കൊച്ചിൻ ഷിപ്​യാർഡിൽ മറൈൻ  എൻജിനീയറിങ്​ പരിശീലനം 

വി​ജി കെ. 
12:12 PM
10/10/2019
​കേ​ന്ദ്ര സ​ർ​ക്കാ​ർ സം​രം​ഭ​മാ​യ കൊ​ച്ചി​ൻ ഷി​പ്​​യാ​ർ​ഡ്​ ലി​മി​റ്റ​ഡി​ന്​ കീ​ഴി​ലു​ള്ള മ​റൈ​ൻ എ​ൻ​ജി​നീ​യ​റി​ങ്​ ട്രെ​യി​നി​ങ്​ ഇ​ൻ​സ്​​റ്റി​റ്റ്യൂ​ട്ട്​ 2019 ന​വം​ബ​ർ 18ന്​ ​ആ​രം​ഭി​ക്കു​ന്ന ഒ​രു വ​ർ​ഷ​ത്തെ ​െറ​സി​ഡ​ൻ​ഷ്യ​ൽ ഗ്രാ​ജ്വേ​റ്റ്​ മ​റൈ​ൻ എ​ൻ​ജി​നീ​യ​റി​ങ്​ പ​രി​ശീ​ല​ന​ത്തി​ന്​ അ​പേ​ക്ഷ ക്ഷ​ണി​ച്ചു. ഷി​പ്പി​ങ്​ ക​മ്പ​നി​ക​ൾ സ്​​പോ​ൺ​സ​ർ ചെ​യ്യു​ന്ന ഇ​നി പ​റ​യു​ന്ന യോ​ഗ്യ​ത​യു​ള്ള​വ​ർ​ക്കാ​ണ്​ അ​വ​സ​രം. ഡ​യ​റ​ക്​​ട​ർ ജ​ന​റ​ൽ ഓ​ഫ്​ ഷി​പ്പി​ങ്ങി​​െൻറ അ​നു​മ​തി​യോ​ടെ​യാ​ണ്​ കോ​ഴ്​​സ്​ ന​ട​ത്തു​ന്ന​ത്. പ​രി​ശീ​ല​നം പൂ​ർ​ത്തി​യാ​ക്കു​ന്ന​വ​ർ​ക്ക്​ ക്ലാ​സ്​ ഫോ​ർ മ​റൈ​ൻ എ​ൻ​ജി​നീ​യ​ർ ഓ​ഫി​സ​ർ (പാ​ർ​ട്ട്​ എ) ​സ​ർ​ട്ടി​ഫി​ക്ക​റ്റ്​ ഓ​ഫ്​ കോം​പി​റ്റ​ൻ​സി നേ​ടി ഇ​ന്ത്യ​ൻ /വി​ദേ​ശ വാ​ണി​ജ്യ ക​പ്പ​ലു​ക​ളി​ലും മ​റ്റും ജൂ​നി​യ​ർ മ​റൈ​ൻ എ​ൻ​ജി​നീ​യ​റാ​കാം. മൊ​ത്തം കോ​ഴ്​​സ്​ ഫീ​സ്​ ബോ​ർ​ഡി​ങ്, ലോ​ഡ്​​ജി​ങ്​ ഉ​ൾ​പ്പെ​ടെ 3,80,000 രൂ​പ.
യോ​ഗ്യ​ത: മെ​ക്കാ​നി​ക്ക​ൽ/​നേ​വ​ൽ ആ​ർ​ക്കി​ടെ​ക്​​ച​ർ എ​ൻ​ജി​നീ​യ​റി​ങ്ങി​ൽ 50 ശ​ത​മാ​നം മാ​ർ​ക്കി​ൽ കു​റ​യാ​തെ ബി.​ഇ/​ബി.​ടെ​ക്​ ബി​രു​ദം. പ​ത്ത്​/ പ​ന്ത്ര​ണ്ട്​ ക്ലാ​സ്​ പ​രീ​ക്ഷ​യി​ൽ ഇം​ഗ്ലീ​ഷി​ന്​ 50 ശ​ത​മാ​നം മാ​ർ​ക്കി​ൽ കു​റ​യ​രു​ത്. പ്രാ​യം 2020 ജ​നു​വ​രി ഒ​ന്നി​ന്​ 28 വ​യ​സ്സ്​​ ക​വി​യ​രു​ത്. എ​ൻ​ജി​നീ​യ​റി​ങ്​ ബി​രു​ദ​ത്തി​ന്​ ല​ഭി​ച്ച മാ​ർ​ക്ക്, അ​ഭി​മു​ഖം എ​ന്നി​വ​യു​ടെ അ​ടി​സ്ഥാ​ന​ത്തി​ലാ​ണ്​ തെ​ര​ഞ്ഞെ​ടു​പ്പ്.
അ​പേ​ക്ഷ ഫോ​റ​ം www.cochinshipyard.comൽ ​നി​ന്നും ഡൗ​ൺ​ലോ​ഡ്​ ചെ​യ്യാം. അ​പേ​ക്ഷ, സ്​​പോ​ൺ​സ​ർ​ഷി​പ്​ ക​ത്ത്​ സ​ഹി​തം സ്​​പീ​ഡ്​ ​ത​പാ​ലി​ൽ ന​വം​ബ​ർ 15ന​കം ല​ഭി​ക്ക​ത്ത​ക്ക​വ​ണ്ണം ഇ​നി പ​റ​യു​ന്ന വി​ലാ​സ​ത്തി​ൽ അ​യ​ക്ക​ണം. The Head of Department, Marine Engineering Training Institute (METI), Cochin shipyard Limited, Perumanoor P.O. Kochi -682015. ഫോ​ൺ: 0484-2501437, 2501223, 09349299612. കൂ​ടു​ത​ൽ വി​വ​ര​ങ്ങ​ൾ​ക്ക്​ വെ​ബ്​​സൈ​റ്റ്​ കാ​ണു​ക.
 
Loading...
COMMENTS