സ്കൂള്‍ ഐ.ടി മേള നിയമാവലിയിൽ മാറ്റം

14:59 PM
07/09/2019
തി​രു​വ​ന​ന്ത​പു​രം: അ​നി​മേ​ഷ​ന്‍ നി​ർ​മാ​ണ​വും സ്ക്രാ​ച്ച് പ്രോ​ഗ്രാ​മി​ങ്ങും ഉ​ള്‍പ്പെ​ടെ പു​തി​യ മ​ത്സ​ര ഇ​ന​ങ്ങ​ൾ ഉ​ൾ​പ്പെ​ടു​ത്തി സം​സ്​​ഥാ​ന ശാ​സ്​​േ​ത്രാ​ത്സ​വ​ത്തി​​െൻറ ഭാ​ഗ​മാ​യി ന​ട​ത്തു​ന്ന ​െഎ.​ടി മേ​ള​യു​ടെ നി​യ​മാ​വ​ലി പ​രി​ഷ്​​ക​രി​ച്ചു. പൊ​തു​വി​ദ്യാ​ല​യ​ങ്ങ​ള്‍ ഹൈ​ടെ​ക്കാ​യി മാ​റി​യ സാ​ഹ​ച​ര്യ​ത്തി​ലാ​ണ്​ പു​തി​യ ഇ​ന​ങ്ങ​ൾ ഉ​ൾ​പ്പെ​ടു​ത്തി​യ​ത്. പ്രൈ​മ​റി വി​ഭാ​ഗ​ത്തി​ല്‍ ഐ.​ടി ക്വി​സ്, ഡി​ജി​റ്റ​ല്‍ പെ​യി​ൻ​റി​ങ്, മ​ല​യാ​ളം ടൈ​പ്പി​ങ്​ എ​ന്നി​ങ്ങ​നെ മ​ത്സ​ര ഇ​ന​ങ്ങ​ള്‍ക്കും രീ​തി​ക​ള്‍ക്കും മാ​റ്റ​മി​ല്ല.
ഹൈ​സ്കൂ​ള്‍, ഹ​യ​ര്‍സെ​ക്ക​ൻ​ഡ​റി വി​ഭാ​ഗ​ങ്ങ​ളി​ല്‍ നി​ല​വി​ലു​ള്ള ഐ.​ടി ക്വി​സ്, ഡി​ജി​റ്റ​ല്‍ പെ​യി​ൻ​റി​ങ്, വെ​ബ്പേ​ജ് നി​ര്‍മാ​ണം ഇ​ന​ങ്ങ​ള്‍ തു​ട​രും. പ്രോ​ജ​ക്ട് പ്ര​സ​േ​ൻ​റ​ഷ​ന്‍ മ​ത്സ​രം ഒ​ഴി​വാ​ക്കി പ​ക​രം മ​ള്‍ട്ടി​മീ​ഡി​യാ പ്ര​സ​േ​ൻ​റ​ഷ​ന്‍ ഇ​ന​ത്തി​ല്‍ പ്ര​സ​േ​ൻ​റ​ഷ​ന്‍ ത​യാ​റാ​ക്ക​ലും അ​വ​ത​രി​പ്പി​ക്ക​ലും എ​ന്നാ​ക്കി പു​തു​ക്കി. മു​ന്‍കൂ​ട്ടി ന​ല്‍കു​ന്ന ആ​ശ​യ​ത്തെ അ​ടി​സ്ഥാ​ന​മാ​ക്കി ഏ​തെ​ങ്കി​ലും വി​ഷ​യം മ​ത്സ​ര​ത്തി​ന്​ മു​ന്നോ​ടി​യാ​യി മ​ത്സ​രാ​ർ​ഥി​ക​ള്‍ക്ക് ന​ല്‍കും. മ​ള്‍ട്ടി​മീ​ഡി​യാ പ്ര​സ​േ​ൻ​റ​ഷ​ന്‍ ത​യാ​റാ​ക്കി​യ​ശേ​ഷം അ​ഞ്ച്​ മി​നി​റ്റി​ല്‍ അ​വ​ത​രി​പ്പി​ക്ക​ണം.
