Begin typing your search above and press return to search.
proflie-avatar
Login

എം.ടിയുടെ തിരക്കഥകൾ മലയാള സിനിമക്ക്​ എന്തു നൽകി?; അകം പൊരുൾ തേടുന്നു

എം.ടിയുടെ തിരക്കഥകൾ മലയാള സിനിമക്ക്​ എന്തു നൽകി?; അകം പൊരുൾ തേടുന്നു
cancel
മലയാളത്തിന്റെ എം ടിക്ക് ഇന്ന് 90ാം പിറന്നാൾ. വിവിധ കാലങ്ങളിലായി എം.ടിയുടെ തൂലികയിൽ പുറത്തിറങ്ങിയ സിനിമകളെ വിലയിരുത്തുന്നു.

ല​ബ്​​ധ​പ്ര​തി​ഷ്ഠ​രാ​യ സാ​ഹി​ത്യ​കാ​ര​ന്മാ​ർ തി​ര​ക്ക​ഥാ​കൃ​ത്തു​ക്ക​ളാ​യി രം​ഗ​പ്ര​വേ​ശം ചെ​യ്യു​മ്പോ​ൾ സം​ഭ​വി​ക്കു​ന്ന സ്വാ​ഭാ​വി​ക​മാ​യ പ്ര​ശ്നം സാ​ഹി​ത്യ​പ​ര​ത അ​ധി​ക​രി​ക്കു​ന്ന ച​ല​ച്ചി​ത്ര​ര​ച​ന​ക​ളി​ലൂ​ടെ അ​വ​ർ ച​ല​ച്ചി​ത്ര​ത്തി​െ​ൻ​റ മാ​ധ്യ​മ​പ​ര​മാ​യ സ​വി​ശേ​ഷ​ത​ക​ളെ പാ​ടെ ത​മ​സ്​​ക​രി​ക്കാ​ൻ ശ്ര​മി​ക്കു​ന്നു എ​ന്ന​താ​ണ്. പ​ല പ്ര​മു​ഖ എ​ഴു​ത്തു​കാ​രും ച​ല​ച്ചി​ത്രം സാ​ഹി​ത്യ​വു​മാ​യു​ള്ള താ​ര​ത​മ്യ​വി​ശ​ക​ല​ന​ത്തി​ൽ ര​ണ്ടാം ത​രം ക​ല​യാ​ണെ​ന്ന് തെ​റ്റി​ദ്ധ​രി​ച്ചി​രി​ക്കു​ന്നു. അ​തു​കൊ​ണ്ട് ത​ന്നെ അ​വ​ർ തി​ര​ക്ക​ഥാ ര​ച​ന​യി​ൽ അ​ർ​ഹി​ക്കു​ന്ന ജാ​ഗ്ര​ത പു​ല​ർ​ത്തി​യ​താ​യി തോ​ന്നു​ന്നി​ല്ല. അ​ധി​ക​വ​രു​മാ​ന​വും ജ​ന​പ്രീ​തി​യും ല​ഭി​ക്കു​ന്ന ഒ​രു മേ​ഖ​ല​യോ​ടു​ള്ള മ​മ​ത എ​ന്ന​തി​ന​പ്പു​റം ച​ല​ച്ചി​ത്രം സാ​ഹി​ത്യ​ത്തോ​ളം ഗൗ​ര​വം അ​ർ​ഹി​ക്കു​ന്ന ക​ലാ​രൂ​പ​മാ​ണെ​ന്ന് അ​വ​ർ ക​രു​തി​യോ എ​ന്ന്​ സം​ശ​യം. എ​ന്നാ​ൽ എം.​ടി​യു​ടെ വ​ര​വോ​ടെ മ​ല​യാ​ള​ത്തി​ൽ തി​ര​ക്ക​ഥ ച​ല​ച്ചി​ത്ര​നി​ർ​മി​തി​യി​ലെ ഏ​റ്റ​വും സു​പ്ര​ധാ​ന​ഘ​ട​ക​മാ​ണെ​ന്ന യാ​ഥാ​ർ​ഥ്യം വ്യാ​പ​ക​മാ​യി അം​ഗീ​ക​രി​ക്ക​പ്പെ​ട്ടു.

ഒ​രു​കാ​ല​ത്ത് സി​നി​മ​യു​ടെ െക്ര​ഡി​റ്റ് ടൈ​റ്റി​ലി​ൽ ക​ഥ, തി​ര​ക്ക​ഥ, സം​ഭാ​ഷ​ണം എ​ന്ന​ത് അ​തി​െൻ​റ തു​ട​ക്ക​ത്തി​ൽ കൊ​ടു​ത്തി​രു​ന്ന ഒ​ന്നാ​ണ്. പി​ന്നീ​ട​ത് സം​വി​ധാ​യ​ക​െൻ​റ​യും നി​ർ​മാ​താ​വി​െ​ൻ​റ​യും തൊ​ട്ടു​പി​ന്നി​ലാ​യി മാ​റി. സാ​ങ്കേ​തി​ക​മാ​യി പി​ന്നി​ലാ​ണെ​ങ്കി​ലും പ​ല സ​ന്ദ​ർ​ഭ​ങ്ങ​ളി​ലും തി​ര​ക്ക​ഥ​യും തി​ര​ക്ക​ഥാ​കൃ​ത്തും സം​വി​ധാ​യ​ക​രെ​പോ​ലും മ​റി​ക​ട​ന്ന് അ​തി​െ​ൻ​റ പ്ര​ഭാ​വം നി​ല​നി​ർ​ത്തു​ന്ന കാ​ഴ്ച എം.​ടി​യെ​പോ​ലു​ള്ള​വ​ർ ര​ച​ന നി​ർ​വ​ഹി​ച്ച സി​നി​മ​ക​ളി​ൽ കാ​ണാം.

തി​ര​ക്ക​ഥ​ക്ക്​ ച​ല​ച്ചി​ത്ര​ത്തി​ൽനി​ന്ന് വേ​റി​ട്ട് സ്വ​ത​ന്ത്രാ​സ്​​തി​ത്വ​വും സാ​ഹി​ത്യ​രൂ​പം എ​ന്ന് വി​ശേ​ഷി​പ്പി​ക്കാ​ൻ പാ​ക​ത്തി​ൽ അ​തി​നെ നി​ല​നി​ർ​ത്താ​നു​ള്ള ഉ​ൾ​ക്ക​രു​ത്തും ന​ൽ​കാ​നാ​യി എം.​ടി ന​ട​ത്തി​യ പ​രി​ശ്ര​മം പ​ഠ​നാ​ർ​ഹ​മാ​ണ്.

ആ​ദി​മ​ധ്യാ​ന്തം കൃ​ത്യ​മാ​യി പാ​ലി​ച്ച് ഒ​രു ക​ഥ പ​റ​യു​ക​യും ഉ​ചി​ത​മാ​യ സം​ഭാ​ഷ​ണ​ങ്ങ​ൾ ക​ഥാ​പാ​ത്ര​ങ്ങ​ളെ​ക്കൊ​ണ്ട് സം​സാ​രി​പ്പി​ക്കു​ക​യും ചെ​യ്യു​ക എ​ന്ന​താ​യി​രു​ന്നു ഒ​രു കാ​ല​ത്ത് തി​ര​ക്ക​ഥാ​കൃ​ത്തി​െ​ൻ​റ ദൗ​ത്യം. ഒ​രു ക​ഥ ആ​ർ​ക്കും പ​റ​യാം. എ​ന്നാ​ൽ സി​നി​മ​യു​ടെ ആ​ക​ത്തു​ക​ക്കും ഓ​രോ രം​ഗ​ത്തി​നും ത്രി​മാ​ന​വും ആ​ഴ​വും ന​ൽ​കും​വി​ധം ര​ച​ന​യെ അ​വ​ധാ​ന​താ​പൂ​ർ​വ​മാ​യ ഒ​രു പ്ര​ക്രി​യ​യാ​യി പ​രി​വ​ർ​ത്തി​പ്പി​ച്ചു എ​ന്ന​താ​ണ് എം.​ടി​യു​ടെ ഏ​റ്റ​വും വ​ലി​യ സ​വി​ശേ​ഷ​ത.

ആ​ദ്യ​കാ​ല തി​ര​ക്ക​ഥാ​കൃ​ത്തു​ക്ക​ൾ ക​ഥ പ​റ​യാ​ൻ സം​ഭാ​ഷ​ണ​ങ്ങ​ളെ ആ​ശ്ര​യി​ച്ച​പ്പോ​ൾ ദൃ​ശ്യ​സൂ​ച​ന​ക​ൾ​കൊ​ണ്ട് ആ​ശ​യ​സം​വേ​ദ​നം നി​ർ​വ​ഹി​ക്കാ​നാ​ണ് മു​ഖ്യ​മാ​യും എം.​ടി ശ്ര​ദ്ധി​ച്ച​ത്. അ​വ​ശ്യ​ഘ​ട്ട​ങ്ങ​ളി​ൽ മാ​ത്രം സം​ഭാ​ഷ​ണ​ങ്ങ​ൾ സ​ന്നി​വേ​ശി​പ്പി​ച്ചു.

അ​റ്റം ചെ​ത്തി കൂ​ർ​പ്പി​ച്ച പെ​ൻ​സി​ൽ മു​നപോ​ലെ​യാ​ണ് എം.​ടി​യു​ടെ സം​ഭാ​ഷ​ണ​ങ്ങ​ൾ. വാ​ക്കു​ക​ൾ​ക്കും അ​തി​െൻറ അ​ർ​ഥ​ധ്വ​നി​ക​ൾ​ക്കും വ​ല്ലാ​ത്ത മൂ​ർ​ച്ച​യേ​റും. വേ​ണ്ട​ത് വേ​ണ്ട​ത്ര മാ​ത്ര​മാ​യി വേ​ണ്ടാ​ത്ത​ത് പാ​ടെ ഒ​ഴി​വാ​ക്കി, കു​റ​ച്ച് പ​റ​ഞ്ഞ് കൂ​ടു​ത​ൽ ധ്വ​നി​പ്പി​ച്ചു​കൊ​ണ്ടു​ള്ള ആ ​സം​ഭാ​ഷ​ണ​ശൈ​ലി​യും സ​വി​ശേ​ഷ​മാ​യി​രു​ന്നു.

ചി​ല സ​ന്ദ​ർ​ഭ​ങ്ങ​ളി​ൽ സം​ഭാ​ഷ​ണ​ങ്ങ​ൾ​ക്ക് ദ്വി​മാ​നം ന​ൽ​കാ​നും എം.​ടി​ക്ക് ക​ഴി​ഞ്ഞു. ഒ​രേ സ​മ​യം ഇ​ര​ട്ട​ല​ക്ഷ്യ​വേ​ധി​യാ​വു​ന്ന വാ​ക്കു​ക​ൾ. തി​ര​ക്ക​ഥ​യി​ൽ നി​ശ്ശ​ബ്​​ദ​ത​യു​ടെ ലാ​വ​ണ്യം ഏ​റ്റ​വും ഫ​ല​പ്ര​ദ​മാ​യി ഉ​പ​യോ​ഗി​ച്ച തി​ര​ക്ക​ഥാ​കൃ​ത്താ​ണ് എം.​ടി​യെ​ന്നു പ​റ​യാം. മൗ​ന​ത്തി​െ​ൻ​റ വാ​ചാ​ല​മാ​യ വി​ട​വു​ക​ളി​ലൂ​ടെ ക​ഥ​പ​റ​യു​ക​യാ​യി​രു​ന്നു എം.​ടി.

പ​ശ്ചാ​ത്ത​ല​ത്തി​ലെ സ​മാ​ന​ത​ക​ൾ

എം.​ടി​യു​ടെ ക​ഥാ​പാ​ത്ര​ങ്ങ​ൾ വ​ള്ളു​വ​നാ​ട​ൻ ഭാ​ഷ മാ​ത്രം സം​സാ​രി​ക്കു​ന്നു എ​ന്ന​താ​യി​രു​ന്നു ഏ​റെ​ക്കാ​ല​മാ​യി വി​മ​ർ​ശ​ക​ർ അ​ദ്ദേ​ഹ​ത്തി​ന് നേ​രെ ചൊ​രി​യു​ന്ന ആക്ഷേ​പം. ഇ​തി​െ​ൻ​റ വ​സ്​​തു​ത പ​രി​ശോ​ധി​ക്കേ​ണ്ട​താ​ണ്. അ​ദ്ദേ​ഹം ത​െ​ൻ​റ സി​നി​മ​ക​ളി​ൽ മ​ഹാ​ഭൂ​രി​പ​ക്ഷ​വും പ​റ​ഞ്ഞി​രി​ക്കു​ന്ന​ത് വ​ള്ളു​വ​നാ​ട​ൻ നാ​യ​ർ ത​റ​വാ​ടു​ക​ളു​ടെ പ​ശ്ചാ​ത്ത​ല​ത്തി​ലാ​ണ്. എ​ന്നാ​ൽ ഇ​തി​ലെ ആ​വ​ർ​ത്ത​ന​സ്വ​ഭാ​വ​ത്തെ​ക്കു​റി​ച്ചു​ള്ള ദോ​ഷൈ​ക​ദൃ​ക്കു​ക​ളു​ടെ വി​മ​ർ​ശ​നം അ​ടി​സ്​​ഥാ​ന​ര​ഹി​ത​മാ​ണ്. എം.​ടി​യു​ടെ ക​ഥാ​പ​ശ്ചാ​ത്ത​ല​ങ്ങ​ളും പ​ല​പ്പോ​ഴും ക​ഥാ​പാ​ത്ര​ങ്ങ​ളും സം​ഭാ​ഷ​ണ​ശൈ​ലി​യും ആ​വ​ർ​ത്തി​ക്ക​പ്പെ​ടു​ന്നു എ​ന്ന​താ​യി​രു​ന്നു മു​ഖ്യ​ ആക്ഷേ​പം. സൂ​ക്ഷ്മ​വി​ശ​ക​ല​ന​ത്തി​ൽ ഇ​തി​ൽ അ​ർ​ഥ​മി​ല്ലെ​ന്ന് കാ​ണാം. ഒ​രു പ്ര​ത്യേ​ക ഇ​ടം ക​ഥാ​ഭൂ​മി​ക​യാ​യി മാ​റു​മ്പോ​ൾ അ​തി​ന് യോ​ജ്യ​മാ​യ സാ​ഹ​ച​ര്യ​ങ്ങ​ളും ക​ഥാ​പാ​ത്ര​ങ്ങ​ളും സം​ഭാ​ഷ​ണ​രീ​തി​യും ഉ​ണ്ടാ​വു​ക സ​ഹ​ജ​വും സ്വാ​ഭാ​വി​ക​വു​മാ​ണ്. വ​ള്ളു​വ​നാ​ട​ൻ കു​ടും​ബ​ങ്ങ​ളി​ൽ ഓ​പ്പോ​ൾ​മാ​രും ഏ​ട​ത്തി​മാ​രും കാ​ര​ണ​വ​ന്മാ​രും കാ​ര്യ​സ്​​ഥ​ന്മാ​രും മു​ത്ത​ശ്ശി​മാ​രും ഉ​ണ്ടാ​വു​ക പ​തി​വാ​ണ്. അ​വ​രെ അ​ഭി​സം​ബോ​ധ​ന ചെ​യ്യു​ന്ന രീ​തി​ക​ളും ആ​ചാ​ര​മ​ര്യാ​ദ​ക​ളും ത​മ്മി​ൽ സാ​ധ​ർ​മ്യം ഉ​ണ്ടാ​വു​ക എ​ന്ന​തും സാ​ധാ​ര​ണ​മാ​ണ്. സം​ഭാ​ഷ​ണ​രീ​തി​യി​ലും കാ​ര്യ​മാ​യ വ്യ​തി​യാ​നം ഉ​ണ്ടാ​വാ​ൻ വ​ഴി​യി​ല്ല.

തൃ​ശൂ​ർ പ​ശ്ചാ​ത്ത​ല​മാ​യി വ​രു​ന്ന നൂ​റ് ക​ഥ​ക​ളെ​ടു​ത്താ​ൽ നൂ​റി​ലും ഏ​റ​ക്കു​റെ തൃ​ശൂ​ർ​ഭാ​ഷ​യും പ്രാ​ദേ​ശി​ക​വും സാം​സ്​​കാ​രി​ക​വു​മാ​യ സ​വി​ശേ​ഷ​ത​ക​ളും പ്ര​തി​ഫ​ലി​ക്ക​പ്പെ​ടാം. കാ​ത​ലാ​യ പ്ര​ശ്നം ഇ​തൊ​ന്നു​മ​ല്ല. ഏ​ത് വി​ഷ​യം സം​വ​ദി​ക്കാ​ൻ ക​ഥാ​കാ​ര​ൻ/ തി​ര​ക്ക​ഥാ​കാ​ര​ൻ ഇ​ത്ത​രം ഉ​പ​രി​ത​ല​ഘ​ട​ക​ങ്ങ​ൾ പ്ര​യോ​ജ​ന​പ്പെ​ടു​ത്തു​ന്നു എ​ന്ന​താ​ണ്. അ​തോ​ടൊ​പ്പം ആ ​വി​ഷ​യ​ത്തി​ൽ മൗ​ലി​ക​ത​യു​ണ്ടോ? കാ​ത​ലാ​യ ആ​ശ​യ​ങ്ങ​ൾ േപ്ര​ക്ഷ​ക​നു​മാ​യി/ അ​നു​വാ​ച​ക​നു​മാ​യി പ​ങ്കി​ടാ​നു​ള്ള ശ്ര​മ​ങ്ങ​ളു​ണ്ടോ? അ​ത്ത​ര​മൊ​രു പ​രി​ശോ​ധ​ന​യി​ൽ എം.​ടി​യു​ടെ ഓ​രോ സി​നി​മ​യും പ്ര​ത്യ​ഭി​ജി​ന്ന​മാ​യ വി​ഷ​യ​ങ്ങ​ൾ കൈ​കാ​ര്യംചെ​യ്യു​ന്ന​ത് കാ​ണാം. ഒ​രി​ക്ക​ലും സ്വ​യം അ​നു​ക​രി​ക്കു​ക​യോ സ്വ​യം ആ​വ​ർ​ത്തി​ക്കു​ക​യോ ചെ​യ്യു​ന്ന ച​ല​ച്ചി​ത്ര​കാ​ര​ന​ല്ല അ​ദ്ദേ​ഹം. 'നി​ർ​മ്മാ​ല്യ'​വും 'മ​ഞ്ഞും' 'വാ​രി​ക്കു​ഴി'​യും 'ബ​ന്ധ​ന'​വും 'ഒ​രു ചെ​റു​പു​ഞ്ചി​രി'​യും 'പ​ഞ്ചാ​ഗ്​​നി'​യും 'ന​ഖ​ക്ഷ​ത​ങ്ങ​ളും' 'അ​മൃ​തം​ഗ​മ​യ'​യും 'ഇ​ട​വ​ഴി​യി​ലെ പൂ​ച്ച മി​ണ്ടാ​പ്പൂ​ച്ച'​യും 'ആ​രൂ​ഢ'​വും 'സു​കൃ​ത'​വും 'ആ​ൾ​ക്കൂ​ട്ട​ത്തി​ൽ ത​നി​യെ'​യും 'അ​ക്ഷ​ര​ങ്ങ​ളും' 'നീ​ല​ത്താ​മ​ര'​യും 'സ​ദ​യ'​വും 'ഋ​തു​ഭേ​ദ'​വും 'ഉ​ത്ത​ര'​വും ത​മ്മി​ൽ നേ​രി​യ ഒ​രം​ശ​മെ​ങ്കി​ലും ഇ​തി​വൃ​ത്ത​പ​ര​മാ​യ സ​മാ​ന​ത​ക​ളോ സാ​ധ​ർ​മ്യ​ങ്ങ​ളോ ഇ​ല്ല.

എം.​ടി​യു​ടെ ആ​ത്മ​ക​ഥാ​പ​ര​മാ​യ ചി​ത്ര​ങ്ങ​ളെ​ന്ന് പ​ര​ക്കെ ച​ർ​ച്ച​ചെ​യ്യ​പ്പെ​ട്ട 'അ​ക്ഷ​ര​ങ്ങ​ളും' 'സു​കൃ​ത'​വും എ​ടു​ത്ത് പ​രി​ശോ​ധി​ക്കാം. ആ​ത്മാം​ശ​ത്തി​െ​ൻ​റ ര​ണ്ട് വേ​റി​ട്ട ത​ല​ങ്ങ​ളാ​ണ് അ​ദ്ദേ​ഹം ഈ ​സി​നി​മ​ക​ളി​ൽ സ​ന്നി​വേ​ശി​പ്പി​ച്ചി​ട്ടു​ള്ള​ത്. അ​ടി​സ്​​ഥാ​ന​ക​ഥാം​ശ​ത്തി​ലും ആ​ശ​യ​ത്തി​ലും ഈ ​ര​ണ്ടു സി​നി​മ​ക​ൾ ത​മ്മി​ൽ ഒ​രു​വി​ധ​മാ​യ ഛായ​യു​മി​ല്ല.

