Begin typing your search above and press return to search.

'നീതി': പേരറിവാളന് കിട്ടാത്തതും ഗാന്ധി ഘാതകർക്ക് കിട്ടിയതും

നീതി: പേരറിവാളന് കിട്ടാത്തതും ഗാന്ധി ഘാതകർക്ക് കിട്ടിയതും
cancel
മുൻ പ്രധാനമന്ത്രി രാജീവ് ഗാന്ധി വധക്കേസിൽ പ്രതിയാക്കപ്പെട്ട് 31 വർഷമായി ജയിലിൽ കഴിയുന്ന പേരറിവാളനെ മോചിപ്പിക്കാൻ സുപ്രീംകോടതി ഉത്തരവിട്ടിരിക്കുന്നു. കേ​സി​ൽ പേ​ര​റി​വാ​ള​ൻ ഉ​ൾ​​െപ്പ​ടെ​യു​ള്ള​വ​ർ എ​ങ്ങ​നെ​യാ​ണ് പ്ര​തി​ക​ളാ​യ​ത്? കു​റ്റ​സ​മ്മ​ത​മൊ​ഴി അ​ട​ക്കം രേ​ഖ​പ്പെ​ടു​ത്തു​ന്ന​തി​ൽ വീ​ഴ്ച​ക​ൾ സം​ഭ​വി​ച്ചു​വോ?. ലക്കം 1024 പ്രസിദ്ധീകരിച്ച വിശകലനം

​ളരെ യാ​ദൃ​ച്ഛിക​മാ​യാ​ണ് ഗോ​പാ​ൽ ഗോ​ദ്​സെ​യു​മാ​യു​ള്ള അ​ഭി​മു​ഖം 'ബി​ഹൈ​ൻ​ഡ് ദ ​സീ​ൻ​സ്​' ക​ണ്ട​ത്. ഗാ​ന്ധി​വ​ധ​ത്തി​ൽ അ​റ​സ്​റ്റിലാ​യ ഗോ​പാ​ൽ ഗോ​ദ്​സെ​യു​ടെ പേ​രി​ലു​ള്ള കു​റ്റം വ​ധ​ഗൂ​ഢാ​ലോ​ച​ന​യി​ൽ പ​​​െങ്കടു​ത്തു എ​ന്ന​താ​യി​രു​ന്നു. കേ​സി​ൽ ഏ​ഴ് പ്ര​തി​ക​ളെ കു​റ്റ​ക്കാ​രെ​ന്ന് സ്​​പെ​ഷൽ ജ​ഡ്ജി വി​ധി​ച്ചു. നാ​ഥു​റാം വി​നാ​യ​ക് ഗോ​ദ്​സെ​, നാ​രാ​യ​ൺ ആ​പ്തെ, വി​ഷ്ണു ക​ർ​ക്ക​റെ, മ​ദ​ൻ​ലാ​ൽ പ​ഹ്വ, ശ​ങ്ക​ർ കി​സ്​​ത​യ്യ, ഗോ​പാ​ൽ ഗോ​ദ്​സെ​, വി.​ഡി. സ​വ​ർ​ക്ക​ർ, ദ​ത്താേ​ത്ര​യ പ​ർ​ച്ചു​റേ എ​ന്നി​വ​രാ​യി​രു​ന്നു ഗാ​ന്ധി വ​ധ​ക്കേ​സി​ലെ പ്ര​തി​ക​ൾ. കു​റ്റ​കൃ​ത്യ​ത്തി​ന് നാ​ഥു​റാം വി​നാ​യ​ക് ഗോ​ദ്​സെക്കും നാ​രാ​യ​ൺ ആ​പ്തെ​ക്കും വ​ധ​ശി​ക്ഷ വി​ധി​ച്ച​പ്പോ​ൾ മ​റ്റു​ള്ള​വ​ർ​ക്ക് ജീ​വ​പ​ര്യ​ന്തം ത​ട​വു​ശി​ക്ഷ ല​ഭി​ച്ചു. ഹൈ​കോട​തി​യി​ലെ അ​പ്പീ​ൽ വ​ഴി മാ​പ്പു​സാ​ക്ഷി​ക​ളാ​യ ദ​ത്താേ​ത്ര​യ പ​ർ​ച്ചു​റെ​യും ശ​ങ്ക​ർ കി​സ്​​ത​യ്യും വി​ട്ട​യ​ക്ക​പ്പെ​ട്ടു. മാ​പ്പു​സാ​ക്ഷി​യു​ടെ മൊ​ഴി​ക്ക് സ്​​ഥി​രീ​ക​ര​ണം ഇ​ല്ല എ​ന്ന കാ​ര​ണ​ത്താ​ൽ വി.​ഡി.​സ​വ​ർ​ക്ക​റും വി​ട്ട​യ​ക്ക​പ്പെ​ട്ടു.

