Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightKeralachevron_rightസഭക്കെതിരെ പി.സി....

സഭക്കെതിരെ പി.സി. ജോർജ്: ‘നാണം കെട്ടവന്മാര്, സഭ എന്തിനാ ഈ വൃത്തികെട്ട പണി ചെയ്യുന്നത്? എഫ്.സി.ആർ.എ നടപ്പാക്കും, ആശങ്കയുള്ളവർ വീട്ടിൽ പോയിരുന്നാൽ മതി’

text_fields
bookmark_border
PC George
cancel

പൂഞ്ഞാർ: മകൻ ഷോൺ ജോർജിന് പിന്നാലെ ക്രൈസ്തവ സഭകൾക്കെതിരെ കടുത്ത അധിക്ഷേപ പരാമർശങ്ങളുമായി ബി.ജെ.പി നേതാവും പൂഞ്ഞാറിലെ എൻ.ഡി.എ സ്ഥാനാർഥിയുമായ പി.സി. ജോർജ്. പൂഞ്ഞാറിൽ യു.ഡി.എഫിന് വോട്ടുചെയ്യാൻ മെത്രൻമാർ പറഞ്ഞതായി ആരോപിച്ച ജോർജ്, എന്ത് കിട്ടിയിട്ടാണ് സഭ ഇങ്ങനെ വൃത്തികെട്ട പണി ചെയ്യുന്നതെന്നും നാണം കെട്ടവന്മാരായ ഈ സഭയെ തള്ളിപ്പറയേണ്ടി വരുമെന്നും പറഞ്ഞു. താൻ 20000 വോട്ടിന്റെ ഭൂരിപക്ഷത്തിന് ജയിക്കുമെന്നും അദ്ദേഹം ആണയിട്ട് പറഞ്ഞു.

‘ഷോൺ എന്റെ മകനാണ്. മനസ്സിലായില്ലേ? അവൻ സത്യം പറഞ്ഞു പഠിക്കേണ്ടവനാണ്. സത്യമേ പറയൂ. സഭയുമല്ല, ഒന്നുമല്ല, ഏതാണോ സത്യം അത് പറയും. ഈ സഭ എന്താ ഇ​പ്പോഴും ഇങ്ങനെ ആകുന്നേ? ഞാൻ ഷോൺ പറഞ്ഞതിൽ ഇച്ചിരി കൂട്ടി പറയുകയാ. നമ്മുടെ കാഞ്ഞരപ്പിള്ളി ബിഷപ്പ്. അയാളാരു മര്യാദക്കാരനാണെന്നാണ് ജനം വിചാരിക്കുന്നത്. പക്ഷെ അയാൾ മഠങ്ങളിൽ എല്ലാം വിളിച്ച് യുഡിഎഫിന് വോട്ട് ചെയ്യാൻ പറഞ്ഞു. മര്യാദയാണോ കാണിച്ചത്? അത് പറയാൻ അയാൾക്ക് എന്താ അവകാശം? ഈ സഭ എന്ന് പറഞ്ഞാൽ യുഡിഎഫ് ആണോ?

പൂഞ്ഞാറിൽ നിൽക്കുന്ന സ്ഥാനാർത്ഥികൾ മൂന്നു പേരാ. ഞാനും യുഡിഎഫും എൽഡിഎഫും. ഈ സഭയ്ക്ക് എന്തെങ്കിലും ഗുണം കിട്ടിയിട്ടുണ്ടെങ്കിൽ അത് എന്നെക്കൊണ്ടാ. മറ്റു രണ്ടവന്മാരെ കൊണ്ട് എന്ത് കിട്ടി? അവന്മാരെ കൊണ്ട് എന്ത് കിട്ടിയിട്ടാണ് ഈ സഭ ഇങ്ങനെ വൃത്തികെട്ട പണി ചെയ്യുന്നത്? നാണം കെട്ടവന്മാർ. ഈ സഭയെ തള്ളിപ്പറയേണ്ടി വരും. സഭയെയല്ല, ഈ മെത്രാന്മാരെയാണ് തള്ളിപ്പറയുന്നത്. ഒരു സംശയവും വേണ്ട.

ബോധം വിവരം വേണ്ട ഇവനൊക്കെ? ഞാൻ പച്ചക്ക് അങ്ങ് പറയാം. അതായത് നിയമം (എഫ്.സി.ആർ.എ) കൊണ്ടുവരുന്നു. ആ നിയമം കൊണ്ടുവന്നാൽ ഇവൻമാർക്ക് എന്താ ഇത്ര വിഷമം? വിദേശത്തുനിന്ന് പണം മേടിക്കുന്നു. ആ പണം മേടിക്കുന്ന കണക്ക് കൊടുത്താൽ എന്നാ കുഴപ്പം.