ജീ​വി​തം മ​ര​ണ​ത്തെ​ക്കാ​ൾ ഭീ​തി​ദ​മാ​യ അ​വ​സ്​​ഥ​യാ​യി മാ​റാ​ൻ മ​നു​ഷ്യ​നി​ലെ സ്വാ​ർ​ഥ​ത​യും അ​വ​ന​വ​ൻ കേ​ന്ദ്രീ​കൃ​ത​മാ​യ ജീ​വി​ത​വീ​ക്ഷ​ണ​വും കാ​ര​ണ​മാ​യി തീ​രു​മ്പോ​ൾ ബ​ന്ധ​ങ്ങ​ൾ എ​ന്ന മ​ഹാ​സ​ങ്ക​ൽ​പം ഒ​രു മി​ഥ്യ​യാ​ണെ​ന്ന് തി​രി​ച്ച​റി​യു​ന്ന ര​വി​ശ​ങ്ക​ർ മ​ര​ണ​ത്തെ സ്​​നേ​ഹ​പൂ​ർവം പു​ൽ​കു​ന്ന വൈ​രു​ധ്യാ​ത്മ​ക​മാ​യ ഒ​രു അ​വ​സ്​​ഥാ​ന്ത​ര​ത്തെ​യാ​ണ് 'സു​കൃ​തം' അ​നു​ഭ​വി​പ്പി​ക്കു​ന്ന​ത്. ജീ​വി​തോ​ന്മു​ഖ​ത ന​ഷ്​​ട​പ്പെ​ട്ട​യാ​ള​ല്ല അ​ടി​സ്​​ഥാ​ന​പ​ര​മാ​യി ര​വി. ഏ​ത് നി​മി​ഷ​വും ജീ​വ​ൻ ന​ഷ്​​ട​പ്പെ​ടാ​വു​ന്ന ഒ​രു മ​ഹാ​രോ​ഗ​ത്തി​െൻ​റ വ​ക്കി​ൽ​നി​ന്ന് ഏ​റെ ശ്ര​മ​ക​ര​മാ​യി അ​യാ​ൾ ജീ​വി​ത​ത്തി​ലേ​ക്ക് തി​രി​ച്ചു​വ​രാ​ൻ ശ്ര​മി​ക്കു​ന്ന​തി​നി​ട​യി​ലാ​ണ് കൃ​ത​ഘ്ന​ത​യു​ടെ, വാ​ണി​ജ്യ​പ​ര​ത​യു​ടെ പ്ര​തി​ഫ​ല​ന​ങ്ങ​ൾ സ്വ​ന്തം ക​ർ​മ​മേ​ഖ​ല​യി​ൽ​നി​ന്നും സ്വ​ന്തം ജീ​വി​ത​പ​ങ്കാ​ളി​യി​ൽ​നി​ന്നു​പോ​ലും അ​യാ​ൾ​ക്ക് നേ​രി​ടേ​ണ്ടി​വ​രു​ന്ന​ത്. ജീ​വി​തം, ബ​ന്ധ​ങ്ങ​ൾ, സ്​​നേ​ഹം, പാ​ര​സ്​​പ​ര്യം, മാ​നു​ഷി​ക​ത...​ഇ​തെ​ല്ലാം മ​നു​ഷ്യ​ൻ അ​വ​െ​ൻ​റ താ​ൽ​ക്കാ​ലി​ക സൗ​ക​ര്യ​ങ്ങ​ൾ​ക്കാ​യി എ​ടു​ത്ത​ണി​യു​ന്ന ചി​ല വാ​ക്കു​ക​ൾ മാ​ത്ര​മാ​ണെ​ന്ന അ​ഗാ​ധ​മാ​യ തി​രി​ച്ച​റി​വി​ൽ​നി​ന്നാ​ണ് ര​വി മ​ര​ണ​ത്തെ ഇ​ഷ്​​ട​പ്പെ​ട്ടു തു​ട​ങ്ങു​ന്ന​ത്.

'അ​ക്ഷ​ര​ങ്ങ​ൾ' എ​ന്ന സി​നി​മ ഒ​രു ക്രി​യാ​ത്മ​ക ക​ലാ​കാ​ര​ൻ, അ​യാ​ൾ അ​ർ​ഹി​ക്കു​ന്ന ത​ല​ത്തി​ൽ തി​രി​ച്ച​റി​യ​പ്പെ​ടാ​തെ പോ​കു​ന്ന​തി​െ​ൻ​റ ദു​ര​ന്ത​ങ്ങ​ളു​ടെ ക​ഥ​യാ​ണ്. ഹൈ​പ്പ​ർ സെ​ൻ​സി​റ്റി​വാ​യ ഒ​രു എ​ഴു​ത്തു​കാ​ര​ൻ സ​ദാ ക​രു​ത​ലും പ​രി​ഗ​ണ​ന​യും സ്​​നേ​ഹ​വും ആ​ഗ്ര​ഹി​ക്കു​ക​യും അ​ർ​ഹി​ക്കു​ക​യും ചെ​യ്യു​ന്ന ഒ​രാ​ളാ​ണ്. സ്വ​ന്തം ജീ​വി​ത​പ​ങ്കാ​ളി​ക്ക് അ​ത് വേ​ണ്ട​വി​ധ​ത്തി​ൽ തി​രി​ച്ച​റി​യാ​ൻ സാ​ധി​ക്കാ​ത്ത ഘ​ട്ട​ത്തി​ൽ ര​ക്ഷ​ക്കെ​ത്തു​ന്ന സ്​​ത്രീ​യെ അ​യാ​ൾ ഇ​ഷ്​​ട​പ്പെ​ട്ടു പോ​കു​ന്നു. അ​യാ​ളി​ൽ​നി​ന്നും ഒ​ന്നും ആ​ഗ്ര​ഹി​ച്ചു​കൊ​ണ്ട​ല്ല അ​വ​ർ അ​യാ​ൾ​ക്ക് തു​ണ​യാ​വു​ന്ന​ത്. നി​ഷ്ക​പ​ട​വും നി​ർ​വ്യാ​ജ​വു​മാ​യ സ്​​നേ​ഹം മാ​ത്ര​മാ​യി​രു​ന്നു ആ ​ബ​ന്ധ​ത്തി​െ​ൻ​റ കാ​ത​ൽ. അ​കാ​ല​ത്തി​ൽ അ​യാ​ളു​ടെ മ​ര​ണം സം​ഭ​വി​ക്കു​മ്പോ​ൾ അ​വ​ൾ​ക്ക് അ​യാ​ളു​ടെ മൃ​ത​ദേ​ഹം വേ​ണ്ട​വ​ണ്ണം ഒ​ന്ന് കാ​ണാ​ൻ​പോ​ലും ക​ഴി​യു​ന്നി​ല്ല.

'നിർമ്മാല്യ'ത്തിൻെറ ലൊക്കേഷനിൽ എം.ടി, സുകുമാരൻ, രാമചന്ദ്രബാബു, ശങ്കരാടി എന്നിവർ

ശ​വ​ദാ​ഹ​ത്തി​നാ​യി അ​യാ​ളെ കൊ​ണ്ടു​പോ​യി​ക്ക​ഴി​യു​മ്പോ​ൾ ടൗ​ൺ​ഹാ​ളി​ൽ പൊ​തു​ദ​ർ​ശ​ന​ത്തി​ന് വെ​ക്ക​പ്പെ​ട്ട സ​ന്ദ​ർ​ഭ​ത്തി​ൽ കി​ട​ത്തി​യ അ​യാ​ളു​ടെ ശ​രീ​ര​ത്തി​ന് ചു​റ്റും ഏ​താ​ണ്ട് അ​തേ അ​ള​വി​ലും ആ​കൃ​തി​യി​ലും ചി​ത​റി​ക്കി​ട​ന്ന പൂ​ക്ക​ൾ മാ​ത്ര​മാ​യി​രു​ന്നു അ​വ​ൾ​ക്ക് ബാ​ക്കി​യാ​യി ല​ഭി​ച്ച​ത്. അ​വ​ൾ അ​തി​ൽ സ്​​പ​ർ​ശി​ക്കു​ന്നി​ട​ത്ത് സി​നി​മ അ​വ​സാ​നി​ക്കു​ന്നു. അ​യാ​ളു​ടെ​യും അ​വ​ളു​ടെ​യും ജ​ന്മ​സാ​ഫ​ല്യം സം​ഭ​വി​ക്കു​ന്ന​ത് ഒ​രു​പ​ക്ഷേ ആ ​സ്​​പ​ർ​ശ​ന​ത്തി​ലാ​വാം.

ര​ണ്ട് സി​നി​മ​ക​ളി​ലും മു​ഖ്യ​ക​ഥാ​പാ​ത്രം ഒ​രു എ​ഴു​ത്തു​കാ​ര​നാ​ണ് എ​ന്ന​ത് മാ​ത്ര​മാ​ണ് സ​മാ​ന​ത. മ​റി​ച്ച് ഇ​തി​വൃ​ത്ത​ത്തി​ലും ആ​ഖ്യാ​ന​രീ​തി​യി​ലും ക​ഥാ​സ​ന്ദ​ർ​ഭ​ങ്ങ​ളി​ലും വി​ഭി​ന്ന ത​ല​ങ്ങ​ളി​ൽ വ്യാ​പ​രി​ക്കു​ന്ന സി​നി​മ​ക​ളാ​ണ് 'അ​ക്ഷ​ര​ങ്ങ​ളും' 'സു​കൃ​ത'​വും. ര​ണ്ടി​ലും മ​നു​ഷ്യ​മ​ന​സ്സി​െ​ൻ​റ​യും മ​നു​ഷ്യാ​വ​സ്​​ഥ​ക​ളു​ടെ​യും സൂ​ക്ഷ്മ​ത​ല​ങ്ങ​ൾ കൃ​ത്യ​വും വ്യ​ക്ത​വു​മാ​യി അ​ട​യാ​ള​പ്പെ​ടു​ത്തി​യി​രി​ക്കു​ന്നു.

എം.​ടി​യു​ടെ വ്യ​ക്തി​ജീ​വി​തം അ​ടു​ത്ത​റി​യു​ന്ന​വ​രെ സം​ബ​ന്ധി​ച്ച് ര​ണ്ട് സി​നി​മ​ക​ളി​ലും ര​ണ്ട് ത​ര​ത്തി​ൽ ചി​ത​റി​ക്കി​ട​ക്കു​ന്ന ആ​ത്മ​ക​ഥാ​പ​ര​ത​യു​ടെ സൂ​ക്ഷ്മാം​ശ​ങ്ങ​ൾ ക​ണ്ടെ​ടു​ക്കാ​നും ക​ഴി​യും.

തി​ര​ക്ക​ഥ​യെ ന​വീ​ക​രി​ച്ച എ​ഴു​ത്തു​കാ​ര​ൻ

'ഓ​ള​വും തീ​ര​വും', 'മു​റ​പ്പെ​ണ്ണ്', 'ന​ഗ​ര​മേ ന​ന്ദി', 'ക​ന്യാ​കു​മാ​രി' എ​ന്നി​ങ്ങ​നെ എം.​ടി​യു​ടെ ആ​ദ്യ​കാ​ല സി​നി​മ​ക​ൾ അ​തു​വ​രെ പ്ര​ചാ​ര​ത്തി​ലി​രു​ന്ന വാ​ർ​പ്പ്മാ​തൃ​കാ വാ​ണി​ജ്യ​സി​നി​മ​ക​ളു​ടെ ഇ​തി​വൃ​ത്ത–​ആ​ഖ്യാ​ന സ​മ്പ്ര​ദാ​യ​ങ്ങ​ളെ പൊ​ളി​ച്ച​ടു​ക്കി തി​ര​ക്ക​ഥാ​ശി​ൽ​പ​ത്തെ സം​ബ​ന്ധി​ച്ച വ്യ​വ​സ്​​ഥാ​പി​ത സ​ങ്ക​ൽ​പ​ങ്ങ​ളെ ന​വീ​ക​രി​ക്കു​ക എ​ന്ന ദൗ​ത്യം മാ​ത്ര​മാ​ണ് നി​ർ​വ​ഹി​ച്ച​ത്. ആ ​ത​ല​ത്തി​ൽ എം.​ടി​യു​ടെ ആ​ദ്യ​കാ​ല സി​നി​മ​ക​ളെ തി​ര​ക്ക​ഥാ ര​ച​ന​യു​ടെ മി​ക​ച്ച മാ​തൃ​ക​യാ​യി കാ​ണാ​നോ വി​ശേ​ഷി​പ്പി​ക്കാ​നോ ക​ഴി​യി​ല്ല. എ​ന്നാ​ൽ ന​ല്ല സി​നി​മ​യി​ലേ​ക്ക് എ​ത്തി​പ്പെ​ടാ​നു​ള്ള ആ​ത്മാ​ർ​ഥ​ശ്ര​മ​ങ്ങ​ളാ​യി​രു​ന്നു അ​വ.

തി​ര​ക്ക​ഥ എ​ന്ന ക​ലാ​രൂ​പ​ത്തെ (സി​നി​മ​ക്ക്​ അ​ടി​സ്​​ഥാ​ന​മാ​യി ഉ​പ​യോ​ഗി​ക്കു​ന്ന ഒ​രു ഘ​ട​കം എ​ന്ന​തി​ന​പ്പു​റം തി​ര​ക്ക​ഥ​ക്ക്​ ത​ന​താ​യ ഒ​രു വ്യ​ക്തി​ത്വ​വും നി​ല​നി​ൽ​പും ഉ​ണ്ടോ എ​ന്ന​ത് തി​ര​ക്ക​ഥ​ക​ൾ സ്​​കൂ​ൾത​ലം മു​ത​ൽ സ​ർ​വ​ക​ലാ​ശാ​ല ത​ല​ത്തി​ൽവ​രെ പാ​ഠ്യ​പ​ദ്ധ​തി​യി​ലേ​ക്ക് വ​ള​ർ​ന്ന ഈ ​കാ​ല​ഘ​ട്ട​ത്തി​ലും ഒ​രു ത​ർ​ക്ക​വി​ഷ​യ​മാ​ണ് എ​ന്ന​തും ചി​ന്ത​നീ​യ​മാ​ണ്) സൃ​ഷ്​​ടി​പ്ര​ക്രി​യ​യെ ഏ​തേ​ത് ത​ല​ങ്ങ​ളി​ലാ​ണ് എം.​ടി ന​വീ​ക​രി​ച്ച​തെ​ന്നും ഉ​ട​ച്ചു​വാ​ർ​ത്ത​തെ​ന്നും പ​രി​ശോ​ധി​ക്കേ​ണ്ട​തു​ണ്ട്.

ആ​ദ്യ​കാ​ല സി​നി​മ​ക​ൾ തി​ര​നാ​ട​കം എ​ന്ന പേ​രി​ലാ​ണ് സി​നി​മ​യു​ടെ െക്ര​ഡി​റ്റ് ടൈ​റ്റി​ലു​ക​ളി​ൽ​പോ​ലും ചേ​ർ​ത്തി​രു​ന്ന​ത്. സി​നാ​രി​യോ എ​ന്ന് പാ​ശ്ചാ​ത്യ ച​ല​ച്ചി​ത്ര​കാ​ര​ന്മാ​ർ വി​ശേ​ഷി​പ്പി​ച്ച​തി​െ​ൻ​റ മ​ല​യാ​ള ത​ർ​ജ​മ​യാ​യും ഇ​തി​നെ വ്യാ​ഖ്യാ​നി​ക്കു​ന്നു​ണ്ടെ​ങ്കി​ലും പ്രാ​യോ​ഗി​ക ത​ല​ത്തി​ൽ സം​ഭ​വി​ച്ച​ത് വി​രു​ദ്ധ​ദി​ശ​യി​ലു​ള്ള ഒ​ന്നാ​യി​രു​ന്നു. നാ​ട​ക​കൃ​ത്തു​ക്ക​ൾ തി​ര​ക്ക​ഥാ​കൃ​ത്തു​ക്ക​ളാ​യി വ​രു​ക​യും പ്ര​ഫ ഷ​ന​ൽ നാ​ട​ക​സ​ങ്കേ​ത​ങ്ങ​ളോ​ട് ചേ​ർ​ന്നുനി​ൽ​ക്കും വി​ധം, ഏ​റ​ക്കു​റെ സ​മാ​ന​മാ​യ ആ​ഖ്യാ​ന​സ​മീ​പ​ന​ങ്ങ​ളി​ലൂ​ടെ പൂ​ർ​ണ​മാ​വു​ന്ന തി​ര​നാ​ട​ക​ങ്ങ​ളും സി​നി​മ​ക​ളും സം​ഭ​വി​ക്കു​ക​യു​ണ്ടാ​യി. അ​ക്കാ​ല​ത്ത് ബ​ഹു​ഭൂ​രി​പ​ക്ഷം സി​നി​മ​ക​ളും സ്​​റ്റു​ഡി​യോ സെ​റ്റു​ക​ളി​ൽ സ്​​റ്റേ​ജ് നാ​ട​ക​ങ്ങ​ളു​ടെ രം​ഗ​പ​ട​ങ്ങ​ളെ​യും അ​ഭി​ന​യ​രീ​തി​ക​ളെ​യും സം​ഭാ​ഷ​ണ​ശൈ​ലി​യെ​യും അ​നു​സ്​​മ​രി​പ്പി​ക്കും​വി​ധം നി​ർ​മി​ക്ക​പ്പെ​ട്ട​ത് ഈ ​പ​രി​മി​തി​യു​ടെ ഉ​ത്ത​മ​നി​ദ​ർ​ശ​ന​മാ​യി​രു​ന്നു.

അ​ന്ന​ത്തെ പ​ല തി​ര​ക്ക​ഥ​ക​ളി​ലും ദൃ​ശ്യ​സൂ​ച​ന​ക​ൾ വി​ര​ള​മാ​യി​രു​ന്നു. സം​ഭാ​ഷ​ണ​പ്ര​ധാ​ന​മാ​യ സി​നി​മ​ക​ൾ ദൃ​ശ്യാ​ത്മ​ക​മാ​ക്കു​ക എ​ന്ന മ​ഹാ​ദൗ​ത്യ​ത്തി​ന് ചു​ക്കാ​ൻ പി​ടി​ച്ചി​രു​ന്ന​ത് രാ​മു കാ​ര്യാ​ട്ടി​നെ​പോ​ലെ​യും കെ.​എ​സ്. സേ​തു​മാ​ധ​വ​നെ​പോ​ലെ​യും മാ​ധ്യ​മ​ബോ​ധം സി​ദ്ധി​ച്ച അ​പൂ​ർ​വം സം​വി​ധാ​യ​ക​ർ മാ​ത്ര​മാ​യി​രു​ന്നു.

അ​വ​രു​ടെ പ​ല സി​നി​മ​ക​ളും സാ​ഹി​ത്യ​സൃ​ഷ്​​ടി​ക​ളെ ഉ​പ​ജീ​വി​ച്ച് നി​ർ​മി​ക്ക​പ്പെ​ട്ടി​രു​ന്ന​തുകൊ​ണ്ട് ക​രു​ത്തു​റ്റ പ്ര​മേ​യ​ങ്ങ​ൾ ഉ​ൾ​ക്കൊ​ള്ളു​ക​യും അ​വ​രു​ടെ സ​ഹ​ജപ്ര​തി​ഭ​കൊ​ണ്ട് ദൃ​ശ്യ​വ്യാ​ഖ്യാ​ന​ത്തി​ൽ മി​ക​ച്ചു​നി​ൽ​ക്കു​ക​യും ചെ​യ്തെ​ങ്കി​ലും അ​തി​െ​ൻ​റ തി​ര​ക്ക​ഥ​ക​ളു​ടെ ബ​ല​ഹീ​ന​ത​യും പൂ​ർ​ണ​ത​യി​ല്ലാ​യ്മ​യും പ്ര​ക​ട​മാ​യി​രു​ന്നു.

തി​ര​ക്ക​ഥ​ക​ളു​ടെ ദൗ​ർ​ബ​ല്യം സം​വി​ധാ​യ​ക​െ​ൻ​റ പ്ര​തി​ഭ​കൊ​ണ്ട് മ​റി​ക​ട​ക്കു​ക എ​ന്ന ദു​ഷ്ക​ര​മാ​യ ദൗ​ത്യ​ത്തി​െൻ​റ സാ​ക്ഷ്യ​പ​ത്ര​മാ​യി​രു​ന്നു അ​ക്കാ​ല​ത്തെ ച​ല​ച്ചി​ത്ര ര​ച​ന​ക​ളി​ൽ ഏ​റെ​യും. താ​ര​ത​മ്യേ​ന മെ​ച്ച​പ്പെ​ട്ട പ്ര​ക​ട​നം കാ​ഴ്ച​െ​വ​ച്ച എ​സ്.​എ​ൽ. പു​രം സ​ദാ​ന​ന്ദ​ൻ, തോ​പ്പി​ൽ ഭാ​സി എ​ന്നി​വ​രു​ടെ തി​ര​ക്ക​ഥ​ക​ൾ​പോ​ലും അ​ന്ന് ആ​ഗോ​ള​ത​ല​ത്തി​ൽ സാ​ക്ഷാ​ത്ക​രി​ക്ക​പ്പെ​ട്ടി​രു​ന്ന തി​ര​ക്ക​ഥ​ക​ളു​ടെ ലാ​ക്ഷ​ണി​ക​മാ​യ സ​വി​ശേ​ഷ​ത​ക​ൾ വേ​ണ്ട​വി​ധ​ത്തി​ൽ ഉ​ൾ​ക്കൊ​ണ്ടി​രു​ന്നി​ല്ല.

ലോ​ക​സി​നി​മ​യും എം.​ടി​യും

സാ​ങ്കേ​തി​ക​വും ലാ​ക്ഷ​ണി​ക​വും സൈ​ദ്ധാ​ന്തി​ക​വും സൗ​ന്ദ​ര്യ​ശാ​സ്​​ത്ര​പ​ര​വും ശി​ൽ​പ​ഘ​ട​നാ​പ​ര​വു​മാ​യ ഒ​ട്ടേ​റെ സ​വി​ശേ​ഷ​ത​ക​ളു​ടെ ആ​ക​ത്തു​ക​യാ​യി​രു​ന്നു ലോ​ക​സി​നി​മ​യി​ലെ ഏ​റെ വാ​ഴ്ത്ത​പ്പെ​ട്ട പ​ല സി​നി​മ​ക​ളു​ടെ​യും മൂ​ലാ​ധാ​രം.

അ​തു​കൊ​ണ്ടു ത​ന്നെ ലോ​ക​സി​നി​മ​യും മ​ല​യാ​ള സി​നി​മ​യും ത​മ്മി​ൽ അ​ക്കാ​ല​ത്ത് ഏ​റെ വൈ​ജാ​ത്യ​വും അ​ക​ല​വും നി​ല​നി​ന്നി​രു​ന്നു.

