Begin typing your search above and press return to search.
proflie-avatar
Login

‘മരിച്ചാലും കുഴപ്പമില്ല; സ്വാതന്ത്ര്യത്തിനുവേണ്ടിയാണ് ’

‘മരിച്ചാലും കുഴപ്പമില്ല; സ്വാതന്ത്ര്യത്തിനുവേണ്ടിയാണ് ’
cancel
camera_alt

ശോഭാറാം ഗേഹേർവാർ

https://www.madhyamam.com/opinion/open-forum/independence-day-2023-1192234

‘‘ഞ​ങ്ങ​ൾ ബോം​ബു​ണ്ടാ​ക്കി​യ സ്ഥ​ലം ബ്രി​ട്ടീ​ഷു​കാ​ർ വ​ള​ഞ്ഞു. അ​ജ്മീ​രി​ന​ടു​ത്തു​ള്ള കു​ന്നി​ൻ മു​ക​ളി​ലെ കാ​ട്ടി​ൽ​വെ​ച്ചാ​യി​രു​ന്നു ബോം​ബ് നി​ർ​മാ​ണം. ഒ​രു അ​രു​വി​യു​ടെ അ​ടു​ത്ത്, അ​വി​ടെ ക​ടു​വ​ക​ൾ വ​ന്ന് വെ​ള്ളം കു​ടി​ക്കു​ക​യും പോ​വു​ക​യും ചെ​യ്തു​കൊ​ണ്ടി​രു​ന്നു. ഞ​ങ്ങ​ളു​ടെ കൈ​വ​ശം പി​സ്റ്റ​ളു​ക​ൾ ഉ​ണ്ടെ​ന്നും അ​വ​യു​പ​യോ​ഗി​ച്ച് ആ​കാ​ശ​ത്തി​ലേ​ക്ക് വെ​ടി​വ​ച്ചു ഭ​യ​പ്പെ​ടു​ത്തു​മെ​ന്നും അ​വ മ​ന​സ്സി​ലാ​ക്കി​യി​രു​ന്നി​രി​ക്ക​ണം. അ​തു​കൊ​ണ്ടാ​കാം അ​വ വെ​ള്ളം കു​ടി​ച്ച​ശേ​ഷം വ​ന്ന വ​ഴി​യേ മ​ട​ങ്ങി​ക്കൊ​ണ്ടി​രു​ന്ന​ത്.

‘‘ഞ​ങ്ങ​ൾ ബോം​ബു​ണ്ടാ​ക്കി​യ സ്ഥ​ലം ബ്രി​ട്ടീ​ഷു​കാ​ർ വ​ള​ഞ്ഞു. അ​ജ്മീ​രി​ന​ടു​ത്തു​ള്ള കു​ന്നി​ൻ മു​ക​ളി​ലെ കാ​ട്ടി​ൽ​വെ​ച്ചാ​യി​രു​ന്നു ബോം​ബ് നി​ർ​മാ​ണം. ഒ​രു അ​രു​വി​യു​ടെ അ​ടു​ത്ത്, അ​വി​ടെ ക​ടു​വ​ക​ൾ വ​ന്ന് വെ​ള്ളം കു​ടി​ക്കു​ക​യും പോ​വു​ക​യും ചെ​യ്തു​കൊ​ണ്ടി​രു​ന്നു. ഞ​ങ്ങ​ളു​ടെ കൈ​വ​ശം പി​സ്റ്റ​ളു​ക​ൾ ഉ​ണ്ടെ​ന്നും അ​വ​യു​പ​യോ​ഗി​ച്ച് ആ​കാ​ശ​ത്തി​ലേ​ക്ക് വെ​ടി​വ​ച്ചു ഭ​യ​പ്പെ​ടു​ത്തു​മെ​ന്നും അ​വ മ​ന​സ്സി​ലാ​ക്കി​യി​രു​ന്നി​രി​ക്ക​ണം. അ​തു​കൊ​ണ്ടാ​കാം അ​വ വെ​ള്ളം കു​ടി​ച്ച​ശേ​ഷം വ​ന്ന വ​ഴി​യേ മ​ട​ങ്ങി​ക്കൊ​ണ്ടി​രു​ന്ന​ത്.

ഒ​രു ദി​വ​സം, ബ്രി​ട്ടീ​ഷു​കാ​ർ ഞ​ങ്ങ​ളു​ടെ ഒ​ളി​ത്താ​വ​ളം മ​ന​സ്സി​ലാ​ക്കി. അ​വ​ർ സ​ന്നാ​ഹ​ങ്ങ​ളു​മാ​യി ഞ​ങ്ങ​ൾ​ക്ക് നേ​രെ അ​ടു​ത്തു​കൊ​ണ്ടി​രു​ന്നു. പ്ര​തി​രോ​ധ​ത്തി​ന്റെ ഭാ​ഗ​മാ​യി ഞ​ങ്ങ​ൾ ചി​ല സ്ഫോ​ട​ക​വ​സ്തു​ക്ക​ൾ പൊ​ട്ടി​ച്ചു. ഞ​ങ്ങ​ൾ എ​ന്നു പ​റ​ഞ്ഞാ​ൽ ഞാ​ന​ല്ല. ഞാ​ൻ അ​ന്ന് ചെ​റി​യ കു​ട്ടി​യാ​യി​രു​ന്നു. മു​തി​ർ​ന്ന​വ​രാ​ണ് സ്ഫോ​ട​നം ന​ട​ത്തി​യ​ത്. ക​ടു​വ വെ​ള്ളം കു​ടി​ക്കാ​നെ​ത്തി​യ സ​മ​യ​ത്താ​യി​രു​ന്നു സ്ഫോ​ട​നം.

