ബഗ്ദാദിൽ വീണ്ടും യു.എസ് ആക്രമണം; ഇറാൻ പൗരസേനയിലെ ആറു പേർ കൊല്ലപ്പെട്ടു
text_fieldsബഗ്ദാദ്: ഇറാഖ് തലസ്ഥാനമായ ബഗ്ദാദിൽ വീണ്ടും യു.എസ് ആക്രമണം. ആക്രമണത്തിൽ ഇറാന്‍റെ പിന്തുണയുള്ള ഇറാഖിലെ പൗ രസേനയിലെ ആറു അംഗങ്ങൾ കൊല്ലപ്പെട്ടു. പുലർച്ചെ ഒന്നേകാലോടെ വടക്കൻ ബഗ്ദാദിലെ ടാജി റോഡിലാണ് മിസൈൽ ആക്രമണം നടന് നത്.
പൗരസേനാംഗങ്ങൾ സഞ്ചരിച്ചിരുന്ന വാഹനവ്യൂഹത്തിന് നേരെയാണ് ആക്രണമുണ്ടായത്. രണ്ട് കാറുകൾ പൂർണമായി തകർന് നു. നാല് അംഗങ്ങൾക്ക് പരിക്കേറ്റു. വെള്ളിയാഴ്ച ബഗ്ദാദ് വിമാനത്താവളത്തിൽ അമേരിക്ക നടത്തിയ വ്യോമാക്രമണത്തിൽ ഇറാന്‍റെ ഉന്നത സൈനിക ജനറൽ ഖാസിം സുലൈമാനി കൊല്ലപ്പെട്ട് 24 മണിക്കൂറിനുള്ളിലാണ് രണ്ടാമത്തെ ആക്രമണം.

പൗരസേനയിലെ മുതിർന്ന കമാൻഡറെ ലക്ഷ്യമിട്ടാണ് അമേരിക്ക സേന ആക്രമണം നടത്തിയതെന്ന് രാജ്യാന്തര മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്തു. എന്നാൽ, വാഹനവ്യൂഹത്തിൽ മുതിർന്ന കമാൻഡർ ഇല്ലായിരുന്നുവെന്ന് പൗരസേനാ വൃത്തങ്ങൾ പ്രതികരിച്ചു.
അമേരിക്ക നടത്തിയ വ്യോമാക്രമണത്തിൽ ഇറാന്‍റെ ഉന്നത സൈനിക ജനറൽ ഖാസിം സുലൈമാനി ഉൾെപ്പടെ എട്ടു പേരാണ് കൊല്ലപ്പെട്ടത്. ഇസ്ലാമിക് റെവലൂഷനറി ഗാര്‍ഡ് സൈനിക വിഭാഗത്തിന്റെ ഭാഗമായ ‘ഖുദ്സ് സേന’ മേധാവിയാണ് ഖാസിം സുലൈമാനി. ഇറാന് പിന്തുണയുള്ള ഇറാഖിലെ പൗരസേനകളുടെ ഡെപ്യൂട്ടി കമാന്‍ഡറായ അബു മഹ്ദി അല്‍ മുഹന്ദിസും കൊല്ലപ്പെട്ടിരുന്നു.
വെള്ളിയാഴ്ച അർധരാത്രിയാണ് യു.എസ് സേന ആളില്ലാ വിമാനത്തിൽ വ്യോമാക്രമണം നടത്തിയത്. സൈനിക വ്യൂഹത്തിെന്റെ കാവലോടെയുള്ള യാത്രക്കിടെ ഉന്നതർ സഞ്ചരിച്ച രണ്ടു വാഹനങ്ങൾ റോക്കറ്റ് ഉപയോഗിച്ച് തകർക്കുകയായിരുന്നു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