ഈ ​വി​ഷ​മ​ഘ​ട്ട​ത്തി​ലാ​ണ് എം.​ടി​യു​ടെ ആ​ഗ​മ​നം. വി​പു​ല​വും അ​ഗാ​ധ​വു​മാ​യ വി​ശ്വ​സി​നി​മാ പ​രി​ച​യ​മാ​യി​രു​ന്നു എം.​ടി​യു​ടെ ഉ​ൾ​ക്ക​രു​ത്ത്. തി​ര​ക്ക​ഥ​യാ​ണ് സി​നി​മ​യു​ടെ ന​ട്ടെ​ല്ലെ​ന്നും അ​താ​ണ് സി​നി​മ​യു​ടെ ക​രു​ത്തും കാ​ത​ലും നി​ർ​ണ​യി​ക്കു​ന്ന​തെ​ന്നും അ​ദ്ദേ​ഹം വ്യ​ക്ത​മാ​യി തി​രി​ച്ച​റി​ഞ്ഞു. ക​ട​ലാ​സി​ൽ വാ​ക്കു​ക​ളി​ലൂ​ടെ എ​ഴു​ത​പ്പെ​ടു​ന്നു എ​ന്ന​തി​ന​പ്പു​റ​ത്ത് തി​ര​ക്ക​ഥ​യും സാ​ഹി​ത്യ​വും ത​മ്മി​ൽ കാ​ര്യ​മാ​ത്ര​പ്ര​സ​ക്ത​മാ​യ ബ​ന്ധ​മി​ല്ലെ​ന്ന അ​വ​ബോ​ധ​വും എം.​ടി​യെ ന​യി​ച്ചി​രു​ന്നു. അ​തേ​സ​മ​യം സൂ​ക്ഷ്മ​മാ​യി പ​രി​ശ്ര​മി​ച്ചാ​ൽ സി​നി​മ​യു​ടെ സാ​ങ്കേ​തി​ക​ത്വ​ത്തെ മ​റി​ക​ട​ന്ന് തി​ര​ക്ക​ഥ​ക്ക്​ സാ​ഹി​ത്യ​പ​ര​മാ​യ ഒ​രു ആ​ഴം ന​ൽ​കാ​നും തി​ര​ക്ക​ഥ​ക​ളി​ലൂ​ടെ സാ​ധി​ക്കു​മെ​ന്നും പി​ൽ​ക്കാ​ല​ത്ത് സാ​ഹി​ത്യ​സൃ​ഷ്​​ടി​ക​ളെ​ന്ന നി​ല​യി​ൽ വാ​യി​ക്ക​പ്പെ​ടാ​നും പ​രി​ഗ​ണി​ക്ക​പ്പെ​ടാ​നും യോ​ഗ്യ​ത​യു​ള്ള ഒ​രു ക​ലാ​രൂ​പ​മാ​യി തി​ര​ക്ക​ഥ​യെ പ​രി​വ​ർ​ത്തി​പ്പി​ക്കാ​മെ​ന്നും എം.​ടി മ​ന​സ്സി​ലാ​ക്കി. ആ ​ധാ​ര​ണ​യു​ടെ മി​ക​ച്ച അ​ടി​ത്ത​റ​യി​ൽ​നി​ന്നു​കൊ​ണ്ട് രൂ​പ​പ്പെ​ട്ട​വ​യാ​ണ് അ​ദ്ദേ​ഹ​ത്തി​െ​ൻ​റ തി​ര​ക്ക​ഥ​ക​ൾ.

തകഴിയെ കുറിച്ച് ചെയ്ത ഡോക്യുമെൻററിയുടെ ചിത്രീകരണത്തിനിടെ എം.ടി

ഒ​രു ആ​ശ​യം എ​ന്തി​ന് പ​റ​യു​ന്നു, എ​ങ്ങ​നെ പ​റ​യു​ന്നു, അ​ത് എ​ത്ര​ത്തോ​ളം ഫ​ല​പ്ര​ദ​മാ​യി പ​റ​യാ​ൻ ഏ​തൊ​ക്കെ സ​മീ​പ​ന​ങ്ങ​ൾ സ്വീ​ക​രി​ക്ക​ണം എ​ന്ന​ത് സം​ബ​ന്ധി​ച്ച് ആ​ഴ​ത്തി​ലു​ള്ള ​ധാ​ര​ണ അ​ദ്ദേ​ഹ​ത്തെ ന​യി​ച്ചി​രു​ന്നു.

ഒ​തു​ക്ക​വും മു​റു​ക്ക​വും ധ്വ​ന​ന​ഭം​ഗി​യു​മു​ള്ള രം​ഗ​ങ്ങ​ളി​ലൂ​ടെ ഒ​രു പൂ​വ് വി​ട​രു​ന്ന അ​ത്ര സ്വാ​ഭാ​വി​ക​ത​യോ​ടെ, ത​നി​മ​യോ​ടെ, സൗ​ന്ദ​ര്യ​പ​ര​ത​യോ​ടെ ക​ഥ പ​റ​യാ​നാ​ണ് എം.​ടി ശ്ര​മി​ച്ച​ത്. സീ​നു​ക​ൾ സി​നി​മ​യു​ടെ ആ​ക​ത്തു​ക​യി​ൽ എ​ത്ര​ത്തോ​ളം സു​ഘ​ടി​ത​മാ​യി സ​ന്നി​വേ​ശി​ക്ക​പ്പെ​ട​ണം എ​ന്ന​ത് സം​ബ​ന്ധി​ച്ച ധാ​ര​ണ അ​ദ്ദേ​ഹ​ത്തെ സ​ഹാ​യി​ച്ചു.

എം.​ടി​യു​ടെ ഓ​രോ രം​ഗ​ത്തി​നും തു​ട​ക്ക​വും മ​ധ്യ​വും ഒ​ടു​ക്ക​വു​മു​ണ്ട്. ആ​വ​ശ്യ​മി​ല്ലാ​ത്ത ഒ​രു രം​ഗ​മോ സം​ഭാ​ഷ​ണ​ശ​ക​ല​മോ ഇ​ല്ലാ​തെ വ​ക്കും മൂ​ല​യും മു​ഴ​ച്ചുനി​ൽ​ക്കാ​ത്ത ഒ​രു തി​ര​ക്ക​ഥാ​ശ​രീ​രം രൂ​പ​പ്പെ​ടു​ത്തു​ന്ന​തി​ൽ അ​ദ്ദേ​ഹം ദീ​ക്ഷി​ച്ച അ​ച്ച​ട​ക്ക​വും അ​വ​ധാ​ന​ത​യും അ​നു​പ​മ​മാ​ണ്.

ഒ​രു വ​ട​ക്ക​ൻ വീ​ര​ഗാ​ഥ​യു​ടെ തി​ര​ക്ക​ഥ മു​പ്പ​തോ​ളം ത​വ​ണ തി​രു​ത്തി​യും മി​നു​ക്കി​യും മാ​റ്റി​യെ​ഴു​തി​യ​താ​യി ഒ​രു അ​ഭി​മു​ഖ​ത്തി​ൽ എം.​ടി ത​ന്നെ പ​റ​ഞ്ഞി​ട്ടു​ണ്ട്. സാ​ഹി​ത്യ​ര​ച​ന​യി​ൽ പു​ല​ർ​ത്തു​ന്ന അ​തേ ജാ​ഗ്ര​ത ച​ല​ച്ചി​ത്ര​ര​ച​ന​യി​ലും ദീ​ക്ഷി​ക്കാ​ൻ ക​ഴി​ഞ്ഞു എ​ന്ന​താ​ണ് എം.​ടി​യെ സ​മാ​ന​ത​ക​ളി​ല്ലാ​ത്ത തി​ര​ക്ക​ഥാ​കൃ​ത്ത് എ​ന്ന ത​ല​ത്തി​ലേ​ക്ക് ഉ​യ​ർ​ത്തി​യ​ത്.

ഇ​തി​വൃ​ത്ത സ്വീ​ക​ര​ണം

ആ​ത്യ​ന്തി​ക​മാ​യി സി​നി​മ​യു​ടെ ല​ക്ഷ്യം ഒ​രു ക​ഥ പ​റ​യു​ക എ​ന്ന​താ​ണ്. ആ​ദി​മ​ധ്യാ​ന്തം കൃ​ത്യ​മാ​യി പാ​ലി​ച്ചു​കൊ​ണ്ട് േപ്ര​ക്ഷ​ക​നി​ൽ ര​സം ജ​നി​പ്പി​ക്കും​വി​ധം ഈ ​ക​ഥ​യെ രം​ഗ​ങ്ങ​ളാ​ക്കി വി​ഭ​ജി​ച്ച് അ​നു​ക്ര​മ​മാ​യ വി​കാ​സ​പ​രി​ണാ​മ​ങ്ങ​ളോ​ടെ ആ​വി​ഷ്ക​രി​ക്കു​ക എ​ന്ന സാ​മാ​ന്യ​ധ​ർ​മം മാ​ത്ര​മാ​ണ് ഒ​രു സാ​ധാ​ര​ണ തി​ര​ക്ക​ഥാ​കാ​ര​ന് നി​ർ​വ​ഹി​ക്കാ​നു​ള്ള​ത്. അ​ന്നും ഇ​ന്നും അ​ത്ത​ര​ക്കാ​ർ അ​നു​വ​ർ​ത്തി​ച്ചു പോ​രു​ന്ന​തും ഇ​തേ ന​യം​ത​ന്നെ​യാ​ണ്. എ​ന്നാ​ൽ കാ​ലാ​തി​വ​ർ​ത്തി​യാ​യ മ​ഹ​ത്ത്​​ര​ച​ന​ക​ൾ ല​ക്ഷ്യംവെ​ക്കു​ന്ന ഒ​രു എ​ഴു​ത്തു​കാ​ര​നെ സം​ബ​ന്ധി​ച്ച് തി​ര​ക്ക​ഥാ ര​ച​ന അ​നാ​യാ​സ​മാ​യ പ്ര​ക്രി​യ​യ​ല്ല. സം​വേ​ദ​നം ചെ​യ്യാ​ൻ ഉ​ദ്ദേ​ശി​ക്കു​ന്ന ആ​ശ​യ​ത്തി​െ​ൻ​റ സാ​ർ​വ​ജ​നീ​ന​വും സാ​ർ​വ​ലൗ​കി​ക​വു​മാ​യ പ്രാ​ധാ​ന്യം, പ്ര​സ​ക്തി എ​ന്നി​വ​യെ സം​ബ​ന്ധി​ച്ച് സു​ദീ​ർ​ഘ​മാ​യ പ​ര്യാ​ലോ​ച​ന​ക​ൾ​ക്ക് അ​യാ​ൾ സ്വ​യം വി​ധേ​യ​നാ​വേ​ണ്ട​തു​ണ്ട്.

ജീ​വി​ത​ത്തി​െ​ൻ​റ, മ​നു​ഷ്യാ​വ​സ്​​ഥ​യു​ടെ, സ​മൂ​ഹ​ത്തി​െൻ​റ ആ​രും കാ​ണാ​ത്ത ഏ​തേ​ത് ത​ല​ങ്ങ​ളും മു​ഖ​ങ്ങ​ളും അ​നാ​വ​ര​ണം ചെ​യ്യാ​നാ​ണ് ഈ ​സി​നി​മ​കൊ​ണ്ട് ഉ​ദ്ദേ​ശി​ക്കു​ന്ന​ത് അ​ഥ​വാ ഈ ​പ്ര​മേ​യം അ​തി​ന് യോ​ജ്യ​മാ​ണോ എ​ന്ന ഒ​രു സ്വ​യം​വി​ശ​ക​ല​ന​ത്തി​ന് അ​യാ​ൾ വി​ധേ​യ​നാ​വേ​ണ്ട​തു​ണ്ട്. അ​വി​ടെ സ്വ​ന്തം മ​നഃ​സാ​ക്ഷി അ​യാ​ൾ​ക്ക് ന​ൽ​കു​ന്ന ഉ​ത്ത​ര​മാ​ണ് ഒ​രു സി​നി​മ​യു​ടെ ബീ​ജാ​വാ​പം സം​ഭ​വി​ക്കു​ന്ന​തി​ന് പി​ന്നി​ലെ ആ​ദ്യ​നി​മി​ഷം.

പു​രാ​ണ​ക​ഥ​ക​ളെ​യും വ​ട​ക്ക​ൻ പാ​ട്ടി​നെ​യും ഉ​പ​ജീ​വി​ച്ച് എം.​ടി ര​ച​ന നി​ർ​വ​ഹി​ച്ച സി​നി​മ​ക​ൾ മാ​ത്ര​മാ​യെ​ടു​ക്കാം. പ​ഴം​ക​ഥ​ക​ൾ വെ​റു​തെ പ​ക​ർ​ത്തി​​വെ​ക്കു​ന്ന എ​ഴു​ത്തു​കാ​രെ​യാ​ണ് അ​ന്നോ​ളം ന​മു​ക്ക് പ​രി​ച​യം. അ​വ​ർ മേ​മ്പൊ​ടി​ക്കാ​യി ചി​ല കൂ​ട്ടി​ച്ചേ​ർ​ക്ക​ലു​ക​ൾ ന​ട​ത്തി മൂ​ല​ക​ഥ​യെ ഒ​ന്ന് ഉ​ഷാ​റാ​ക്കും. തി​ര​ക്ക​ഥാ​കൃ​ത്തി​െ​ൻ​റ ദൗ​ത്യം ഇ​വി​ടെ പൂ​ർ​ണ​മാ​യി. എ​ന്നാ​ൽ എം.​ടി ആ ​സി​നി​മ മു​ന്നോ​ട്ട് വെ​ക്കു​ന്ന ദ​ർ​ശ​ന​ത്തെ/ ആ​ശ​യ​ത​ല​ത്തെ സം​ബ​ന്ധി​ച്ച് ത​ന​താ​യ ഒ​രു ധാ​ര​ണ സ്വ​രൂ​പി​ക്കു​ക​യും ഏ​ത് ത​രം ആ​സ്വാ​ദ​നാ​ഭി​രു​ചി​യു​ള്ള​വ​ർ​ക്കും സം​വ​ദി​ക്കാ​ൻ പാ​ക​ത്തി​ൽ ആ​ന്ത​ര​ഗൗ​ര​വം നി​ല​നി​ർ​ത്തി​ക്കൊ​ണ്ട് ത​ന്നെ​യു​ള്ള ല​ളി​ത​മാ​യ ആ​ഖ്യാ​നം വ​ഴി ഇ​ന്ത്യ​ൻ സി​നി​മ​യെ അ​മ്പ​ര​പ്പി​ച്ച ച​ല​ച്ചി​ത്ര​കാ​ര​നാ​ണ്.

'നിർമ്മാല്യ'ത്തിൻെറ ചിത്രീകരണം ഭാരതപ്പുഴയുടെ തീരത്ത്

'വ​ട​ക്ക​ൻ വീ​ര​ഗാ​ഥ' വീ​ക്ഷ​ണ​കോ​ണു​ക​ളെ​ക്കു​റി​ച്ചും കാ​ഴ്ച​പ്പാ​ടു​ക​ളി​ലെ വ്യ​തി​യാ​ന​ങ്ങ​ളെ​ക്കു​റി​ച്ചും ആ​പേ​ക്ഷി​ക​ത​യെ​ക്കു​റി​ച്ചു​കൂ​ടി​യു​ള്ള ചി​ത്ര​മാ​ണ്. ഒ​രു വ്യ​ക്തി​യെ/ അ​വ​സ്​​ഥ​യെ/ സാ​ഹ​ച​ര്യ​ത്തെ നാം ​ഏ​ത് കാ​ഴ്ച​പ്പാ​ടി​ലൂ​ടെ കാ​ണു​ന്നു എ​ന്ന​തി​നെ ആ​ശ്ര​യി​ച്ചി​രി​ക്കും അ​ത് സം​ബ​ന്ധി​ച്ച സ​ത്യ​മെ​ന്ന് ആ ​സി​നി​മ​യു​ടെ ഇ​തി​വൃ​ത്തം ന​മ്മെ ബോ​ധ്യ​പ്പെ​ടു​ത്തു​ന്നു. ന​മ്മ​ൾ അ​ന്നോ​ളം ക​ണ്ടും കേ​ട്ടും പ​രി​ച​യി​ച്ച ഒ​ന്ന​ല്ല എം.​ടി​യു​ടെ ച​ന്തു. ന​മ്മ​ൾ ക​ണ്ട് ശീ​ലി​ച്ച അ​തേ ക​ഥാ​സ​ന്ദ​ർ​ഭ​ങ്ങ​ളെ മ​റ്റൊ​രു വീ​ക്ഷ​ണ​കോ​ണി​ൽ​നി​ന്ന് നോ​ക്കി​ക്ക​ണ്ട​പ്പോ​ൾ ച​തി​യു​ടെ​യും വ​ഞ്ച​ന​യു​ടെ​യും പ്ര​തീ​ക​മാ​യ ച​ന്തു ന​ന്മ​യു​ടെ​യും സ​ഹ​ന​ത്തി​െ​ൻ​റ​യും ര​ക്ത​സാ​ക്ഷി​ത്വ​ത്തി​െ​ൻ​റ​യും പ്ര​തീ​ക​മാ​യി. വ്യ​ക്തി​യെ സം​ബ​ന്ധി​ച്ചും പ്ര​ത്യ​യ​ശാ​സ്​​ത്ര​ങ്ങ​ളെ സം​ബ​ന്ധി​ച്ചും ഏ​താ​ണ് സ​ത്യം, ഏ​താ​ണ് അ​സ​ത്യം എ​ന്ന് നി​ർ​ണ​യി​ക്കു​ക ദു​ഷ്ക​ര​മാ​ണ്. ഇ​ങ്ങ​നെ​യും ഒ​രു സ​ത്യ​മു​ണ്ടാ​വാ​മെ​ന്ന് സൂ​ക്ഷ്മ​വി​ശ​ക​ല​ന​ത്തി​ൽ വ്യ​ക്ത​മാ​വും. കാ​ര്യ​കാ​ര​ണ​ങ്ങ​ളി​ലൂ​ടെ അ​തീ​വ​യു​ക്തി​പ​ര​മാ​യി ത​െ​ൻ​റ വീ​ക്ഷ​ണം സ​മ​ർ​ഥി​ക്കു​ന്ന​തി​ൽ അ​സാ​മാ​ന്യ​മാ​യ വി​ജ​യ​മാ​ണ് അ​ദ്ദേ​ഹം കൈ​വ​രി​ച്ച​ത്. 'വ​ട​ക്ക​ൻ വീ​ര​ഗാ​ഥ' ഒ​രു ച​ന്തു​വി​െ​ൻ​റ മാ​ത്രം ക​ഥ​യ​ല്ല. വ​ട​ക്ക​ൻ പാ​ട്ടു​ക​ൾ ന​ട​ന്ന അ​ന്ത​രീ​ക്ഷം ക​ഥാ​പ​ശ്ചാ​ത്ത​ല​മാ​യി സ്വീ​ക​രി​ച്ച​തു​കൊ​ണ്ട് അ​ത് ച​ന്തു​വി​െ​ൻ​റ ക​ഥ​യാ​യി നാം ​ഗ​ണി​ക്കു​ന്നു​വെ​ങ്കി​ലും ആ​ത്യ​ന്തി​ക​മാ​യും അ​ടി​സ്​​ഥാ​ന​പ​ര​മാ​യും അ​ത് മ​നു​ഷ്യ​ൻ എ​ന്ന സം​ജ്ഞ​യെ പ്ര​തീ​ക​വ​ത്ക​രി​ക്കു​ന്ന, പ്ര​തി​നി​ധാ​നം ചെ​യ്യു​ന്ന ക​ഥ​യും ക​ഥാ​പാ​ത്ര​വും സി​നി​മ​യു​മാ​ണ്.

എ​ല്ലാ തി​ന്മ​ക​ൾ​ക്കു​മി​ട​യി​ൽ നാം ​കാ​ണാ​ത്ത ന​ന്മ​ക​ളു​ണ്ട്, അ​ല്ലെ​ങ്കി​ൽ പ്ര​ത്യ​ക്ഷ​മാ​യി നാം ​കാ​ണു​ക​യും മ​ന​സ്സി​ലാ​ക്ക​പ്പെ​ടു​ക​യും ചെ​യ്യു​ന്ന സാ​ഹ​ച​ര്യ​ങ്ങ​ളി​ലേ​ക്ക് കൊ​ണ്ടെ​ത്തി​ച്ച പ​രോ​ക്ഷ​മാ​യ കാ​ര​ണ​ങ്ങ​ളു​ണ്ട്. ഈ ​വൈ​രു​ധ്യ​വും വൈ​ജാ​ത്യ​വും ഇ​ഴ​കീ​റി പ​രി​ശോ​ധി​ക്കു​ക​യും കാ​ഴ്ച​ക്കാ​ര​ന് ബോ​ധ്യ​മാ​കും​വി​ധം ആ​വി​ഷ്ക​രി​ക്കു​ക​യും ചെ​യ്യു​ന്നു അ​ദ്ദേ​ഹം. അ​സാ​മാ​ന്യ​മാ​യ കൈ​യ​ട​ക്ക​വും കൈ​യൊ​തു​ക്ക​വും പു​ല​ർ​ത്തി​ക്കൊ​ണ്ട് എം.​ടി​ക്ക് മാ​ത്രം ക​ഴി​യു​ന്ന ആ​ഖ്യാ​ന​പ​ര​ത​യാ​ണ് ഈ ​തി​ര​ക്ക​ഥ​യു​ടെ ഹൈ​ലൈ​റ്റ്.

ന​മ്മ​ൾ ഏ​റെ ആ​ഘോ​ഷി​ക്കു​ന്ന പ​ല തി​ര​ക്ക​ഥാ​കൃ​ത്തു​ക്ക​ളു​ടെ​യും രം​ഗാ​വി​ഷ്കാ​രം പ​ര​ന്ന് പോ​കു​മ്പോ​ൾ എം.​ടി ത​െ​ൻ​റ രം​ഗ​ങ്ങ​ൾ​ക്ക് അ​സാ​മാ​ന്യ​മാ​യ ആ​ഴം ന​ൽ​കു​ന്ന പ്ര​ക്രി​യ​യും പ​ഠ​ന​വി​ധേ​യ​മാ​ണ്.

ചെ​റു​ക​ഥ​യും തി​ര​ക്ക​ഥ​യും

എം.​ടി​യു​ടെ സാ​ഹി​ത്യ​ജീ​വി​തം ആ​രം​ഭി​ക്കു​ന്ന​തു​ത​ന്നെ ചെ​റു​ക​ഥാ​കൃ​ത്ത് എ​ന്ന നി​ല​യി​ലാ​ണ്. പി​ന്നീ​ട് ചി​ല നോ​വ​ലു​ക​ളും മ​റ്റും ര​ചി​ച്ച ശേ​ഷ​മാ​ണ് അ​ദ്ദേ​ഹം തി​ര​ക്ക​ഥ​യി​ലേ​ക്ക് ക​ട​ന്ന​ത്. എ​ന്നാ​ൽ തി​ര​ക്ക​ഥാ​കൃ​ത്താ​യ എം.​ടി ചെ​റു​ക​ഥ​യു​ടെ ക​ഥ​ന​സ​ങ്കേ​ത​മാ​ണ് പ​ല തി​ര​ക്ക​ഥ​ക​ളി​ലും ഉ​പ​യോ​ഗ​പ്പെ​ടു​ത്തി​യി​ട്ടു​ള്ള​ത്.