വി​ര​ണ്ട ക​ടു​വ വെ​ള്ളം കു​ടി​ക്കാ​തെ ഓ​ടി. അ​തും ബ്രി​ട്ടീ​ഷ് പൊ​ലീ​സു​കാ​രു​ടെ നേ​രെ ത​ന്നെ. പേ​ടി​ച്ച അ​വ​ർ തി​രി​ഞ്ഞോ​ടാ​ൻ തു​ട​ങ്ങി. ഒ​രു ക​ടു​വ​യും കു​റെ ആ​ളു​ക​ളും ഓ​ടു​ന്നു. ചി​ല​ർ കു​ന്നി​ൻ ച​രി​വു​ക​ളി​ൽ ത​ട​ഞ്ഞു വീ​ണു. ചി​ല​ർ റോ​ഡി​ൽ ഉ​രു​ണ്ടു വീ​ണു. കൂ​ട്ട​ത്തി​ലെ ര​ണ്ടു പൊ​ലീ​സു​കാ​ർ മ​രി​ക്കു​ക​യും ചെ​യ്തു. ഞ​ങ്ങ​ളു​ടെ ഒ​ളി​യി​ട​ത്തി​ലേ​ക്ക് പി​ന്നീ​ടൊ​രി​ക്ക​ലെ​ങ്കി​ലും വ​രാ​ൻ പൊ​ലീ​സു​കാ​ർ​ക്ക് ധൈ​ര്യ​മു​ണ്ടാ​യി​ല്ല. അ​വ​ർ ഞ​ങ്ങ​ളെ ഭ​യ​പ്പെ​ട്ടു. ഞ​ങ്ങ​ളെ അ​വ​ർ ഭ​യ​പ്പെ​ട്ടു. കൂ​ട്ട​ത്തി​ൽ പ​രി​ക്കു​ക​ൾ ഇ​ല്ലാ​തെ ര​ക്ഷ​പ്പെ​ട്ട​ത് ക​ടു​വ മാ​ത്ര​മാ​ണ്. അ​ത് വീ​ണ്ടും പ​ല​ത​വ​ണ അ​വി​ടെ വെ​ള്ളം കു​ടി​ക്കാ​ൻ വ​ന്നു.’’

2022ലെ ​അം​ബേ​ദ്ക​ർ ദി​ന​ത്തി​ൽ, തൊ​ണ്ണൂ​റ്റി​യാ​റാം വ​യ​സ്സി​ൽ അ​ജ്മീ​രി​ലെ ത​ന്റെ വീ​ട്ടി​ലി​രു​ന്ന് ശോ​ഭാ​റാം ഗേ​ഹേ​ർ​വാ​ർ എ​ന്ന സ്വാ​ത​ന്ത്ര്യ​സ​മ​ര സേ​നാ​നി ആ ​ഓ​ർ​മ​ക​ൾ പ​ങ്കു​െ​വ​ച്ചു. ഒ​മ്പ​ത​ര പ​തി​റ്റാ​ണ്ട് മു​മ്പ് താ​ൻ ജ​നി​ച്ച അ​തേ ദ​ലി​ത് ബ​സ്തി​യി​ലാ​ണ് അ​ദ്ദേ​ഹം ഇ​പ്പോ​ഴും താ​മ​സി​ക്കു​ന്ന​ത്, കൂ​ടു​ത​ൽ സു​ഖ​പ്ര​ദ​മാ​യ താ​മ​സ​സ്ഥ​ല​ത്തേ​ക്ക് മാ​റാ​ൻ അ​വ​സ​ര​ങ്ങ​ൾ ഉ​ണ്ടാ​യി​ട്ടും ഒ​രി​ക്ക​ലും അ​ദ്ദേ​ഹം അ​തി​ന് ശ്ര​മി​ച്ചി​ല്ല. ര​ണ്ടു​ത​വ​ണ മു​നി​സി​പ്പ​ൽ കൗ​ൺ​സി​ല​റാ​യി​രു​ന്ന അ​ദ്ദേ​ഹം ആ​ഗ്ര​ഹി​ച്ചി​രു​ന്നെ​ങ്കി​ൽ അ​ത് എ​ളു​പ്പ​ത്തി​ൽ ന​ട​ക്കു​മാ​യി​രു​ന്നു. 1930ക​ളി​ലും 1940ക​ളി​ലും ബ്രി​ട്ടീ​ഷ് രാ​ജി​നെ​തി​രെ താ​നും സു​ഹൃ​ത്തു​ക്ക​ളും ന​ട​ത്തി​യ പോ​രാ​ട്ട​ങ്ങ​ളു​ടെ ചി​ത്രം അ​ദ്ദേ​ഹം വ​ര​ച്ചു കാ​ണി​ച്ചു.

നേ​ര​ത്തേ പ​റ​ഞ്ഞ സം​ഭ​വ​ത്തി​ലേ​ത് ഭൂ​ഗ​ർ​ഭ ബോം​ബ് ഫാ​ക്ട​റി​യാ​യി​രു​ന്നോ?

‘‘അ​തൊ​രു കാ​ടാ​യി​രു​ന്നു. ഫാ​ക്ട​റി​യ​ല്ല... ഒ​രി​ക്ക​ൽ ച​ന്ദ്ര​ശേ​ഖ​ർ ആ​സാ​ദ് ഞ​ങ്ങ​ളെ സ​ന്ദ​ർ​ശി​ച്ചി​രു​ന്നു. അ​ത് 1930ന്റെ ​ര​ണ്ടാം പ​കു​തി​യി​ലോ 1931ന്റെ ​ആ​ദ്യ ദി​വ​സ​ങ്ങ​ളി​ലോ ആ​യി​രു​ന്നി​രി​ക്ക​ണം. ബോം​ബു​ക​ൾ എ​ങ്ങ​നെ കൂ​ടു​ത​ൽ കാ​ര്യ​ക്ഷ​മ​മാ​ക്കാ​മെ​ന്ന് അ​ദ്ദേ​ഹം ഞ​ങ്ങ​ളെ പ​ഠി​പ്പി​ച്ചു. ബ്രി​ട്ടീ​ഷ് പൊ​ലീ​സി​നെ പേ​ടി​പ്പി​ച്ചോ​ടി​ച്ച ക​ടു​വ​യെ കാ​ണ​ണ​മെ​ന്ന് അ​ദ്ദേ​ഹം പ​റ​ഞ്ഞു. രാ​ത്രി​യി​ൽ ഞ​ങ്ങ​ൾ​ക്കൊ​പ്പം ത​ങ്ങി​യാ​ൽ ക​ടു​വ​യെ ദൂ​ര​ത്താ​യി കാ​ണാ​മെ​ന്ന് ഞ​ങ്ങ​ൾ പ​റ​ഞ്ഞു.’’

