Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app

ഗസ്സയെ പുനർനിർമിക്കാൻ 6 മാസത്തിനുള്ളിൽ 2.45 ബില്യൺ ഡോളറിന്റെ പദ്ധതിയുമായി ബോർഡ് ഓഫ് പീസ്

text_fields
bookmark_border
Board of Peace
cancel
camera_alt

ബോർഡ് ഓഫ് പീസ്

ന്യൂയോർക്ക്: ഗസ്സയുടെ പുനർനിർമാണത്തിനും ഭരണത്തിനുമായി ആറ് മാസത്തിനുള്ളിൽ നടപ്പാക്കാവുന്ന 2.45 ബില്യൺ ഡോളറിന്റെ (ഏകദേശം 20,000 കോടി രൂപ) പ്രാരംഭ പദ്ധതിയുമായി യു.എസ് പിന്തുണയുള്ള ബോർഡ് ഓഫ് പീസ്. പ്രസിഡന്റ് ഡോണൾഡ് ട്രംപിന്റെ വെടിനിർത്തൽ പദ്ധതി തകർച്ചയുടെ വക്കിൽ നിൽക്കുമ്പോഴാണ് ബോർഡ് പുതിയ ബ്ലൂപ്രിന്റ് അവതരിപ്പിച്ചത്.

യു.എൻ ജനറൽ അസംബ്ലിക്കിടെ ന്യൂയോർക്കിൽ ബുധനാഴ്ച ചേർന്ന ബോർഡിന്റെ യോഗത്തിലാണ് 66 പദ്ധതികൾ ഉൾക്കൊള്ളുന്ന ബൃഹത്തായ പദ്ധതി ഭരണാധികാരികൾ അവതരിപ്പിച്ചത്. യുദ്ധം അവസാനിപ്പിക്കാനുള്ള ട്രംപിന്റെ 20 പോയിന്റ് പദ്ധതിയെ പിന്തുണക്കുന്നതിനായി അടിസ്ഥാന സൗകര്യം, വിദ്യാഭ്യാസം, ആരോഗ്യം എന്നീ മേഖലകളിലെ പദ്ധതികളാണ് ഇതിൽ ഉൾപ്പെടുത്തിയിരിക്കുന്നത്.

എന്നാൽ മറികടക്കാൻ നിരവധി വെല്ലുവിളികൾ ഇനിയും ഉണ്ടെന്ന് ബോർഡ് സമ്മതിച്ചു. ഗസ്സയിലുടനീളമുള്ള ഭൗതിക നാശനഷ്ടങ്ങളിൽ നിന്നുള്ള പൂർണ്ണമായ പുനർനിർമാണത്തിന് ഇടക്കാലത്ത് ഏകദേശം 35.2 ബില്യൺ ഡോളറും, അടുത്ത 10 വർഷത്തിനുള്ളിൽ 71.4 ബില്യൺ ഡോളറും കൂടി വേണ്ടിവരുമെന്ന് ബോർഡ് വ്യക്തമാക്കി.

യുദ്ധം തകർത്ത പ്രദേശത്തിന്റെ പുനർനിർമാണത്തിന് പണം മുടക്കാൻ തയാറുള്ള രാജ്യങ്ങളെയും ദാതാക്കളെയുമാണ് ഇത് പ്രധാനമായും ലക്ഷ്യമിടുന്നത്. മുൻപ് ഹമാസും ഇസ്രയേലും തമ്മിൽ ഉണ്ടായ പല സമാധാന ശ്രമങ്ങളും പരാജയപ്പെട്ടതിന്റെ പശ്ചാത്തലത്തിൽ, പല ദാതാക്കളും ഇത്തരം പദ്ധതികളെ സംശയത്തോടെയാണ് നോക്കിക്കാണുന്നത്.

ട്രംപിന്റെ വെടിനിർത്തൽ പദ്ധതി ഏറെക്കുറെ സ്തംഭനാവസ്ഥയിലാണ്. ഒക്ടോബർ 10ന് പ്രാബല്യത്തിൽ വന്ന വെടിനിർത്തൽ, ബോർഡ് ഓഫ് പീസിന്റെ മാർഗ്ഗനിർദേശത്തിൽ ഗസ്സ പുനർനിർമിക്കുന്നതിനുള്ള വിശാലമായ പ്രക്രിയക്ക് വഴിയൊരുക്കാനാണ് ഉദ്ദേശിച്ചത്. ഗസ്സയിൽ നിന്ന് ഇസ്രയേൽ സൈന്യത്തിന്റെ കൂടുതൽ പിന്മാറ്റം, ഹമാസിന്റെ നിരായുധീകരണം, അന്താരാഷ്ട്ര സമാധാന സേനയുടെ വരവ്, പ്രദേശത്തിന്റെ ദൈനംദിന കാര്യങ്ങൾ നിയന്ത്രിക്കാൻ പുതിയ രാഷ്ട്രീയേതര ഫലസ്തീൻ സർക്കാർ എന്നിവയായിരുന്നു പദ്ധതിയിൽ ഉൾപ്പെട്ടിരുന്നത്.

ഗസ്സ പുനർനിർമിക്കുന്നതിനുള്ള ബൃഹത്തായ പരിപാടിയും ഇതിൽ വിഭാവനം ചെയ്തിരുന്നു. എന്നാൽ യു എസ് പിന്തുണയുള്ള പദ്ധതി കാര്യമായ പുരോഗതി കൈവരിച്ചില്ല. വെടിനിർത്തൽ ഏറ്റവും രൂക്ഷമായ പോരാട്ടം നിർത്തി, മാനുഷിക സാഹചര്യങ്ങൾ മെച്ചപ്പെട്ടെങ്കിലും, ഇസ്രയേൽ സൈന്യം ഗസ്സയിലെ നിയന്ത്രണം വ്യാപിപ്പിക്കുകയും ഇപ്പോൾ പ്രദേശത്തിന്റെ 60 ശതമാനവും കൈവശപ്പെടുത്തുകയും ചെയ്തു.

അതേസമയം സൈനിക നടപടി കുറക്കാൻ ഇസ്രയേലിനോടും അദ്ദേഹം ആവശ്യപ്പെട്ടിട്ടുണ്ട്. ‘കൈകാര്യം ചെയ്യുന്ന കാര്യങ്ങളുടെ സങ്കീർണ്ണത കണക്കിലെടുക്കുമ്പോൾ, നമ്മൾ സാവധാനത്തിലും സ്ഥിരതയോടെയും പുരോഗതി കൈവരിക്കുന്നുണ്ടെന്ന് ഞാൻ കരുതുന്നു’ മ്ലാഡെനോവ് പറഞ്ഞു. അടുത്ത മാസത്തെ തെരഞ്ഞെടുപ്പ് കാരണം ഇസ്രയേലുമായുള്ള ചർച്ചകൾ രാഷ്ട്രീയമായി സെൻസിറ്റീവും വൈകാരികവുമാണെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

News Summary - Trump's Board of Peace Unveils $2.45B Gaza Rebuild Plan
Next Story