'ആരെങ്കിലും ഓട്ടോഗ്രാഫിനായി വരുമെന്ന് വിചാരിച്ചു, എന്നാൽ ആരും എന്നെ തിരിച്ചറിഞ്ഞില്ല...' റെഫ്യൂജിയെ കുറിച്ച് അഭിഷേക് ബച്ചൻ
text_fieldsബച്ചൻ കുടുംബത്തിന് എക്കാലത്തും ആരാധകരുണ്ട്. അതിൽ അഭിഷേക് ബച്ചൻ സിനിമയിൽ എത്തിയിട്ട് ഏകദേശം 25 വർഷമായി. ഈ വർഷങ്ങളിൽ പലപ്പോഴും അദ്ദേഹത്തിന്‍റെ വേഷങ്ങൾ ശ്രദ്ധിക്കപ്പെട്ടിട്ടുണ്ട്. അഭിനയ മികവ് പ്രകടിപ്പിച്ചിട്ടുണ്ട്. എന്നാൽ ആദ്യ ചിത്രമായ റെഫ്യൂജി അഭിഷേക് ബച്ചന് അത്ര രാശിയായിരുന്നില്ല. അഭിഷേക് ബച്ചന്‍റെ ആദ്യ ചിത്രമായ റെഫ്യൂജി ബോക്സ് ഓഫീസിൽ വിജയം കണ്ടില്ല. ഞാൻ ഒരു മുറിയിലേക്ക് കയറിയപ്പോൾ ആളുകൾ തന്നെ ശ്രദ്ധിക്കാതിരുന്ന സമയമുണ്ടായിരുന്നു. ആ സമയത്തെ കുറിച്ച് ഓർക്കുകയാണ് അഭിഷേക് ബച്ചൻ.
'ആരും തിരിഞ്ഞു നോക്കുക പോലും ചെയ്യാത്ത മുറികളിലേക്ക് ഞാൻ കടന്നു ചെന്നിട്ടുണ്ട്. ഞാൻ ഒരു സിനിമാതാരമായതിനാൽ വ്യത്യാസം വരുമെന്ന് പ്രതീക്ഷിച്ചു. ഒരു നടൻ ഹോട്ടൽ ലോബിയിലേക്ക് കടന്നു ചെല്ലുമ്പോൾ, ആരെങ്കിലും ഓട്ടോഗ്രാഫിനായി വരുമെന്ന് ഞാൻ വിചാരിച്ചു. എന്നാൽ ആരും എന്നെ തിരിച്ചറിഞ്ഞില്ല. ആരും വരാത്തപ്പോൾ അതൊക്കെ മറന്ന് മുന്നോട്ട് പോകണമെന്ന് ഞാൻ എന്നെ പറഞ്ഞ് പഠിപ്പിച്ചു അഭിഷേക് പറഞ്ഞു.
അഭിനേതാക്കൾ വളരെ ദുർബലരായ ആളുകളാണ്. പുറമേ ശക്തരാണെന്ന് നടിക്കുന്ന അവർ, ഉള്ളിൽ എപ്പോഴും അംഗീകാരം തേടുന്ന പേടിച്ചരണ്ട കുട്ടികളെപ്പോലെയാണ്. എവിടെയെങ്കിലും കാലുകുത്തുമ്പോൾ തിരിച്ചറിയപ്പെടാതെ പോകുമോ എന്ന ഭയം എല്ലാ നടന്മാർക്കും ഉണ്ടെന്നും ഓരോ നടനും രണ്ട് അവസ്ഥകളും അനുഭവിക്കണമെന്നും' അഭിഷേക് പറഞ്ഞു. വിജയത്തിന്റെ അടിത്തറ പരാജയത്തിന്റെ നിലയിലാണ് സ്ഥാപിച്ചിരിക്കുന്നതെന്ന് അഭിഷേക് കൂട്ടിച്ചേർത്തു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