ആ​സാ​ദ് വ​രു​മ്പോ​ൾ എ​നി​ക്ക് അ​ഞ്ചു വ​യ​സ്സി​ൽ കൂ​ടു​ത​ൽ ആ​യി​ട്ടി​ല്ലാ​യി​രു​ന്നു. വേ​ഷ​പ്ര​ച്ഛ​ന്ന​നാ​യി എ​ത്തി​യ അ​ദ്ദേ​ഹ​ത്തെ ബോം​ബു​ക​ൾ നി​ർ​മി​ച്ചു​കൊ​ണ്ടി​രു​ന്ന കാ​ട്ടി​ലെ കു​ന്നി​ലേ​ക്ക് എ​ത്തി​ക്കു​ക മാ​ത്ര​മാ​യി​രു​ന്നു ഞ​ങ്ങ​ളു​ടെ ജോ​ലി. അ​ദ്ദേ​ഹം ഞ​ങ്ങ​ൾ കു​ട്ടി​ക​ളു​ടെ ചു​മ​ലു​ക​ളി​ൽ ത​ട്ടി അ​ഭി​ന​ന്ദി​ച്ചു.

‘‘ആ​പ് തോ ​ഷേ​ർ കെ ​ബ​ച്ചേ ഹേ (​നി​ങ്ങ​ൾ സിം​ഹ​ക്കു​ട്ടി​ക​ളാ​ണ്). നി​ങ്ങ​ൾ ധീ​ര​നാ​ണ്. ഒ​രി​ക്ക​ലും മ​ര​ണ​ത്തെ ഭ​യ​പ്പെ​ട​രു​ത്.’’

ഞ​ങ്ങ​ളു​ടെ വീ​ട്ടു​കാ​രും അ​തു​ത​ന്നെ പ​റ​ഞ്ഞു.

‘‘നി​ങ്ങ​ൾ മ​രി​ച്ചാ​ലും കു​ഴ​പ്പ​മി​ല്ല. നി​ങ്ങ​ൾ ഇ​തെ​ല്ലാം ചെ​യ്യു​ന്ന​ത് സ്വാ​ത​ന്ത്ര്യ​ത്തി​നു​വേ​ണ്ടി മാ​ത്ര​മാ​ണ്.’’

ഓ​ർ​മ​യു​ടെ വെ​ടി​യു​ണ്ട​പ്പാ​ടു​ക​ൾ

‘‘ഒ​രു പൊ​തു​യോ​ഗം ന​ട​ക്കു​ക​യാ​യി​രു​ന്നു. നേ​താ​ക്ക​ളി​ൽ ആ​രോ ബ്രി​ട്ടീ​ഷ് രാ​ജി​നെ​തി​രെ അ​ൽ​പം ‘ക​ട​ന്നു’ സം​സാ​രി​ച്ചു. പൊ​ലീ​സെ​ത്തി കു​റ​ച്ച് സ​മ​ര സേ​നാ​നി​ക​ളെ പി​ടി​കൂ​ടി. അ​വ​ർ പൊ​ലീ​സി​നെ​തി​രി​ച്ച​ടി​ച്ചു. പി​ന്നീ​ട് സ്വാ​ത​ന്ത്ര്യ സേ​നാ​നി ഭ​വ​ൻ എ​ന്ന് പേ​രി​ട്ട കെ​ട്ടി​ട​ത്തി​ൽ െവ​ച്ചാ​യി​രു​ന്നു അ​ടി​യും തി​രി​ച്ച​ടി​യും-​അ​ത് 1942ൽ ​ആ​യി​രു​ന്നു.

കാ​ൽ​മു​ട്ടി​ന് അ​ൽ​പം താ​ഴെ, വ​ല​തു​കാ​ലി​ൽ വെ​ടി​യു​ണ്ട ത​ട്ടി​യ സ്ഥ​ലം കാ​ണി​ച്ചു കൊ​ണ്ട് അ​ദ്ദേ​ഹം പ​റ​ഞ്ഞു- ‘‘വെ​ടി​യു​ണ്ട എ​ന്റെ ജീ​വ​നെ​ടു​ക്കു​ക​യോ അം​ഗ​ഭം​ഗം വ​രു​ത്തു​ക​യോ ചെ​യ്തി​ല്ല. അ​ത് കാ​ലി​ൽ ത​ട്ടി മു​ന്നോ​ട്ടു പോ​യി. ഞാ​ൻ ബോ​ധ​ര​ഹി​ത​നാ​യി.

‘‘ബോ​ധം തെ​ളി​ഞ്ഞ​പ്പോ​ൾ ആ​ശു​പ​ത്രി​യി​ൽ പൊ​ലീ​സ് എ​ന്നെ കാ​ണാ​ൻ വ​ന്നു. എ​ങ്കി​ലും എ​ന്നെ അ​റ​സ്റ്റ് ചെ​യ്തി​ല്ല. അ​വ​ർ പ​റ​ഞ്ഞു: ‘‘ കൊ​ടു​ക്കാ​നു​ള്ള വെ​ടി​യു​ണ്ട കൊ​ടു​ത്തു. ആ ​ശി​ക്ഷ മ​തി അ​വ​ന്’’ അ​ത് അ​വ​രു​ടെ ദ​യ ആ​യി​രു​ന്നി​ല്ല. കേ​സെ​ടു​ത്തി​രു​ന്നെ​ങ്കി​ൽ വെ​ടി​യു​തി​ർ​ത്ത​ത് ത​ങ്ങ​ളാ​ണെ​ന്ന് പൊ​ലീ​സി​ന് സ​മ്മ​തി​ക്കേ​ണ്ടി വ​രു​മാ​യി​രു​ന്നു.