ഇ​ത് ഒ​രു ഗു​ണ​മേ​ന്മ​യാ​യോ പോ​രാ​യ്മ​യാ​യോ എ​ടു​ത്തു​കാ​ട്ടു​ക​യ​ല്ല. മ​റി​ച്ച് മ​റ്റൊ​രു ക​ലാ​രൂ​പ​ത്തി​െ​ൻ​റ സാ​ധ്യ​ത​യെ ച​ല​ച്ചി​ത്ര​മാ​ധ്യ​മ​ത്തി​െ​ൻ​റ സ​വി​ശേ​ഷ​ത​ക​ളു​മാ​യി ചേ​ർ​ത്തു​െ​വ​ച്ച് ഉ​പ​യോ​ഗി​ക്കു​മ്പോ​ൾ ല​ഭ്യ​മാ​കു​ന്ന സ്വീ​കാ​ര്യ​ത​യും ഗു​ണ​പ​ര​ത​യും പ​രി​ശോ​ധി​ക്കു​ക​യാ​ണ്.

'ഓ​പ്പോ​ൾ' എ​ന്ന സി​നി​മ ത​ന്നെ​യെ​ടു​ക്കാം. തി​ര​ക്ക​ഥ​യു​ടെ ശി​ൽ​പ​സൗ​കു​മാ​ര്യ​ത്തി​ന് ഉ​ത്ത​മ​നി​ദ​ർ​ശ​ന​മാ​ണ് ഈ ​ര​ച​ന. ഒ​രു അ​മ്മ​യും മ​ക​ൾ മാ​ളു​വും അ​വ​ളെ​ക്കാ​ൾ കു​റ​ച്ചേ​റെ വ​യ​സ്സി​ന് ഇ​ള​പ്പ​മു​ള്ള അ​പ്പു എ​ന്ന കു​ട്ടി​യും അ​ട​ങ്ങു​ന്ന ഒ​രു കു​ടും​ബ​ത്തി​െ​ൻ​റ ജീ​വി​ത​പ​രി​സ​ര​ത്തി​ൽ​നി​ന്നാ​ണ് ക​ഥ ആ​രം​ഭി​ക്കു​ന്ന​ത്. കു​ട്ടി പെ​ൺ​കു​ട്ടി​യെ ഓ​പ്പോ​ൾ എ​ന്നാ​ണ് വി​ളി​ക്കു​ന്ന​ത്, ഉ​ട​പ്പി​റ​ന്ന​വ​ൾ/ സ​ഹോ​ദ​രി എ​ന്ന അ​ർ​ഥ​ത്തി​ൽ. എ​ന്നാ​ൽ അ​വ​ർ ത​മ്മി​ലു​ള്ള യ​ഥാ​ർ​ഥ ബ​ന്ധ​ത്തെ​ക്കു​റി​ച്ചു​ള്ള വി​ദൂ​ര​സൂ​ച​ന പോ​ലും തി​ര​ക്ക​ഥാ​കൃ​ത്ത് ന​ൽ​കു​ന്നി​ല്ല. മാ​ളു​വി​െ​ൻ​റ അ​മ്മ​ക്ക്​ ഏ​റെ വ​ർ​ഷ​ങ്ങ​ൾ​ക്ക് ശേ​ഷം ജ​നി​ച്ച ഇ​ള​യ​കു​ട്ടി​യാ​വാം എ​ന്ന് േപ്ര​ക്ഷ​ക​ൻ അ​നു​മാ​നി​ക്കു​ന്നു.

'പഞ്ചാഗ്​നി'യിൽ മോഹൻലാലും ഗീതയും

മാ​ളു​വി​ന് പ​ല വി​വാ​ഹാ​ലോ​ച​ന​ക​ൾ വ​ന്നെ​ങ്കി​ലും ഒ​ന്നി​നും അ​വ​ൾ സ​മ്മ​തം മൂ​ളു​ന്നി​ല്ല. കു​ട്ടി​യും അ​വ​ളും ത​മ്മി​ലു​ള്ള ആ​ത്മ​ബ​ന്ധം അ​ത്ര​ക്ക്​ ഗാ​ഢ​മാ​ണ്. എ​ന്നാ​ൽ ഒ​രു ദി​വ​സം അ​പ്പു സ്​​കൂ​ളി​ൽ​നി​ന്നും മ​ട​ങ്ങി​യെ​ത്തു​മ്പോ​ൾ അ​വ​നെ ന​ടു​ക്കി​ക്കൊ​ണ്ട് അ​വ​ൾ അ​പ്ര​ത്യ​ക്ഷ​യാ​യി​രി​ക്കു​ന്നു. മാ​ളു ര​ണ്ടാം​കെ​ട്ടു​കാ​ര​നാ​യ ഒ​രു പ​ട്ടാ​ള​ക്കാ​ര​നെ വി​വാ​ഹം ക​ഴി​ച്ച് അ​യാ​ളു​ടെ ഗൃ​ഹ​ത്തി​ലേ​ക്ക് പോ​യ​താ​ണ്. കു​ട്ടി ക​ര​ഞ്ഞ് ബ​ഹ​ള​മു​ണ്ടാ​ക്കു​മ്പോ​ൾ ഭ​ർ​ത്തൃ​ഗൃ​ഹ​ത്തി​ലേ​ക്ക് അ​വ​നെ​യും കൊ​ണ്ടു​പോ​വാ​ൻ വീ​ട്ടു​കാ​ർ നി​ർ​ബ​ന്ധി​ത​രാ​വു​ന്നു. അ​വി​ടെ അ​വ​ൻ അ​യാ​ൾ​ക്ക് ഒ​രു ശ​ല്യ​മാ​യി മാ​റു​ന്നു. അ​പ്പു​വി​നെ വീ​ട്ടി​ലേ​ക്ക് തി​രി​ച്ച​യ​ക്കാ​ൻ അ​യാ​ൾ നി​ർ​ബ​ന്ധം പി​ടി​ക്കു​ന്ന ഘ​ട്ട​ത്തി​ൽ ത​നി​ക്ക​വ​നെ പി​രി​ഞ്ഞു നി​ൽ​ക്കാ​ൻ പ​റ്റി​ല്ലെ​ന്ന് അ​വ​ൾ പ​റ​യു​ന്നു. അ​തി​െ​ൻ​റ കാ​ര​ണം തി​ര​ക്കു​മ്പോ​ൾ അ​പ്പു ത​െ​ൻ​റ മ​ക​നാ​ണെ​ന്ന് അ​വ​ൾ ആ​ദ്യ​മാ​യി സ​മ്മ​തി​ക്കു​ന്നു. ഗോ​വി​ന്ദ​ൻ​കു​ട്ടി​ക്കൊ​പ്പം അ​പ്പു​വും ന​ടു​ങ്ങു​ന്നു.

ഒ​രു ചെ​റു​ക​ഥ​യു​ടെ പ​രി​ണാ​മ​ഗു​പ്തി സ​മ്മാ​നി​ക്കു​ന്ന ആ​ഘാ​തം സി​നി​മ​യും ന​മു​ക്ക് ന​ൽ​കു​ന്നു.

സി​നി​മ​ക്ക്​​ ഇ​തി​വൃ​ത്ത സ്വീ​ക​ര​ണം സം​ബ​ന്ധി​ച്ച് എം.​ടി​യു​ടെ പ്ര​ഖ്യാ​ത​മാ​യ ഒ​രു മൊ​ഴി​യു​ണ്ട്.

''ച​ല​ച്ചി​ത്ര​ത്തി​ന് ഒ​രു ക​ഥ വേ​ണം. ക​ഥ ആ​ദി​മ​ധ്യാ​ന്ത​മു​ള്ള​താ​വാം. ത​ല​മു​റ​ക​ൾ പ്ര​ത്യ​ക്ഷ​പ്പെ​ടു​ന്ന​താ​വാം. ഒ​രു വ്യ​ക്തി​യു​ടെ​യോ ഒ​ര​ന്ത​രീ​ക്ഷ​ത്തി​െ​ൻ​റ​യോ നി​മി​ഷ​ത്തി​െ​ൻ​റ​യോ ആ​വാം. നി​മി​ഷ​ത്തി​െ​ൻ​റ ചി​റ​കി​ലെ പ​രാ​ഗ​രേ​ണു​പോ​ലെ, ചി​ല​ന്തി​വ​ല​യെ വ​ർ​ണം പി​ടി​പ്പി​ക്കു​ന്ന അ​ന്തി​ക്ക​തി​ര് പോ​ലെ അ​ത്ര സൂ​ക്ഷ്മ​വും ലോ​ല​വും ആ​വാം. പ​ക്ഷേ അ​തും ക​ഥ എ​ന്ന വ​കു​പ്പി​ൽപെ​ടു​ന്നു. അ​ത് മീ​ഡി​യ​ത്തി​െ​ൻ​റ ഘ​ട​ക​ങ്ങ​ൾ ഉ​പ​യോ​ഗി​ച്ച് പ​റ​യു​മ്പോ​ൾ തി​ര​ക്ക​ഥ​യാ​വു​ന്നു.''

ഇ​വി​ടെ മീ​ഡി​യ​ത്തി​െ​ൻ​റ ഘ​ട​ക​ങ്ങ​ൾ ഉ​പ​യോ​ഗി​ച്ച് പ​റ​യു​മ്പോ​ൾ എ​ന്ന പ്ര​സ്​​താ​വ​ന പ്ര​ത്യേ​കം ശ്ര​ദ്ധി​ക്കേ​ണ്ട​താ​ണ്. എം.​ടി​യു​ടെ പൂ​ർ​വ​സൂ​രി​ക​ൾ പ​രാ​ജ​യ​പ്പെ​ട്ടി​ട​ത്ത് എം.​ടി ജ​യി​ച്ചു ക​യ​റി​യ​ത് സ​മു​ന്ന​ത​മാ​യ ഈ ​മാ​ധ്യ​മ​ബോ​ധം ഒ​ന്നു​കൊ​ണ്ടു​കൂ​ടി​യാ​ണ്.

തി​ര​ക്ക​ഥ​യെ​ക്കു​റി​ച്ചു​ള്ള സ്വ​കീ​യ​വീ​ക്ഷ​ണം എം.​ടി ഇ​ങ്ങ​നെ തു​ട​രു​ന്നു:

''പ്ര​ക​ട​വും മൂ​ർ​ത്ത​വു​മാ​യ ച​ല​നം. അ​ദൃ​ശ്യ​മെ​ങ്കി​ലും സം​വേ​ദ​ന​ക്ഷ​മ​മാ​യ മാ​ന​സി​ക ച​ല​നം, വാ​ക്ക്, ശ​ബ്​​ദം, നി​ശ്ശ​ബ്​​ദ​ത, സം​ഗീ​തം, േപ്ര​ക്ഷ​ക​ന് സ്വ​ന്തം മ​ന​സ്സി​െ​ൻ​റ അ​റ​യി​ൽ​െവ​ച്ച് സൃ​ഷ്​​ടി ന​ട​ത്താ​ൻ വി​ടു​ന്ന വി​ട​വു​ക​ൾ എ​ന്നീ ഘ​ട​ക​ങ്ങ​ൾ​െവ​ച്ചു​കൊ​ണ്ടാ​ണ് സ്​​ക്രീ​ൻ​പ്ലേ ര​ച​യി​താ​വ് സ്വ​ന്തം മീ​ഡി​യ​ത്തി​ലേ​ക്ക് ക​ഥ പ​ക​ർ​ത്തു​ന്ന​ത്.''

തി​ര​ക്ക​ഥ എ​ന്ന ക​ല​യെ സം​ബ​ന്ധി​ച്ച ഏ​താ​ണ്ടെ​ല്ലാം​ത​ന്നെ ഈ ​പ്ര​സ്​​താ​വ​ന​യു​ടെ ആ​ന്ത​രി​ക​ത​യി​ലു​ണ്ട്.

'ഓ​പ്പോ​ൾ' ത​ന്നെ തി​ര​ക്ക​ഥാ​ര​ച​ന​യു​ടെ മി​ക​ച്ച മാ​തൃ​ക​യാ​യി​ട്ടെ​ടു​ക്കാം. സി​നി​മ സം​വേ​ദ​നംചെ​യ്യു​ന്ന ഇ​തി​വൃ​ത്തം ഒ​രു ചെ​റു​ക​ഥ​യി​ലൂ​ടെ വി​നി​മ​യം ചെ​യ്യാ​വു​ന്ന​ത്ര ലോ​ല​മാ​ണ്. എ​ന്നാ​ൽ നി​ര​വ​ധി​യാ​യ സീ​നു​ക​ളി​ലൂ​ടെ ര​ണ്ട​ര​മ​ണി​ക്കൂ​ർ ദൈ​ർ​ഘ്യം വ​രു​ന്ന സി​നി​മ​യാ​യി ആ​ഖ്യാ​നം ചെ​യ്യു​ക​യും കാ​ണി​ക​ളു​ടെ ര​സ​ച്ച​ര​ട് മു​റി​യാ​തെ സൂ​ക്ഷി​ക്കു​ക​യും ചെ​യ്യു​ന്നു. ഒ​രു പൂ​വ് വി​രി​യു​ന്ന​ത്ര സ്വാ​ഭാ​വി​ക​ത​യോ​ടെ, ത​നി​മ​യോ​ടെ, ത​ന്മ​യ​ത്വ​ത്തോ​ടെ, സൗ​ന്ദ​ര്യ​പ​ര​ത​യോ​ടെ എം.​ടി ഇ​ത് നി​ർ​വ​ഹി​ക്കു​ന്ന​ത് ച​ല​ച്ചി​ത്ര വി​ദ്യാ​ർ​ഥി​ക​ളെ അ​ത്ഭു​ത​പ്പെ​ടു​ത്തും.

'നീ​ല​ത്താ​മ​ര' എ​ന്ന ര​ച​ന ഇ​തി​വൃ​ത്ത​പ​ര​മാ​യി കു​റെ​ക്കൂ​ടി സ​മു​ന്ന​ത ത​ല​ത്തി​ൽ നി​ൽ​ക്കു​ന്ന ര​ച​ന​യാ​ണ്.

ഫ്യൂ​ഡ​ൽ വ്യ​വ​സ്​​ഥി​തി നി​ല​നി​ന്ന കാ​ല​മാ​ണ് സി​നി​മ​യു​ടെ ക​ഥാ​പ​രി​സ​ര​മെ​ങ്കി​ലും ഇ​ന്നും പ്ര​സ​ക്ത​മാ​യ ചി​ല ഘ​ട​ക​ങ്ങ​ൾ ആ ​സി​നി​മ​യു​ടെ ആ​ന്ത​രി​ക​ത​യി​ലു​ണ്ട്.

അ​ടി​മ​യും ഉ​ട​മ​യും ത​മ്മി​ലു​ള്ള ബ​ന്ധ​ത്തി​ലെ വൈ​ജാ​ത്യ​ങ്ങ​ളും വൈ​രു​ധ്യ​ങ്ങ​ളും സി​നി​മ ച​ർ​ച്ച​ചെ​യ്യു​ന്നു. വ​ലി​യ വീ​ട്ടി​ലെ യു​വാ​വി​ന് ത​ന്നോ​ട് തോ​ന്നു​ന്ന താ​ൽ​ക്കാ​ലി​ക​മാ​യ ഭ്ര​മ​ത്തെ ആത്​മാ​ർ​ഥ​പ്ര​ണ​യ​മാ​യി വേ​ല​ക്കാ​രി പെ​ൺ​കു​ട്ടി​യു​ടെ അ​പ​ക്വ​മ​ന​സ്സ്​ തെ​റ്റി​ദ്ധ​രി​ക്കു​ന്നു. എ​ന്നാ​ൽ കേ​വ​ലം നൈ​മി​ഷി​ക കൗ​തു​ക​ത്തി​ന​പ്പു​റ​ത്ത് മ​റ്റൊ​ന്നും അ​യാ​ളു​ടെ മ​ന​സ്സി​ലി​ല്ലെ​ന്ന് തി​രി​ച്ച​റി​യു​ന്ന​തോ​ടെ അ​വ​ൾ നി​സ്സ​ഹാ​യ​യാ​യി പി​ൻ​വാ​ങ്ങു​ന്നു. ജോ​ലി​ക്ക് നി​ന്ന ത​റ​വാ​ടു​മാ​യു​ള്ള എ​ല്ലാ ബ​ന്ധ​വും അ​വ​സാ​നി​പ്പി​ച്ച് നാ​ട്ടി​ലേ​ക്ക് മ​ട​ങ്ങു​മ്പോ​ൾ അ​വ​ളെ കൂ​ട്ടി​ക്കൊ​ണ്ടു​പോ​കാ​നെ​ത്തു​ന്ന മു​റ​ച്ചെ​റു​ക്ക​നോ​ട് ഇ​പ്പോ​ൾ റൊ​ട്ടി​പ്പ​ണി​ക്ക് പോ​ണി​ല്ലേ​യെ​ന്ന് ഹ​രി​ദാ​സ​ൻ ചോ​ദി​ക്കു​മ്പോ​ൾ ധ്വ​നി​സാ​ന്ദ്ര​മാ​യി അ​യാ​ൾ മ​റു​പ​ടി ന​ൽ​കു​ന്നു.

''വി​ഴു​പ്പ​ല​ക്കാ​ൻ ആ​രെ​ങ്കി​ലു​മൊ​ക്കെ വേ​ണ്ടേ ദേ​ശ​ത്ത്...''

തി​ര​ക്ക​ഥ ധ്വ​ന്വാ​ത്​മ​ക​ത​യു​ടെ കൂ​ടി ക​ല​യാ​ണെ​ന്ന് ന​മ്മെ ബോ​ധ്യ​പ്പെ​ടു​ത്തു​ന്ന വേ​റെ​യും സ​ന്ദ​ർ​ഭ​ങ്ങ​ളു​ണ്ട്.

ത​റ​വാ​ട്ടി​ൽ ജോ​ലി​ക്ക് വ​രു​മ്പോ​ൾ പെ​ൺ​കു​ട്ടി കൊ​ണ്ടു​വ​ന്ന ഭാ​ണ്ഡം മ​ട​ക്ക​യാ​ത്ര​യി​ൽ അ​വ​ളു​ടെ കൈ​യി​ൽ കാ​ണു​ന്നി​ല്ല.

''നി​െ​ൻ​റ ഭാ​ണ്ഡം എ​വി​ടെ?''

എ​ന്ന അ​പ്പു​ക്കു​ട്ട​െ​ൻ​റ ചോ​ദ്യ​ത്തി​നു​മു​ണ്ട് വ്യം​ഗ്യാ​ർ​ഥം.

തി​ര​ക്ക​ഥ​യു​ടെ പ​ല സ​ന്ദ​ർ​ഭ​ങ്ങ​ൾ​ക്കും ആ​ഴം ന​ൽ​കു​ന്ന​ത് എ​ങ്ങ​നെ​യെ​ന്ന് നോ​ക്കാം.

ഹ​രി​ദാ​സ​ൻ പെ​ൺ​കു​ട്ടി​ക്ക് പ്ര​തീ​ക്ഷ​ക​ൾ മാ​ത്രം ന​ൽ​കി​യ ശേ​ഷം മ​റ്റൊ​രു വി​വാ​ഹം ക​ഴി​ക്കു​ക​യാ​ണ്. എ​ല്ലാ വേ​ദ​ന​ക​ളും ഉ​ള്ളി​ൽ അ​ട​ക്കി​പ്പി​ടി​ച്ച് ആ ​അ​വ​സ്​​ഥ​യെ അ​ഭി​മു​ഖീ​ക​രി​ക്കാ​ൻ കു​ഞ്ഞി​മാ​ളു ബാ​ധ്യ​സ്​​ഥ​യാ​വു​ക​യാ​ണ്. രാ​ത്രി ര​ണ്ടാംനി​ല​യി​ലു​ള്ള മ​ണി​യ​റ​യി​ലേ​ക്ക് പേ​ാകാ​ൻ ഒ​രു​ങ്ങു​ന്ന ര​ത്നം എ​ന്ന ന​വ​വ​ധു​വി​നോ​ട് കു​ഞ്ഞി​മാ​ളു പ​റ​യു​ന്നു:

''കെ​ട​ക്കു​മ്പോ​ൾ ജ​നാ​ല അ​ട​ച്ചോ​ളൂ​ട്ടോ...​വ​ട​ക്കേ​ലെ പൂ​ച്ച അ​തി​ലൂ​ടെ​യാ​ണ് എ​ന്നും വ​ര്വാ.''

പി​ന്നീ​ട് അ​വ​ൾ പ​റ​യു​ന്നു.

''പാ​ത്രാ​യി​ട്ട് കോ​ണി ക​യ​റു​മ്പം സൂ​ക്ഷി​ക്ക​ണം​ട്ടോ...​മൂ​ന്നാ​മ​ത്തെ കോ​ണി​പ്പ​ടി വ​ല്ലാ​ണ്ട് എ​ള​കും.''

ആ ​വീ​ട്ടി​ലെ ഭൗ​തി​ക​സാ​ഹ​ച​ര്യ​ങ്ങ​ളു​മാ​യി നി​ര​ന്ത​ര പ​രി​ച​യം സി​ദ്ധി​ച്ച ഒ​രു​വ​ളു​ടെ തി​രി​ച്ച​റി​വും ക​രു​ത​ലും എ​ന്ന ത​ല​ത്തി​ലാ​ണ് ര​ത്നം ഇ​തി​നെ കാ​ണു​ന്ന​തെ​ങ്കി​ലും അ​നു​വാ​ച​ക​ന് ഇ​ത് വേ​റൊ​രു ത​ര​ത്തി​ലും വാ​യി​ച്ചെ​ടു​ക്കാം. കു​ഞ്ഞി​മാ​ളു ക​രു​തി​ക്കൂ​ട്ടി ന​ൽ​കു​ന്ന ആ ​വി​ദൂ​ര​സൂ​ച​ന​ക​ൾ ര​ത്നം തി​രി​ച്ച​റി​യു​ക​യോ തി​രി​ച്ച​റി​യാ​തി​രി​ക്കു​ക​യോ ആ​വാം. സം​ഭാ​ഷ​ണ​ങ്ങ​ളി​ൽ​പോ​ലും ദ്വി​മാ​നം/ ത്രി​മാ​നം കൊ​ണ്ടു​വ​രാ​നു​ള്ള എം.​ടി​യു​ടെ പ്രാ​ഗ​ല്​​ഭ്യ​ത്തി​ന് മ​ല​യാ​ള തി​ര​ക്ക​ഥ​യു​ടെ ച​രി​ത്ര​ത്തി​ൽ സ​മാ​ന​ത​ക​ളി​ല്ല.

