Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightWorldchevron_rightഇ​റാ​ന്റെ എ​ണ്ണ...

ഇ​റാ​ന്റെ എ​ണ്ണ ഉ​പ​യോ​ഗി​ക്കാം എ​ണ്ണ ഉ​പ​രോ​ധം താ​ൽ​ക്കാ​ലി​ക​മാ​യി മ​ര​വി​പ്പി​ച്ച് യു.​എ​സ്

text_fields
bookmark_border
ഇ​റാ​ന്റെ എ​ണ്ണ ഉ​പ​യോ​ഗി​ക്കാം എ​ണ്ണ ഉ​പ​രോ​ധം താ​ൽ​ക്കാ​ലി​ക​മാ​യി മ​ര​വി​പ്പി​ച്ച് യു.​എ​സ്
cancel

വാ​ഷി​ങ്ട​ൺ: ആ​ഗോ​ള എ​ണ്ണ പ്ര​തി​സ​ന്ധി രൂ​ക്ഷ​മാ​യി​രി​ക്കെ, ഇ​റാ​നി​ൽ​നി​ന്നു​ള്ള എ​ണ്ണ​ക്ക് ഏ​ർ​പ്പെ​ടു​ത്തി​യ ഉ​പ​രോ​ധം യു.​എ​സ് താ​ൽ​ക്കാ​ലി​ക​മാ​യി മ​ര​വി​പ്പി​ച്ചു. എ​ണ്ണ വി​ത​ര​ണ പ്ര​തി​സ​ന്ധി പ​രി​ഹ​രി​ക്കു​ക​യും വി​പ​ണി സ്ഥി​ര​ത ഉ​റ​പ്പാ​ക്കു​ക​യു​മാ​ണ് ന​ട​പ​ടി​യി​ലൂ​ടെ ല​ക്ഷ്യ​മി​ടു​ന്ന​തെ​ന്ന് യു.​എ​സ് ട്ര​ഷ​റി സെ​ക്ര​ട്ട​റി സ്കോ​ട്ട് ബെ​സെ​ന്റ് പ​റ​ഞ്ഞു. മാ​ർ​ച്ച് 20 മു​ത​ൽ ഏ​​പ്രി​ൽ 19 വ​രെ​യാ​ണ് ഉ​പ​രോ​ധ​ത്തി​ൽ ഇ​ള​വ്. എ​ന്നാ​ൽ, ഈ ​ഇ​ള​വ് ഉ​പ​യോ​ഗി​ച്ച് ക്യൂ​ബ, ഉ. ​കൊ​റി​യ, യു​ക്രെ​യ്നി​ലെ റ​ഷ്യ​ൻ അ​ധി​നി​വേ​ശ പ്ര​ദേ​ശ​ങ്ങ​ൾ എ​ന്നി​വി​ട​ങ്ങ​ളി​ലേ​ക്കു​ള്ള എ​ണ്ണ വി​ത​ര​ണ​ത്തി​ന് അ​നു​മ​തി​യു​ണ്ടാ​യി​രി​​ക്കി​ല്ലെ​ന്നും ട്ര​ഷ​റി ഡി​പ്പാ​ർ​ട്മെ​ന്റ് പ്ര​സ്താ​വ​ന​യി​ൽ വ്യ​ക്ത​മാ​ക്കി. നേ​ര​ത്തേ, റ​ഷ്യ​ൻ എ​ണ്ണ​യു​ടെ മേ​ലു​ള്ള ഉ​പ​രോ​ധ​വും യു.​എ​സ് ഭാ​ഗി​ക​മാ​യി നീ​ക്കി​യി​രു​ന്നു.

ഇ​റാ​നി​ൽ​നി​ന്നു​ള്ള എ​ണ്ണ ചൈ​ന കു​റ​ഞ്ഞ വി​ല​യ്ക്ക് ശേ​ഖ​രി​ക്കു​ക​യാ​ണെ​ന്നാ​ണ് യു.​എ​സി​ന്റെ ആ​രോ​പ​ണം. ഈ ​ശേ​ഖ​രം ലോ​ക​ത്തി​നാ​യി താ​ൽ​ക്കാ​ലി​ക​മാ​യി തു​റ​ന്നു​കൊ​ടു​ക്കു​ന്ന​തി​ലൂ​ടെ ഏ​ക​ദേ​ശം 14 കോ​ടി ബാ​ര​ൽ എ​ണ്ണ വി​പ​ണി​യി​ലേ​ക്ക് എ​ത്തി​ച്ച് പ്ര​തി​സ​ന്ധി പ​രി​ഹ​രി​ക്കാ​നാ​വു​മെ​ന്ന് ബെ​സെ​ന്റ് പ​റ​ഞ്ഞു. എ​ന്നാ​ൽ, യു.​എ​സി​ന്റെ ന​ട​പ​ടി അ​വ​ഗ​ണി​ച്ചി​രി​ക്കു​ക​യാ​ണ് ഇ​റാ​ൻ. അ​ന്താ​രാ​ഷ്ട്ര വി​പ​ണി​ക്ക് ന​ൽ​കാ​ൻ ത​ങ്ങ​ളു​ടെ കൈ​വ​ശം ക്രൂ​ഡ് ഓ​യി​ൽ ഇ​ല്ലെ​ന്ന് ഇ​റാ​ൻ ഊ​ർ​ജ മ​ന്ത്രാ​ല​യം അ​റി​യി​ച്ചു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:IranU.S.BlunderoilEmbargo
News Summary - US temporarily lifts oil embargo, allows Iran to use oil
Next Story