‘‘ഞ​ങ്ങ​ൾ കൊ​ല്ല​പ്പെ​ട്ടി​രു​ന്നെ​ങ്കി​ൽ അ​വ​ർ​ക്കു പ്ര​ശ്‌​നം ഒ​ന്നു​മു​ണ്ടാ​കി​ല്ലാ​യി​രു​ന്നു. ദ​ശ​ല​ക്ഷ​ക്ക​ണ​ക്കി​ന് ആ​ളു​ക​ൾ വ​ർ​ഷ​ങ്ങ​ൾ നീ​ണ്ട പോ​രാ​ട്ട​ങ്ങ​ളി​ൽ കൊ​ല്ല​പ്പെ​ട്ടു. അ​വ​രി​ലൂ​ടെ​യാ​ണ് ഈ ​രാ​ജ്യ​ത്തി​ന് സ്വാ​ത​ന്ത്ര്യം ല​ഭി​ച്ച​ത്. ന​മ്മു​ടെ സ്വാ​ത​ന്ത്ര്യം അ​നാ​യാ​സ​മാ​യി കി​ട്ടി​യ​ത​ല്ല. അ​തി​നു​വേ​ണ്ടി ന​മ്മ​ൾ ര​ക്തം ചൊ​രി​ഞ്ഞി​ട്ടു​ണ്ട്. കു​രു​ക്ഷേ​ത്ര​ത്തി​ൽ വീ​ണ​തി​നെ​ക്കാ​ൾ കൂ​ടു​ത​ൽ ര​ക്തം.

ആ ​വെ​ടി​യേ​റ്റ മു​റി​വി​നു ശേ​ഷ​മാ​ണ് വി​വാ​ഹം വേ​ണ്ടെ​ന്ന് ശോ​ഭാ​റാം ഗേ​ഹേ​ർ​വാ​ർ തീ​രു​മാ​നി​ച്ച​ത്.

‘‘ഞാ​ൻ സ്വാ​ത​ന്ത്ര്യ സ​മ​ര​ത്തെ അ​തി​ജീ​വി​ക്കു​മോ​യെ​ന്ന് ആ​ർ​ക്ക​റി​യാം? സേ​വ​യി​ൽ (സാ​മൂ​ഹി​ക സേ​വ​നം) സ്വ​യം സ​മ​ർ​പ്പി​ച്ച എ​നി​ക്ക് കു​ടും​ബ ജീ​വി​തം ഒ​പ്പം കൊ​ണ്ടു​പോ​കാ​ൻ ആ​കു​ന്ന അ​വ​സ്ഥ ആ​യി​രു​ന്നി​ല്ല.’’

സ​ഹോ​ദ​രി ശാ​ന്തി​ക്കും മ​ക്ക​ൾ​ക്കും പേ​ര​ക്കു​ട്ടി​ക​ൾ​ക്കു​മൊ​പ്പ​മാ​ണ് ശോ​ഭാ​റാം ഗേ​ഹേ​ർ​വാ​ർ താ​മ​സി​ക്കു​ന്ന​ത്. ശാ​ന്തി​ക്ക് 75 വ​യ​സ്സ്.

ബോംബേയിൽ അഭയം നൽകിയ വലിയ കലാകാരൻ

‘‘എന്റെ പേരിൽ ഒരിക്കൽ ഒരു വാറണ്ട് ഉണ്ടായിരുന്നു. സ്‌ഫോടകവസ്തുക്കൾ കൊണ്ടുപോകുന്നതിനിടെയാണ് ഞങ്ങൾ പിടിക്കപ്പെട്ടത്. എന്നാൽ ഞങ്ങൾ അവ എറിഞ്ഞു കളഞ്ഞു രക്ഷപ്പെട്ടു. പൊലീസ് ഞങ്ങളെ അന്വേഷിച്ചു തുടങ്ങി. ഞങ്ങൾ അജ്മീർ വിടാൻ തീരുമാനിച്ചു. എന്നെ ബോംബെയിലേക്ക് അയച്ചു.’’

ആരാണ് അവിടെ അഭയം നൽകിയത്?

‘‘പൃഥ്വിരാജ് കപൂർ!-മഹാനായ ആ നടൻ താരപദവിയിലേക്കുള്ള രാജപാതയിൽ ആയിരുന്നു. കപൂറും ബോംബെയുടെ നാടക-ചലച്ചിത്രലോകത്തിലെ മറ്റു ചില പ്രമുഖരും സ്വാതന്ത്ര്യ സമരത്തെ വളരെയധികം പിന്തുണച്ചിരുന്നു. പലരും അതിന്റെ ഭാഗമായിരുന്നു.

‘‘അദ്ദേഹം എന്നെ ഒരു ത്രിലോക് കപൂറിന്റെ അടുത്തേക്ക് അയച്ചു. അദ്ദേഹം പിന്നീട് ഹർഹർ മഹാദേവ് എന്ന സിനിമയിൽ അഭിനയിച്ചു’’

(ശോഭാറാം ഗേഹേർവാറിന് അറിയില്ലായിരുന്നു എങ്കിലും ത്രിലോക് പൃഥ്വിയുടെ ഇളയ സഹോദരനായിരുന്നു.

ആ കാലഘട്ടത്തിലെ ഏറ്റവും വിജയം നേടിയ നടന്മാരിൽ ഒരാൾ കൂടിയായിരുന്നു അദ്ദേഹം. 1950ലെ ഏറ്റവും വലിയ കളക്ഷൻ ചിത്രമായിരുന്നു ഹർഹർ മഹാദേവ്)

‘‘പൃഥ്വിരാജ് ഞങ്ങൾക്ക് ഒരു കാർ താത്കാലികമായി തന്നു, ഞങ്ങൾ ബോംബെയിൽ മൊത്തം കറങ്ങി. ഏകദേശം രണ്ട് മാസത്തോളം ഞാൻ ആ നഗരത്തിലായിരുന്നു. പിന്നെ തിരിച്ചു വന്നു. മറ്റ് പ്രവർത്തനങ്ങൾക്ക് ഞങ്ങളെ ആവശ്യമായിരുന്നു. അന്നത്തെ വാറണ്ട് നിങ്ങളെ കാണിക്കാൻ എനിക്ക് ആഗ്രഹം ഉണ്ടായിരുന്നു. എന്നാൽ 1975-ൽ ഇവിടെയുണ്ടായ വെള്ളപ്പൊക്കം എല്ലാ രേഖകളും നശിപ്പിച്ചു

‘‘എന്റെ എല്ലാ രേഖകളും പോയി. ജവഹർലാൽ നെഹ്‌റു തന്ന സർട്ടിഫിക്കറ്റുകൾ ഉൾപ്പെടെ നിരവധി രേഖകൾ. ആ പേപ്പറുകൾ കണ്ടിരുന്നെങ്കിൽ ഒരുപക്ഷെ നിങ്ങൾ അമ്പരക്കുമായിരുന്നു. പക്ഷേ എല്ലാം ഒലിച്ചുപോയി’’.- അദ്ദേഹം സങ്കടത്തോടെ പറഞ്ഞു.

