Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app

ദേശീയ പുരസ്കാരത്തിന് പിന്നാലെ ഭാര്യക്കൊപ്പം ഏകതാ പ്രതിമ സന്ദർശിച്ച് മമ്മൂട്ടി; ചിത്രങ്ങൾ വൈറൽ

text_fields
bookmark_border
mammootty
cancel
camera_alt

മമ്മൂട്ടി ഭാര്യക്കും സുഹൃത്തുക്കൾക്കുമൊപ്പം

ഗുജറാത്തിലെ ഏകതാ പ്രതിമ സന്ദർശിച്ച് നടൻ മമ്മൂട്ടി. ഭാര്യ സുൽഫത്തിനും അടുത്ത സുഹൃത്തുക്കൾക്കുമൊപ്പമാണ് താരം കെവാഡിയയിലെ സ്റ്റാച്യു ഓഫ് യൂണിറ്റി കാണാനെത്തിയത്. നിർമാതാക്കളായ എസ്. ജോർജ്, ആന്റോ ജോസഫ് എന്നിവരും മമ്മൂട്ടിക്കൊപ്പമുണ്ടായിരുന്നു.

സ്റ്റാച്യു ഓഫ് യൂണിറ്റിയിൽ എത്തിയ താരത്തിന്റെ ചിത്രങ്ങളും വിഡിയോകളും ഇതിനോടകം സോഷ്യൽ മീഡിയയിൽ വൈറലായിട്ടുണ്ട്. ഗുജറാത്തിലെത്തിയ മമ്മൂട്ടിയെ സ്വീകരിക്കുന്ന വിഡിയോ സ്റ്റാച്യു ഓഫ് യൂണിറ്റി ഔദ്യോഗികമായി തങ്ങളുടെ എക്സ് പ്ലാറ്റ്ഫോമിലൂടെ പങ്കുവച്ചിരുന്നു. താരത്തിന്‍റെ പുതിയ ചിത്രങ്ങളും സ്റ്റാച്യു ഓഫ് യൂണിറ്റി ഔദ്യോഗികമായി പങ്കുവെച്ചിട്ടുണ്ട്.

ദേശീയ ചലച്ചിത്ര അവാർഡ് ഏറ്റുവാങ്ങാനായാണ് മമ്മൂട്ടി ഗുജറാത്തിലെത്തിയത്. ചൊവ്വാഴ്ച കെവാഡിയയിലെ ഏകതാനഗറിൽ വെച്ചായിരുന്നു 71-ാമത് ദേശീയ ചലച്ചിത്ര പുരസ്കാര വിതരണ ചടങ്ങ് നടന്നത്. ഡൽഹിക്ക് പുറത്ത് വിവിധ സംസ്ഥാനങ്ങളിൽ അവാർഡ് ചടങ്ങ് സംഘടിപ്പിക്കുന്നതിന്റെ ഭാഗമായാണ് ഇത്തവണ ഗുജറാത്തിനെ വേദിയായി തെരഞ്ഞെടുത്തത്. ചടങ്ങിൽ മമ്മൂട്ടിക്ക് ലഭിച്ചത് വൻ വരവേൽപ്പാണ്. മമ്മൂട്ടിക്കും ദാദാസാഹേബ് ഫാൽക്കെ പുരസ്കാര ജേതാവ് അനന്ത് നാഗിനും ഗായിക വൈക്കം വിജയലക്ഷ്മിക്കും വേണ്ടി സദസ്സ് എഴുന്നേറ്റ് നിന്നാണ് കൈയടിച്ചത്.

ലോകത്തിലെ ഏറ്റവും ഉയരം കൂടിയ പ്രതിമക്ക് മുന്നിൽ, സർദാർ വല്ലഭായ് പട്ടേലിന്റെ നാമത്തിലുള്ള നഗരിയിൽ നടന്ന പ്രൗഢമായ ചടങ്ങിൽ, വെള്ളിത്തിരയിലൂടെ മലയാളികളെ ഒന്നിപ്പിച്ച പ്രതിഭകൾ രാഷ്ട്രപതി ദ്രൗപദി മുർമുവിൽ നിന്ന് പുരസ്കാരം ഏറ്റുവാങ്ങിയപ്പോൾ അത് മലയാളത്തിന് തന്നെ അഭിമാന നിമിഷമായി. ഭ്രമയുഗത്തിലെ കൊടുമൺ പോറ്റിയും ചാത്തനുമായുള്ള മമ്മൂട്ടിയുടെ വേഷപ്പകർച്ചക്കാണ് മികച്ച നടനുള്ള ദേശീയ പുരസ്കാരം ലഭിച്ചത്.

ഇതോടെ നാലാമത്തെ ദേശീയ അവാർഡാണ് മമ്മൂട്ടി സ്വന്തമാക്കുന്നത്. ഏറ്റവും കൂടുതൽ മികച്ച നടനുള്ള ദേശീയ അവാർഡ് നേടിയ ബോളിവുഡ് ഇതിഹാസം അമിതാഭ് ബച്ചന്റെ റെക്കോർഡിനൊപ്പമാണ് മമ്മൂട്ടി ഇപ്പോൾ എത്തിയിരിക്കുന്നത്. മികച്ച നടനുള്ള ദേശീയ ചലച്ചിത്ര അവാർഡ് സ്വീകരിച്ചശേഷം തിരിച്ചെത്തിയ മമ്മൂട്ടിക്ക് കൊച്ചി വിമാനത്താവളത്തിൽ വൻ സ്വീകരണമായിരുന്നു നൽകിയത്.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

News Summary - Mammootty visits Statue of Unity after National Award win
Next Story