1948 ഫെ​ബ്രു​വ​രി അ​ഞ്ചി​ന് പു​ണെയി​ൽ നി​ന്ന് അ​റസ്​റ്റ്​ ചെ​യ്യ​പ്പ​ട്ട നാ​ഥു​റാം വി​നാ​യ​ക് ഗോ​ദ്​സെ​യു​ടെ സ​ഹോ​ദ​ര​നാ​യ ഗോ​പാ​ൽ ഗോ​ദ്​സെയെ 1964 ന​വം​ബ​റി​ൽ വി​ട്ട​യ​ച്ചു. ഒ​രു മാ​സ​ത്തി​നു​ശേ​ഷം വീ​ണ്ടും അ​റ​സ്​റ്റ്​ ചെ​യ്യ​പ്പ​ട്ട അ​ദ്ദേഹം1965ൽ ​ജ​യി​ൽ മോ​ചി​ത​നാ​യി. തുടർന്നുള്ള 20 വ​ർ​ഷ​ക്കാ​ലം അദ്ദേഹം ജീ​വി​ച്ച​ത് മ​ഹാ​ത്മാ ഗാ​ന്ധി​യെയും വ​ധ​ത്തെ​ക്കു​റി​ച്ചും മ​റാ​ത്തി​യി​ലും ഇം​ഗ്ലീഷി​ലും എ​ഴു​തി​യ പു​സ്​​ത​ക​ങ്ങ​ളു​ടെ റോ​യ​ൽ​റ്റി സ്വീ​ക​രി​ച്ചാ​യി​രു​ന്നു.

വി​ട്ട​യ​ക്ക​പ്പെ​ട്ട​തി​നുശേ​ഷം ഗോ​പാ​ൽ ഗോ​ദ്​സെ​യു​ടെ അ​ഭി​മു​ഖ​ങ്ങ​ൾ പ​ല പ്ര​മു​ഖ പ്ര​സി​ദ്ധീ​ക​ര​ണ​ങ്ങ​ളി​ലും അ​ച്ച​ടി​ച്ചു​വ​ന്നു. ത​െൻറ സ​ഹോ​ദ​ര​ൻ എ​ന്തു​കൊ​ണ്ട് ഗാ​ന്ധി​ജി​യെ വ​ധി​ച്ചു എ​ന്ന് അ​ദ്ദേഹം അ​തി​ലെ​ല്ലാം വി​ശ​ദ​മാ​യി ത​ന്നെ വ്യ​ക്ത​മാ​ക്കി​യി​രു​ന്നു. വെ​ടി​യേ​റ്റ് വീ​ഴു​മ്പോ​ൾ ഗാ​ന്ധി​ജി ''ഹേ ​റാം'' എ​ന്ന് ഉ​ച്ച​രി​ച്ചി​ട്ടി​ല്ല, അ​ങ്ങ​നെ​യു​ള്ള പ്ര​ച​ാര​ണ​ങ്ങ​ൾ ക​ള്ള​മാ​ണ് എ​ന്ന് വി​വ​രി​ച്ചു. ഈ ​അ​ഭി​മു​ഖ​ങ്ങ​ളി​ലൊ​ന്നും ത​നി​ക്ക് ഗാ​ന്ധി​ജി​യോ​ടു​ള്ള വി​യോ​ജി​പ്പും വ​ധ​ത്തി​ൽ വ​രെ​യെ​ത്തി​ക്കാ​ൻ കാ​ഠി​ന്യ​മു​ള്ള​യ​ത്ര വി​ദ്വേ​ഷ​വും തെ​ല്ലു​പോ​ലും മ​റ​ച്ചു​വെ​ക്കാ​ൻ ശ്ര​മി​ക്കു​ന്നു​മി​ല്ല ഗോ​പാ​ൽ ഗോ​ദ്​സെ​.


ത​െൻറ ശ​വ​ശ​രീ​ര​ത്തി​ൽ കൂ​ടി മാ​ത്ര​മേ വി​ഭ​ജ​നം ന​ട​ക്കു​ക​യു​ള്ളൂ എ​ന്നാ​ണ് അ​ന്ന് ഗാ​ന്ധി​ജി പ​റ​ഞ്ഞ​ത്. എ​ന്നാ​ൽ അ​ദ്ദേഹം ജീ​വി​ച്ചി​രി​ക്കു​മ്പോ​ൾ ത​ന്നെ വി​ഭ​ജ​നം ന​ട​ന്നു. അ​തു​കൊ​ണ്ടാ​ണ് ഞ​ങ്ങ​ൾ അ​ദ്ദേഹ​ത്തെ വ​ധി​ച്ച​ത്. അ​ദ്ദേഹം ജീ​വി​ച്ചി​രി​ക്കു​ന്ന​ത് ഇ​ന്ത്യ​ക്ക് ആ​പ​ത്ത് വ​രു​ത്തി​വെ​ക്കു​മാ​യി​രു​ന്നു. ഇ​ക്കാ​ര്യ​ത്തി​ൽ ഞ​ങ്ങ​ൾ ഒ​രി​ക്ക​ലും പ​ശ്ചാ​ത്ത​പി​ക്കു​ന്നി​ല്ല. ഒ​രു കു​റ്റ​ബോ​ധ​വും തോ​ന്നി​യി​ട്ടി​ല്ല. ഇ​ന്ത്യ​യി​ലെ ജ​ന​ങ്ങ​ളെ ഗ​ന്ധി​ജി പ​റ്റി​ക്കു​ക​യാ​യി​രു​ന്നു. ഫി​ർ​ദോ​സ്​ സ​യി​ദ് അ​ഷ്റ​ഫി​ന് ന​ൽ​കി​യ അ​ഭി​മു​ഖ​ത്തി​ൽ ഗോ​പാ​ൽ ഗോ​ദ്​സെ​ പ​റ​യു​ന്നു. ഒ​രു രാ​ജ്യ​ത്തി​െൻറ രാഷ്​ട്ര​പി​താ​വി​നോ​ട് വി​യോ​ജി​ക്കാ​നും അ​ത് വി​ശ​ദീ​ക​രി​ക്കാ​നും ഉ​ള്ള സ്വാത​ന്ത്ര്യം ഒ​രു ജ​നാ​ധി​പ​ത്യ രാ​ജ്യ​ത്ത് തീ​ർ​ച്ച​യാ​യും ഉ​ണ്ടാ​കേ​ണ്ട​താ​ണ്. എ​ന്നാ​ൽ ഈ ​സ്വാ​ത​ന്ത്ര്യ​വും പൗ​രാ​വ​കാ​ശ​ങ്ങ​ളും ചി​ല​ർ​ക്ക് മാ​ത്രം അ​വ​കാ​ശ​പ്പെ​ട്ട​താ​ണോ എ​ന്ന ഗൗ​ര​വ​ത​ര​മാ​യ ഒ​രു ചോ​ദ്യം കൂ​ടി ഉ​യ​ർ​ത്തി​ക്കൊ​ണ്ടു​വ​രു​ന്നു ഇ​ത്ത​രം അ​ഭി​മു​ഖ​ങ്ങ​ൾ.