ഗാ​ന്ധി​ക്കും അം​ബേ​ദ്ക​റി​നും ഇ​ട​യി​ൽ ആ​രെ തി​ര​ഞ്ഞെ​ടു​ക്ക​ണം?

ദ​ലി​ത​നും ഒ​രു സ്വ​യം പ്ര​ഖ്യാ​പി​ത ഗാ​ന്ധി​യ​നു​മാ​ണ് ശോ​ഭാ​റാം ഗേ​ഹേ​ർ​വാ​ർ. അ​ജ്മീ​രി​ലെ അം​ബേ​ദ്ക​ർ പ്ര​തി​മ​യി​ൽ മാ​ല​ചാ​ർ​ത്താ​ൻ പോ​യ​പ്പോ​ഴാ​ണ് അം​ബേ​ദ്ക​റി​നും ഗാ​ന്ധി​ക്കു​മി​ട​യി​ൽ എ​വി​ടെ​യാ​ണ് നി​ൽ​ക്കു​ന്ന​തെ​ന്ന് അ​ദ്ദേ​ഹ​ത്തോ​ട് ചോ​ദി​ച്ച​ത്:

‘‘നോ​ക്കൂ, അം​ബേ​ദ്ക​റും ഗാ​ന്ധി​യും. ര​ണ്ടു​പേ​രും വ​ള​രെ ന​ല്ല ജോ​ലി ചെ​യ്തു. ഒ​രു കാ​ർ നീ​ക്കാ​ൻ ര​ണ്ട​റ്റ​ത്തും ര​ണ്ട് ച​ക്ര​ങ്ങ​ൾ വീ​തം ആ​വ​ശ്യ​മാ​ണ്. എ​വി​ടെ​യാ​ണ് വൈ​രു​ധ്യം? മ​ഹാ​ത്മാ​വി​ന്റെ ചി​ല ത​ത്ത്വ​ങ്ങ​ളി​ൽ ഞാ​ൻ മെ​റി​റ്റ് ക​ണ്ടെ​ത്തു​ന്നു​ണ്ട്. അ​തി​നാ​ൽ അ​വ​യെ പി​ന്തു​ട​രു​ന്നു. അം​ബേ​ദ്ക​റു​ടെ പ​ഠി​പ്പി​ക്ക​ലു​ക​ളി​ൽ ഞാ​ൻ മെ​റി​റ്റ് ക​ണ്ടെ​ത്തി​യി​ട​ത്താ​ണ് ഞാ​ൻ അ​ദ്ദേ​ഹ​ത്തെ പി​ന്തു​ട​രു​ന്ന​ത്.’’

ശോഭാറാം ഗേഹേർവാർ അജ്മീറിലെ അംബേദ്കർ പ്രതിമക്ക് സമീപം

‘‘ഗാ​ന്ധി​യും അം​ബേ​ദ്ക​റും അ​ജ്മീ​ർ സ​ന്ദ​ർ​ശി​ച്ചി​ട്ടു​ണ്ട്. 1934-ൽ, ​ഞാ​ൻ വ​ള​രെ ചെ​റു​താ​യി​രി​ക്കു​മ്പോ​ൾ, മ​ഹാ​ത്മാ​ഗാ​ന്ധി ഇ​വി​ടെ വ​ന്നി​രു​ന്നു. ഇ​വി​ടെ, ന​മ്മ​ൾ ഇ​പ്പോ​ൾ ഇ​രി​ക്കു​ന്ന ഇ​തേ ജാ​ദു​ഗ​ർ ബ​സ്തി​യി​ൽ. അം​ബേ​ദ്ക​ർ ട്രെ​യി​നി​ൽ മ​റ്റെ​വി​ടേ​ക്കോ പോ​വു​ക​യാ​യി​രു​ന്നു. ‘റെ​യി​ൽ​വേ സ്റ്റേ​ഷ​നി​ൽ വെ​ച്ച് ഞ​ങ്ങ​ൾ അ​ദ്ദേ​ഹ​ത്തെ കാ​ണു​ക​യും മാ​ല​യി​ടു​ക​യും ചെ​യ്തു. ട്രെ​യി​ൻ നി​ർ​ത്തി​യ​പ്പോ​ൾ അ​ദ്ദേ​ഹം ഇ​റ​ങ്ങി വ​ന്നു.’’ ഒ​രി​ക്ക​ൽ ഞാ​ൻ അ​ദ്ദേ​ഹ​ത്തി​നു​വേ​ണ്ടി ഇ​വി​ട​ത്തെ നേ​താ​ക്ക​ളി​ൽ​നി​ന്ന് ബ​റോ​ഡ​യി​ലേ​ക്ക് (ഇ​പ്പോ​ൾ വ​ഡോ​ദ​ര) ചി​ല ക​ത്തു​ക​ൾ കൊ​ണ്ടു​പോ​യി. പൊ​ലീ​സ് ക​ത്തു​ക​ൾ പോ​സ്റ്റ് ഓ​ഫീ​സി​ൽ തു​റ​ന്നു വാ​യി​ക്കും എ​ന്ന​തി​നാ​ൽ വ്യ​ക്തി​പ​ര​മാ​യി പ്ര​ധാ​ന​പ്പെ​ട്ട പേ​പ്പ​റു​ക​ളും ക​ത്തു​ക​ളും നേ​രി​ൽ കൊ​ണ്ടു​പോ​യി കൊ​ടു​ക്കു​ക​യാ​യി​രു​ന്നു രീ​തി. ശോ​ഭാ​റാം ഗേ​ഹേ​ർ​വാ​ർ കോ​ലി സ​മു​ദാ​യ​ത്തി​ൽ​പ്പെ​ട്ട​യാ​ളാ​ണെ​ന്ന് അം​ബേ​ദ്ക​ർ​ക്ക് അ​റി​യാ​മാ​യി​രു​ന്നു അ​വി​ടെ ചെ​ന്ന​പ്പോ​ൾ അം​ബേ​ദ്‌​ക​ർ ത​ല​യി​ൽ ത​ഴു​കി​കൊ​ണ്ട് ചോ​ദി​ച്ചു: ‘‘താ​ങ്ക​ൾ അ​ജ്മീ​രി​ലാ​ണോ താ​മ​സി​ക്കു​ന്ന​ത്?’’

