ബച്ചന്‍ കുടുംബത്തിന്റെ 'രണ്ട് വാച്ച്'; അമിതാഭ് ബച്ചനും താനും ഒരേ സമയം രണ്ട് വാച്ചുകൾ ധരിക്കുന്നതിന്റെ കാരണം വെളിപ്പെടുത്തി അഭിഷേക്
text_fieldsബോളിവുഡ് നടൻ അമിതാഭ് ബച്ചനും മകനും നടനുമായ അഭിഷേക് ബച്ചനും ഒരേ സമയം രണ്ട് കൈകളിലും വാച്ചുകൾ ധരിക്കുന്നതിന്റെ കാരണം തിരയുകയാണ് നെറ്റിസൺസ്. ബോളിവുഡിൽ പുതിയ ഫാഷന്‍ ട്രെന്‍ഡുകള്‍ നിലനിര്‍ത്തുന്നവരാണ് അമിതാഭ് ബച്ചനും അഭിഷേക് ബച്ചനും.
മുംബൈയില്‍ അടുത്തിടെ നടന്ന സിനിമാ പ്രൊമോഷനിൽ അഭിഷേക് ധരിച്ച വാച്ചുകൾ ശ്രദ്ധനേടിയിരുന്നു. രണ്ട് കൈത്തണ്ടകളിലായി ഓരോ വാച്ചുകളാണ് താരം അണിഞ്ഞിരുന്നത്. താരത്തിന്റെ ഈ ലുക്ക് സോഷ്യല്‍ മീഡിയയില്‍ പെട്ടെന്ന് വൈറലായി. ഇത് ആദ്യമായല്ല അദ്ദേഹം ഇങ്ങനെ എത്തുന്നത്. ഒരേ സമയം രണ്ട് വാച്ചുകള്‍ ധരിക്കുന്നത് ബച്ചന്‍ കുടുംബത്തില്‍, പാരമ്പര്യമായി പിന്തുടരുന്ന ഒരു ശീലമാണ്. അതിന്റെ കാരണം അഭിഷേക് തന്നെ ഒരിക്കല്‍ വെളിപ്പെടുത്തിയിരുന്നു.
അഭിഷേക് ബച്ചനും ഐശ്വര്യ റായ് ബച്ചൻ വിദേശയാത്രകളിൽ ആയിരിക്കുമ്പോഴാണ് അമിതാഭ് ബച്ചൻ ഈ ശീലം തുടങ്ങുന്നത്. ഒന്നാമത്തെ വാച്ച് അദ്ദേഹം സാധാരണയായി ധരിക്കുന്ന സമയം കാണിക്കുന്നു. രണ്ടാമത്തെ വാച്ച് വിദേശത്തുള്ള കുടുംബാംഗം താമസിക്കുന്ന രാജ്യത്തെ സമയം അറിയുന്നതിന് വേണ്ടിയാണ് അദ്ദേഹം ധരിക്കുന്നത്. കുടുംബാംഗങ്ങൾ ലോകത്ത് എവിടെയാണെങ്കിലും അവരെ വിളിക്കാനോ സന്ദേശം അയക്കാനോ പറ്റിയ സമയം ഏതാണെന്ന് മനസിലാക്കാൻ വേണ്ടിയാണ് ഇങ്ങനെ ചെയ്യുന്നത് അമിതാഭ് ബച്ചൻ തന്നെ മുമ്പ് പറഞ്ഞിരുന്നു.
രണ്ട് വാച്ചുകള്‍ ധരിക്കുന്ന ശീലത്തിന് തുടക്കമിട്ടത് എന്റെ അമ്മയാണ്. ഞാന്‍ യൂറോപ്പിലെ ബോര്‍ഡിങ് സ്‌കൂളില്‍ പഠിക്കുമ്പോള്‍ അവിടത്തെയും ഇന്ത്യയിലെയും സമയം അറിയുന്നതിനായി അമ്മ രണ്ട് വാച്ചുകള്‍ ധരിക്കുമായിരുന്നു. പിന്നീട് അച്ഛനും ഈ പാരമ്പര്യം പിന്തുടര്‍ന്നു. അത് ഞങ്ങളുടെ ഒരു ശീലമായി മാറി എന്നാണ് അതിനെക്കുറിച്ച് അഭിഷേക് പറഞ്ഞത്. ഞാന്‍ തമാശക്കായി ഇങ്ങനെ രണ്ടോ മൂന്നോ വാച്ചുകള്‍ വരെ ധരിച്ചിരുന്നു.
എന്തെങ്കിലും ഒരു മാറ്റം ആഗ്രഹിക്കുമ്പോള്‍ ഇതുപോലെ രസകരമായ എന്തെങ്കിലും ചെയ്യുമായിരുന്നു എന്ന് ഒരിക്കൽ അമിതാഭ് ബച്ചന്‍ പറഞ്ഞിട്ടുണ്ട്. കഴിഞ്ഞ ഫെബ്രുവരിയില്‍ ദാദോജി കൊണ്ടദേവ് സ്റ്റേഡിയത്തില്‍, മാജി മുംബൈയും ഫാല്‍ക്കണ്‍ റൈസേഴ്‌സ് ഹൈദരാബാദും തമ്മിലുള്ള ഇന്ത്യന്‍ സ്ട്രീറ്റ് പ്രീമിയര്‍ ലീഗ് മത്സരത്തിന് ശേഷം അഭിഷേക് തന്റെ ജന്മദിനം മുംബൈയില്‍ ആഘോഷിച്ചിരുന്നു. അന്നും അമിതാഭും അഭിഷേകും രണ്ട് വാച്ചുകള്‍ ധരിച്ചാണ് എത്തിയത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