'ബി​ഹൈ​ൻ​ഡ് ദ ​സീ​ൻ​സി​'ൽ അ​ഭി​മു​ഖം ന​ട​ത്തു​ന്ന​യാ​ളു​ടെ സ​ഹാ​യ​ത്തോ​ടെ ഗാ​ന്ധി​ജി​യെ വ​ധി​ച്ച​തെ​ങ്ങ​നെ എ​ന്ന് വ​ള​രെ ലാ​ഘ​വ​ത്തോ​ടെ അ​ഭി​ന​യി​ച്ചു​കാ​ണി​ക്കു​ന്നു​ണ്ട് ഗോ​പാ​ൽ ഗോ​ദ്​സെ​. അ​ഭി​മു​ഖം ന​ട​ത്തു​ന്ന​യാ​ൾ ഗാ​ന്ധി​ജി​യും ഗോ​പാ​ൽ ഗോ​ദ്​സെ​ നാ​ഥു​റാം ഗോ​ദ്​സെ​​യു​മാ​യി അ​ഭി​ന​യി​ച്ച് വ​ധം ന​ട​ത്തി​യ​തെ​ങ്ങ​നെ എ​ന്ന് േപ്ര​ക്ഷ​ക​ന് കാ​ണി​ച്ചു​ത​രു​ന്ന​ത്. വെ​ടി​യൊ​ച്ച​ക​ളെ ''ടി​ഷ്യും ടി​ഷ്യും'' എ​ന്ന ശ​ബ്​ദത്തോ​ടെ അ​നു​ക​രി​ച്ച് വ​ള​രെ നി​സ്സാ​ര​മാ​യി ആ ​രം​ഗം അ​ഭി​ന​യി​ച്ചു കാ​ണി​ക്കു​മ്പോ​ൾ ഇ​ന്ത്യ എ​ന്ന ജ​നാ​ധി​പ​ത്യ രാ​ജ്യ​ത്തെ​ക്കു​റി​ച്ച് അ​ഭി​മാ​ന​മാ​ണോ ആ​ശ​ങ്ക​യാണോ തോ​ന്നേ​ണ്ട​ത് എ​ന്ന സം​ശ​യ​മു​ണ്ടാ​കു​ന്നു. മൂ​ന്ന് ഭാ​ഗ​ങ്ങ​ളാ​യി യൂ​ ട്യൂ​ബി​ൽ അ​പ് ലോ​ഡ് ചെ​യ്ത ഈ ​വി​ഡി​യോ​യി​ൽ മ​റ്റൊ​രു പ്ര​ധാ​ന വെ​ളി​പ്പെ​ടു​ത്ത​ൽ കൂ​ടി​യു​ണ്ട്: ഗോ​പാ​ൽ ഗോ​ദ്​സെ​​യു​ടെ ഭാ​ര്യ സി​ന്ധു​വി​ന് ഗാ​ന്ധി വ​ധ​ത്തെ​ക്കു​റി​ച്ചും ഗൂ​ഢാ​ലോ​ച​ന​യെ​ക്കു​റി​ച്ചും നേ​ര​ത്തേ അ​റി​യാ​മാ​യി​രു​ന്നു; സി​ന്ധു ത​ന്നെ ഇത്​ തു​റ​ന്നു പ​റ​യു​ന്നു​ണ്ട്. പ​തി​ന​ഞ്ച് ദി​വ​സം മു​മ്പെ​ങ്കി​ലും താ​ൻ ഗൂ​ഢാ​ലോ​ച​ന അ​റി​ഞ്ഞി​രു​ന്നു എ​ന്നാ​ണ​വ​ർ അ​വ​കാ​ശ​പ്പെ​ടു​ന്ന​ത്. എ​ങ്കി​ൽ പി​ന്നെ താ​ങ്ക​ളെ അ​റ​സ്​റ്റ്​ ചെ​യ്യ​ാതി​രു​ന്ന​തെ​ന്ത് എ​ന്ന ചോ​ദ്യ​ത്തി​ന് ഗോ​പാ​ൽ ഗോ​ദ്​സെ​യാ​ണ് ഉ​ത്ത​രം പ​റ​യു​ന്ന​ത്: ''അ​ക്കാ​ര്യം ഞാ​ൻ പൊ​ലീ​സി​നോ​ട് പ​റ​ഞ്ഞി​രു​ന്നി​ല്ല.'' യ​ഥാ​ർ​ഥ​ത്തി​ൽ ഈ ​വെ​ളി​പ്പെ​ടു​ത്ത​ലോ​ടെ സി​ന്ധു താ​യ് ഗോ​ദ്​സെ​യും ഗാ​ന്ധി​വ​ധ​ത്തി​ൽ പ്ര​തി​യാ​കു​മാ​യി​രു​ന്നു. ജീ​വി​ച്ചി​രു​ന്നെ​ങ്കി​ൽ അ​റ​സ്​റ്റ്​ ചെ​യ്യ​പ്പ​ടു​മാ​യി​രു​ന്നു. അ​തു​കൊ​ണ്ടു​ത​ന്നെ​യാ​കാം 2004ൽ ​ഗോ​പാ​ൽ ഗോ​ദ്​സെ​ മ​രി​ക്കു​ന്ന​തി​ന് ഒ​രു വ​ർ​ഷം മു​മ്പ്​ ചി​ത്രീ​ക​രി​ച്ച വി​ഡി​യോ 2011ൽ ​മാ​ത്രം യൂ​ ട്യ​ൂബി​ൽ അ​പ് ലോ​ഡ് ചെ​യ്ത​തും.