ക​ഥാ​ന്ത്യ​ത്തി​ൽ കു​ഞ്ഞി​മാ​ളു​വും അ​പ്പു​ക്കു​ട്ട​നും ഗ്രാ​മാ​തി​ർ​ത്തി ക​ട​ന്ന് മ​റ​യു​മ്പോ​ൾ മ​റ്റൊ​രു യു​വാ​വും മ​റ്റൊ​രു പെ​ൺ​കു​ട്ടി​യും ഗ്രാ​മ​ത്തി​ലേ​ക്ക് പ്ര​വേ​ശി​ക്കു​ക​യാ​ണ്. സ​മാ​ന​മാ​യ ത​ല​ത്തി​ൽ ബ​ലി​യാ​ടാ​കാ​നു​ള്ള വി​ധി​വൈ​പ​രീ​ത്യ​ത്തോ​ടെ.

സ്​​ത്രീ​യു​ടെ മാ​ന​വും മ​ന​സ്സും സ്വ​പ്ന​ങ്ങ​ളും അ​ധി​കാ​ര​വ​ർ​ഗ​ത്തി​െ​ൻ​റ​പോ​ലും പി​ൻ​ബ​ല​മു​ള്ള സ​മ്പ​ന്ന​സ​മൂ​ഹ​ത്തി​നി​ട​യി​ൽ നി​ഷ്പ്ര​ഭ​മാ​വു​ക​യും അ​വ​ഗ​ണി​ക്ക​പ്പെ​ടു​ക​യും പ​രി​ഹാ​സ്യ​മാ​വു​ക​യും ചെ​യ്യു​ന്ന ദൈ​ന്യ​ത​യു​ടെ ഭീ​ഷ​ണ​മാ​യ മു​ഖം ഈ ​സി​നി​മ വ​ര​ച്ചു​കാ​ട്ടു​ന്നു.

'നീ​ല​ത്താ​മ​ര' എ​ന്ന മി​ത്ത് സി​നി​മ​യു​ടെ ഘ​ട​ന​യി​ൽ തി​ര​ക്ക​ഥാ​കൃ​ത്ത് സ​മ​ർ​ഥ​മാ​യി വി​ള​ക്കി​ച്ചേ​ർ​ക്കു​ന്ന​തും ശ്ര​ദ്ധേ​യ​മാ​ണ്.

'നീ​ല​ത്താ​മ​ര'​യും ചെ​റു​ക​ഥ​യു​ടെ ലാ​ളി​ത്യ​വും ഏ​കാ​ഗ്ര​ത​യും ഭാ​വാ​ത്​മ​ക​ത​യും പ​രി​ച​ര​ണ​രീ​തി​യും പേ​റു​ന്ന തി​ര​ക്ക​ഥ​യാ​ണ്. അ​തേ​സ​മ​യം ച​ല​ച്ചി​ത്ര​മാ​ധ്യ​മ​ത്തി​െ​ൻ​റ സാ​ധ്യ​ത​ക​ൾ ഉ​പ​യോ​ഗി​ച്ചു​ത​ന്നെ​യാ​ണ് ക​ഥ പ​റ​യു​ന്ന​ത്.

സാ​ങ്കേ​തി​ക​ത​യു​ടെ പ്രാ​ധാ​ന്യം

ഷൂ​ട്ടി​ങ്​ സ്​​ക്രി​പ്റ്റി​ന് സ​മാ​ന​മാം​വി​ധം കാ​മ​റാ ച​ല​ന​ങ്ങ​ളും കാ​മ​റ​യു​ടെ വീ​ക്ഷ​ണ​കോ​ണു​ക​ളും സം​ഗീ​ത​സൂ​ച​ന​ക​ളും സ്വാ​ഭാ​വി​ക ശ​ബ്​​ദ​സൂ​ച​ന​ക​ളും ദൃ​ശ്യ​സൂ​ച​ന​ക​ളും അ​ട​ക്കം വ്യം​ഗ്യ​മാ​യി എ​ഴു​തി ചേ​ർ​ത്ത​താ​ണ് എം.​ടി​യു​ടെ തി​ര​ക്ക​ഥ​ക​ളി​ൽ ഏ​റെ​യും. അ​തേ​സ​മ​യം സാ​ഹി​ത്യ​കു​തു​കി​ക​ളാ​യ വാ​യ​ന​ക്കാ​ർ​ക്ക് അ​ലോ​സ​ര​മു​ണ്ടാ​വാ​ത്ത​വി​ധം ഇ​വ​യെ തി​ര​ക്ക​ഥാ​ഗാ​ത്ര​ത്തി​െ​ൻ​റ ഉ​ൾ​ത്ത​ട​ത്തി​ൽ സൂ​ക്ഷ്മ​മാ​യി വി​ന്യ​സി​ക്കാ​നും അ​ദ്ദേ​ഹം ശ്ര​ദ്ധി​ക്കു​ന്നു.

സദയത്തിൽ സത്യനാഥനായി മോഹൻലാൽ

സി​നി​മപോ​ലെ ഒ​രു മാ​ധ്യ​മ​ത്തി​ൽനി​ന്ന് ക​ഥ പ​റ​യു​മ്പോ​ൾ അ​തി​െ​ൻ​റ സാ​ങ്കേ​തി​ക ഘ​ട​ക​ങ്ങ​ളും വ്യാ​ക​ര​ണ​വും പാ​ലി​ക്കാ​ൻ മാ​ധ്യ​മ​ബോ​ധ​മു​ള്ള എ​ഴു​ത്തു​കാ​ര​ൻ ബാ​ധ്യ​സ്​​ഥ​നാ​ണ്. സൃ​ഷ്​​ടി​യു​ടെ ക​ലാ​ത്​മ​ക​ത​യെ​യും സൗ​ന്ദ​ര്യ​പ​ര​ത​യെ​യും ദോ​ഷ​ക​ര​മാ​യി ബാ​ധി​ക്കാ​ത്ത​വി​ധം ഇ​ത് നി​ർ​വ​ഹി​ക്കു​ക​യും വേ​ണം. പ്ര​ത്യേ​കി​ച്ചും ഈ ​സൃ​ഷ്​​ടി സി​നി​മ​ക്ക്​ ശേ​ഷ​വും ത​ന​ത് വ്യ​ക്തി​ത്വം പു​ല​ർ​ത്തു​ന്ന ഒ​രു സ്വ​ത​ന്ത്ര​സൃ​ഷ്​​ടി​യാ​യി നി​ല​നി​ൽ​ക്കേ​ണ്ട​തു​കൊ​ണ്ട് അ​തീ​വ​സൂ​ക്ഷ്മ​ത​യോ​ടെ ഈ ​ദൗ​ത്യം നി​ർ​വ​ഹി​ക്കേ​ണ്ട​തു​ണ്ട്.

'ഓ​പ്പോ​ൾ' തു​ട​ങ്ങു​ന്ന​ത് ത​ന്നെ ഇ​ങ്ങ​നെ​യാ​ണ്:

വി​ശാ​ല​മാ​യ, പ​ച്ച​പ്പു​ള്ള ഒ​രു കു​ന്നി​ൻ ചെ​രി​വ്. പ​ച്ച​പ്പി​െ​ൻ​റ അ​പാ​ര വി​സ്​​തൃ​തി.

ച​ലി​ക്കു​ന്ന ഒ​രു ബി​ന്ദു.

നാം ​കു​റെ​ക്കൂ​ടി അ​ടു​ത്ത് കാ​ണു​മ്പോ​ൾ ആ ​ബി​ന്ദു അ​ഞ്ചു വ​യ​സ്സാ​യ ഒ​രാ​ൺ​കു​ട്ടി​യാ​ണ്.

വി​ദൂ​ര–​മ​ധ്യ​മ–​സ​മീ​പ ദൃ​ശ്യ​സൂ​ച​ന​ക​ൾ നി​ല​നി​ർ​ത്തി​ക്കൊ​ണ്ടു ത​ന്നെ അ​ത് പ്ര​ക​ട​മാ​യി പ​റ​യാ​തെ അ​ഭി​വ്യ​ഞ്ജി​പ്പി​ക്കു​ക​യാ​ണ് എം.​ടി.

അ​തു​കൊ​ണ്ട് ത​ന്നെ എം.​ടി​യു​ടെ മി​ക​ച്ച തി​ര​ക്ക​ഥ​ക​ളി​ൽ പ​ല​തും മി​ക​ച്ച സാ​ഹി​ത്യ​മാ​യും പ​രി​ഗ​ണി​ക്കാ​ൻ യോ​ഗ്യ​മാ​വു​ന്നു. ലോ​ക​സാ​ഹി​ത്യ​ത്തി​ൽ ഇ​തി​ന് മി​ക​ച്ച ദൃ​ഷ്​​ടാ​ന്ത​ങ്ങ​ളു​ണ്ട്. 'ലാ​സ്​​റ്റ് ഇ​യ​ർ അ​റ്റ് മെ​റൈ​ൻ​ബാ​ദ്' പോ​ലു​ള്ള സൃ​ഷ്​​ടി​ക​ൾ.

ഫെ​ല്ലി​നി, അ​ൻ​ടോ​ണി​യോ​ണി, ഗ്രി​ല്ലെ, ഗൊ​ദാ​ർ​ദ് എ​ന്നി​വ​രു​ടെ തി​ര​ക്ക​ഥ​ക​ളും മി​ക​ച്ച സാ​ഹി​ത്യ​കൃ​തി​ക​ൾ എ​ന്ന നി​ല​ക്ക്​​ വാ​യി​ക്കാം. ആ​ർ​ത​ർ മി​ല്ല​റും ഏ​ലി​യ ക​സാ​നും ദൃ​ശ്യ​നോ​വ​ലു​ക​ൾ എ​ന്ന ന​വ​വി​ഭാ​ഗം ത​ന്നെ സൃ​ഷ്​​ടി​ച്ച് നോ​വ​ലി​നും തി​ര​ക്ക​ഥ​ക്കും മ​ധ്യേ വ​ഴി​വെ​ട്ടി​ത്തെ​ളി​ച്ച​വ​രാ​ണ്.

സി​നി​മ ആ​ത്യ​ന്തി​ക​മാ​യി സം​വി​ധാ​യ​ക​െ​ൻ​റ ക​ല​യാ​ണെ​ങ്കി​ലും സാ​ഹി​ത്യ​ത്തിേ​ൻ​റ​താ​യ ആ​ഴം ന​ൽ​കാ​ൻ പ്ര​തി​ഭ​യും സാ​ഹി​ത്യ​ബോ​ധ​വു​മു​ള്ള തി​ര​ക്ക​ഥാ​കൃ​ത്തു​ക്ക​ൾ​ക്ക് ക​ഴി​യും. മ​ല​യാ​ള​ത്തി​ൽ ഈ ​ദൗ​ത്യം സ​ഫ​ല​മാ​യി നി​ർ​വ​ഹി​ച്ച​വ​രി​ൽ പ്ര​ഥ​മ​ഗ​ണ​നീ​യ​ൻ എം.​ടി​യാ​ണെ​ങ്കി​ൽ പി. ​പ​ത്​​മ​രാ​ജ​നും അ​ദ്ദേ​ഹ​ത്തിേ​ൻ​റ​താ​യ സ്​​ഥാ​ന​മു​ണ്ട്.

സി​നി​മ​യും സാ​ഹി​ത്യ​വു​മാ​യു​ള്ള പാ​ര​സ്​​പ​ര്യ​ത്തെ​ക്കു​റി​ച്ച് ചി​ന്തി​ക്കു​മ്പോ​ൾ ശ്ര​ദ്ധേ​യ​മാ​യ മ​റ്റൊ​രു വ​സ്​​തു​ത 'ഇ​രു​ട്ടി​െ​ൻ​റ ആ​ത്​മാ​വും' 'കു​ട്ട്യേ​ട​ത്തി'​യും അ​ട​ക്കം എം.​ടി​യു​ടെ പ്ര​ഖ്യാ​ത​മാ​യ പ​ല സി​നി​മ​ക​ളു​ടെ​യും ബീ​ജം അ​ദ്ദേ​ഹ​ത്തി​െ​ൻ​റ ചെ​റു​ക​ഥ​ക​ളി​ൽനി​ന്ന് സ്വ​രൂ​പി​ച്ച​താ​ണ്. അ​തേ​സ​മ​യം ചെ​റു​ക​ഥ​യി​ൽനി​ന്ന് വി​ഭി​ന്ന​മാ​യ സൃ​ഷ്​​ടി​യാ​യി ഈ ​തി​ര​ക്ക​ഥ​ക​ളെ പ​രി​വ​ർ​ത്തി​പ്പി​ക്കാ​ൻ അ​ദ്ദേ​ഹ​ത്തി​ന് ക​ഴി​ഞ്ഞു എ​ന്ന​തും ശ്ര​ദ്ധേ​യ​മാ​ണ്.

ഒ​രേ ആ​ശ​യം ഉ​പ​യോ​ഗി​ച്ച് ര​ണ്ട് വ്യ​ത്യ​സ്​​ത മാ​ധ്യ​മ​ങ്ങ​ളി​ലൂ​ടെ ക​ഥ പ​റ​യു​മ്പോ​ൾ സം​ഭ​വി​ക്കു​ന്ന രാ​സ​പ​രി​ണാ​മ​ത്തി​ന് ഇ​ത്ത​രം സി​നി​മ​ക​ൾ ഉ​ത്ത​മ​ദൃ​ഷ്​​ടാ​ന്ത​മാ​ണ്.

'എ​ന്ന് സ്വ​ന്തം ജാ​ന​കി​ക്കു​ട്ടി', 'നി​െ​ൻ​റ ഓ​ർ​മ്മ​യ്ക്ക്...'​തു​ട​ങ്ങി ഒ​ട്ട​ന​വ​ധി സി​നി​മ​ക​ളി​ൽ ഈ ​സ​വി​ശേ​ഷ​വി​സ്​​മ​യം എം.​ടി ആ​വ​ർ​ത്തി​ക്കു​ന്ന​ത് കാ​ണാം.

എ​ന്നാ​ൽ ത​െ​ൻ​റ സാ​ഹി​ത്യ​ത്തെ ഉ​പ​ജീ​വി​ക്കാ​തെ സി​നി​മ​ക്കാ​യി നേ​രി​ട്ട് ക​ണ്ടെ​ത്തി​യ ക​ഥാ​ബീ​ജ​ങ്ങ​ളി​ൽ​നി​ന്ന് രൂ​പ​പ്പെ​ട്ട സൃ​ഷ്​​ടി​ക​ളാ​ണ് സി​നി​മ എ​ന്ന നി​ല​ക്കും തി​ര​ക്ക​ഥാ​സാ​ഹി​ത്യം എ​ന്ന നി​ല​ക്കും അ​ദ്ദേ​ഹ​ത്തി​െ​ൻ​റ പ്ര​തി​ഭ​യെ ഉ​ത്തും​ഗ​ശൃം​ഗ​ങ്ങ​ളി​ൽ എ​ത്തി​ച്ച​ത് എ​ന്ന​തും ഇ​തോ​ട് ചേ​ർ​ത്തു​െ​വ​ച്ച് വാ​യി​ക്ക​പ്പെ​ടേ​ണ്ട​താ​ണ്.

മാ​നു​ഷി​ക​ത​യാ​ണ് എം.​ടി​െ​യ​ൻ തി​ര​ക്ക​ഥ​ക​ളു​ടെ ഫോ​ക്ക​സ്​ പോ​യ​ൻ​റ്. മ​നു​ഷ്യ​ത്വം എ​ന്ന മാ​ന​സി​കാ​വ​സ്​​ഥ​യെ പ​ല വീ​ക്ഷ​ണ​കോ​ണു​ക​ളി​ൽ​നി​ന്ന് നോ​ക്കി​ക്കാ​ണാ​നു​ള്ള സാ​ർ​ഥ​ക​മാ​യ ശ്ര​മ​ങ്ങ​ളാ​ണ് ശ്ര​ദ്ധേ​യ​മാ​യ ഓ​രോ എം.​ടി തി​ര​ക്ക​ഥ​ക​ളും. ത​നി​ക്ക് സ്വ​സ്​​ഥ​വും സു​ര​ക്ഷി​ത​വു​മാ​യ ജീ​വി​തം കൈ​വ​ന്ന​പ്പോ​ഴും നൊ​ന്തു​പെ​റ്റ മ​ക​നോ​ടു​ള്ള തീ​വ്ര​വൈ​കാ​രി​ക​ബ​ന്ധം സൂ​ക്ഷി​ക്കു​ന്ന മാ​ളു​വും അ​വ​ളു​ടെ മ​ന​സ്സി​നെ ആ​ദ്യ​ഘ​ട്ട​ത്തി​ൽ അ​തേ അ​ർ​ഥ​ത്തി​ൽ മ​ന​സ്സി​ലാ​ക്കാ​ൻ ക​ഴി​യാ​തെ​പോ​യ പ​ട്ടാ​ള​ക്കാ​ര​ൻ ഒ​ടു​വി​ൽ ത​െ​ൻ​റ ഭാ​ര്യ പി​ഴ​ച്ചു​പെ​റ്റ കു​ഞ്ഞി​നെ തോ​ള​ത്തെ​ടു​ത്തി​ട്ട് അ​വ​ൾ​ക്കൊ​പ്പം ന​ട​ന്നു​നീ​ങ്ങു​ന്ന ദൃ​ശ്യ​ത്തി​ലാ​ണ് സി​നി​മ അ​വ​സാ​നി​ക്കു​ന്ന​ത്.

പു​റ​മെ കാ​ണു​ന്ന പ​രു​ക്ക​ൻ പു​റ​ന്തോ​ടി​ന​പ്പു​റ​മു​ള്ള അ​യാ​ളി​ലെ മാ​നു​ഷി​ക​ത പ്ര​ക​ട​നാ​ത്മ​ക​ത തീ​രെ​യി​ല്ലാ​തെ ക​ലാ​പ​ര​മാ​യി അ​ഭി​വ്യ​ഞ്ജി​പ്പി​ക്കു​ന്ന​തി​ൽ തി​ര​ക്ക​ഥാ​കൃ​ത്ത് പു​ല​ർ​ത്തു​ന്ന സാ​മ​ർ​ഥ്യം പ​ഠ​നാ​ത്മ​ക​മാ​ണ്.

'നീ​ല​ത്താ​മ​ര'​യി​ലാ​ക​ട്ടെ എ​ക്കാ​ല​വും നാ​യി​ക അ​വ​ഗ​ണി​ക്കു​ക​യും ത​മ​സ്​​ക​രി​ക്കു​ക​യും ചെ​യ്ത മു​റ​ച്ചെ​റു​ക്ക​നാ​ണ് ഒ​ടു​വി​ൽ അ​വ​ളു​ടെ തു​ണ​ക്കെ​ത്തു​ന്ന​ത്. മ​നു​ഷ്യ​ത്വ​ത്തി​െ​ൻ​റ അം​ശം ഏ​ത് വി​പ​രീ​ത ഘ​ട്ട​ത്തി​ലും എ​വി​ടെ​യൊ​ക്കെ​യോ നി​ല​നി​ൽ​ക്കു​ന്നു എ​ന്ന സൂ​ച​ന ന​ൽ​കി​യാ​ണ് സി​നി​മ അ​വ​സാ​നി​ക്കു​ന്ന​ത്.

'ആ​ര​ണ്യ​കം' പ​റ​യാ​ൻ ശ്ര​മി​ക്കു​ന്ന​ത് മാ​നു​ഷി​ക​ത​യു​ടെ പാ​ര​മ്യ​ത​യി​ലു​ള്ള മ​നു​ഷ്യ​മ​ന​സ്സി​െ​ൻ​റ സൂ​ക്ഷ്മ​ഭാ​വ​ങ്ങ​ളെ​ക്കു​റി​ച്ചാ​ണ്.

ത​െ​ൻ​റ കാ​മു​ക​നെ അ​റി​ഞ്ഞോ അ​റി​യാ​തെ​യോ കൊ​ല​പ്പെ​ടു​ത്തി​യ തീ​വ്ര​വാ​ദി​യോ​ട് ക്ഷ​മി​ക്കാ​നും പൊ​ലീ​സി​െ​ൻ​റ വെ​ടി​യേ​റ്റ് മൃ​ത​പ്രാ​യ​നാ​യി കാ​ടി​െ​ൻ​റ​യു​ള്ളി​ൽ അ​ഭ​യം തേ​ടി​യ അ​യാ​ൾ​ക്ക് മാ​നു​ഷി​ക​പ​രി​ഗ​ണ​ന ന​ൽ​കാ​നും അ​യാ​ളെ ജീ​വി​ത​ത്തി​ലേ​ക്ക് തി​രി​ച്ചു​കൊ​ണ്ടു​വ​രാ​നും ശ്ര​മി​ക്കു​ന്ന പെ​ൺ​കു​ട്ടി​യു​ടെ മ​ന​സ്സാ​ണ് ഈ ​സി​നി​മ അ​നാ​വ​ര​ണം ചെ​യ്യു​ന്ന​ത്. മ​നു​ഷ്യ​മ​ന​സ്സ്​​ ഒ​രു കാ​ട് പോ​ലെ വൈ​വി​ധ്യ​പൂ​ർ​ണ​മാ​ണെ​ന്ന ധ്വ​നി സി​നി​മ​യു​ടെ ശീ​ർ​ഷ​കം​ത​ന്നെ മു​ന്നോ​ട്ട് ​വെ​ക്കു​ന്നു​ണ്ട്. അ​തി​ൽ ഹിം​സ്ര​ജ​ന്തു​ക്ക​ൾ മു​ത​ൽ നി​രു​പ​ദ്ര​വ​കാ​രി​ക​ളാ​യ ഒ​ട്ടേ​റെ ജീ​വ​ജാ​ല​ങ്ങ​ളും ഔ​ഷ​ധ​സ​സ്യ​ങ്ങ​ൾ അ​ട​ക്ക​മു​ള്ള വൃ​ക്ഷ​ല​താ​ദി​ക​ളു​മു​ണ്ട്. കാ​ടി​െ​ൻ​റ ഉ​ള്ള​ക​ത്തി​ൽ​നി​ന്നും ന​ന്മ നി​റ​ഞ്ഞ ഘ​ട​ക​ങ്ങ​ൾ വേ​ർ​തി​രി​ച്ചെ​ടു​ക്കാ​നു​ള്ള ശ്ര​മ​ത്തി​ൽ മാ​നു​ഷി​ക​ത​യു​ടെ പ്രാ​ധാ​ന്യ​ത്തി​ന് ഊ​ന്ന​ൽ ന​ൽ​കു​ക​യാ​ണ് തി​ര​ക്ക​ഥാ​കൃ​ത്ത്.