കത്തോലിക്ക സഭയാണല്ലോ, ക്രിസ്ത്യാനി ആണല്ലോ എന്ന് വിചാരിച്ച് അമിത്ഷാ ജി തന്നെ നേരിട്ട് ഇടപെട്ട് കത്തോലിക്കാ സഭയുടെ വൈദികരോട് പറഞ്ഞു, ‘ഒരു പ്രശ്നവുമില്ല നിങ്ങൾ വഴക്കുണ്ടാക്കണ്ട, നിങ്ങൾക്ക് ഒരു ഉപദ്രവവും ഉണ്ടാകില്ല, കണക്ക് തന്നാൽ മതി, ഏത് കണക്ക് തന്നാലും അപ്രൂവ് ചെയ്തേക്കാം’ എന്ന്. ഇതുകൊണ്ട് ക്രൈസ്തവ യോഗത്തിന് ഒരു ബുദ്ധിമുട്ടും ഉണ്ടാകില്ലെന്ന് റിജിജു മന്ത്രിയും പറഞ്ഞു. എന്നിട്ടും ഇവൻമാര് പിന്നെ എന്തിനാ കിടന്നു കുരക്കുന്നത്? ആ കുര യുഡിഎഫിന് വേണ്ടിയിട്ടാണ്. ഇവന്റെയൊക്കെ മനസ്സിലിരിക്കുന്നത് നാറിയ രാഷ്ട്രീയമാണ്. അതാണ് പച്ചക്ക് ഞാൻ വർത്തമാനം പറഞ്ഞത്.

ഓരോ മെത്രാന്മാരുടെയും മനസ്സിലുള്ള രാഷ്ട്രീയം ഓരോരുത്തന്മാർ പറയുകയാ. പാലാ പിതാവ് ഇതുവരെ ഒരു രാഷ്ട്രീയവും പറഞ്ഞില്ലല്ലോ. അങ്ങേര് ഏതെങ്കിലും പാർട്ടിക്ക് വോട്ട് ചെയ്യാൻ പറഞ്ഞില്ലല്ലോ. അപ്പോ അങ്ങനെ പറയുന്നവന്മാരും ഉണ്ട്. അവരെ പറ്റി ആ രീതിയിൽ തന്നെ പറയാം. രാഷ്ട്രീയം പറയുന്ന മെത്രാന്മാരെ രാഷ്ട്രീയക്കാരായി ഞങ്ങൾ കാണും. ഞങ്ങളും രാഷ്ട്രീയമായിട്ട് ഇടപെടും. അവരോടെ ബഹുമാനം ഒന്നും ഞങ്ങൾക്ക് കാണുകില്ല. അത്ര ഉള്ളൂ.

ദീപിക ഒരു പത്രമാണോ? ആ പത്രം വായിക്കുന്നവന് വട്ട്. അത് ഇപ്പോ ഞാനും എന്നും വായിക്കുന്നുണ്ട്. ചരമം അറിയാൻ വേണ്ടി അതേ പറ്റുള്ളൂ. ഇത്രയും നാണംകെട്ട ഒരു പത്രം ഉണ്ടോ? ഇവിടെ മൂന്ന് സ്ഥാനാർത്ഥി മത്സരിക്കുകയാ. എന്റെ പേരോ പടമോ ഇന്നുവരെ വന്നിട്ടില്ല ദീപികയിൽ. അത്ര തന്തയ്ക്ക് പിറക്കാത്തവന്മാരാ ദീപിക നടത്തുന്നത്. മനസ്സിലായില്ലേ?

ഇലക്ഷനിൽ മൂന്ന് മുന്നണി സ്ഥാനാർത്ഥികളിൽ രണ്ട് മുന്നണി സ്ഥാനാർത്ഥികളുടെ പടം കൊടുക്കും. മൂന്നാമത്തെ മുന്നണി സ്ഥാനാർത്ഥിയെ പറയാനുള്ള മര്യാദ കാണിക്കട്ടെ ഇവന്മാരെ. ദീപികയെ പറ്റി തന്തയ്ക്ക് പറക്കാത്തവന്മാർ എന്നാ ഞാൻ പറയുക. വൃത്തികെട്ടവന്മാർ. ആ പത്രം വായിക്കരുത് എന്ന് ജനങ്ങളോട് പറയുന്നു. ദൈവം അനുഗ്രഹിച്ച് നിയമസഭയിലും ഈ പത്രം വായിക്കരുത് എന്ന് പറയും -പി.സി. ജോർജ് പറഞ്ഞു.

