Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app

ബഹിരാകാശത്ത് ഡാറ്റാ സെന്ററുകൾ; 10 ലക്ഷം ഉപഗ്രഹങ്ങൾ വിക്ഷേപിക്കാൻ സ്‌പേസ് എക്‌സിന് യുഎസ് അനുമതി

text_fields
bookmark_border
https://www.madhyamam.com/tags/sapce-x
cancel
camera_alt

സ്‌പേസ് എക്‌സ്

വാഷിങ്ടൺ: ബഹിരാകാശത്ത് ഡാറ്റാ സെന്ററുകൾ സ്ഥാപിക്കാനുള്ള പദ്ധതിയുടെ ഭാഗമായി 10 ലക്ഷം ഉപഗ്രഹങ്ങൾ വരെ വിക്ഷേപിക്കാൻ ഇലോൺ മസ്‌കിന്റെ സ്‌പേസ് എക്‌സിന് യുഎസ് ഫെഡറൽ കമ്മ്യൂണിക്കേഷൻസ് കമ്മീഷൻ (എഫ്‌.സി.സി) അനുമതി നൽകി. ഇന്നലെയാണ് ഇതുസംബന്ധിച്ച ഉത്തരവ് എഫ്‌.സി.സി വെബ്‌സൈറ്റിൽ പ്രസിദ്ധീകരിച്ചത്. 2040 വരെയാണ് അനുമതിയുടെ കാലാവധി.

സ്‌പേസ് എക്‌സിന്റെ സ്റ്റാർമൈൻഡ് ഉപഗ്രഹ ശൃംഖലയാണ് പദ്ധതിയുടെ ഭാഗമാകുന്നത്. ഗൂഗിളിന്റെ സൺകാച്ചർ, ബ്ലൂ ഒറിജിന്റെ പ്രോജക്ട് സൺറൈസ് തുടങ്ങിയ പദ്ധതികളും ബഹിരാകാശ ഡാറ്റാ സെന്ററുകൾ സ്ഥാപിക്കാനുള്ള മത്സരത്തിലുണ്ട്. സ്റ്റാർക്ലൗഡ് ഉൾപ്പെടെയുള്ള സ്റ്റാർട്ടപ്പുകളും രംഗത്തുണ്ട്. 2025 അവസാനത്തോടെ ഉപഗ്രഹത്തിൽ ജി.പി.യു (ഗ്രാഫിക്സ് പ്രോസസിങ് യൂണിറ്റ്) പ്രവർത്തിപ്പിക്കുന്നതിൽ സ്റ്റാർക്ലൗഡ് വിജയിച്ചിരുന്നു. ഒക്ടോബറിൽ ഗൂഗിളും സമാന നേട്ടം കൈവരിച്ചു.

സ്വന്തമായി റോക്കറ്റുകളുള്ളതാണ് സ്‌പേസ് എക്‌സിന്റെ പ്രധാന നേട്ടം. നൂറുകണക്കിന് വിക്ഷേപണങ്ങൾ ഇതിനകം കമ്പനി പൂർത്തിയാക്കിയിട്ടുണ്ട്. 2027ന്റെ നാലാം പാദത്തിൽ ആദ്യ വിക്ഷേപണം നടത്തുമെന്നും 2028ൽ പദ്ധതി വിപുലീകരിക്കുമെന്നും മസ്‌ക് നേരത്തെ പ്രഖ്യാപിച്ചിരുന്നു. ബഹിരാകാശത്ത് പ്രവർത്തിക്കാൻ പ്രത്യേകം രൂപകൽപന ചെയ്ത എൻവിഡിയയുടെ വെറ റൂബിൻ പ്രോസസറുകൾ പദ്ധതിക്കായി ഉപയോഗിക്കും.

എന്നാൽ ഉയർന്ന തോതിലുള്ള വികിരണം, കടുത്ത താപനില, ബഹിരാകാശ അവശിഷ്ടങ്ങൾ, സൂക്ഷ്മ ഉൽക്കകൾ എന്നിവയിൽനിന്ന് ഉപകരണങ്ങളെ സംരക്ഷിക്കുന്നത് ഉൾപ്പെടെ നിരവധി സാങ്കേതിക വെല്ലുവിളികൾ ഇനിയും പരിഹരിക്കാനുണ്ട്.

സൗരോർജം തുടർച്ചയായി ലഭിക്കുമെന്നതാണ് ബഹിരാകാശ ഡാറ്റാ സെന്ററുകളുടെ പ്രധാന നേട്ടം. സൂര്യനോട് സമന്വയത്തിലുള്ള ഭ്രമണപഥത്തിലെ ഉപഗ്രഹങ്ങൾക്ക് ഭൂമിയിലെ സമാന സംവിധാനങ്ങളേക്കാൾ എട്ടിരട്ടി കാര്യക്ഷമതയോടെ സൗരോർജം ശേഖരിക്കാനാകുമെന്നാണ് വിലയിരുത്തൽ.

Show Full Article
25% Off
E-Paper First Page
Today
Today's Edition is out

Want the complete newspaper?

Print Replica Crop & Save India & GCC Zoom in and zoom out
News Summary - SpaceX Cleared For Orbital Centers
Next Story