'പ​ഞ്ചാ​ഗ്​​നി' മു​ന്നോ​ട്ടു​വെ​ക്കു​ന്ന​ത് വി​പ്ല​വം എ​ന്ന​തി​നെ സം​ബ​ന്ധി​ച്ച സ​വി​ശേ​ഷ ദ​ർ​ശ​ന​മാ​ണ്. സാ​യു​ധ​വി​പ്ല​വം എ​ന്ന​ത് പ്ര​ത്യ​യ​ശാ​സ്​​ത്ര​പ്ര​ചോ​ദി​ത​മാ​യ ഒ​ന്ന​ല്ലെ​ന്നും സ​ഹ​ജീ​വി​ക​ളു​ടെ ദു​രി​താ​വ​സ്​​ഥ​യോ​ടു​ള്ള സ്വാ​ഭാ​വി​ക പ്ര​തി​ക​ര​ണ​മാ​ണ് അ​തി​െ​ൻ​റ അ​ടി​സ്​​ഥാ​ന​മെ​ന്നും യ​ഥാ​ർ​ഥ വി​പ്ല​വം/ പ്ര​തി​ക​ര​ണം ഒ​രു വ്യ​ക്തി​യു​ടെ ഉ​ള്ളി​ൽ​നി​ന്ന് വ​രു​ന്ന​താ​ണെ​ന്നും സി​നി​മ പ​റ​യു​ന്നു. ക​ഥാ​ന്ത്യ​ത്തി​ൽ ഇ​ന്ദി​ര എ​ന്ന മു​ഖ്യ​ക​ഥാ​പാ​ത്രം ത​െ​ൻ​റ നി​യു​ക്ത വ​ര​നോ​ട് പ​റ​യു​ന്ന സം​ഭാ​ഷ​ണ​മാ​ണ് ഈ ​സി​നി​മ​യു​ടെ മ​ർ​മം.

''എ​നി​ക്കൊ​രി​ക്ക​ലും എ​ന്നി​ൽ​നി​ന്നൊ​ളി​ച്ചോ​ടാ​ൻ ക​ഴി​യി​ല്ല റ​ഷീ​ദ്.''

എ​ന്നി​ൽ​നി​ന്ന് എ​ന്ന ആ ​വാ​ക്കി​ന് ഒ​ട്ട​ന​വ​ധി ത​ല​ങ്ങ​ളു​ണ്ട്.

ഇ​ന്ദി​ര ത​െ​ൻ​റ വി​വാ​ഹ​ക്കാ​ര്യം കൂ​ട്ടു​കാ​രി​യെ അ​റി​യി​ക്കാ​നാ​യി അ​വ​ളു​ടെ വീ​ട്ടി​ൽ ചെ​ല്ലു​മ്പോ​ൾ അ​വ​ൾ അ​വി​ടെ​യി​ല്ല. ആ ​സ​മ​യ​ത്ത് ഇ​ന്ദി​ര കാ​ണു​ന്ന​ത് കൂ​ട്ടു​കാ​രി​യു​ടെ ഭ​ർ​ത്താ​വും സു​ഹൃ​ത്തു​ക്ക​ളും ചേ​ർ​ന്ന് ബ​ലാ​ത്സം​ഗം ചെ​യ്ത് വേ​ല​ക്കാ​രി പെ​ണ്ണി​നെ മൃ​ത​പ്രാ​യ​യാ​ക്കു​ന്ന​താ​ണ്. കാ​ട്ടു​മൃ​ഗ​ങ്ങ​ളെ നാ​യാ​ടാ​നാ​യി കൂ​ട്ടു​കാ​രി​യു​ടെ ഭ​ർ​ത്താ​വ് വീ​ട്ടി​ൽ ക​രു​തി​യി​രു​ന്ന റൈ​ഫി​ൾ എ​ടു​ത്ത് ഇ​ന്ദി​ര അ​യാ​ളെ കൊ​ല്ലു​ന്നി​ട​ത്താ​ണ് ക​ഥാ​ന്ത്യം. മ​നു​ഷ്യ​ത്വം എ​ന്ന മ​ഹ​നീ​യ​വി​കാ​ര​ത്തി​െ​ൻ​റ പ്ര​തി​ഫ​ല​നം ഇ​ന്ദി​ര​യു​ടെ പ്ര​തി​കാ​ര​ത്തി​ലു​മു​ണ്ട്. നി​സ്സ​ഹാ​യ​യാ​യ ഒ​രു പെ​ണ്ണി​െ​ൻ​റ ജീ​വ​ൻ ഹ​നി​ക്ക​പ്പെ​ടു​മ്പോ​ൾ ഇ​ന്ദി​ര താ​ൻ വ​ന്ന ദൗ​ത്യം മ​റ​ക്കു​ന്നു. സ്വ​ന്തം ഭാ​വി​യും ജീ​വി​ത​വും വി​വാ​ഹ​വും ഒ​ന്നും അ​വ​ൾ ആ ​ഘ​ട്ട​ത്തി​ൽ ചി​ന്തി​ക്കു​ന്ന​തേ​യി​ല്ല. അ​വ​ളു​ടെ സ​ഹ​ജീ​വി​സ്​​നേ​ഹം അ​തി​നും എ​ത്ര​യോ മു​ക​ളി​ലാ​ണ്. അ​ങ്ങ​നെ ആ​ത്യ​ന്തി​ക​വി​ശ​ക​ല​ന​ത്തി​ൽ സാ​യു​ധ​വി​പ്ല​വം​പോ​ലും മ​നു​ഷ്യ​ത്വ​പ​ര​മാ​യ ദൗ​ത്യം നി​റ​വേ​റ്റാ​നു​ള്ള ഒ​ന്നാ​ണെ​ന്ന് സി​നി​മ പ​റ​യു​ന്നു. സൈ​ദ്ധാ​ന്തി​ക പു​സ്​​ത​ക​ങ്ങ​ൾ വാ​യി​ച്ച് ന​ക്സ​ലി​സ​ത്തി​ൽ ആ​കൃ​ഷ്​​ട​രാ​യ സ​ഹ​സ​ഖാ​ക്ക​ളി​ൽ പ​ല​രും ആ​ൾ​ദൈ​വ ആ​ത്മീ​യ വ​ഴി​യി​ലേ​ക്ക് തി​രി​ഞ്ഞ​പ്പോ​ൾ, സി​ദ്ധാ​ന്ത​ങ്ങ​ൾ മാ​റ്റി​െവ​ച്ച് ഗൃ​ഹ​സ്​​ഥാ​ശ്ര​മ​ത്തി​െ​ൻ​റ സ്വാ​സ്​​ഥ്യ​ത്തി​ൽ അ​ഭ​യം തേ​ടാ​നൊ​രു​ങ്ങി​യ ഇ​ന്ദി​ര​യെ അ​വ​സാ​ന​ഘ​ട്ട​ത്തി​ൽ പി​ന്നാ​ക്കം വ​ലി​ക്കു​ന്ന​ത് അ​വ​ളു​ടെ ഉ​ള്ളി​െ​ൻ​റ​യു​ള്ളി​ലെ മാ​നു​ഷി​ക​മു​ഖ​മാ​ണ്.

കേ​വ​ലം ഒ​രു പ്ര​ണ​യ​ക​ഥ എ​ന്ന ത​ല​ത്തി​ൽ വേ​ണ്ട​ത്ര ച​ർ​ച്ച​ചെ​യ്യ​പ്പെ​ടാ​തെപോ​യ 'ന​ഖ​ക്ഷ​ത​ങ്ങ​ൾ' എ​ന്ന ചി​ത്ര​വും ക​ട​പ്പാ​ട്, ന​ന്ദി, ദ​യ...​എ​ന്നി​ങ്ങ​നെ മാ​നു​ഷി​ക​ത​യു​മാ​യി ബ​ന്ധ​പ്പെ​ട്ട ഒ​ട്ടേ​റെ മാ​ന​സി​ക​വ്യാ​പാ​ര​ങ്ങ​ളെ വി​ശ​ക​ല​നം​ചെ​യ്യു​ന്ന ചി​ത്ര​മാ​ണ്. നി​ർ​ധ​ന​നാ​യ ക​ഥാ​നാ​യ​ക​ൻ ഗു​രു​വാ​യൂ​ർ അ​മ്പ​ല​ത്തി​ൽ​െ​വ​ച്ച് പ​രി​ച​യ​പ്പെ​ടു​ന്ന വ​ലി​യ വീ​ട്ടി​ലെ വേ​ല​ക്കാ​രി പെ​ൺ​കു​ട്ടി​യാ​ണ് അ​യാ​ൾ​ക്ക് അ​വ​ൾ ജോ​ലി ചെ​യ്യു​ന്ന വ​ലി​യ വീ​ട്ടി​ൽ ഒ​രു സ​ഹാ​യി​യാ​യി അ​വ​സ​രം ന​ൽ​കാ​ൻ നി​മി​ത്ത​മാ​വു​ന്ന​ത്. ഒ​ര​ർ​ഥ​ത്തി​ൽ അ​വ​ളു​ടെ കാ​രു​ണ്യ​മാ​ണ് അ​യാ​ളു​ടെ ജീ​വി​തം. അ​തേസ​മ​യം പ​ഠി​ക്കാ​ൻ മി​ടു​ക്ക​നാ​യ അ​യാ​ളെ ഗൃ​ഹ​നാ​ഥ​നാ​യ വ​ക്കീ​ൽ ഉ​പ​രി​പ​ഠ​ന​ത്തി​ന് അ​യ​ക്കു​ന്നു. ഊ​മ​യും ബ​ധി​ര​യു​മാ​യ സ്വ​ന്തം മ​ക​ൾ അ​യാ​ളു​ടെ സാ​മീ​പ്യ​ത്തി​ൽ ദുഃ​ഖ​ങ്ങ​ൾ മ​റ​ക്കു​ന്ന​ത് വ​ക്കീ​ലി​ന് ആ​ശ്വാ​സം പ​ക​രു​ന്നു. അ​യാ​ൾ അ​വ​നി​ൽ മ​ക​ളു​ടെ ഭാ​വി​ജീ​വി​തം കാ​ണു​ന്നു. ഒ​രു ഘ​ട്ട​ത്തി​ൽ അ​വ​നോ​ട് തു​റ​ന്ന് പ​റ​യു​ക​യും ചെ​യ്യു​ന്നു. വേ​ല​ക്കാ​രി പെ​ൺ​കു​ട്ടി​ക്ക് ഒ​രു ജീ​വി​തം വാ​ഗ്ദ​ത്തം ചെ​യ്തി​രു​ന്ന അ​വ​ൻ ആ​കെ വി​ഷ​മ​സ​ന്ധി​യി​ലാ​വു​ന്നു. ര​ണ്ട് ബ​ന്ധ​ങ്ങ​ളു​ടെ​യും ന​ടു​വി​ൽ നി​സ്സ​ഹാ​യ​നാ​യ അ​വ​ൻ ഒ​രു ക​ത്ത് എ​ഴു​തി​െ​വ​ച്ച് എ​ങ്ങോ​ട്ടെ​ന്നി​ല്ലാ​തെ പ​ലാ​യ​നം ചെ​യ്യു​ന്നി​ട​ത്ത് സി​നി​മ അ​വ​സാ​നി​ക്കു​ന്നു.

ജോ​ലി​ക്കാ​രി പെ​ൺ​കു​ട്ടി​യോ​ട് ഭം​ഗി​വാ​ക്കു​ക​ൾ പ​റ​ഞ്ഞ് വേ​ണ​മെ​ങ്കി​ൽ അ​വ​ന് സ​മ്പ​ന്ന​നാ​യ വ​ക്കീ​ലി​െ​ൻ​റ സാ​മ്പ​ത്തി​ക സു​ര​ക്ഷി​ത​ത്വം ന​ൽ​കു​ന്ന ത​ണ​ലി​ൽ സ്വ​ന്തം കാ​ര്യം നോ​ക്കാ​മാ​യി​രു​ന്നു. എ​ന്നാ​ൽ മ​നു​ഷ്യ​ത്വം അ​വ​നെ അ​തി​ൽ​നി​ന്നും പി​ന്നോ​ട്ട് വ​ലി​ക്കു​ന്നു. വ​ക്കീ​ലി​നോ​ട് കാ​ണി​ക്കു​ന്ന കൃ​ത​ഘ്ന​ത​യെ​ക്കു​റി​ച്ചു​ള്ള കു​റ്റ​ബോ​ധ​വും അ​വ​നെ വേ​ട്ട​യാ​ടു​ന്നു. അ​തും മാ​നു​ഷി​ക​ത​യി​ൽ​നി​ന്ന് ഉ​രു​വം​കൊ​ണ്ട​താ​ണ്.

'സു​കൃ​തം' എ​ന്ന സി​നി​മ​യും മ​നു​ഷ്യ​ത്വം എ​ന്ന വാ​ക്കി​െ​ൻ​റ നാ​നാ​ർ​ഥ​ങ്ങ​ൾ തേ​ടു​ന്ന ഒ​ന്നാ​ണ്. എ​ല്ലാ​വ​രും രോ​ഗ​ബാ​ധി​ത​നാ​യ ര​വി​ശ​ങ്ക​ർ എ​ന്ന ക​ഥാ​നാ​യ​ക​െ​ൻ​റ ദു​ര​വ​സ്​​ഥ​യി​ൽ പ​രി​ത​പി​ക്കു​ക​യും അ​യാ​ളോ​ട് മ​നു​ഷ്യ​ത്വം കാ​ട്ടു​ന്ന​താ​യി ഭാ​വി​ക്കു​മ്പോ​ഴും അ​യാ​ൾ ജീ​വി​ത​ത്തി​ലേ​ക്ക് ഇ​നി തി​രി​ച്ചു​വ​രി​ല്ല എ​ന്ന വി​ശ്വാ​സ​ത്തി​ൽ അ​വ​ർ അ​വ​രു​ടെ ജീ​വി​ത​ത്തി​െ​ൻ​റ സു​ഖ​സു​ര​ക്ഷി​ത സാ​ധ്യ​ത​ക​ൾ ആ​രാ​യു​ന്നു. ര​വി സ​മാ​ന്ത​ര​ചി​കി​ത്സ​യി​ലൂ​ടെ അ​ത്ഭു​ത​ക​ര​മാ​യി ര​ക്ഷ​പ്പെ​ട്ട് ജീ​വി​ത​ത്തി​ലേ​ക്ക് മ​ട​ങ്ങു​മെ​ന്ന് കാ​ണു​മ്പോ​ൾ അ​വ​ർ ത​ക​ർ​ന്നു​പോ​കു​ന്നു. മ​നു​ഷ്യ​ത്വം ഒ​രു ക​വ​ചംപോ​ലെ പു​റ​മെ പ്ര​ദ​ർ​ശി​പ്പി​ച്ച ഓ​രോ​രു​ത്ത​ർ​ക്കും അ​യാ​ൾ ഒ​രു ബാ​ധ്യ​ത​യാ​യി മാ​റു​ന്നു. അ​യാ​ളി​ല്ലാ​ത്ത ഒ​രു ലോ​ക​ത്ത് അ​വ​ർ അ​വ​രു​ടെ ജീ​വി​തം കു​റെ​ക്കൂ​ടി മെ​ച്ച​പ്പെ​ട്ട ത​ല​ത്തി​ൽ മാ​റ്റി​വ​ര​യ്ക്കു​ക​യോ വി​ഭാ​വ​നം ചെ​യ്യു​ക​യോ ചെ​യ്തു​ക​ഴി​ഞ്ഞു. ഇ​നി അ​യാ​ൾ അ​വ​രെ സം​ബ​ന്ധി​ച്ച് ഒ​രു അ​നാ​വ​ശ്യ​വ​സ്​​തു​വാ​ണ്. ബ​ന്ധ​ങ്ങ​ളും മാ​നു​ഷി​ക​ത​യും സ്​​നേ​ഹ​വും അ​ട​ക്കം അ​മൂ​ല്യ​മെ​ന്ന് താ​ൻ ധ​രി​ച്ചു​വ​ശാ​യ​തെ​ല്ലാം മി​ഥ്യ​യാ​ണെ​ന്ന് തി​രി​ച്ച​റി​യു​ന്ന ര​വി റെ​യി​ൽ തു​ര​ങ്ക​ത്തി​െ​ൻ​റ ഇ​രു​ട്ടി​ൽ മ​ര​ണ​ത്തി​െ​ൻ​റ ത​ണു​പ്പും ക​റു​പ്പും തി​ര​യു​ന്നി​ട​ത്ത് സി​നി​മ അ​വ​സാ​നി​ക്കു​ന്നു.

മ​നു​ഷ്യ​ത്വം എ​ന്ന പ​ദം ഓ​രോ​രു​ത്ത​ർ​ക്കും അ​വ​ര​വ​രു​ടെ സൗ​ക​ര്യാ​ർ​ഥം വ്യാ​ഖ്യാ​നി​ക്കാ​ൻ പാ​ക​ത്തി​ൽ നി​ര​വ​ധി ത​ല​ങ്ങ​ളു​ള്ള ഒ​ന്നാ​യി മാ​റു​ന്ന​ത് 'സു​കൃ​തം' എ​ന്ന സി​നി​മ കാ​ണി​ച്ചു​ത​രു​ന്നു. ര​വി​യു​ടെ ശി​ഷ്യ​നും സു​ഹൃ​ത്തു​മാ​യ വ്യ​ക്തി അ​യാ​ളോ​ട് അ​ക​ള​ങ്ക​മാ​യ സ്​​നേ​ഹ​വും മാ​നു​ഷി​ക​ത​യും പു​ല​ർ​ത്തു​ന്നു എ​ന്ന ഭാ​വ​ത്തി​ലാ​ണ് ചി​കി​ത്സ​ക്കും ശു​ശ്രൂ​ഷ​ക​ൾ​ക്കും ഒ​പ്പം നി​ൽ​ക്കു​ന്ന​തും പ​ണം ചെ​ല​വ​ഴി​ക്കു​ന്ന​തും. യ​ഥാ​ർ​ഥ​ത്തി​ൽ അ​യാ​ളു​ടെ മ​ന​സ്സി​ൽ മ​റ്റൊ​ന്നാ​ണ്. ഏ​ത് നി​മി​ഷ​വും അ​വ​സാ​നി​ക്കാ​വു​ന്ന ര​വി​യു​ടെ ജീ​വി​ത​ത്തി​െ​ൻ​റ പ​രി​സ​മാ​പ്തി​ക്ക് ശേ​ഷം വേ​ണം അ​യാ​ൾ​ക്ക് ഒ​രി​ക്ക​ൽ താ​ൻ പ്ര​ണ​യി​ച്ച പൂ​ർ​വ​കാ​മു​കി​യെ (ര​വി​യു​ടെ ഭാ​ര്യ) സ്വ​ന്ത​മാ​ക്കാ​ൻ. മ​നു​ഷ്യ​ത്വ​ത്തി​െൻ​റ നി​ർ​വ​ച​ന​ങ്ങ​ൾ​ക്ക് ബാ​ഹ്യ​വും ആ​ന്ത​രി​ക​വു​മാ​യ ര​ണ്ട് വി​ഭി​ന്ന മു​ഖ​ങ്ങ​ളു​ണ്ടെ​ന്ന് ഈ ​സി​നി​മ പ​ല ക​ഥാ​പാ​ത്ര​ങ്ങ​ളി​ലൂ​ടെ, മ​നോ​വ്യാ​പാ​ര​ങ്ങ​ളി​ലൂ​ടെ വ​ര​ച്ചു​കാ​ട്ടു​ന്നു.

'പെ​രു​ന്ത​ച്ച​ൻ' എ​ന്ന ക​ഥ പ​ര​മ്പ​രാ​ഗ​ത​മാ​യി സം​വ​ദി​ക്കു​ന്ന​ത് പെ​രു​ന്ത​ച്ച​ൻ കോം​പ്ല​ക്സ്​ എ​ന്ന പേ​രി​ൽ ആ​ധു​നി​ക മ​നഃ​ശാ​സ്​​ത്രം​പോ​ലും അം​ഗീ​ക​രി​ക്കു​ന്ന മ​നു​ഷ്യ​നി​ലെ അ​സൂ​യ​യു​ടെ​യും തീ​വ്ര​മാ​യ അ​സ​ഹി​ഷ്ണു​ത​യു​ടെ​യും ഈ​ഗോ​യു​ടെ​യും കോം​പ്ല​ക്സി​െ​ൻ​റ​യും പ്ര​തി​ഫ​ല​നം എ​ന്ന നി​ല​യി​ലാ​ണ്. സ്വ​ന്തം മ​ക​നോ​ട് പോ​ലും ഒ​രാ​ൾ​ക്ക് ചി​ല ഘ​ട്ട​ങ്ങ​ളി​ൽ അ​സൂ​യ തോ​ന്നാം. അ​ത് അ​യാ​ളെ ശ​ത്രു​താ​മ​നോ​ഭാ​വ​ത്തി​ലേ​ക്ക് വ​ഴി​തി​രി​ച്ചു​വി​ടാം.