സഭയുടെ ആശങ്കകളാണ് ദീപിക എഡിറ്റോറിയൽ ആയി വരുന്നതെന്ന് മാധ്യമപ്രവർത്തകർ ചൂണ്ടിക്കാട്ടിയപ്പോൾ, ‘അതിന് എന്ത് ആശങ്ക’ എന്നായിരുന്നു ജോർജി​ന്റെ മറുപടി. ‘ഇവന്മാരെല്ലാം കൂടെ പോയി സംസാരിച്ചല്ലോ കേന്ദ്ര ഗവൺമെന്റുമായിട്ട്. അവിടെ ആശങ്കയില്ലെന്ന് പറഞ്ഞ് ഇറങ്ങി കഴിഞ്ഞ ശേഷം വൃത്തികേട് പറയുകയാണോ? മിനിഞ്ഞാന്നാണ് കാഞ്ഞിരപ്പള്ളി ബിഷപ്പ് മഠങ്ങളിൽ വിളിച്ച് യുഡിഎഫിന് വോട്ട് ചെയ്യണമെന്ന് പച്ചയ്ക്ക് പറഞ്ഞത്. മോശമല്ലേ ആ പറച്ചിലൊക്കെ. സഭ നമ്മുടെതാണ്. മെത്രാന്മാരാണോ സഭ? സഭയിലെ ഒരു പട്ടം കിട്ടിയാൽ അയാൾ ചാകുന്ന വരെ പട്ടം കിട്ടിയ അച്ഛനാണ്. ഒരു മെത്രാൻ ആയാൽ ചാകുന്നത് വരെ മെത്രാനാ. അത് മാറ്റാൻ പറ്റുകില്ല. അതാണ് സഭയുടെ നിയമം. എന്ന് വിചാരിച്ച് ഇവൻമാര് പറയുന്നത് മുഴുവൻ കേട്ടോണം എന്നൊന്നും സഭയിൽ പറഞ്ഞിട്ടില്ല.

ഞാൻ വിശ്വാസിയാ. കഴിഞ്ഞ ഞായറാഴ്ചയും പള്ളിയിൽ പോയി കുർബാന കൈകൊണ്ടവനാ. ആ ഞാനാ പറയുന്നത്, ഈ മെത്രാൻമാര് കാണിക്കുന്നത് പോക്രിത്തരമാണെന്ന്. മനസ്സിലായില്ലേ? പറയാതിരിക്കാൻ പറ്റുമോ?. ഞാൻ ജയിക്കും സംശയം ഒന്നും വേണ്ട. 20000 വോട്ടിന് ഭൂരിപക്ഷത്തിന് ഞാൻ ജയിക്കും. ഈരാറ്റുപേട്ടയിൽ പണം കൊടുത്തിട്ടില്ല. ആരും പണം കൊടുക്കില്ല. പണം കൊടുക്കാൻ ഞാൻ ആരെയും ചുമതലപ്പെടുത്തിയിട്ടില്ല.

എല്ലാ മതവിഭാഗങ്ങളെയും മാന്യമായി കൊണ്ടുനടക്കണം എന്നതാണ് ബിജെപിയുടെ ലക്ഷ്യം. എത്ര ശ്രമിച്ചാലും ബിജെപിയെ കുറ്റപ്പെടുത്തണം എന്ന് നിർബന്ധ ബുദ്ധിയുള്ളവരെ അങ്ങനെ ഞങ്ങൾ കൈകാര്യം ചെയ്യും. മനസ്സിലായില്ലേ. സഭ ബിജെപിയുമായി അടുക്കണം എന്ന് നിർബന്ധമില്ല. സഭ അടുക്കണ്ട, ജനം അടുക്കണം.

എഫ്സിആർഎ ബില്ല് വരും. ആശങ്ക ഉള്ളവർ ആശങ്കയുംകൊണ്ട് വീട്ടിൽ പോയി ഇരുന്നാൽ മതി. ബില്ല് വരുമെന്നതിൽ സംശയം എന്താ? വിദേശത്തുനിന്ന് വരുന്ന പണത്തിന്റെ കണക്ക് കൊടുക്കണം. സഭയ്ക്ക് ആശങ്ക ഉണ്ടെന്ന് പറഞ്ഞാൽ സഭ തെറ്റ് ചെയ്തു എന്നല്ലേ അർത്ഥം. എനിക്ക് അപമാനം തോന്നുന്നു. വിദേശത്തു നിന്ന് വരുന്ന പണം അത് എന്തിനുവേണ്ടി ചെലവഴിക്കുന്നു അതിന് കണക്ക് കൊടുക്കണം. അത്രേ ഉള്ളൂ. കത്തോലിക്ക സഭ ആശങ്ക പറഞ്ഞപ്പോൾ അവരെ വിളിച്ച് സംസാരിച്ചു. മെത്രാന്മാരോട് സംസാരിച്ചു. അവരോട് പറഞ്ഞു, നിങ്ങൾ കണക്കിങ്ങ് തന്നേച്ചാൽ മതി, ഞങ്ങൾ അപ്രൂവ് ചെയ്തോളാം എന്ന്. അതെന്താ കണക്ക് കൊടുക്കാൻ എന്താ ഇത്ര മടി?’ -ജോർജ് ചോദിച്ചു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:PC Georgechristian churchShone GeorgeKerala Assembly Election 2026
News Summary - kerala assembly election 2026 pc george against christian church
Next Story