Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app

പഴയ എൽഎൽബി ബാച്ചിനൊപ്പം മമ്മൂട്ടി; എറണാകുളം ലോ കോളജിലെ സ്നേഹസംഗമം വൈറൽ!

text_fields
bookmark_border
ബാച്ച് അമ്പത് വർഷം പൂർത്തിയാക്കിയ വേളയിലാണ് സഹപാഠികൾക്കൊപ്പം മമ്മൂട്ടിയുമെത്തിയ
പഴയ എൽഎൽബി ബാച്ചിനൊപ്പം മമ്മൂട്ടി; എറണാകുളം ലോ കോളജിലെ സ്നേഹസംഗമം വൈറൽ!
cancel

എറണാകുളം: എറണാകുളം ലോ കോളജിലെ തന്‍റെ സുഹൃത്ത്ക്കളെയും സഹപാഠികളെയും വീണ്ടും കാണാനെത്തിയ മലയാളത്തിന്‍റെ മാഹാനടന്‍ മമ്മൂട്ടിയാണിപ്പോൾ സോഷ്യൽ മീഡിയയിൽ തിളങ്ങുന്നത്. തന്‍റെ ബാച്ചിന്‍റെ അമ്പതാം വാർഷികത്തോടനുബന്ധിച്ച് നടത്തിയ റീയൂണിയനിൽ പങ്കെടുത്ത താരത്തിന്‍റെ വിഡിയോകൾ ഇതിനോടകം ഏറെ ശ്രദ്ധ നേടിയിട്ടുണ്ട്. ഭാര്യ സുൽഫത്തിനൊപ്പമാണ് ഏറെ നാളുകൾക്ക് ശേഷം തന്‍റെ സഹപാഠികളെ കാണാന്‍ മലയാളത്തിന്‍റെ പ്രിയ നടന്‍ എത്തിയത്.

1973–76 കാലഘട്ടത്തിലാണ് മമ്മൂട്ടി എറണാകുളം ലോ കോളജിൽ നിയമവിദ്യാർഥിയായിരുന്നത്. ബാച്ച് അമ്പത് വർഷം പൂർത്തിയാക്കിയ വേളയിലാണ് സഹപാഠികൾക്കൊപ്പം മമ്മൂട്ടിയുമെത്തിയത്. സുഹൃത്തുക്കൾക്കൊപ്പം വിശേഷം പങ്കുവെക്കുന്നതിന്‍റെയും ഫോട്ടോകൾ എടുക്കുന്നതിന്‍റെയും വിഡിയോയാണ് ഇതിനോടകം വൈറലായത്.

എലോ കേളേജില്‍ നിന്നും നിയമം പഠിച്ചിറങ്ങിയ മമ്മൂട്ടി വക്കീലായി കുറച്ചുകാലം ജോലി ചെയ്തിരുന്നു. പിന്നീടാണ് സിനിമയിലെത്തുന്നതും മലയാളത്തിന്‍റെ മഹാനടനാകുന്നതും. തന്റെ കോളേജ് കാലത്തെക്കുറിച്ചൊക്കെ മമ്മൂട്ടി പലപ്പോഴായി സംസാരിച്ചിട്ടുണ്ട്. പഴയ സുഹൃത്തുക്കളെ വീണ്ടും കണ്ടപ്പോള്‍ ആ പഴയ കോളേജ് പയ്യനായി മാറുന്ന മമ്മൂട്ടിയെ വിഡിയോകളില്‍ കാണാം.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

News Summary - Mammootty Visits Ernakulam Law College
Next Story