എസ്​.ബി.ഐയിൽ 8904 ക്ലർക്ക്​

വി​ജി. കെ
10:55 AM
13/04/2019
SBI
​സ്​​റ്റേ​റ്റ്​ ബാ​ങ്ക്​ ഓ​ഫ്​ ഇ​ന്ത്യ​യി​ൽ ക്ല​റി​ക്ക​ൽ കേ​ഡ​റി​ലു​ള്ള ജൂ​നി​യ​ർ അ​സോ​സി​യേ​റ്റ്​​സ്​ (ക​സ്​​റ്റ​മ​ർ സ​പ്പോ​ർ​ട്ട്​ ആ​ൻ​ഡ്​​ സെ​യി​ൽ​സ്) ത​സ്​​തി​ക​യി​ലേ​ക്ക്​ അ​പേ​ക്ഷ ക്ഷ​ണി​ച്ചു. അ​പേ​ക്ഷ ഓ​ൺ​ലൈ​നാ​യി മേ​യ്​ മൂ​ന്നു​വ​രെ സ്വീ​ക​രി​ക്കും. ഇ​ന്ത്യ​യൊ​ട്ടാ​കെ 8904 ഒ​ഴി​വു​ക​ളു​ണ്ട്. കേ​ര​ള​ത്തി​ൽ 131 ഒ​ഴി​വു​ക​ളാ​ണു​ള്ള​ത്. വി​ശ​ദ​വി​വ​ര​ങ്ങ​ള​ട​ങ്ങി​യ ഔ​ദ്യോ​ഗി​ക വി​ജ്​​ഞാ​പ​നം www.sbi.co.in/careersൽ ‘​ലേ​റ്റ​സ്​​റ്റ്​ അ​നൗ​ൺ​സ്​​മ​െൻറ്​/​ക​റ​ൻ​റ്​ ഓ​പ​ണി​ങ്​​സ്​’ ലി​ങ്കി​ൽ​നി​ന്നും ഡൗ​ൺ​ലോ​ഡ്​ ചെ​യ്യാം. സം​സ്​​ഥാ​നാ​ടി​സ്​​ഥാ​ന​ത്തി​ലു​ള്ള ഒ​ഴി​വു​ക​ൾ വി​ജ്​​ഞാ​പ​ന​ത്തി​ലു​ണ്ട്. പ്രാ​ദേ​ശി​ക ഭാ​ഷ​യി​ൽ വാ​യി​ക്കാ​നും എ​ഴു​താ​നും സം​സാ​രി​ക്കാ​നും ക​ഴി​വു​ള്ള​വ​രാ​ക​ണം. അ​ത​ത്​ സം​സ്​​ഥാ​ന​ത്തി​ലു​ള്ള​വ​ർ​ക്ക്​ അ​വി​ടെ ല​ഭ്യ​മാ​യ ഒ​ഴി​വു​ക​ളി​ലേ​ക്ക്​ അ​പേ​ക്ഷി​ക്കാം. ഒ​രാ​ൾ​ക്ക്​ ഒ​രു സം​സ്​​ഥാ​ന​ത്ത്​ മാ​ത്ര​മേ അ​പേ​ക്ഷി​ക്കാ​ൻ പാ​ടു​ള്ളൂ.
യോ​ഗ്യ​ത: ഏ​തെ​ങ്കി​ലും ഡി​സി​പ്ലി​നി​ൽ അം​ഗീ​കൃ​ത സ​ർ​വ​ക​ലാ​ശാ​ല ബി​രു​ദം. ഫൈ​ന​ൽ ഡി​ഗ്രി വി​ദ്യാ​ർ​ഥി​ക​ളെ​യും പ​രി​ഗ​ണി​ക്കും. 31.8.2019ന​കം ബി​രു​ദം പൂ​ർ​ത്തി​യാ​ക്കി​യി​രി​ക്ക​ണം. പ്രാ​യം 1.4.2019ൽ 20-28 ​വ​യ​സ്സ്. 2.4.1991നു​ ​മ​ു​േ​മ്പാ 1.4.1999നു​ ​ശേ​ഷ​മോ ജ​നി​ച്ച​വ​രാ​ക​രു​ത്. 