‘‘അ​തെ’ -ഞാ​ന​ദ്ദേ​ഹ​ത്തോ​ട് പ​റ​ഞ്ഞു. എ​ന്ത് ആ​വ​ശ്യ​ങ്ങ​ളു​ണ്ടെ​ങ്കി​ലും അ​ദ്ദേ​ഹ​ത്തി​ന് എ​ഴു​ത​ണ​മെ​ന്ന് എ​ന്നോ​ട് പ​റ​ഞ്ഞു.

ത​നി​ക്കു മേ​ലു​ള്ള ‘ദ​ലി​ത്’, ‘ഹ​രി​ജ​ൻ’ എ​ന്നീ ര​ണ്ട് ലേ​ബ​ലു​ക​ളി​ലും ശോ​ഭാ​റാം ഗേ​ഹേ​ർ​വാ​ർ​ക്ക് സ​ന്തോ​ഷ​മേ​യു​ള്ളൂ. അ​തൊ​ന്നും പോ​രാ​തെ ഒ​രാ​ൾ കോ​ലി​യാ​ണെ​ന്നു ആ​ളു​ക​ൾ പ​റ​യു​ന്നു​ണ്ടെ​ങ്കി​ൽ അ​തും ആ​ക​ട്ടെ. എ​ന്തി​ന് ജാ​തി​യെ മ​റ​യ്ക്ക​ണം?

‘‘അ​ന്ന​ത്തെ കോ​ൺ​ഗ്ര​സ് പാ​ർ​ട്ടി​യും ആ​ര്യ​സ​മാ​ജ​വും ഇ​ല്ലെ​ങ്കി​ൽ ഇ​വി​ട​ത്തെ ഭൂ​രി​ഭാ​ഗം പ​ട്ടി​ക​ജാ​തി​ക്കാ​രും ഇ​സ്‍ലാം മ​തം സ്വീ​ക​രി​ച്ചേ​നെ. ഏ​ക​ദേ​ശം 11 വ​യ​സ്സാ​യ​തി​നു​ശേ​ഷ​മാ​ണ് എ​നി​ക്ക് ഒ​ന്നാം ക്ലാ​സി​ൽ ചേ​രാ​ൻ സാ​ധി​ച്ചു​ള്ളൂ. അ​ന്ന​ത്തെ ആ​ര്യ​സ​മാ​ജ​ക്കാ​ർ ക്രൈ​സ്ത​വ​ർ​ക്ക് ബ​ദ​ലാ​കു​ന്ന സാ​മൂ​ഹി​ക മാ​റ്റ​ങ്ങ​ൾ​ക്ക് ശ്ര​മി​ച്ചി​രു​ന്നു. അ​തി​നാ​ൽ, ദ​യാ​ന​ന്ദ് ആം​ഗ്ലോ വേ​ദി​ക് (DAV) സ്കൂ​ളു​ക​ളി​ൽ ദ​ലി​ത് പി​ന്നാ​ക്ക വി​ഭാ​ഗ​ങ്ങ​ളെ സ്വീ​ക​രി​ക്കാ​ൻ തു​ട​ങ്ങി. എ​ന്നാ​ൽ, വി​വേ​ച​നം അ​തേ​പ​ടി നി​ല​നി​ന്നു. ഒ​ടു​വി​ൽ കോ​ലി സ​മാ​ജം സ്വ​ന്ത​മാ​യി സ്കൂ​ൾ ആ​രം​ഭി​ച്ചു.

‘‘അ​വി​ടെ​യാ​ണ് ഗാ​ന്ധി വ​ന്ന​ത്, സ​ര​സ്വ​തി ബാ​ലി​കാ​വി​ദ്യാ​ല​യ​ത്തി​ലേ​ക്ക്. ഞ​ങ്ങ​ളു​ടെ സ​മു​ദാ​യ​ത്തി​ലെ മു​തി​ർ​ന്ന ആ​ളു​ക​ൾ ചേ​ർ​ന്ന് ആ​രം​ഭി​ച്ച ഒ​രു സ്‌​കൂ​ളാ​യി​രു​ന്നു അ​ത്. അ​ത് ഇ​പ്പോ​ഴും പ്ര​വ​ർ​ത്തി​ക്കു​ന്നു​ണ്ട്. ഗാ​ന്ധി ഞ​ങ്ങ​ളു​ടെ പ​രി​ശ്ര​മ​ത്തെ പ്ര​ശം​സി​ച്ചു. നി​ങ്ങ​ൾ ന​ല്ലൊ​രു മാ​തൃ​ക സൃ​ഷ്ടി​ച്ചു. ഞാ​ൻ പ്ര​തീ​ക്ഷി​ച്ച​തി​ലും വ​ള​രെ​യ​ധി​കം മു​ന്നോ​ട്ട് പോ​കാ​ൻ നി​ങ്ങ​ൾ​ക്കാ​യി’’-​അ​ദ്ദേ​ഹം പ​റ​ഞ്ഞു.

‘‘ഞ​ങ്ങ​ൾ കോ​ലി​ക​ൾ ആ​രം​ഭി​ച്ചെ​ങ്കി​ലും മ​റ്റു ജാ​തി​ക​ളി​ൽ​നി​ന്നു​ള്ള വി​ദ്യാ​ർ​ഥി​ക​ളും ആ ​സ്കൂ​ളി​ൽ ചേ​ർ​ന്നു. ആ​ദ്യം കു​ട്ടി​ക​ളെ​ല്ലാം പ​ട്ടി​ക​ജാ​തി വി​ഭാ​ഗ​ത്തി​ൽ​പ്പെ​ട്ട​വ​രാ​യി​രു​ന്നു. പി​ന്നീ​ട് മ​റ്റു സ​മു​ദാ​യ​ങ്ങ​ളി​ൽ​നി​ന്ന് നി​ര​വ​ധി പേ​ർ സ്കൂ​ളി​ൽ ചേ​ർ​ന്നു. ഒ​ടു​വി​ൽ, ഉ​ന്ന​ത ജാ​തി​ക്കാ​രാ​യ അ​ഗ​ർ​വാ​ളു​ക​ൾ സ്കൂ​ൾ ഏ​റ്റെ​ടു​ത്തു. ര​ജി​സ്ട്രേ​ഷ​ൻ ഇ​പ്പോ​ഴും ഞ​ങ്ങ​ളു​ടെ പേ​രി​ലാ​ണ്. പ​ക്ഷേ, അ​വ​ർ സ്കൂ​ൾ ഭ​ര​ണം ഏ​റ്റെ​ടു​ത്തു.’’

