തിയറ്ററിൽ മികച്ച പ്രതികരണവുമായി ധനുഷിന്‍റെ ‘ഇഡ്‌ലി കടൈ’
text_fieldsധനുഷ്
തമിഴ് നടൻ ധനുഷ് തിരക്കഥ എഴുതി സംവിധാനം ചെയ്ത ഏറ്റവും പുതിയ ചിത്രമണ് ഇഡ്‌ലി കടൈ. ചിത്രത്തിൽ ധനുഷ് തന്നെയാണ് പ്രധാനവേഷത്തിൽ എത്തുന്നത്. ഇന്ന് തിയറ്ററുകളിൽ എത്തിയ ചിത്രത്തിന് മികച്ച പ്രതികരണങ്ങളാണ് ലഭിക്കുന്നത്. സിനിമയുടെ കഥ മികച്ചു നിൽക്കുന്നുവെന്നും സെക്കൻഡ് ഹാഫ് മികച്ചതാണെന്നുമാണ് റിപ്പോർട്ട്. ബോക്സ് ഓഫീസിൽ നിന്ന് ചിത്രം മികച്ച കളക്ഷൻ വാരിക്കൂട്ടുമെന്നാണ് ആദ്യദിനത്തെ പ്രതികരണങ്ങൾ നൽകുന്ന സൂചന.
കുടുംബപ്രേക്ഷകർക്കായെത്തുന്ന സാധാരണ സിനിമയാണിതെന്നാണ് ധുനഷ് പറഞ്ഞിരുന്നത്. ‘പ്രേക്ഷകർക്ക് ആസ്വാദ്യകരമായ രീതിയിൽ ഈ സിനിമ നിർമിക്കണം എന്നാണ് എന്‍റെ മനസ്സിലുണ്ടായിരുന്നത്. ഞങ്ങൾ അതിനുവേണ്ടി പരിശ്രമിച്ചു’- എന്നായിരുന്നു താരത്തിന്‍റെ പ്രതികരണം. നല്ല സിനിമകൾ വിജയിക്കണമെന്നും ക്രിയാത്മക വിമർശനങ്ങളെ മാത്രം പരിഗണിച്ചായിരിക്കണം ഏത് സിനിമ കാണണമെന്ന കാര്യത്തിൽ പ്രേക്ഷകർ തീരുമാനമെടുക്കേണ്ടതെന്നും താരം പ്രതികരിച്ചിരുന്നു.
ധനുഷ് സംവിധാനം ചെയ്യുന്ന നാലാമത്തെ ചിത്രമാണ് ഇഡ്‌ലി കടൈ. സിനിമയിൽ നിത്യ മേനനും രാജ്‌കിരണും പ്രധാന വേഷങ്ങളിൽ എത്തുന്നുണ്ട്. സിനിമയുടെ ട്രെയിലറിന് വൻ സ്വീകാര്യതയാണ് ലഭിച്ചിരുന്നത്. വാത്തി, ക്യാപ്റ്റൻ മില്ലർ എന്നീ ചിത്രങ്ങൾക്കും വരാനിരിക്കുന്ന 'നിലാവുക്ക് എൻ മേൽ എന്നടി കോപം' എന്ന ചിത്രത്തിനും ശേഷം സംഗീതസംവിധായകൻ ജി.വി. പ്രകാശ് കുമാർ ധനുഷിനൊപ്പം വീണ്ടും ഒന്നിക്കുന്ന ചിത്രം കൂടിയാണ് 'ഇഡ്‌ലി കടൈ'. ഇഡ്‌ലി കടൈയുടെ ഛായാഗ്രഹണം കിരൺ കൗശിക്, എഡിറ്റിങ് പ്രസന്ന ജി.കെ, പ്രൊഡക്ഷൻ ഡിസൈൻ ജാക്കി എന്നിവരാണ് നിർവഹിക്കുന്നത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