ഗാ​ന്ധി വ​ധ​വു​മാ​യി ബ​ന്ധ​പ്പെ​ട്ട മൂ​ന്ന് പേ​രെ പി​ടി​കൂ​ടാ​ൻ ക​ഴി​ഞ്ഞി​ട്ടി​ല്ല എ​ന്നു പ​റ​യു​ന്ന നാ​ഷ​നൽ ആ​ർ​കൈ​വ്സ്​​ രേ​ഖ​ക​ൾ മ​റ്റൊ​രു ദു​രൂ​ഹ​മാ​യ വ​സ്​​തു​ത​യാ​ണ്. ഗം​ഗാ​ധ​ർ ദ​ഹാ​വ​തെ, സൂ​ര്യ​ദേ​വ് ശ​ർ​മ, ഗം​ഗാ​ധ​ർ യാ​ദ​വ് എ​ന്നി​വ​രെ​യാ​ണ് പി​ടി​കൂ​ടാ​ൻ ക​ഴി​യാ​തെ പോ​യ​ത്. രാ​ഷ്​ട്ര​പി​താ​വി​െൻറ ഘാ​ത​ക സം​ഘ​ത്തി​ലു​ണ്ടാ​യി​രു​ന്ന മൂ​ന്നു​പേ​രെ പി​ടി​കൂ​ടാ​തെ പോ​യ​തെ​ന്തു​കൊ​ണ്ട്? അ​വ​രെ അ​റ​സ്​റ്റ്​ ചെ​യ്യാ​ൻ എ​ന്തു ശ്ര​മ​മാ​ണ് ന​ട​ത്തി​യ​ത്? ഡ​ൽ​ഹി പൊ​ലീ​സ്​ ഇ​ക്കാ​ര്യ​ത്തി​ൽ മ​റു​പ​ടി ന​ൽ​ക​ണ​മെ​ന്നും വി​വ​രാ​വ​കാ​ശ ക​മീ​ഷ​ണ​റാ​യി​രു​ന്ന ശ്രീ​ധ​ർ ആ​ചാ​ര്യ​ലു ഉ​ത്ത​ര​വി​ട്ടെ​ങ്കി​ലും അ​തി​ന് ഫ​ല​മൊ​ന്നും ഉ​ണ്ടാ​യി​ട്ടി​ല്ല.

ഇ​നി, മ​റ്റൊ​രു ഗാ​ന്ധിയെ വ​ധി​ച്ച കേ​സി​ലെ പ്ര​തി​യു​ടെ അ​വ​സ്​​ഥ​യെ​ന്താ​ണെ​ന്ന് നോ​ക്കാം. രാ​ജീ​വ് വ​ധ​ക്കേ​സ്​ പ്ര​തി പേ​ര​റി​വാ​ള​ൻ 26 വ​ർ​ഷ​മായി ജ​യി​ല​ഴി​ക്കു​ള്ളി​ലാ​ണ്. രാ​ജീ​വ് ഗാ​ന്ധി​യെ വ​ധി​ക്കാ​നു​പ​യോ​ഗി​ച്ച ബെ​ൽ​റ്റ് ബോം​ബി​ൽ ഉ​പ​യോ​ഗി​ക്കാ​നാ​യി ര​ണ്ട് ബ​റ്റ​റി​ക​ൾ വാ​ങ്ങി​ച്ചു​കൊ​ടു​ത്തു എ​ന്ന കു​റ്റ​ത്തി​ന് ഇ​ദ്ദേ​ഹ​ത്തെ 1999ലാ​ണ് വ​ധ​ശി​ക്ഷ​ക്ക് വി​ധി​ച്ച​ത്. അ​പ്പീ​ലു​ക​ൾ​ക്കും ദ​യാ​ഹ​ര​ജി​ക​ൾ​ക്കു​മെ​ല്ലാം ഒ​ടു​വി​ൽ വ​ധ​ശി​ക്ഷ ന​ട​പ്പാ​ക്കാ​നു​ള്ള ഉ​ത്ത​ര​വു​ണ്ടാ​യ​ത് 2013ൽ. ​ത​മി​ഴ​കം മു​ഴു​വ​ൻ കേ​ന്ദ്ര​ത്തി​െൻറ തീ​രു​മാ​ന​ത്തി​നെ​തി​രെ അ​ന്ന് തെ​രു​വി​ലി​റ​ങ്ങി. ശാ​ന്ത​ൻ, മു​രു​ക​ൻ, പേ​ര​റി​വാ​ള​ൻ എ​ന്നീ മൂ​ന്ന് ത​മി​ഴ​രു​ടെ ജീ​വ​ൻ ബ​ലി ന​ൽ​ക​രു​തെ​ന്നാ​വ​ശ്യ​പ്പെ​ട്ട് ത​മി​ഴ്​സം​ഘ​ട​ന​ക​ൾ പ്ര​ക്ഷോ​ഭം ന​ട​ത്തി. സെ​ങ്കൊ​ടി എ​ന്ന 25കാ​രി ഇ​വ​രു​ടെ ജീ​വ​ൻ ര​ക്ഷി​ക്ക​ണ​മെ​ന്നാ​വ​ശ്യ​പ്പെ​ട്ട് തീ​കൊ​ളു​ത്തി ആ​ത്മാ​ഹുതി ചെ​യ്തു. 23 വ​ർ​ഷ​ം ജ​യി​ൽ ശി​ക്ഷ അ​നു​ഭ​വി​ച്ച​തി​ന് ശേ​ഷം ഇ​വ​രെ വ​ധി​ക്കു​ന്ന​ത് ഒ​രു കു​റ്റ​ത്തി​ന് ര​ണ്ട് ശി​ക്ഷ ന​ൽ​കു​ന്ന​തി​ന് തു​ല്യ​മാ​കു​മെ​ന്ന പ്ര​തി​ക​ളു​ടെ വാ​ദം അം​ഗീ​ക​രി​ച്ച കോ​ട​തി ഇ​വ​രു​ടെ വ​ധ​ശി​ക്ഷ ജീ​വ​പ​ര്യ​ന്ത​മാ​ക്കി കു​റ​ച്ചു.