മമ്മൂട്ടി -വടക്കൻ വീരഗാഥ

എ​ന്നാ​ൽ എം.​ടി​യു​ടെ 'പെ​രു​ന്ത​ച്ച​ൻ' പ​റ​യു​ന്ന​ത് മ​റ്റൊ​രു ത​ല​മാ​ണ്. താ​ൻ വി​ശ്വ​സി​ക്കു​ക​യും സ്​​നേ​ഹി​ക്കു​ക​യും ആ​ദ​രി​ക്കു​ക​യും ആ​രാ​ധി​ക്കു​ക​യും ക​ട​പ്പെ​ടു​ക​യും ചെ​യ്യു​ന്ന ഒ​രു അ​ധി​കാ​ര​വ്യ​വ​സ്​​ഥി​തി​ക്ക് അ​ഹി​ത​മാ​യ കാ​ര്യം ചെ​യ്യാ​ൻ സ​ന്ന​ദ്ധ​നാ​യ മ​ക​നെ​യാ​ണ് പെ​രു​ന്ത​ച്ച​ൻ വ​ക​വ​രു​ത്തു​ന്ന​ത്. അ​യാ​ൾ ബോ​ധ​പൂ​ർ​വം മ​ക​നെ കൊ​ല​ചെ​യ്യു​ന്ന​താ​യും തി​ര​ക്ക​ഥാ​കാ​ര​ൻ പ​റ​യു​ന്നി​ല്ല. മ​ക​ൻ ത​മ്പു​രാ​െ​ൻ​റ പു​ത്രി​യു​മാ​യി സൊ​റ പ​റ​ഞ്ഞു​കൊ​ണ്ടി​രി​ക്കു​ന്ന​ത് മ​ച്ചി​െ​ൻ​റ മു​ക​ളി​ൽ​നി​ന്ന് കാ​ണു​ന്ന പെ​രു​ന്ത​ച്ച​െ​ൻ​റ കൈ​യി​ൽനി​ന്നും അ​റി​യാ​തെ ഉ​ളി പി​ടി​വി​ട്ടു പോ​വു​ക​യാ​ണ്.

ക​ട​പ്പാ​ട്, ന​ന്ദി എ​ന്നി​വ​യൊ​ക്കെ മാ​നു​ഷി​ക​ത​യു​ള്ള ഒ​രു മ​ന​സ്സി​ൽ മാ​ത്രം രൂ​പ​പ്പെ​ടു​ന്ന വി​കാ​ര​ങ്ങ​ളാ​ണ്. പെ​രു​ന്ത​ച്ച​െ​ൻ​റ മ​ന​സ്സ്​​ അ​തി​െ​ൻ​റ പ​ര​മ​കാ​ഷ്ഠ​യി​ൽ നി​ൽ​ക്കു​ന്ന ഒ​ന്നാ​ണ്. പ​ര​മ്പ​രാ​ഗ​ത​മാ​യ അ​ത്ത​രം മൂ​ല്യ​ങ്ങ​ൾ ത​മ​സ്​​ക​രി​ക്കു​ന്ന മ​ക​നോ​ടു​പോ​ലും അ​യാ​ൾ​ക്ക് ക്ഷ​മി​ക്കാ​നാ​വു​ന്നി​ല്ല എ​ന്ന​ത് ആ ​കാ​ല​ത്തി​െ​ൻ​റ മ​നഃ​ശാ​സ്​​ത്രം അ​റി​യു​ന്ന​വ​രെ സം​ബ​ന്ധി​ച്ച് തി​ക​ച്ചും സ്വാ​ഭാ​വി​ക​മാ​ണ്.

'അ​മൃ​തം ഗ​മ​യ' എ​ന്ന എം.​ടി ചി​ത്ര​വും ഇ​തി​വൃ​ത്തം അ​ർ​ഹി​ക്കു​ന്ന ത​ല​ത്തി​ൽ ഇ​നി​യും വി​ല​യി​രു​ത്ത​പ്പെ​ട്ടി​ട്ടി​ല്ല. കോ​ള​ജ് പ​ഠ​ന​കാ​ല​ത്ത് സീ​നി​യേ​ഴ്സി​െ​ൻ​റ റാ​ഗി​ങ്​​മൂ​ലം അ​ബ​ദ്ധ​ത്തി​ൽ കൊ​ല്ല​പ്പെ​ട്ട കൗ​മാ​ര​ക്കാ​ര​ൻ ഒ​രു കു​ടും​ബ​ത്തി​െ​ൻ​റ മു​ഴു​വ​ൻ പ്ര​തീ​ക്ഷ​യാ​യി​രു​ന്നു. അ​യാ​ളു​ടെ അ​വ​സ്​​ഥ പി​ന്നീ​ട് തി​രി​ച്ച​റി​യു​ന്ന സീ​നി​യ​ർ താ​ൻ ആ​രാ​ണെ​ന്ന് വെ​ളി​പ്പെ​ടു​ത്താ​തെ ആ ​കു​ടും​ബ​ത്തി​ലെ​ത്തു​ന്ന​തും അ​വ​രു​ടെ എ​ല്ലാ ധ​ർ​മ​സ​ങ്ക​ട​ങ്ങ​ളി​ലും ഒ​പ്പം നി​ൽ​ക്കു​ന്ന​തു​മാ​ണ് 'അ​മൃ​തം ഗ​മ​യ'​യു​ടെ പ്ര​മേ​യം. മ​നഃ​പൂ​ർ​വ​മ​ല്ലെ​ങ്കി​ലും ത​െ​ൻ​റ കൈ​പ്പി​ഴ​കൊ​ണ്ട് സം​ഭ​വി​ച്ച ഒ​രു മ​ര​ണ​ത്തി​ൽ ആ​ത്മാ​ർ​ഥ​മാ​യി പ​ശ്ചാ​ത്ത​പി​ക്കു​ക​യും ആ ​കു​റ്റ​ബോ​ധം മ​ന​സ്സി​ൽ മാ​ത്ര​മാ​യി ഒ​തു​ക്കാ​തെ കൊ​ല്ല​പ്പെ​ട്ട​വ​െ​ൻ​റ കു​ടും​ബ​ത്തി​െ​ൻ​റ അ​ഭ്യു​ദ​യ​ത്തി​ന് വേ​ണ്ടി നി​ല​കൊ​ള്ളു​ക​യും ചെ​യ്യു​ന്ന ക​ഥാ​നാ​യ​ക​ൻ മാ​നു​ഷി​ക​ത​യു​ടെ മ​ഹ​നീ​യ​ത​യെ പ്ര​തി​നി​ധാ​നം ചെ​യ്യു​ന്ന ക​ഥാ​പാ​ത്ര​മാ​ണ്.

'വൈ​ശാ​ലി' എ​ന്ന സി​നി​മ മ​നു​ഷ്യ​ത്വം കൈ​മോ​ശം വ​ന്ന ഒ​രു അ​ധി​കാ​ര​വ്യ​വ​സ്​​ഥ​യു​ടെ മൂ​ല്യ​ശോ​ഷ​ണ​ത്തെ കാ​വ്യാ​ത്മ​ക​മാ​യി അ​ഭി​വ്യ​ഞ്ജി​പ്പി​ക്കു​ന്ന സി​നി​മ​യാ​ണ്. അം​ഗ​രാ​ജ്യ​ത്ത് മ​ഴ​പെ​യ്യി​ക്കാ​നാ​യി ജീ​വ​ൻ പ​ണ​യംെവ​ച്ച് പ​രി​ശ്ര​മി​ച്ച വൈ​ശാ​ലി​യും അ​മ്മ​യും ല​ക്ഷ്യം സാ​ധി​ച്ച​ശേ​ഷം രാ​ജാ​വി​നാ​ൽ അ​വ​ഗ​ണി​ക്ക​പ്പെ​ടു​ക​യാ​ണ്. വൈ​ശാ​ലി ത​െ​ൻ​റ മ​ക​ളാ​ണെ​ന്ന് പ​ര​സ്യ​മാ​യി സ​മ്മ​തി​ക്കാ​മെ​ന്ന രാ​ജാ​വി​െ​ൻ​റ വാ​ഗ്ദാ​നം​പോ​ലും ജ​ല​രേ​ഖ​യാ​യി മാ​റു​ന്നു. രാ​ജ​കു​മാ​രി​യും വൈ​ശാ​ലി പ്ര​ണ​യി​ച്ച ഋ​ഷ്യ​ശൃം​ഗ​നും ത​മ്മി​ലു​ള്ള വി​വാ​ഹം അ​ര​ങ്ങേ​റു​മ്പോ​ൾ ആ​ൾ​ക്കൂ​ട്ട​ത്തി​െ​ൻ​റ ച​വി​ട്ട​ടി​ക​ളി​ൽപെ​ട്ട് നി​ഷ്കാ​സ​നം ചെ​യ്യ​പ്പെ​ടു​ക​യാ​ണ് വൈ​ശാ​ലി. മാ​നു​ഷി​ക​ത ത​മ​സ്​​ക​രി​ക്ക​പ്പെ​ടു​ന്ന​തി​െ​ൻ​റ ഭീ​തി​ദ​മാ​യ മു​ഖം സി​നി​മ​യു​ടെ അ​വ​സാ​ന രം​ഗ​ത്തി​ലൂ​ടെ ഫ​ല​പ്ര​ദ​മാ​യി സം​വേ​ദ​നം ചെ​യ്യ​പ്പെ​ടു​ന്നു.

'നി​ർ​മ്മാ​ല്യ'​ത്തി​ലെ പൂ​ജാ​രി/ വെ​ളി​ച്ച​പ്പാ​ട് ഭ​ഗ​വ​തി​ക്ക് നേ​രെ കാ​ർ​ക്കി​ച്ച് തു​പ്പു​ന്ന​ത് വി​ശ്വാ​സ​രാ​ഹി​ത്യം​കൊ​ണ്ട​ല്ല. താ​ൻ ഇ​ക്ക​ണ്ട കാ​ല​മ​ത്ര​യും ആ​ത്മാ​ർ​ഥ​മാ​യി ഉ​പാ​സി​ച്ച ഭ​ഗ​വ​തി നി​ർ​ണാ​യ​ക​ഘ​ട്ട​ങ്ങ​ളി​ലെ​ല്ലാം ത​ന്നെ നി​ഷ്ക​രു​ണം കൈ​യൊ​ഴി​ഞ്ഞ​താ​യി അ​യാ​ൾ​ക്ക് അ​നു​ഭ​വ​പ്പെ​ടു​ന്നു. ആ ​മ​നോ​വേ​ദ​ന​യി​ൽ​നി​ന്നും നി​രാ​ശ​യി​ൽ​നി​ന്നും രൂ​പ​പ്പെ​ട്ട സ​ത്വ​ര പ്ര​തി​ക​ര​ണ​മാ​ണ​ത്. ഭ​ഗ​വ​തി ത​ന്നോ​ട് ദൈ​വ​ത്വം (?) പോ​യി​ട്ട് ഒ​ര​ൽ​പം മ​നു​ഷ്യ​ത്വം​പോ​ലും കാ​ട്ടി​യി​ല്ലെ​ന്ന തോ​ന്ന​ൽ സൃ​ഷ്​​ടി​ച്ച വി​കാ​ര​വി​ക്ഷോ​ഭ​മാ​ണ് അ​യാ​ളെ​ക്കൊ​ണ്ട്​ അ​ത് ചെ​യ്യി​ക്കു​ന്ന​ത്.

കാ​ലാ​തീ​ത​മാ​യ ര​ച​ന​ക​ൾ

മ​നു​ഷ്യ​ൻ മ​നു​ഷ്യ​നെ തി​രി​ച്ച​റി​യു​ക​യും പ​ര​സ്​​പ​രം അ​നു​താ​പ​മു​ള്ള​വ​രാ​യി മാ​റു​ക​യും ചെ​യ്യു​മ്പോ​ഴാ​ണ് ജീ​വി​തം അ​ഥ​വാ ഈ ​ലോ​കം​ത​ന്നെ കൂ​ടു​ത​ൽ സു​ന്ദ​ര​മാ​കു​ന്ന​തെ​ന്ന​ത് അ​വി​ത​ർ​ക്കി​ത​മാ​യ യാ​ഥാ​ർ​ഥ്യ​മാ​ണ്. മ​ഹാ​പ്ര​ള​യ​വും മ​ഹാ​മാ​രി​ക​ളും​പോ​ലു​ള്ള വി​പ​രീ​ത​ഘ​ട്ട​ങ്ങ​ൾ ഈ ​സ​ത്യം കൂ​ടു​ത​ൽ ശ​ക്തി​യോ​ടെ ന​മ്മെ ബോ​ധ്യ​പ്പെ​ടു​ത്തി​ക്കൊ​ണ്ടി​രി​ക്കു​ന്ന വ​ർ​ത്ത​മാ​ന​കാ​ല ജീ​വി​ത പ​രി​തോ​വ​സ്​​ഥ​യി​ൽ മാ​നു​ഷി​ക​ത​യു​ടെ ഗാ​ഥ​ക​ളാ​യ എം.​ടി തി​ര​ക്ക​ഥ​ക​ൾ​ക്ക് ഏ​റെ പ്ര​സ​ക്തി​യു​ണ്ട്. സി​നി​മ പു​റ​ത്തു വ​ന്ന് ദ​ശ​ക​ങ്ങ​ൾ പി​ന്നി​ട്ടി​ട്ടും പു​സ്​​ത​ക​രൂ​പ​ത്തി​ൽ സാ​ഹി​ത്യ​സൃ​ഷ്​​ടി എ​ന്ന​പോ​ലെ അ​വ ഇ​ന്നും വാ​യി​ക്ക​പ്പെ​ട്ടു​കൊ​ണ്ടി​രി​ക്കു​ന്നു.

സി​നി​മ​യു​ടെ ആ​ധാ​ര​ശി​ല എ​ന്ന​തി​ന​പ്പു​റം സാ​ഹി​ത്യ​സൃ​ഷ്​​ടി എ​ന്ന് വി​ശേ​ഷി​പ്പി​ക്കാ​ൻ പാ​ക​ത്തി​ൽ ത​െ​ൻ​റ തി​ര​ക്ക​ഥ​കൾ​ക്ക് ത​ന​ത് വ്യ​ക്തി​ത്വ​വും അ​സ്​​തി​ത്വ​വും ന​ൽ​കാ​നാ​യി എ​ന്ന​താ​ണ് എം.​ടി​യു​ടെ സ​വി​ശേ​ഷ​ത. അ​ദ്ദേ​ഹ​ത്തി​െ​ൻ​റ ച​ല​ച്ചി​ത്ര​ര​ച​ന​ക​ൾ കേ​വ​ലം ക​ഥ​പ​റ​ച്ചി​ൽ മാ​ത്ര​മ​ല്ല നി​ർ​വ​ഹി​ക്കു​ന്ന​ത്. മ​റി​ച്ച് ഓ​ർ​ഹ​ൻ പാ​മു​ക്ക് ത​െ​ൻറ വി​ഖ്യാ​ത​മാ​യ 'ആ​ർ​ട്ട് ഓ​ഫ് നോ​വ​ൽ' എ​ന്ന കൃ​തി​യി​ൽ പ്ര​തി​പാ​ദി​ക്കും​പോ​ലെ ഒ​രു സാ​ഹി​ത്യ​സൃ​ഷ്​​ടി​ക്ക് അ​തി​െ​ൻ​റ ഉ​പ​രി​ത​ല​ത്തി​ൽ കാ​ണു​ന്ന ക​ഥാം​ശ​ത്തി​ന​പ്പു​റം ഒ​രു കേ​ന്ദ്രം ഉ​ണ്ടാ​യി​രി​ക്ക​ണം. ഒ​രു ആ​ന്ത​രി​ക സ​ത്യ​ത്തെ പ്ര​തി​നി​ധാ​നം ചെ​യ്യാ​ൻ അ​തി​ന് ക​ഴി​യ​ണം. ക​ഥ എ​ന്ന​ത് ആ ​സ​ത്യം പ്ര​കാ​ശി​പ്പി​ക്കാ​ൻ സ​ഹാ​യി​ക്കു​ന്ന കേ​വ​ലം ഒ​രു ടൂ​ൾ/ ഉ​പ​ക​ര​ണം മാ​ത്ര​മാ​ണ്. കാ​ത​ലാ​യ വി​ഷ​യം ആ ​ആ​ന്ത​രി​ക യാ​ഥാ​ർ​ഥ്യം എ​ന്ത് എ​ന്ന​താ​ണ്.

എം.​ടി​യു​ടെ സ​മ​കാ​ലി​ക​രി​ൽ ഏ​റെ​യും വെ​റും ക​ഥ​പ​റ​ച്ചി​ലു​കാ​ർ എ​ന്ന ത​ല​ത്തി​ലേ​ക്ക് ഒ​തു​ങ്ങി​ക്കൂ​ടി​യ​പ്പോ​ൾ എം.​ടി പാ​മു​ക്ക് സൂ​ചി​പ്പി​ച്ച ഈ ​കേ​ന്ദ്ര​ത്തി​െ​ൻ​റ പ്രാ​ധാ​ന്യ​വും പ്ര​സ​ക്തി​യും മു​​േമ്പ തി​രി​ച്ച​റി​ഞ്ഞു. ക​ഥ, നോ​വ​ൽ എ​ന്നി​ങ്ങ​നെ സാ​ഹി​ത്യ​ശാ​ഖ​ക​ൾ​ക്ക് അ​ഭി​ല​ഷ​ണീ​യ​മാ​യ കേ​ന്ദ്ര​ത്തെ തി​ര​ക്ക​ഥ​യു​ടെ മ​ധ്യ​ത്തി​ൽ പ്ര​തി​ഷ്ഠി​ക്കാ​നും ഇ​ത്ത​രം ചി​ന്ത​ക​ളു​ടെ ഭാ​രം പേ​റാ​ൻ കെ​ൽ​പ്പി​ല്ലാ​ത്ത ആ​സ്വാ​ദ​ക​ന് ക​ഥ​യു​ടെ ര​സ​ച്ച​ര​ട് ന​ഷ്​​ട​പ്പെ​ടാ​തെ സി​നി​മ​​ക്കൊ​പ്പം സ​ഞ്ച​രി​ക്കാ​ൻ പാ​ക​ത്തി​ൽ ല​ളി​ത​സു​ന്ദ​ര​മാ​യ ആ​വി​ഷ്കാ​ര രീ​തി​കൊ​ണ്ട് ആ​സ്വാ​ദ​ന​ക്ഷ​മ​ത എ​ന്ന വി​ല​യേ​റി​യ ഗു​ണം നി​ല​നി​ർ​ത്താ​നും ശ്ര​ദ്ധി​ക്കു​ന്നു.

മ​ല​യാ​ള തി​ര​ക്ക​ഥ​യി​ൽ എം.​ടി വി​പ്ല​വ​ക​ര​മാ​യ മാ​റ്റ​ങ്ങ​ൾ കൊ​ണ്ടു​വ​ന്ന അ​തേ കാ​ല​ത്ത് ത​ന്നെ​യാ​ണ് ആ​ർ​ട്ട്ഹൗ​സ്​ സി​നി​മ​ക​ൾ എ​ന്ന പേ​രി​ൽ പ്ര​ഖ്യാ​ത​മാ​യ ഒ​രു കൂ​ട്ടം ച​ല​ച്ചി​ത്ര​കാ​ര​ന്മാ​ർ അ​വ​രു​ടെ ച​ല​ച്ചി​ത്ര​ര​ച​ന​ക​ളു​മാ​യെ​ത്തു​ന്ന​ത്.

ദു​രൂ​ഹ​ത​യും ദു​ർ​ഗ്രാ​ഹ്യ​ത​യും ത​ദ​നു​ബ​ന്ധി​യാ​യ അ​വ്യ​ക്ത​ത​യും ആ​ശ​യ​ക്കു​ഴ​പ്പ​ങ്ങ​ളും​മൂ​ലം സ്ര​ഷ്​​ടാ​വ്​ സം​വ​ദി​ക്കാ​ൻ ഉ​ദ്ദേ​ശി​ക്കു​ന്ന ആ​ശ​യം പ​ല​പ്പോ​ഴും േപ്ര​ക്ഷ​ക​രി​ലേ​ക്ക് എ​ത്താ​തെ പോ​യി.

എ​ന്നാ​ൽ പ്ര​ക​ട​ന​പ​ര​മ​ല്ലാ​തെ, ധ്വ​ന്വാ​ത്മ​ക​മാ​യി ക​ഥാ​കേ​ന്ദ്രം അ​വ​ത​രി​പ്പി​ക്കു​മ്പോ​ഴും ആ​സ്വാ​ദ​ന​ത്തി​െ​ൻ​റ ഒ​ഴു​ക്കി​ന് വി​ഘ്നം സം​ഭ​വി​ക്കാ​തെ ശ്ര​ദ്ധി​ക്കു​ന്നു എ​ന്ന​തു​ത​ന്നെ​യാ​ണ് എം.​ടി​െ​യ​ൻ മാ​ജി​ക്ക്. 'പ​ഞ്ചാ​ഗ്​​നി' എ​ണ്ണം പ​റ​ഞ്ഞ ആ​ർ​ട്ട്​ സി​നി​മ​ക​ളെ​ക്കാ​ൾ സ​മു​ന്ന​ത​വും ഉ​ദാ​ത്ത​വും സാ​ർ​വ​ജ​നീ​ന​വു​മാ​യ ഒ​രു ആ​ശ​യം സാ​ക്ഷാ​ത്ക​രി​ക്കാ​ൻ ശ്ര​മി​ച്ച സി​നി​മ​യാ​ണ്. എ​ന്നാ​ൽ വി​പ​ണ​ന​വി​ജ​യം നേ​ടി​യ ഒ​രു മ​ധ്യ​വ​ർ​ത്തി സി​നി​മ എ​ന്ന​തി​ന​പ്പു​റം ആ ​ച​ല​ച്ചി​ത്ര​വും അ​തി​െ​ൻ​റ തി​ര​ക്ക​ഥ​യും ച​ർ​ച്ച​ക​ളി​ലേ​ക്ക് ക​ട​ന്നു​വ​രാ​തെ പ​രി​മി​ത​പ്പെ​ട്ടു​പോ​യ​ത് മ​ല​യാ​ള സി​നി​മ​യു​ടെ ശോ​ച്യാ​വ​സ്​​ഥ​ക​ളി​ലൊ​ന്നാ​ണെ​ന്ന് പ​റ​യേ​ണ്ടി​യി​രി​ക്കു​ന്നു.

