരം നേടിയ പ്രമുഖ വി.എഫ്.എക്സ് കമ്പനിയായ ഡി.എൻ.ഇ.ജിയും പ്രൈം ഫോക്കസ് സ്റ്റുഡിയോസും യഷിന്റെ മോൺസ്റ്റർ മൈൻഡ് ക്രീയേഷൻസും ചേർന്നാണ് ചിത്രം നിർമിച്ചത്. ദീപാവലി റിലീസായി ചിത്രം ലോകമെമ്പാടുമുള്ള തിയറ്ററുകളിൽ എത്തും.

Show Full Article

Don't miss the exclusive news

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

News Summary - Watch with open mind: Yash urges fans not to find small faults with Ramayana VFX
Next Story