ഈ മാലയിട്ടാൽ ശക്തി കിട്ടുമെന്നൊക്കെ പലരും പറയുന്നു, എനിക്ക് അത്ര പവർ ഒന്നും തോന്നുന്നില്ല; കരുങ്കാളി മാലയെക്കുറിച്ച് ധനുഷ്
text_fieldsഏറെ ആരാധകരുള്ള ധനുഷ്. നടൻ എന്നതിലുപരി ഗായകനും ഗാനരചയിതാവും നിർമാതാവും സംവിധായകനുമൊക്കെയാണ് ധനുഷ്. ഇപ്പോൾ ധനുഷ് ധരിച്ച കരുങ്കാളി മാലയാണ് സോഷ്യലിടത്തിൽ ചർച്ച ചെയ്യുന്നത്. ധനുഷിന്‍റെ പുതിയ ചിത്രമായ ഇഡ്ലി കടൈയുടെ ഓഡിയോ ലോഞ്ചിനിടയിലാണ് താരം മാലയെ കുറിച്ച് സംസാരിച്ചത്. നിങ്ങളുടെ കഴുത്തിലെ കരുങ്കാളി മാലയെക്കുറിച്ച് പറയൂ എന്നായിരുന്നു ധനുഷിനോട് അവതാരക ചോദിച്ചത്. ധനുഷ് മാത്രമല്ല നിരവധി പ്രമുഖ താരങ്ങളുടെ കഴുത്തിൽ ഇത്തരത്തിലുള്ള രുദ്രാക്ഷ മലകൾ സ്ഥിരമായി കാണാറുണ്ട്.
‘ഒരു പോസറ്റീവ് എനർജി നൽകുമെന്നാണ് പലരും പറയുന്നത്. എന്നാൽ എനിക്ക് അത്ര പവർ ഒന്നും മാല നൽകുന്നില്ല. സത്യം പറഞ്ഞാൽ ഇത് ഏത് മാലയാണെന്ന് എനിക്കറിയില്ല. ഇത് എന്റെ മുത്തശ്ശന്റെ ഫോട്ടോയിൽ തൂക്കിയിട്ടിരുന്നതാണ്. മുത്തശ്ശൻ ജപിച്ചുകൊണ്ടിരുന്ന മാലയാണിത്. അദ്ദേഹം മരിച്ചപ്പോൾ അത് അദ്ദേഹത്തിന്റെ ഫോട്ടോയിൽ തൂക്കിയിട്ടു. ഒരുദിവസം ആ മാല എനിക്ക് തരുമോ എന്ന് ഞാൻ മുത്തശ്ശിയോട് ചോദിച്ചു. അങ്ങനെ മുത്തശ്ശി ആ മാലയെടുത്ത് മന്ത്രങ്ങൾ ചൊല്ലി എന്റെ കഴുത്തിൽ ഇട്ട് തന്നു.
അന്ന് മുതൽ അദ്ദേഹത്തിന്റെ ആശിർവാദം എന്റെ കൂടെയുള്ളതുപോലെ എനിക്ക് തരാറുണ്ട്. രക്ഷാകവചമായി അദ്ദേഹം എന്റെ കൂടെ തന്നെ ഉള്ളതുപോലെ എനിക്ക് തോന്നും. അതുകൊണ്ടാണ് ഞാനിത് ധരിക്കുന്നത്’ ധനുഷ് പറഞ്ഞു. ധനുഷ്, നിത്യാ മേനോൻ, സത്യരാജ്, അരുൺ വിജയ്, സമുദ്രക്കനി, ശാലിനി പാണ്ഡെ, പാർത്ഥിപൻ എന്നിവരാണ് 'ഇഡ്ലി കടൈ'യിൽ പ്രധാന വേഷങ്ങളിലെത്തുന്നത്. വണ്ടർബാർ ഫിലിംസും ഡോൺ പിക്‌ചേഴ്‌സും സംയുക്തമായി നിർമിച്ച് റെഡ് ജയന്റ് മൂവീസ് വിതരണം ചെയ്യും. ചിത്രം ഒക്ടോബർ ഒന്നിന് തിയറ്ററുകളിൽ റിലീസ് ചെയ്യും.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

