Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app

'ഒരു മാസത്തോളം ജപ്പാനിൽ ഭക്ഷണമില്ലാതെ കഴിഞ്ഞു'; പട്ടിണി കിടന്നാലും മാംസം കഴിക്കില്ലെന്ന് സായി പല്ലവി

text_fields
bookmark_border
ഒരു മാസത്തോളം ജപ്പാനിൽ ഭക്ഷണമില്ലാതെ കഴിഞ്ഞു; പട്ടിണി കിടന്നാലും മാംസം കഴിക്കില്ലെന്ന് സായി പല്ലവി
cancel

തന്റെ ജപ്പാൻ യാത്രയെക്കുറിച്ച് മനസ് തുറന്ന് പ്രശസ്ത താരം സായി പല്ലവി. യാത്രയിൽ ഏറ്റവും ബുദ്ധിമുട്ട് ഉണ്ടാക്കിയ കാര്യം ഭഷണമാണെന്നും. പൂർണ വെജിറ്റേറിയനായ തനിക്ക് വളരെ പ്രയാസമായിരുന്നു നേരിടേണ്ട് വന്നതെന്നും സായി പറയുന്നു. "ഞാൻ ജപ്പാനിൽ ഒരു മാസം ഷൂട്ടിങിനായി പോയിരുന്നു. അവിടെ എനിക്ക് കഴിക്കാൻ വെജിറ്റേറിയൻ ഭക്ഷണം ലഭ്യമല്ലായിരുന്നു. വെജ് എന്ന് കരുതി നൽകിയ ഭക്ഷണത്തിൽ പോലും ചിക്കൻ ബ്രോത്ത് അടങ്ങിയിരുന്നു. ആ സമയത്ത് ഞാൻ തീരുമാനിച്ചു, എനിക്ക് ഭക്ഷണം ലഭിച്ചില്ലെങ്കിലും കുഴപ്പമില്ല ഇത് ഞാൻ കഴിക്കില്ല എന്ന്. എന്റെ ശരീരത്തിന്റെ ആരോഗ്യത്തിന് വേണ്ടി മറ്റൊരു ജീവിയെ കൊലപ്പെടുത്താൻ ഞാൻ ആഗ്രഹിക്കുന്നില്ല. അതിനാൽ എവിടെപ്പോയാലും ഞാൻ എന്നേക്കും ഒരു വീഗൻ ആയിരിക്കും" സായി പല്ലവി പറഞ്ഞു.

സിനിമകളുടെ റിലീസ് സമയത്തോ മറ്റ് വിശേഷങ്ങളുടെ സമയത്തോ തനിക്കെതിരെ നിരന്തരം വ്യാജ വാർത്തകളും ഗോസിപ്പുകളും പ്രചരിപ്പിക്കുന്നതിനെതിരെ മുമ്പ് എക്സ് ഹാൻഡിലിലൂടെ ശക്തമായ ഭാഷയിലാണ് താരം പ്രതികരിച്ചിരുന്നത്. തന്റെ ഭക്ഷണശീലങ്ങൾ 'രാമായണം' സിനിമക്ക് വേണ്ടിമാത്രം പുതുതായി എടുത്ത തീരുമാനമല്ലെന്നും വർഷങ്ങളായി താൻ പിന്തുടരുന്ന ജീവിതശൈലിയാണെന്നും താരം ഇതിലൂടെ അടിവരയിട്ടുറപ്പിച്ചു.

നിതേഷ് തിവാരി സംവിധാനം ചെയ്യുന്ന പുരാണ ഇതിഹാസമായ രാമായണം എന്ന ചിത്രത്തിൽ ശ്രീരാമന്‍റെ വേഷത്തിലെത്തുന്നത് ബോളിവുഡ് താരം രൺബീർ കപൂറാണ്. ഈ കഥാപാത്രത്തിനായി താൻ മാംസാഹാരവും മദ്യവും ഉപേക്ഷിച്ചെന്ന്‌ രൺബീർ മുൻപ് അവകാശപ്പെട്ടിരുന്നു. വെജിറ്റേറിയൻ ഭക്ഷണത്തിനൊപ്പം യോഗയും മെഡിറ്റേഷനും ശീലിച്ചുവെന്നും രൺബീർ പറഞ്ഞിരുന്നു.

ചലച്ചിത്ര ലോകം ഏറെ പ്രതീക്ഷയോടെ കാത്തിരിക്കുന്ന നിതീഷ് തിവാരിയുടെ ബ്രഹ്മാണ്ഡ ചിത്രം 'രാമായണ' ആദ്യ ഭാഗത്തിന്‍റെ ലോകമെമ്പാടുമുള്ള റിലീസ് തീയതി അണിയറപ്രവർത്തകർ പ്രഖ്യാപിച്ചു. നവരാത്രിയുടെ ആദ്യ ദിനത്തിലാണ് ചിത്രം 2026 നവംബർ 5ന് തിയറ്ററുകളിൽ എത്തുമെന്ന് ഔദ്യോഗികമായി അറിയിച്ചത്. "യേ റാം കെ യുഗ് കാ ആരംഭ് ഹൈ" എന്ന സന്ദേശത്തോടെയാണ് പുതിയ പോസ്റ്റർ പുറത്തിറക്കിയിരിക്കുന്നത്. കൂടാതെ ഈ ദസറ മുതൽ ചിത്രത്തിന്‍റെ അഡ്വാൻസ് ബുക്കിങ് ആരംഭിക്കുമെന്നും നിർമാതാക്കൾ വ്യക്തമാക്കിയിട്ടുണ്ട്.

നമിത് മൽഹോത്രയുടെ പ്രൈം ഫോക്കസ് സ്റ്റുഡിയോസും എട്ട് തവണ ഓസ്കർ പുരസ്കാരം നേടിയ പ്രമുഖ വിഷ്വൽ ഇഫക്റ്റ്സ് സ്റ്റുഡിയോയായ ഡിഎൻഇജിയും യഷിന്‍റെ മോൺസ്റ്റർ മൈൻഡ് ക്രിയേഷൻസും സംയുക്തമായി നിർമിക്കുന്ന ചിത്രം മലയാളം, ഹിന്ദി, കന്നഡ, തെലുങ്ക്, തമിഴ് എന്നീ അഞ്ച് ഭാഷകളിലാണ് പുറത്തിറങ്ങുന്നത്.

സോണി പിക്ചേഴ്സ് ആണ് ചിത്രത്തിന്‍റെ അന്താരാഷ്ട്ര വിതരണം ഏറ്റെടുത്തിരിക്കുന്നത്. വടക്കേ ഇന്ത്യയിൽ ധർമ്മ പ്രൊഡക്ഷൻസാണ് ചിത്രം തിയറ്ററുകളിലെത്തിക്കുന്നത്. ഇന്ത്യൻ സിനിമ കണ്ട ഏറ്റവും വലിയ താരനിരയാണ് ഈ ഇതിഹാസ സിനിമക്കായി അണിനിരക്കുന്നത്.

Show Full Article

Don't miss the exclusive news

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

News Summary - Sai Pallavi says she won't eat meat even if she starves
Next Story