മ​ല​യാ​ളം ടൈ​പ്പി​ങ്​ മ​ത്സ​രം വേ​ഗം അ​ള​ക്കു​ന്ന​തി​ന്​ പ​ക​രം ടൈ​പ്പി​ങ്ങും രൂ​പ​ക​ൽ​പ​ന​യും എ​ന്നാ​ക്കി മാ​റ്റി. വേ​ഗ​ത്തി​നും ലേ​ഔ​ട്ടി​നും പ​കു​തി വീ​തം മാ​ര്‍ക്കു​ക​ള്‍ ല​ഭി​ക്കും. ഈ ​വ​ര്‍ഷം മു​ത​ല്‍ അ​നി​മേ​ഷ​ന്‍ ത​യാ​റാ​ക്ക​ല്‍ മ​ത്സ​ര​വും ഐ.​ടി മേ​ള​യി​ലു​ണ്ടാ​കും. ടു​പ്പി​ട്യൂ​ബ്ഡെ​സ്ക് സോ​ഫ്റ്റ്‍വെ​യ​ര്‍ ഉ​പ​യോ​ഗി​ച്ചാ​ണ് 20 സെ​ക്ക​ൻ​റി​ല്‍ കു​റ​യാ​ത്ത ച​ല​ച്ചി​ത്രം ഒ​രു മ​ണി​ക്കൂ​റി​നു​ള്ളി​ല്‍ കു​ട്ടി​ക​ള്‍ ത​യാ​റാ​ക്കേ​ണ്ട​ത്. പ​ത്ത് മി​നി​റ്റ് മു​മ്പ് വി​ഷ​യം ന​ല്‍കും. അ​മേ​രി​ക്ക​യി​ലെ മാ​സ​ച്യു​സെ​റ്റ്സ് ഇ​ൻ​സ്​​റ്റി​റ്റ്യൂ​ട്ട് ഓ​ഫ് ടെ​ക്നോ​ള​ജി ത​യാ​റാ​ക്കി​യ ‘സ്ക്രാ​ച്ച്’ സോ​ഫ്റ്റ്‍വെ​യ​ര്‍ ഉ​പ​യോ​ഗി​ച്ച് ഗെ​യി​മു​ക​ളും അ​നി​മേ​ഷ​നു​ക​ളും ത​യാ​റാ​ക്കു​ന്ന പ്രോ​ഗ്രാ​മു​ക​ള്‍ ആ​ണ് ഈ ​വ​ര്‍ഷ​ത്തി​ല്‍ വ​രു​ന്ന മ​റ്റൊ​രു മ​ത്സ​ര ഇ​നം. ഇ​തോ​ടെ ഈ ​വ​ര്‍ഷം മു​ത​ല്‍ മ​ത്സ​ര ഇ​ന​ങ്ങ​ളു​ടെ എ​ണ്ണം ഹൈ​സ്കൂ​ള്‍ വി​ഭാ​ഗ​ത്തി​ല്‍ ആ​റി​ല്‍നി​ന്ന്​ ഏ​ഴാ​യും ഹ​യ​ര്‍സെ​ക്ക​ൻ​ഡ​റി വി​ഭാ​ഗ​ത്തി​ല്‍ അ​ഞ്ചി​ല്‍നി​ന്ന്​ ഏ​ഴാ​യും വ​ർ​ധി​ക്കും. ‍സം​സ്ഥാ​ന​ത​ല​ത്തി​ല്‍ കൈ​റ്റ്  ത​യാ​റാ​ക്കു​ന്ന പൊ​തു​ചോ​ദ്യ​ങ്ങ​ളു​ടെ അ​ടി​സ്ഥാ​ന​ത്തി​ലാ​യി​രി​ക്കും ഐ.​ടി ക്വി​സ് മ​ത്സ​ര​മെ​ന്ന്​  കൈ​റ്റ് വൈ​സ് ചെ​യ​ര്‍മാ​ന്‍ ആ​ൻ​ഡ്​​ എ​ക്സി​ക്യൂ​ട്ടി​വ് ഡ​യ​റ​ക്ട​ര്‍ കെ. ​അ​ന്‍വ​ർ സാ​ദ​ത്ത് അ​റി​യി​ച്ചു. ഐ.​സി.​ടി പ​ഠ​ന​വി​ഭ​വ​ങ്ങ​ള്‍ സ്വ​ന്ത​മാ​യി ത​യാ​റാ​ക്കു​ന്ന അ​ധ്യാ​പ​ക​രെ പ്രോ​ത്സാ​ഹി​പ്പി​ക്കാ​ൻ ഐ.​സി.​ടി ടീ​ച്ചി​ങ്​ എ​യി​ഡ് മ​ത്സ​ര​വും ഈ ​വ​ർ​ഷം മു​ത​ല്‍ തു​ട​ങ്ങും. സ്കൂ​ള്‍, ഉ​പ​ജി​ല്ലാ, ജി​ല്ല, സം​സ്ഥാ​ന​ത​ല​ങ്ങ​ളി​ല്‍ അ​ധ്യാ​പ​ക​ര്‍ക്ക് മ​ത്സ​ര​മു​ണ്ട്. ഇ​ങ്ങ​നെ ല​ഭി​ക്കു​ന്ന മെ​ച്ച​പ്പെ​ട്ട ഡി​ജി​റ്റ​ല്‍ ഉ​ള്ള​ട​ക്കം ‘സ​മ​ഗ്ര’ വി​ഭ​വ​പോ​ര്‍ട്ട​ലി​ല്‍ അ​പ്‍ലോ​ഡ്​ ചെ​യ്യും.
 
Loading...
COMMENTS