സാ​ധാ​ര​ണ​യാ​യി ജീ​വ​പ​ര്യ​ന്തം ശി​ക്ഷ​യെ​ന്ന് ക​ണ​ക്കാ​ക്ക​പ്പെ​ടു​ന്ന 14 വ​ർ​ഷം പി​ന്നി​ട്ട​തി​നാ​ൽ പി​ന്നീ​ട് സം​സ്​​ഥാ​ന​ത്തി​െൻറ പ്ര​ത്യേ​ക അ​ധി​കാ​രം ഉ​പ​യോ​ഗി​ച്ച് ജ​യ​ല​ളി​ത സ​ർ​ക്കാ​ർ ഇ​വ​രെ വെ​റു​തെ വി​ടു​ന്ന​തി​നു​ള്ള ഉ​ത്ത​ര​വ് പു​റ​പ്പെ​ടു​വി​ച്ചെങ്കിലും കേ​ന്ദ്ര​സ​ർ​ക്കാറി​ന് മാ​ത്ര​മേ ഇ​തി​ന് അ​ധി​കാ​ര​മു​ള്ളൂ എ​ന്ന വാ​ദ​വു​മാ​യി കേ​ന്ദ്രം സു​പ്രീംകോ​ട​തി​യെ സ​മീ​പി​ച്ചു. കേ​സ്​ ഭ​ര​ണാ​ഘ​ട​ന ബെ​ഞ്ച് പ​രി​ഗ​ണി​ച്ചു​വെ​ങ്കി​ലും പി​ന്നീ​ട് മൂ​ന്നം​ഗ​ബെ​ഞ്ചി​ന് കൈ​മാ​റു​ക​യാ​യി​രു​ന്നു. കേ​സി​ൽ ഉ​ൾ​പ്പെ​ട്ട് ജ​യി​ലി​ൽ ക​ഴി​യു​ന്ന ഏ​ഴുപേ​രും ന​ൽ​കി​യ ഹ​ര​ജി ഇ​പ്പോ​ഴും തീ​ർ​പ്പാ​കാ​തെ കി​ട​ക്കു​ന്നു. കു​റ്റം ചു​മ​ത്ത​പ്പെ​ട്ട​വ​ർ അ​ന​ന്ത​മാ​യി ജ​യി​ലി​ലും.

1999ൽ ​സു​പ്രീം​കോ​ട​തി കേ​സ്​ ടാ​ഡാ നി​യ​മ​ത്തി​െൻറ പ​രി​ധി​യി​ൽ നി​ന്നും ഒ​ഴി​വാ​ക്കി​യെ​ങ്കി​ലും ടാ​ഡാ നി​യ​മ​പ്ര​കാ​രം രേ​ഖ​പ്പെ​ടു​ത്ത​പ്പെ​ട്ട പ്ര​തി​ക​ളു​ടെ കു​റ്റ​സ​മ്മ​ത മൊ​ഴി റ​ദ്ദ് ചെയ്​തില്ല. 26 പ്ര​തി​ക​ളു​ണ്ടാ​യി​രു​ന്ന കേ​സി​ൽ മു​ഴു​വ​ൻ പേ​രെ​യും 1998ൽ ​ടാ​ഡാ കോ​ട​തി വ​ധ​ശി​ക്ഷ​ക്ക് വി​ധി​ച്ചു. ടാ​ഡാ കോ​ട​തി പ​രി​ഗ​ണി​ച്ച കേ​സാ​യ​തി​നാ​ൽ പ്ര​തി​ക​ൾ​ക്ക് ഹൈ​കോ​ട​തി​യി​ൽ അ​പ്പീ​ൽ ന​ൽ​കാ​ൻ അ​വ​സ​രം ല​ഭി​ച്ചി​ല്ല. 1999ൽ ​സു​പ്രീം​കോ​ട​തി 19 പേ​രെ വെ​റു​തെ​വി​ട്ടു. ആ​റാം പ്ര​തി​യാ​യ റോ​ബ​ർ​ട്ട് പ​യ​സ്, 10ാം പ്ര​തി​യാ​യ എ​സ്.​ ജ​യ​കു​മാ​ർ, 16ാം പ്ര​തി​യാ​യ പി.​ ര​വി​ച​ന്ദ്ര​ൻ എ​ന്നി​വ​രെ ജീ​വ​പ​ര്യ​ന്തം ത​ട​വി​ന് വി​ധി​ച്ചു. എ​ന്നാ​ൽ ഒ​ന്നും ര​ണ്ടും മൂ​ന്നും പ്ര​തി​ക​ളാ​യ ന​ളി​നി, മു​രു​ക​ൻ, ശാ​ന്ത​ൻ എ​ന്നി​വ​രോ​ടൊ​പ്പം 18ാം പ്ര​തി​യാ​യ പേ​ര​റി​വാ​ള​നും വ​ധ​ശി​ക്ഷ വി​ധി​ച്ചു.