ഗാ​ന്ധി​യെ സ്നേ​ഹി​ക്കു​ക​യും ആ​രാ​ധി​ക്കു​ക​യും ചെ​യ്യു​മ്പോ​ൾ ത​ന്നെ ശോ​ഭാ​റാം ഗേ​ഹേ​ർ​വാ​ർ അ​ദ്ദേ​ഹ​ത്തെ വി​മ​ർ​ശ​ന​ത്തി​ന് അ​തീ​ത​നാ​ക്കു​ന്നി​ല്ല. പ്ര​ത്യേ​കി​ച്ചും അം​ബേ​ദ്ക​റു​മാ​യി ബ​ന്ധ​പ്പെ​ട്ടു​ള്ള വി​ഷ​യ​ങ്ങ​ളി​ൽ.

‘‘അം​ബേ​ദ്ക​ർ ഉ​യ​ർ​ത്തി​യ വെ​ല്ലു​വി​ളി​യു​ടെ മു​ന്നി​ൽ ഗാ​ന്ധി ഭ​യ​ന്നു. എ​ല്ലാ പ​ട്ടി​ക​ജാ​തി​ക്കാ​രും ബാ​ബാ​സാ​ഹേ​ബി​നൊ​പ്പം പോ​കു​മെ​ന്ന ഭ​യം നെ​ഹ്‌​റു​വി​നും ഉ​ണ്ടാ​യി​രു​ന്നു. ഇ​തു വി​ശാ​ല​മാ​യ പ്ര​സ്ഥാ​ന​ത്തെ ദു​ർ​ബ​ല​പ്പെ​ടു​ത്തു​മെ​ന്ന് അ​വ​ർ ആ​ശ​ങ്ക​പ്പെ​ട്ടു. എ​ന്നി​രി​ക്കി​ലും അം​ബേ​ദ്ക​റു​ടെ ക​ഴി​വു​ക​ളും സാ​ധ്യ​ത​ക​ളും സം​ബ​ന്ധി​ച്ച് ഇ​രു​വ​ർ​ക്കും ന​ല്ല ബോ​ധ്യ​മു​ണ്ടാ​യി​രു​ന്നു. അം​ബേ​ദ്ക​റെ കൂ​ടാ​തെ നി​യ​മ​ങ്ങ​ളും ഭ​ര​ണ​ഘ​ട​ന​യും എ​ഴു​തി ത​യാ​റാ​ക്കാ​ൻ ക​ഴി​യി​ല്ലെ​ന്ന് ഗാ​ന്ധി​ക്കും നെ​ഹ്റു​വി​നും മ​ന​സ്സി​ലാ​ക്കി. ആ ​ചു​മ​ത​ല​ക​ൾ നി​ർ​വ​ഹി​ക്കാ​ൻ ക​ഴി​വു​ള്ള ഒ​രേ​യൊ​രു വ്യ​ക്തി അ​ദ്ദേ​ഹം മാ​ത്ര​മാ​യി​രു​ന്നു. ആ ​ചു​മ​ത​ല അ​ദ്ദേ​ഹം ആ​രോ​ടും യാ​ചി​ച്ചു വാ​ങ്ങി​യ​ത​ല്ല.

മുൻ പ്രധാനമന്ത്രി ഇന്ദിരാഗാന്ധിക്കൊപ്പം ശോഭാറാം ഗേഹേർവാറും സഹപ്രവർത്തകരും

ന​മ്മു​ടെ നി​യ​മ​ങ്ങ​ളു​ടെ ച​ട്ട​ക്കൂ​ട് രൂ​പ​പ്പെ​ടു​ത്താ​ൻ മ​റ്റു​ള്ള​വ​രെ​ല്ലാം അ​ദ്ദേ​ഹ​ത്തോ​ട് അ​പേ​ക്ഷി​ച്ചു. അം​ബേ​ദ്‌​ക​ർ ഈ ​ലോ​ക​ത്തെ സൃ​ഷ്ടി​ച്ച ബ്ര​ഹ്മ​ത്തെ​പ്പോ​ലെ​യാ​യി​രു​ന്നു. മി​ടു​ക്ക​നാ​യ, അ​ഭ്യ​സ്ത​വി​ദ്യ​നാ​യ മ​നു​ഷ്യ​ൻ. എ​ന്നി​ട്ടും, ന​മ്മ​ൾ ഹി​ന്ദു​സ്ഥാ​നി മ​നു​ഷ്യ​ർ അ​ദ്ദേ​ഹ​ത്തോ​ട് നീ​തി കാ​ണി​ച്ചി​ല്ല. 1947ന് ​മു​മ്പും ശേ​ഷ​വും ന​മ്മ​ൾ അ​ദ്ദേ​ഹ​ത്തോ​ട് മോ​ശ​മാ​യി പെ​രു​മാ​റി. സ്വാ​ത​ന്ത്ര്യ സ​മ​ര​ത്തി​ന്റെ ആ​ഖ്യാ​ന​ങ്ങ​ളി​ൽ​നി​ന്നു പോ​ലും അ​ദ്ദേ​ഹ​ത്തെ ഒ​ഴി​വാ​ക്കി.

