അക്രമം നിർത്തൂ... അവർ ശ്വസിക്കട്ടെ; അമേരിക്കയോട് ഇറാൻ 

12:33 PM
02/06/2020
Abbas Mousavi

തെഹ്റാൻ: ആഫ്രോ-അമേരിക്കൻ വംശജൻ ജോർജ് ഫ്ലോയിഡിന്‍റെ കൊലപാതകത്തിൽ പ്രതിഷേധിക്കുന്നവർക്ക് നേരെയുള്ള അതിക്രമങ്ങൾ അവസാനിപ്പിക്കണമെന്ന് അമേരിക്കയോട് ഇറാൻ. ഇറാൻ വിദേശകാര്യ മന്ത്രാലയ വക്താവ് അബ്ബാസ് മൗസവിയാണ് നിലപാട് വ്യക്തമാക്കി രംഗത്തെത്തിയത്. 

അടിച്ചമർത്തലിന് വിധേയരാകുന്ന  അമേരിക്കൻ ജനതയുടെ നിലവിളി ലോകം കേൾക്കുന്നു. ലോകം നിങ്ങൾക്കൊപ്പം നിലയുറപ്പിക്കുന്നു. അമേരിക്കൻ ഉദ്യോഗസ്ഥരും പൊലീസും ജനങ്ങൾക്ക് നേരെ നടത്തുന്ന അതിക്രമങ്ങൾ നിർത്തുക. അവർ ശ്വസിക്കട്ടെ... -അബ്ബാസ് മൗസവി വ്യക്തമാക്കി. 

മിനിയപൊളിസിൽ പൊലീസുകാരൻ കാൽമുട്ട് കഴുത്തിലമർത്തി ജോർജ് ഫ്ലോയിഡിനെ കൊലപ്പെടുത്തുകയായിരുന്നു. മിനിയപൊളിസ് സ്റ്റേഷനിലെ പൊലീസുകാരായ ഡെറിക് ചൗലിൻ അഞ്ച് മിനിറ്റോളം ജോർജ് ഫ്ലോയിഡി​​ന്‍റെ കഴുത്തിൽ കാൽമുട്ട് അമർത്തി നിൽക്കുന്ന ദൃശ്യം പുറത്തുവന്നതോടെയാണ് ആളുകൾ പ്രതിഷേധവുമായി തെരുവിലിറങ്ങിയത്. റെസ്റ്ററൻറിലെ സെക്യൂരിറ്റി ജീവനക്കാരനായ ഫ്ലോയിഡിനെ പൊലീസ്​ ആളുമാറി പിടിക്കുകയായിരുന്നു.


 

Loading...
COMMENTS