പേ​ര​റി​വാ​ള​െൻറ കു​റ്റ​സ​മ്മ​ത​മൊ​ഴി എ​ടു​ത്ത​തെ​ങ്ങ​നെ​യെ​ന്ന് സി.​ബി.​ഐ​യി​ലെ എ​സ്.​പി​യാ​യി​രു​ന്ന വി. ​ത്യാ​ഗ​രാ​ജ​ൻ പി​ന്നീ​ട് പ​ര​സ്യ​മാ​യി വി​ശ​ദീ​ക​രി​ച്ചു. മ​റ്റ് ചി​ല സാ​ധ​ന​ങ്ങ​ൾ​ക്കൊ​പ്പം ശി​വ​ര​ശ​ന് ബാ​റ്റ​റി വാ​ങ്ങി​ക്കൊ​ടു​ത്തെ​ന്ന് അ​റി​വ് സ​മ്മ​തി​ച്ച​താ​യാ​ണ് പൊ​ലീ​സ്​ രേ​ഖ​പ്പെ​ടു​ത്തി​യ മൊ​ഴി. അ​തെ​ന്തി​നാ​ണെ​ന്ന് ത​നി​ക്ക​റി​യി​ല്ലാ​യി​രു​ന്നു എ​ന്നാ​ണ് അ​റി​വ് പ​റ​ഞ്ഞ​തെ​ന്നും കേ​സ്​ ന​ട​ന്നു​കൊ​ണ്ടി​രി​ക്കു​ന്ന ഘ​ട്ട​മാ​യ​തി​നാ​ൽ എ​ന്തി​നാ​ണെ​ന്ന് അ​റി​യി​ല്ലാ​യി​രു​ന്നു എ​ന്ന കാ​ര്യം കു​റ്റ​സ​മ്മ​ത​മൊ​ഴി​യി​ൽ നി​ന്ന് താ​ൻ മ​ന​പ്പൂ​ർ​വം ഒ​ഴി​വാ​ക്കു​ക​യാ​യി​രു​ന്നു എ​ന്നു​മാ​ണ് ത്യാ​ഗ​രാ​ജ​ൻ പ​റ​ഞ്ഞ​ത്. ഇ​ക്കാ​ര്യം ഏ​ത് കോ​ട​തി​യി​ലും പ​റ​യാ​നു​ള്ള സ​ന്ന​ദ്ധ​ത​യും ത്യാ​ഗ​രാ​ജ​ൻ പ്ര​ക​ടി​പ്പി​ച്ചു.

രാ​ജീ​വ് ഗാ​ന്ധി​യെ കൊ​ല​പ്പെ​ടു​ത്താ​നു​ള്ള പ​ദ്ധ​തി​യെ​ക്കു​റി​ച്ച് മ​റ്റാ​ർ​ക്കും അ​റി​യി​ല്ലെന്ന്​ ശി​വ​ര​ശ​നും എ​ൽ.​ടി.​ടി.​ഇ​യും ത​മ്മി​ലു​ള്ള വ​യ​ർ​ല​സ്​ സ​ന്ദേശങ്ങ​ളി​ൽ നി​ന്ന് വ്യ​ക്ത​മാ​ണ്. അ​റി​വി​െൻറ വി​ധി​യോ​ർ​ത്ത് ത​നി​ക്ക് എ​ല്ലാ​യ്പോ​ഴും കു​റ്റ​ബോ​ധം തോ​ന്നി​യി​രു​ന്നു. നി​യ​മം അ​നു​ശാ​സി​ക്കു​ന്ന​ത് കു​റ്റ​സ​മ്മ​ത​മൊ​ഴി​യി​ലെ ഓ​രോ വാ​ച​ക​വും അ​തേ​പ​ടി രേ​ഖ​പ്പെ​ടു​ത്ത​ണ​മെ​ന്നാ​ണ്. എ​ന്നാ​ൽ പ​ല​പ്പോ​ഴും ഇ​ത് സം​ഭ​വി​ക്കാ​റി​ല്ല. ബാ​റ്റ​റി വാ​ങ്ങി​ന​ൽ​കി എ​ന്ന കാ​ര​ണ​ത്താ​ൽ അ​റി​വി​ന് വ​ധ​ത്തെ​ക്കു​റി​ച്ച് നേ​ര​ത്തേ അ​റി​യാ​മാ​യി​രു​ന്നു എ​ന്ന നി​ഗ​മ​ന​ത്തി​ലെ​ത്തു​ക​യാ​യി​രു​ന്നു വി​ധി​ക​ർ​ത്താ​ക്ക​ൾ. അ​ത്ത​രം ഉൗഹ​ങ്ങ​ളി​ലേ​ക്ക് എ​ടു​ത്തു​ചാ​ടു​ന്ന​ത് ഒ​രി​ക്ക​ലും ശ​രി​യ​ല്ല എ​ന്നും ത്യാ​ഗ​രാ​ജ​ൻ മാ​ധ്യ​മ​ങ്ങ​ളോ​ട് പ​റ​ഞ്ഞു. ഇ​തേ കു​റ്റ​സ​മ്മ​ത മൊ​ഴി​യു​ടെ അ​ടി​സ്​​ഥാ​ന​ത്തി​ലാ​ണ് 18ാം പ്ര​തി​യാ​യ പേ​ര​റി​വാ​ള​നെ വ​ധ​ശി​ക്ഷ​ക്ക് വി​ധി​ച്ച​ത് എ​ന്നു​കൂ​ടി ഓ​ർ​ക്ക​ണം.

