Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app

‘ആരെയും വേദനിപ്പിക്കാൻ ഉദ്ദേശിച്ചല്ല’: ഇന്ത്യയിൽ സമാധാനമില്ലെന്ന പരാമർശത്തിൽ വിശദീകരണവുമായി സഞ്ജയ് ദത്ത്

text_fields
bookmark_border
Sanjay Dutt
cancel
camera_alt

സഞ്ജയ് ദത്ത്

ബോളിവുഡ് താരം സഞ്ജയ് ദത്തിന്റെ ഒരു പരാമർശമാണ് ഇപ്പോൾ സോഷ്യൽ മീഡിയയിൽ വലിയ ചർച്ചയാകുന്നത്. ഇന്ത്യയിൽ ഇപ്പോൾ സമാധാനം ഇല്ലെന്ന തരത്തിലുള്ള അദ്ദേഹത്തിന്റെ വാക്കുകൾ വലിയ വിമർശനങ്ങൾക്ക് വഴിവെച്ചിരുന്നു. ഇതിന് പിന്നാലെ വിശദീകരണവുമായി രംഗത്തെത്തിയിരിക്കുകയാണ് താരം. തന്റെ വാക്കുകൾ ഉദ്ദേശിച്ച രീതിയിൽ അല്ല വ്യാഖ്യാനിക്കപ്പെട്ടത് എന്നാണ് സഞ്ജയ് ദത്ത് പറയുന്നത്.

ഗാന്ധി ജയന്തി ദിനത്തിൽ സംപ്രേഷണം ചെയ്ത 'ശേഖർ ടുനൈറ്റ്' എന്ന ഷോയിലാണ് സഞ്ജയ് ദത്ത് വിവാദ പരാമർശം നടത്തിയത്. രാജ്യത്തെ നിലവിലെ സാഹചര്യത്തെക്കുറിച്ച് സംസാരിക്കുകയായിരുന്നു.

‘ഈ രാജ്യത്തെ ജനങ്ങൾ വളരെ സ്നേഹമുള്ളവരാണ്. ഇവിടെ സമാധാനം ഉണ്ടാകണം. എനിക്ക് നമ്മുടെ രാജ്യത്ത് ആ സമാധാനം ഇപ്പോൾ അനുഭവപ്പെടുന്നില്ല. നമ്മൾ ഇന്ത്യക്കാർ വലിയ മനസ്സുള്ളവരാണ്, അതിഥികളെ സ്വാഗതം ചെയ്യുന്നവരാണ്. നമ്മൾ ഒരുപാട് നൽകിയിട്ടുണ്ട്, നമ്മൾ എപ്പോഴും അങ്ങനെ തന്നെ ആയിരിക്കണം. ആ പഴയ നാളുകൾ തിരിച്ചു വരാൻ ഞാൻ ശിവനോട് പ്രാർത്ഥിക്കുന്നു" എന്നായിരുന്നു സഞ്ജയ് ദത്തിന്റെ വാക്കുകൾ.

ഈ വാക്കുകൾ വലിയ രീതിയിൽ സോഷ്യൽ മീഡിയയിൽ ചർച്ചയാവുകയും താരത്തിനെതിരെ രൂക്ഷ വിമർശനം ഉയരുകയും ചെയ്തു. വിവാദം കൊഴുത്തതോടെ ഞായറാഴ്ച വൈകി എക്സിൽ ഒരു പ്രസ്താവന പങ്കുവെച്ചുകൊണ്ട് സഞ്ജയ് ദത്ത് വിശദീകരണം നൽകി. തന്റെ പരാമർശം ആരുടെയും വികാരത്തെ വേദനിപ്പിക്കാൻ ഉദ്ദേശിച്ചുള്ളതല്ലെന്നും, അത് ഒരു സ്ക്രിപ്റ്റ് ചെയ്ത സംഭാഷണത്തിന്റെ ഭാഗമായിരുന്നുവെന്നും താരം വ്യക്തമാക്കി.

‘ഒരു വ്യക്തിയുടെയോ സമുദായത്തിന്റെയോ സ്ഥാപനത്തിന്റെയോ വികാരങ്ങളെ വേദനിപ്പിക്കാനോ അപമാനിക്കാനോ അനാദരിക്കാനോ ഞാൻ ഒരിക്കലും ഉദ്ദേശിച്ചിട്ടില്ല. എന്റെ പരാമർശങ്ങൾ ലഘുവും രസകരവുമാകാൻ ഉദ്ദേശിച്ചുള്ള ഒരു സ്ക്രിപ്റ്റ് ചെയ്ത സംഭാഷണത്തിന്റെ പശ്ചാത്തലത്തിലാണ് നടത്തിയത്.

മുന്നാഭായ് സിനിമകളിൽ കണ്ടതുപോലുള്ള നർമ്മവും ആക്ഷേപഹാസ്യവും ആയിരുന്നു അതിന് പിന്നിൽ. പ്രത്യേകിച്ച് സ്നേഹത്തിന്റെയും ഊഷ്മളതയുടെയും ഒരുമയുടെയും സദ്‌ഭാവനയുടെയും സന്ദേശം നൽകാൻ ഉദ്ദേശിച്ചുള്ള 'ഗാന്ധിഗിരി' എന്ന ആശയം. നിർഭാഗ്യവശാൽ, എന്റെ വാക്കുകൾ ഉദ്ദേശിച്ച സന്ദർഭത്തിന് പുറത്താണ് വ്യാഖ്യാനിക്കപ്പെട്ടത്’ എന്നാണ് സഞ്ജയ് കുറിച്ചത്.

ഷോയ്ക്കിടെ അവതാരകൻ ശേഖർ സുമൻ സഞ്ജയ് ദത്തിനോട് അഞ്ച് മിനിറ്റത്തേക്ക് ഇന്ത്യയുടെ പ്രധാനമന്ത്രിയായാൽ എന്ത് ചെയ്യും എന്ന് ചോദിച്ചിരുന്നു. ഇതിന് തന്റെ എക്കാലത്തെയും ഹിറ്റ് കഥാപാത്രമായ മുന്നാഭായ് എംബിബിഎസിന്റെ സ്റ്റൈലിൽ ആയിരുന്നു താരത്തിന്റെ മറുപടി.

‘ഇത്രയും വലിയ രാജ്യമാണ്, ഇത്രയധികം ആളുകളുണ്ട്, ഇപ്പോൾ എല്ലാവരുടെയും ഉത്തരവാദിത്തം എന്റെ മേലാണ്. പക്ഷെ നിങ്ങൾ ഒട്ടും ടെൻഷൻ എടുക്കേണ്ട. ഈ സന്തോഷം ആഘോഷിക്കാൻ ഞാൻ വിദേശത്തേക്ക് പോകില്ല. ഞാൻ ഇവിടെ തന്നെ ഉണ്ടാകും, നിങ്ങൾക്കിടയിൽ. അല്ലെങ്കിൽ പ്രധാനമന്ത്രിയും ജനങ്ങളും തമ്മിൽ എങ്ങനെ ബന്ധം ഉണ്ടാകും എന്നായിരുന്നു അദ്ദേഹത്തിന്റെ തമാശ കലർന്ന മറുപടി.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

News Summary - Sanjay Dutt Issues Clarification After Controversy
Next Story