Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app

ആഗോളതലത്തിൽ ഔട്ട്‌ലുക്ക് പണിമുടക്കി; ഇമെയിൽ കിട്ടാതെ 1.3 ലക്ഷം ഉപയോക്താക്കൾ

text_fields
bookmark_border
email
cancel

ന്യൂയോർക്: മൈക്രോസോഫ്റ്റ് ഔട്ട്‌ലുക്ക് സേവനങ്ങൾക്ക് ഇന്നലെ മുതൽ ആഗോളതലത്തിൽ വൻ തടസ്സം. ഇമെയിൽ ആക്‌സസ് ചെയ്യുന്നതിൽ പ്രശ്നങ്ങൾ നേരിട്ടതായി തുടർന്ന് ഏകദേശം 1.3 ലക്ഷം ഉപയോക്താക്കൾ പരാതിപ്പെട്ടു. സേവനങ്ങൾ പുനഃസ്ഥാപിക്കാനുള്ള നടപടികൾ മൈക്രോസോഫ്റ്റ് ആരംഭിച്ചിട്ടുണ്ട്.

ഔട്ട്‌ലുക്ക് സേവനങ്ങളിലെ തകരാറുകൾ നിരീക്ഷിക്കുന്ന ഡൗൺഡിറ്റക്ടറിന്റെ കണക്കുകൾ പ്രകാരം, ഇന്നലെ ഉച്ചക്ക് ഒരുമണിക്ക് ശേഷം ഏകദേശം 1.30 ലക്ഷം ഉപയോക്താക്കൾ പ്രശ്നങ്ങൾ റിപ്പോർട്ട് ചെയ്തു. പിന്നീട് പരാതികളുടെ എണ്ണം കുറഞ്ഞെങ്കിലും ഉച്ചകഴിഞ്ഞ് മൂന്ന് മണിയോടെ 60,000ത്തോളം പേർ ഇപ്പോഴും തടസ്സം നേരിടുന്നതായി റിപ്പോർട്ട് ചെയ്തു.

തുടക്കത്തിൽ അമേരിക്കയിലെ സേവന തടസങ്ങളെക്കുറിച്ച് അന്വേഷിക്കുകയാണെന്ന് അറിയിച്ച മൈക്രോസോഫ്റ്റ്, പിന്നീട് പ്രശ്നം വിവിധ മേഖലകളിലെ മൈക്രോസോഫ്റ്റ് 365 സേവനങ്ങളെയും ബാധിച്ചതായി സ്ഥിരീകരിച്ചു. ഔട്ട്‌ലുക്ക്, മൈക്രോസോഫ്റ്റ് ടീംസ് തുടങ്ങിയ ആപ്ലിക്കേഷനുകൾ ഉൾപ്പെടുന്നതാണ് മൈക്രോസോഫ്റ്റ് 365.

ഒന്നിലധികം മേഖലകളിലെ അടിസ്ഥാന സൗകര്യങ്ങളിൽ ഉയർന്ന ലോഡ് അനുഭവപ്പെട്ടതാണ് കണക്റ്റിവിറ്റി പ്രശ്നങ്ങൾക്ക് കാരണമായതെന്ന് കമ്പനി എക്സിലൂടെ അറിയിച്ചു.


തടസത്തിന്റെ ആഘാതം കുറക്കുന്നതിനായി അടിയന്തര നടപടികൾ സ്വീകരിച്ചുവരികയാണെന്നും വ്യക്തമാക്കി. സേവനങ്ങൾ പുനഃസ്ഥാപിക്കുന്നതിനായി തകരാറിലായ സെർവറുകളെ പുനരാരംഭിക്കുന്ന നടപടികൾ ആരംഭിച്ചതായി മൈക്രോസോഫ്റ്റ് അറിയിച്ചു.

Show Full Article
25% Off
E-Paper First Page
Today
Today's Edition is out

Want the complete newspaper?

Print Replica Crop & Save India & GCC Zoom in and zoom out
News Summary - Global Outlook Outage Affects Users
Next Story