സു​പ്രീം​കോ​ട​തി കു​റ്റ​വി​മു​ക്ത​നാ​ക്കി​യ​ ശേ​ഷം പു​റ​ത്തി​റ​ങ്ങി​യ 26ാം പ്ര​തി ജ​യ​റാം രം​ഗ​നാ​ഥ​ൻ (​ക​ർ​ണാ​ട​ക​യി​ൽ ശി​വ​ര​ശ​നും ശു​ഭ​ക്കും താ​മ​സ​സൗ​ക​ര്യം ഏ​ർ​പ്പെ​ടു​ത്തി​ക്കൊ​ടു​ത്ത​യാ​ളാ​ണ് രം​ഗ​നാ​ഥ​ൻ) ഒ​രു എ.​ഐ.​സി.​സി മെ​ംബർ​ക്കും ആ​ൾ​ദൈ​വം ച​ന്ദ്ര​സ്വാ​മി​ക്കും രാ​ജീ​വ് ഗാ​ന്ധി വ​ധ​ത്തി​ൽ പ​ങ്കു​ണ്ടെ​ന്ന് ശി​വ​ര​ശ​ൻ ത​ന്നോ​ട് പ​റ​ഞ്ഞി​രു​ന്ന​താ​യി ഒ​രു വാ​രി​ക​ക്ക് ന​ൽ​കി​യ അ​ഭി​മു​ഖ​ത്തി​ൽ വെ​ളി​പ്പെ​ടു​ത്തി. ച​ന്ദ്ര​സ്വാമി വി​ദേ​ശ​ത്തേ​ക്ക് ക​ട​ക്കാ​ൻ സ​ഹാ​യം ന​ൽ​കാം എ​ന്ന് പ​റ​ഞ്ഞ​ത​നു​സ​രി​ച്ചാ​ണ് താ​ൻ ബംഗളൂരുവിലെ​ത്തി​യ​തെ​ന്നും ശി​വ​ര​ശ​ൻ പ​റ​ഞ്ഞി​രു​ന്നു. അ​ന്വേ​ഷ​ണ ഉ​ദ്യോ​ഗ​സ്​​ഥ​രോ​ട് ഇ​ക്കാ​ര്യ​ങ്ങ​ളെ​ല്ലാം വെ​ളി​പ്പെ​ടു​ത്തി​യി​ട്ടും അ​തൊ​ന്നും പു​റ​ത്ത് പ​റ​യേ​ണ്ടെ​ന്ന് പ​റ​ഞ്ഞ് ഭീ​ഷ​ണി​പ്പെ​ടു​ത്തു​ക​യാ​യി​രു​ന്നു എ​സ്.​ഐ.​ടി ചീ​ഫ് കാ​ർ​ത്തി​കേ​യ​ൻ. എ​ൽ.​ടി.​ടി.​ഇ ഒ​ഴി​ച്ച് മ​റ്റാ​രേ​യും കേ​സു​മാ​യി ബ​ന്ധ​പ്പെ​ടു​ത്താ​നോ ശി​വ​ര​ശ​നെ​യും സം​ഘ​ത്തെ​യും മ​ര​ണ​ത്തി​നു​മു​മ്പ്​ പി​ടി​കൂ​ടാ​നോ എ​സ്.​ഐ.​ടി​ക്ക് താ​ൽ​പ​ര്യ​മു​ണ്ടാ​യി​രു​ന്നി​ല്ല എ​ന്നും രം​ഗ​നാ​ഥ​ൻ പ​റ​ഞ്ഞു. വ​ധ​ത്തി​ന് ശേ​ഷം പ്ര​ധാ​ന പ്ര​തി​ക​ളു​മാ​യി അ​ടു​ത്ത ബ​ന്ധം പു​ല​ർ​ത്താ​നും സം​സാ​രി​ക്കാ​നും അ​വ​സ​രം ല​ഭി​ച്ച​വ​രി​ൽ ജീ​വി​ച്ചി​രി​ക്കു​ന്ന ഏ​ക​ വ്യ​ക്തി​യാ​യി​ട്ടും രം​ഗ​നാ​ഥ​െൻറ ആ​രോ​പ​ണ​ങ്ങ​ളെ​ക്കു​റി​ച്ച് ആ​രും അ​ന്വേ​ഷി​ച്ചി​ല്ല.