സ്വാ​ത​ന്ത്ര്യ സ​മ​ര​ത്തി​ൽ ആ​ർ.​എ​സ്.​എ​സ് ഇ​ല്ലാ​യി​രു​ന്നു

ശോ​ഭാ​റാം ഗേ​ഹേ​ർ​വാ​ർ ഞ​ങ്ങ​ളെ സ്വ​ത​ന്ത്ര സേ​നാ​നി ഭ​വ​നി​ലേ​ക്ക് കൊ​ണ്ടു​വ​ന്നു. അ​ജ്മീ​രി​ലെ പ​ഴ​യ സ്വാ​ത​ന്ത്ര്യ സ​മ​ര സേ​നാ​നി​ക​ളു​ടെ സം​ഗ​മ​സ്ഥ​ലം. തി​ര​ക്കേ​റി​യ ഒ​രു മാ​ർ​ക്ക​റ്റി​ലാ​ണ് ഇ​ത് ഇ​പ്പോ​ൾ സ്ഥി​തി ചെ​യ്യു​ന്ന​ത്. വ​ലി​യ പാ​ത​യി​ലെ തി​ര​ക്കേ​റി​യ ഗ​താ​ഗ​തം കൂ​സാ​തെ ഒ​രു ഊ​ന്നു വ​ടി​യു​ടെ പോ​ലും സ​ഹാ​യ​മി​ല്ലാ​തെ വേ​ഗ​ത്തി​ൽ കു​തി​ക്കു​ന്ന ആ ​മ​നു​ഷ്യ​നൊ​പ്പം എ​ത്താ​ൻ എ​നി​ക്കേ​റെ പ​ണി​പ്പെ​ടേ​ണ്ടി വ​ന്നു.

‘‘1947 ആ​ഗ​സ്റ്റ് 15 ന് ​അ​വ​ർ ചെ​ങ്കോ​ട്ട​യി​ൽ ഇ​ന്ത്യ​ൻ പ​താ​ക ഉ​യ​ർ​ത്തി​യ​പ്പോ​ൾ ഞ​ങ്ങ​ൾ ഇ​വി​ടെ ത്രി​വ​ർ​ണ പ​താ​ക ഉ​യ​ർ​ത്തി. ഞ​ങ്ങ​ൾ ഈ ​ഭ​വ​നം ഒ​രു ന​വ​വ​ധു​വി​നെ​പ്പോ​ലെ അ​ല​ങ്ക​രി​ച്ചു. എ​ല്ലാ സ്വാ​ത​ന്ത്ര്യ സ​മ​ര സേ​നാ​നി​ക​ളും ഇ​വി​ടെ സം​ഗ​മി​ച്ചി​രു​ന്നു.’’

രാ​ഷ്ട്രീ​യ സ്വ​യം​സേ​വ​ക് സം​ഘ​ത്തി​ൽ (ആ​ർ.​എ​സ്.​എ​സ്) നി​ന്ന് ആ​ർ​ക്കും സ്വാ​ത​ന്ത്ര്യ​സ​മ​ര​ത്തി​ൽ ഒ​രു പ​ങ്കു​മി​ല്ലെ​ന്ന് ശോ​ഭാ​റാം ഊ​ന്നി​പ്പ​റ​ഞ്ഞു.

‘‘സ്വാ​ത​ന്ത്ര്യ സ​മ​ര​ത്തി​ൽ പ​ങ്കെ​ടു​ത്ത് അ​വ​രു​ടെ ആ​രു​ടെ​യും ഒ​രു വി​ര​ൽ​പോ​ലും മു​റി​ഞ്ഞി​ട്ടി​ല്ല.’’

സ്വ​ത​ന്ത്ര സേ​നാ​നി ഭ​വ​ന്റെ സ്ഥി​തി അ​ദ്ദേ​ഹ​ത്തെ വ​ല്ലാ​തെ വി​ഷ​മി​പ്പി​ക്കു​ന്നു.

‘‘ഞാ​ൻ മു​ഖ്യ​മ​ന്ത്രി അ​ശോ​ക് ഗെ​ഹ്ലോ​ട്ടി​ന് ക​ത്ത​യ​ച്ചു. ആ​രെ​ങ്കി​ലും ത​ട്ടി​യെ​ടു​ക്കു​ന്ന​തി​നു മു​ൻ​പ് ഈ ​ഭ​വ​ൻ ഏ​റ്റെ​ടു​ക്ക​ണ​മെ​ന്ന് അ​ഭ്യ​ർ​ഥി​ച്ചു​കൊ​ണ്ട്. കോ​ടി​ക്ക​ണ​ക്കി​ന് രൂ​പ വി​ല​മ​തി​ക്കു​ന്ന സ്ഥ​ല​മാ​ണി​ത്. ഇ​ത് ന​ഗ​ര​ത്തി​ന്റെ മ​ധ്യ​ഭാ​ഗ​ത്താ​ണ്. പ​ല​രും ഇ​ത് കൈ​വ​ശ​പ്പെ​ടു​ത്താ​ൻ ശ്ര​മി​ക്കു​ന്നു.’’

‘‘ഇ​വി​ടേ​യ്ക്ക് നി​ങ്ങ​ളു​ടെ ശ്ര​ദ്ധ കൊ​ണ്ടു​വ​രാ​ൻ ഞാ​ൻ ആ​ഗ്ര​ഹി​ക്കു​ന്നു. ആ​രും സ്വാ​ത​ന്ത്ര്യ സ​മ​ര​ത്തെ​യോ അ​വ​ശേ​ഷി​ക്കു​ന്ന സേ​നാ​നി​ക​ളെ​യോ ശ്ര​ദ്ധി​ക്കു​ന്നി​ല്ല. സ്വാ​ത​ന്ത്ര്യ സ​മ​ര സേ​നാ​നി​ക​ളെ കു​റി​ച്ച് ആ​രും ചോ​ദി​ക്കു​ന്നി​ല്ല. പ​റ​യു​ന്നു​മി​ല്ല. സ്വാ​ത​ന്ത്ര്യ​ത്തി​നു​വേ​ണ്ടി ന​മ്മ​ൾ എ​ങ്ങ​നെ പോ​രാ​ടി​യെ​ന്നും എ​ന്ത് ത്യാ​ഗം സ​ഹി​ച്ചാ​ണ് അ​ത് ന​മ്മ​ൾ നേ​ടി​യെ​ടു​ത്ത​ത് എ​ന്നും സ്കൂ​ൾ കു​ട്ടി​ക​ളോ​ട് പ​റ​യു​ന്ന ഒ​രു പു​സ്ത​കം പോ​ലും ഇ​വി​ടെ ഇ​ല്ല. ആ​ളു​ക​ൾ​ക്ക് ഞ​ങ്ങ​ളെ കു​റി​ച്ച് എ​ന്താ​ണ​റി​യു​ക?

Show More expand_more
News Summary - Shobaram Gehervar life experience