സം​വ​ര​ണ വി​ഭാ​ഗ​ങ്ങ​ളി​ൽ പെ​ടു​ന്ന​വ​ർ​ക്ക്​ ച​ട്ട​പ്ര​കാ​രം പ്രാ​യ​പ​രി​ധി​യി​ൽ ഇ​ള​വ്​ ല​ഭി​ക്കും.
അ​പേ​ക്ഷ ഫീ​സ്​: ജ​ന​റ​ൽ/​ഒ.​ബി.​സി/​സാ​മ്പ​ത്തി​ക പി​ന്നാ​ക്ക വി​ഭാ​ഗ​ങ്ങ​ളി​ൽ​പെ​ടു​ന്ന​വ​ർ​ക്ക്​ 750 രൂ​പ. എ​സ്.​സി/​എ​സ്.​ടി/​പി.​ഡ​ബ്ലി​യു.​ഡി/​വി​മു​ക്​​ത​ഭ​ട​ന്മാ​ർ എ​ന്നീ വി​ഭാ​ഗ​ങ്ങ​ൾ​ക്ക്​ 125 രൂ​പ മ​തി.
അ​പേ​ക്ഷ https://bank.sbi/careersൽ ​ഓ​ൺ​ലൈ​നാ​യി ഇ​പ്പോ​ൾ സ​മ​ർ​പ്പി​ക്കാം. നി​ർ​ദേ​ശ​ങ്ങ​ൾ വെ​ബ്​​സൈ​റ്റി​ലു​ണ്ട്.
പ്രി​ലി​മി​ന​റി, മെ​യി​ൻ പ​രീ​ക്ഷ​യു​ടെ അ​ടി​സ്​​ഥാ​ന​ത്തി​ലാ​ണ്​ തെ​ര​ഞ്ഞെ​ടു​പ്പ്. പ്രി​ലി​മി​ന​റി ഓ​ൺ​ലൈ​ൻ പ​രീ​ക്ഷ​യി​ൽ ഒ​ബ്​​ജ​ക്​​ടീ​വ്​ മാ​തൃ​ക​യി​ൽ 100 ചോ​ദ്യ​ങ്ങ​ളു​ണ്ടാ​വും. 
കേ​ര​ള​ത്തി​ൽ ആ​ല​പ്പു​ഴ, ക​ണ്ണൂ​ർ, കൊ​ച്ചി, കൊ​ല്ലം, കോ​ട്ട​യം, കോ​ഴി​ക്കോ​ട്, മ​ല​പ്പു​റം, പാ​ല​ക്കാ​ട്, തൃ​ശൂ​ർ, തി​രു​വ​ന​ന്ത​പു​രം പ​രീ​ക്ഷാ​കേ​ന്ദ്ര​ങ്ങ​ളാ​ണ്. പ്രി​ലി​മി​ന​റി​യി​ൽ യോ​ഗ്യ​ത നേ​ടു​ന്ന​വ​രെ മെ​യി​ൻ പ​രീ​ക്ഷ​ക്ക്​ ക്ഷ​ണി​ക്കും. തെ​ര​ഞ്ഞെ​ടു​ക്ക​പ്പെ​ടു​ന്ന​വ​രെ 11765-31450 രൂ​പ ശ​മ്പ​ള​നി​ര​ക്കി​ൽ നി​യ​മി​ക്കും. തു​ട​ക്ക​ത്തി​ൽ 25000 രൂ​പ പ്ര​തി​മാ​സം ശ​മ്പ​ള​മാ​യി ല​ഭി​ക്കും. കൂ​ടു​ത​ൽ വി​വ​ര​ങ്ങ​ൾ​ക്ക്​ www.sbi.co.in/careers കാ​ണു​ക.
Loading...
COMMENTS