രാ​ഷ്​​​ട്രീ​യ പ​ശ്ചാ​ത്ത​ല​മു​ള്ള 'പ​ഞ്ചാ​ഗ്​​നി'​യി​ലും പു​രാ​ണ​ക​ഥ​യെ ഉ​പ​ജീ​വി​ച്ച 'വൈ​ശാ​ലി'​യി​ലും വ​ട​ക്ക​ൻപാ​ട്ടി​നെ അ​വ​ലം​ബ​മാ​ക്കി​യ 'വ​ട​ക്ക​ൻ വീ​ര​ഗാ​ഥ'​യി​ലും ഒ​രേ​സ​മ​യം യൂ​ണി​ക്ക് ആ​യ ക​ഥാ​കേ​ന്ദ്രം സൃ​ഷ്​​ടി​ക്കാ​ൻ എം.​ടി​ക്ക് സാ​ധി​ക്കു​ന്നു.

തി​ന്മ​യു​ടെ പ്ര​തീ​ക​മെ​ന്ന് നാം ​ഉ​പ​രി​ത​ല​വാ​യ​ന​യി​ൽ വി​ല​യി​രു​ത്തു​ന്ന വ്യ​ക്തി​ക​ളി​ലും ന​ന്മ​യു​ടെ അം​ശ​മു​ണ്ട്. അ​ഥ​വാ തി​ന്മ​യെ​ന്ന് പു​റം​കാ​ഴ്ച​യി​ൽ ന​മു​ക്ക് അ​നു​ഭ​വ​പ്പെ​ടു​ന്ന സാ​ഹ​ച​ര്യ​ങ്ങ​ളി​ലേ​ക്ക് അ​വ​രെ വ​ലി​ച്ചി​ഴ​ച്ച ഘ​ട​ക​ങ്ങ​ൾ നി​ര​വ​ധി​യു​ണ്ട്. അ​പ്പോ​ൾ തി​ന്മ​യി​ൽ ന​ന്മ​യും ന​ന്മ​യി​ൽ തി​ന്മ​യും ഉ​ൾ​ച്ചേ​ർ​ന്നി​രി​ക്കു​ന്നു. ഒ​ന്നും പൂ​ർ​ണ​മ​ല്ല. ശ​രി​തെ​റ്റു​ക​ളും ന​ന്മ​തി​ന്മ​ക​ളും ഗു​ണാ​പ​ഗ​ണ​ങ്ങ​ളും ആ​പേ​ക്ഷി​ക​മാ​ണ്. സാ​ഹ​ച​ര്യ​നി​ർ​മി​ത​വു​മാ​ണ്. ഈ ​ത​ര​ത്തി​ൽ മ​നു​ഷ്യാ​വ​സ്​​ഥ​ക​ളെ​യും മ​നു​ഷ്യ​മ​നോ​ഭാ​വ​ങ്ങ​ളെ​യും സൂ​ക്ഷ്മാ​പ​ഗ്ര​ഥ​ന​ത്തി​ന് വി​ധേ​യ​മാ​ക്കി രൂ​പ​പ്പെ​ടു​ത്തി​യ തി​ര​ക്ക​ഥ​ക​ൾ എ​ന്ന നി​ല​യി​ൽ സാ​ഹി​ത്യ​ത്തി​െൻറ സ​വി​ശേ​ഷ മൂ​ല്യ​ങ്ങ​ൾ അ​വ​ക്കും അ​വ​കാ​ശ​പ്പെ​ടാ​ൻ ക​ഴി​യു​ന്നു. ജീ​വി​ത​ത്തി​െ​ൻ​റ മ​നു​ഷ്യാ​വ​സ്​​ഥ​യു​ടെ ആ​രും കാ​ണാ​ത്ത ഒ​രു ത​ലം വെ​ളി​പ്പെ​ടു​ത്താ​ൻ എം.​ടി​യു​ടെ ച​ല​ച്ചി​ത്ര ര​ച​ന​ക​ൾ​ക്ക് ക​ഴി​യു​ന്നു.

എം.​ടി​യു​ടെ സാ​ഹി​ത്യ​ര​ച​ന​ക​ളു​ടെ തു​ട​ർ​ച്ച​യെ​ന്ന നി​ല​യി​ൽത​ന്നെ അ​ദ്ദേ​ഹ​ത്തി​െ​ൻ​റ ച​ല​ച്ചി​ത്ര​ര​ച​ന​ക​ളെ​യും വി​ല​യി​രു​ത്താം. 'ര​ണ്ടാ​മൂ​ഴം' മുന്നോ​ട്ട് വെ​ക്കു​ന്ന അ​തേ വീ​ക്ഷ​ണ​കോ​ണും അ​ടി​സ്​​ഥാ​ന ആ​ശ​യ​വും സം​വ​ദി​ക്കാ​നാ​ണ് 'വ​ട​ക്ക​ൻ വീ​ര​ഗാ​ഥ'​യി​ലും 'പെ​രു​ന്ത​ച്ച​നി'​ലും 'വൈ​ശാ​ലി'​യി​ലും അ​ദ്ദേ​ഹം ശ്ര​മി​ക്കു​ന്ന​ത്.

അ​ർ​ഹി​ക്കു​ന്ന ത​ല​ത്തി​ൽ തി​രി​ച്ച​റി​യ​പ്പെ​ടാ​തെ​പോ​യ മ​നു​ഷ്യ​രു​ടെ ധ​ർ​മ​സ​ങ്ക​ട​ങ്ങ​ളു​ടെ ക​ഥ​കൂ​ടി​യാ​ണ് ഈ ​പ​റ​ഞ്ഞ സൃ​ഷ്​​ടി​ക​ളെ​ല്ലാം.

'ആ​ൾ​ക്കൂ​ട്ട​ത്തി​ൽ ത​നി​യെ' മ​ര​ണം കാ​ത്തു​ക​ഴി​യു​ന്ന ഒ​രു വൃ​ദ്ധ​പി​താ​വി​െ​ൻ​റ ക​ഥ​യാ​ണ്. വാ​ർ​ധ​ക്യം എ​ന്ന അ​വ​സ്​​ഥ​യു​ടെ ദൈ​ന്യ​ത​യും പ​രാ​ധീ​ന​ത​ക​ളും ആ​വി​ഷ്ക​രി​ക്കു​ന്ന ഉ​പ​രി​പ്ല​വ​ര​ച​ന​യി​ലേ​ക്ക് വ​ഴി​മാ​റാ​നി​ട​യു​ള്ള ഒ​രു പ്ര​മേ​യ​ത്തെ ഉ​ദാ​ത്ത​മാ​യ ത​ല​ത്തി​ലേ​ക്ക് പു​നഃ​പ്ര​തി​ഷ്ഠി​ക്കാ​ൻ അ​നി​ത​ര​സാ​ധാ​ര​ണ​മാ​യ സാ​ഹി​ത്യ​ബോ​ധ​വും ച​ല​ച്ചി​ത്രാ​വ​​േബാ​ധ​വു​മു​ള്ള എം.​ടി​ക്ക് ക​ഴി​യു​ന്നു.

'കു​ട്ട്യേ​ട​ത്തി', 'ആ​രൂഢം', 'ന​ഗ​ര​മേ ന​ന്ദി', 'ഓ​ള​വും തീ​ര​വും', 'പ​രി​ണ​യം...'​എ​ന്നി​ങ്ങ​നെ മ​ല​യാ​ള സി​നി​മാ ച​രി​ത്ര​ത്തി​ൽ ഗു​ണ​പ​ര​മാ​യ മാ​റ്റ​ങ്ങ​ൾ​ക്ക് വ​ഴി​തെ​ളി​ച്ച അ​റു​പ​തോ​ളം തി​ര​ക്ക​ഥ​ക​ൾ എം.​ടി​യു​ടെ ച​ല​ച്ചി​ത്ര​പ്ര​പ​ഞ്ച​ത്തി​ലു​ണ്ട്. അ​വ​യോ​രോ​ന്നും ഓ​രോ കാ​ല​ഘ​ട്ട​ത്തി​ൽ മ​ല​യാ​ള സി​നി​മ​യു​ടെ വ​ള​ർ​ച്ച​ക്കും വി​കാ​സ​ത്തി​നും അ​വി​സ്​​മ​ര​ണീ​യ​മാ​യ സം​ഭാ​വ​ന​ക​ൾ ന​ൽ​കി​യ​വ​യാ​ണ്.

എ​ന്നാ​ൽ ശ​രാ​ശ​രി​യി​ലും താ​ഴെ നി​ൽ​ക്കു​ന്ന സി​നി​മ​ക​ളും എം.​ടി​യു​ടെ ര​ച​ന​യി​ൽ സം​ഭ​വി​ച്ചി​ട്ടു​ണ്ട്. ഓ​രോ​രോ കാ​ല​ങ്ങ​ളി​ൽ സം​വി​ധാ​യ​ക​രു​ടെ നി​ർ​ബ​ന്ധ​വും വി​പ​ണി​യു​ടെ സ​മ്മ​ർ​ദ​ങ്ങ​ളും പ​ത്രം ഓ​ഫി​സ്​ ഉ​പേ​ക്ഷി​ച്ചി​റ​ങ്ങി​യ നാ​ളു​ക​ളി​ലെ ഉ​പ​ജീ​വ​ന​മാ​ർ​ഗം എ​ന്നീ നി​ല​ക​ളി​ലൊ​ക്കെ സം​ഭ​വി​ച്ച കൈ​ക്കു​റ്റ​പ്പാ​ടു​ക​ളാ​യി എം.​ടി ത​ന്നെ പി​ൽ​ക്കാ​ല​ത്ത് അ​തി​നെ വി​ല​യി​രു​ത്തി​യി​ട്ടു​ണ്ട്.

എ​ന്നാ​ൽ ഇ​ന്ത്യ​ൻ സി​നി​മാ ച​രി​ത്രത്തി​ലെ നാ​ഴി​ക​ക്ക​ല്ലു​ക​ളെ​ന്ന് വി​ല​യി​രു​ത്ത​പ്പെ​ടു​ന്ന ഒ​രു ഡ​സ​ൻ സി​നി​മ​ക​ളെ​ങ്കി​ലും എം.​ടി​യു​ടെ തൂ​ലി​ക​യി​ൽ പി​റ​ന്നി​ട്ടു​ണ്ട്. അ​വ​യൊ​ക്കെ​ത​ന്നെ ദ്വ​ന്ദ്വ​ല​ക്ഷ്യ​വേ​ധി​യാ​ണെ​ന്ന് കാ​ണാം. ഒ​രേ​സ​മ​യം ച​ല​ച്ചി​ത്ര​ര​ച​ന​യെ​ന്ന നി​ല​യി​ലും സാ​ഹി​ത്യ​സൃ​ഷ്​​ടി​യെ​ന്ന നി​ല​യി​ലും കാ​ലം അ​വ​യെ അ​ട​യാ​ള​പ്പെ​ടു​ത്തു​ക​ത​ന്നെ ചെ​യ്യും.

സാ​ഹി​ത്യ​മൂ​ല്യ​വും ച​ല​ച്ചി​ത്ര​മൂ​ല്യ​വും

ഒ​രു കാ​ല​ത്തെ​യും ദേ​ശ​ത്തെ​യും അ​ട​യാ​ള​പ്പെ​ടു​ത്തു​ന്ന​വ​യാ​ണ് എം.​ടി​യു​ടെ ക​ഥ​ക​ളും നോ​വ​ലു​ക​ളും. മ​നു​ഷ്യാ​വ​സ്​​ഥ​യു​ടെ വേ​റി​ട്ട ചി​ല മു​ഖ​ങ്ങ​ൾ അ​നാ​വ​ര​ണം ചെ​യ്യാ​നു​ള്ള ശ്ര​മം അ​തി​ലു​ണ്ടെ​ങ്കി​ലും അ​വ​യു​ടെ ദാ​ർ​ശ​നി​ക ത​ല​ങ്ങ​ളും ത​ത്ത്വ​ചി​ന്താ​പ​ര​ത​യും എ​ത്ര​ത്തോ​ള​മു​ണ്ടെ​ന്ന് സ​മ​കാ​ലി​ക​രും അ​ന​ന്ത​ര​ത​ല​മു​റ​യി​ൽ​പെ​ട്ട ചി​ല​രും സം​ശ​യം പ്ര​ക​ടി​പ്പി​ച്ചി​ട്ടു​ണ്ട്. ആ ​ത​ല​ത്തി​ൽ നി​രീ​ക്ഷി​ക്കു​മ്പോ​ൾ എം.​ടി​യു​ടെ സാ​ഹി​ത്യ​ത്തെ മ​റി​ക​ട​ക്കു​ന്ന ധ്വ​ന​ന​ശേ​ഷി​യും അ​ർ​ഥ​ത​ല​ങ്ങ​ളും ത്രി​മാ​ന​വും​കൊ​ണ്ട് അ​ദ്ദേ​ഹ​ത്തി​െ​ൻ​റ തി​ര​ക്ക​ഥ​ക​ളി​ൽ ചി​ല​ത് സ​മു​ന്ന​ത സ്​​ഥാ​നം അ​ല​ങ്ക​രി​ക്കു​ന്ന​ത് കാ​ണാം.

'കാ​ല'​വും 'ര​ണ്ടാ​മൂ​ഴ'​വും അ​ട​ക്കം എം.​ടി​​െയ​ൻ സാ​ഹി​ത്യ​ത്തി​ലെ ക​ന​പ്പെ​ട്ട കൃ​തി​ക​ൾ സം​വേ​ദ​നം ചെ​യ്യാ​ൻ ശ്ര​മി​ക്കു​ന്ന ആ​ശ​യ​വും മാ​നു​ഷി​ക​ത​യു​മാ​യി ബ​ന്ധ​പ്പെ​ട്ട​താ​ണ്. സ്വ​ർ​ഗ​രാ​ജ്യം ന​ഷ്​​ട​മാ​വു​മെ​ന്ന് ഭ​യ​ന്ന് ദ്രൗ​പ​ദി​യു​ടെ പി​ൻ​വി​ളി​ക്ക് ചെ​വി​കൊ​ടു​ക്കാ​തെ, തി​രി​ഞ്ഞു​നോ​ക്കാ​തെ മു​ന്നോ​ട്ട് പോ​വു​ക​യാ​ണ് ധ​ർ​മ​സം​സ്​​ഥാ​പ​നാ​ർ​ഥം ജീ​വി​ച്ച യു​ധി​ഷ്ഠി​ര​ൻ​പോ​ലും. ഭീ​മ​സേ​ന​ന് ആ ​ത​ര​ത്തി​ൽ സ്വാ​ർ​ഥ​നാ​വാ​ൻ ക​ഴി​യു​ന്നി​ല്ല. ത​നി പ​ച്ച​മ​നു​ഷ്യ​നാ​യ അ​യാ​ളു​ടെ മാ​നു​ഷി​ക​ത​യാ​ണ് ഭീ​മ​സേ​ന​നെ വേ​റി​ട്ട് നി​ർ​ത്തു​ന്ന​ത്. അ​യാ​ൾ ദ്രൗ​പ​ദി​യു​ടെ ക​ര​ച്ചി​ൽ കേ​ട്ട് തി​രി​ഞ്ഞു നോ​ക്കു​ന്നു. സ്വ​ർ​ഗ​രാ​ജ്യം വേ​ണ്ടെ​ന്ന്​ വെ​ക്കു​ന്നു.

മാ​നു​ഷി​ക​ത​യെ​ക്കു​റി​ച്ചു​ള്ള ആ​കു​ല​ത​ക​ളി​ല്ലാ​തെ, എ​ല്ലാം വെ​ട്ടി​പ്പി​ടി​ച്ച് മു​ന്നേ​റി​യ വ്യ​ക്തി​യാ​ണ് 'കാ​ല'​ത്തി​ലെ സേ​തു. എ​ല്ലാം നേ​ടി​യ ശേ​ഷം തി​രി​ഞ്ഞു​നോ​ക്കു​മ്പോ​ൾ അ​യാ​ൾ​ക്ക് അ​നു​ഭ​വ​പ്പെ​ടു​ന്ന ശൂ​ന്യ​ത​യി​ലാ​ണ് നോ​വ​ൽ അ​വ​സാ​നി​ക്കു​ന്ന​ത്. നൈ​തി​ക​ത​യും ത​ദ​നു​ബ​ന്ധി​യാ​യ മാ​നു​ഷി​ക​ത​യു​മി​ല്ലാ​ത്ത ഒ​രു ജീ​വി​ത​യാ​പ​ന​ത്തി​െ​ൻ​റ സ്വാ​ഭാ​വി​ക പ​രി​ണ​തി ശൂ​ന്യ​താ​ബോ​ധം മാ​ത്ര​മാ​ണെ​ന്ന ആ​ഴ​മേ​റി​യ തി​രി​ച്ച​റി​വി​ൽ നോ​വ​ൽ അ​വ​സാ​നി​ക്കു​ന്നു.

അ​ങ്ങ​നെ പ​രി​ശോ​ധി​ക്കു​മ്പോ​ൾ എം.​ടി​െ​യ​ൻ സാ​ഹി​ത്യ​ത്തി​െ​ൻ​റ തു​ട​ർ​ച്ച​യാ​യോ വേ​റി​ട്ട ത​ല​ത്തി​ലു​ള്ള ആ​ഖ്യാ​ന​ങ്ങ​ളാ​യോ അ​ദ്ദേ​ഹ​ത്തി​െ​ൻ​റ തി​ര​ക്ക​ഥ​ക​ളെ​യും പ​രി​ഗ​ണി​ക്കേ​ണ്ടി​യി​രി​ക്കു​ന്നു. സാ​ഹി​ത്യ​വും ച​ല​ച്ചി​ത്ര​ര​ച​ന​ക​ളും ത​മ്മി​ലു​ള്ള പാ​ര​സ്​​പ​ര്യ​ത്തെ സം​ബ​ന്ധി​ച്ച പ​ഠ​ന​ങ്ങ​ളി​ലും ഗ​വേ​ഷ​ണ​ങ്ങ​ളി​ലും ഇ​ത്ത​രം യാ​ദൃ​ച്ഛി​ക സാ​ധ​ർ​മ്യ​ങ്ങ​ളും നി​ശ്ച​യ​മാ​യും പ​രി​ഗ​ണി​ക്കാ​വു​ന്ന​താ​ണ്.

അ​ടി​സ്​​ഥാ​ന​പ​ര​മാ​യ/ കാ​ത​ലാ​യ വ​സ്​​തു​ത മ​റ്റൊ​ന്നാ​ണ്. ഏ​ത് മാ​ധ്യ​മ​ത്തി​ലൂ​ടെ ക​ഥ പ​റ​യു​മ്പോ​ഴും എ​ഴു​ത്തു​കാ​ര​ൻ സം​വേ​ദ​നം ചെ​യ്യാ​ൻ ഉ​ദ്ദേ​ശി​ക്കു​ന്ന ആ​ശ​യ​ത്തി​െ​ൻ​റ മൗ​ലി​ക​ത, അ​ത് എ​ത്ര​ത്തോ​ളം ക​ലാ​ത്മ​ക​മാ​യും സൗ​ന്ദ​ര്യാ​ത്മ​ക​മാ​യും ആ​ഖ്യാ​നംചെ​യ്യാ​ൻ ക​ഴി​യു​ന്നു. ആ​വി​ഷ്കാ​ര​ത​ല​ത്തി​ൽ ഉ​പ​രി​പ്ല​വ​സ്വ​ഭാ​വം വി​ട്ട് അ​തി​ന് ആ​ഴം ന​ൽ​കാ​ൻ അ​യാ​ൾ​ക്ക് ക​ഴി​യു​ന്നു​ണ്ടോ? നി​ര​വ​ധി​യാ​യ അ​ട​രു​ക​ളും അ​ർ​ഥ​ധ്വനി​ക​ളു​മു​ള്ള സ​വി​ശേ​ഷ​മാ​യ അ​നു​ഭ​വ​മാ​യി സ​മു​ന്ന​ത​മാ​യ നി​ല​യി​ലേ​ക്ക് സൃ​ഷ്​​ടി​യെ പ​രി​വ​ർ​ത്തി​പ്പി​ക്കാ​ൻ സാ​ധി​ച്ചി​ട്ടു​ണ്ടോ? ഇ​ത്തരം ഘ​ട​ക​ങ്ങ​ൾ പ​രി​ശോ​ധി​ക്കു​മ്പോ​ൾ എം.​ടി​യു​ടെ സാ​ഹി​ത്യ​ര​ച​ന​ക​ൾ​ക്ക് സ​മ​ശീ​ർ​ഷ​മെ​ന്ന് ഉ​റ​പ്പി​ച്ച് പ​റ​യാ​വു​ന്ന വി​ധ​ത്തി​ൽ സാ​ഹി​ത്യ​മൂ​ല്യം പു​ല​ർ​ത്തു​ന്ന മി​ക​ച്ച തി​ര​ക്ക​ഥ​ക​ൾ​ത​ന്നെ​യാ​ണ് അ​ദ്ദേ​ഹ​ത്തി​െ​ൻ​റ പ്ര​ധാ​ന​പ്പെ​ട്ട ഓ​രോ ച​ല​ച്ചി​ത്ര​ര​ച​ന​യും.

നെ​ല്ലും പ​തി​രും ര​ണ്ടി​ലും ഉ​ണ്ടെ​ന്ന​തും ഒ​രു യാ​ഥാ​ർ​ഥ്യ​മാ​ണ്. അ​വ​യെ അ​വ​യു​ടെ വ​ഴി​ക്ക് വി​ടു​മ്പോ​ൾ ത​ന്നെ മ​ല​യാ​ള​സാ​ഹി​ത്യ–​സി​നി​മ ച​രി​ത്ര​ത്തി​ൽ ശാ​ശ്വ​ത​മൂ​ല്യ​മു​ള്ള ച​ല​ച്ചി​ത്ര​ര​ച​ന​ക​ൾ എ​ന്ന സ​ങ്ക​ൽ​പം യാ​ഥാ​ർ​ഥ്യ​മാ​ക്കി​യ എ​ഴു​ത്തു​കാ​ര​ൻ എ​ന്ന ത​ല​ത്തി​ൽ എം.​ടി ച​രി​ത്ര​ത്തി​ൽ ത​ല​യെ​ടു​പ്പോ​ടെ ഉ​യ​ർ​ന്നു​നി​ൽ​ക്കു​ക​ത​ന്നെ ചെ​യ്യും.

Show More expand_more
News Summary - study on M. T. Vasudevan Nair movies