രാ​ജീ​വ് ഗാ​ന്ധി വ​ധ​ത്തെ​ക്കു​റി​ച്ച് നി​ര​വ​ധി പു​സ്​​ത​ക​ങ്ങ​ളും സി​നി​മ​ക​ളും ഇതിനകം പു​റ​ത്തി​റ​ങ്ങിയിട്ടുണ്ട്​. അ​ന്വേ​ഷ​ണ സം​ഘ​ത്തി​െൻറ ത​ല​വ​നാ​യി​രു​ന്ന രാ​ധാ വി​നോ​ദ് രാ​ജു​വും ഡി.​ആ​ർ. കാ​ർ​ത്തി​കേ​യ​നും ചേ​ർ​ന്നെ​ഴു​തി​യ പു​സ്​​ത​ക​ത്തി​ന് ('The triumph of truth: the Rajiv Gandhi Assasination– The Investigation') പു​റ​മെ അ​ന്വേ​ഷ​ണ ചു​മ​ത​ല വ​ഹി​ച്ച ഡിവൈ.​എ​സ്.​പി ര​ഘൂ​ത്ത​മ​നും('Conspiracy to kill Rajiv Gandhi–From cbi files') എ​ഴു​തി​യ പു​സ്​​ത​ക​ങ്ങ​ൾ ചൂ​ട​പ്പം പോ​ലെ​യാ​ണ് വി​റ്റ​ഴി​ഞ്ഞ​ത്. ബോം​ബ് നി​ർ​മി​ച്ച​താ​രെ​ന്ന് പോ​ലും എ​സ്.​ഐ.​ടി​ക്ക് ഇ​തു​വ​രെ ക​ണ്ടു​പി​ടി​ക്കാ​ൻ ക​ഴി​ഞ്ഞി​ട്ടില്ലെന്ന്​ ര​ഘൂ​ത്ത​മ​ൻ ത​െൻറ പു​സ്​​ത​ക​ത്തി​ൽ തു​റ​ന്നു സ​മ്മ​തി​ക്കു​ന്നു. അ​ന്ന​ത്തെ ഇ​ൻറലി​ജ​ൻ​സ്​ ബ്യൂ​റോ ചീ​ഫ് ആ​യി​രു​ന്ന എം.​കെ. നാ​രാ​യ​ണ​ൻ അ​ന്വേ​ഷ​ണ സം​ഘ​ത്തി​െൻറ പ​ക്ക​ൽ നി​ന്ന് വാ​ങ്ങി​ക്കൊ​ണ്ടു​പോ​യ വി​ഡി​യോ ടേ​പ്പ് തി​രി​കെ ത​ന്നി​ല്ല​ന്നെ ഗു​രു​ത​ര ആ​രോ​പ​ണ​വും പു​സ്​​ത​ക​ത്തി​ലൂ​ടെ ര​ഘൂ​ത്ത​മ​ൻ ഉ​ന്ന​യി​ച്ചു. ശ്രീ​പെ​രുമ്പത്തൂരി​ലെ സ​മ്മേ​ള​ന​വേ​ദി​യി​ൽ ശി​വ​ര​ശ​ൻ, ശു​ഭ, ബെ​ൽ​റ്റ് ബോം​ബാ​യി​രു​ന്ന ത​നു എ​ന്നി​വ​ർ എ​ങ്ങ​നെ ക​യ​റി​പ്പ​റ്റി എ​ന്ന​തി​നെ​ക്കു​റി​ച്ചും അ​തീ​വ സു​ര​ക്ഷാ സം​വി​ധാ​ന​ങ്ങ​ൾ മ​റി​ക​ട​ന്ന് രാ​ജീ​വ് ഗ​ന്ധി​ക്ക് മാ​ല​യി​ടാ​ൻ അ​വ​ർ​ക്ക് അ​വ​സ​രം ല​ഭി​ച്ച​തെ​ങ്ങ​നെ എ​ന്ന​തി​നെ​ക്കു​റി​ച്ചും നി​ർ​ണാ​യ​ക വി​വ​ര​ങ്ങ​ൾ ന​ൽ​കാ​ൻ ക​ഴി​യു​ന്ന ടേ​പ്പാ​യി​രു​ന്നു അ​ത്. സം​ഭ​വ​ത്തി​ൽ ഉ​ൾ​പ്പെ​ട്ട കോ​ൺ​ഗ്ര​സ്​ നേ​താ​ക്ക​ളു​ടെ പേ​ര് പു​റ​ത്തു​വ​രാ​തി​രി​ക്കാ​നാ​യി​രു​ന്നു ഈ ​ന​ട​പ​ടി എ​ന്നാ​യി​രു​ന്നു ആ​രോ​പ​ണം. വി​വാ​ദം കൊ​ഴു​ക്കു​ക​യും പു​സ്​​ത​ക​ത്തി​െൻറ പ്ര​ചാ​രം വ​ർ​ധി​ക്കു​ക​യും ചെ​യ്തെ​ങ്കി​ലും കേ​സി​ൽ ഉ​ൾ​പ്പെ​ട്ട് ജ​യി​ലി​ലാ​യ​വ​രു​ടെ ജീ​വി​ത​ത്തി​ൽ ഇ​തൊ​ന്നും ഒ​രു വ്യ​ത്യാ​സ​വും ഉ​ണ്ടാ​ക്കി​യി​ല്ല. വി​വാ​ദ​ങ്ങ​ൾ ആ​ഘോ​ഷി​ച്ച മാ​ധ്യ​മ​ങ്ങ​ളും പ്ര​തി​ക​ൾ അ​നു​ഭ​വി​ച്ച കൊ​ടി​യ മ​നു​ഷ്യാ​വ​കാ​ശ ലം​ഘ​ന​ങ്ങ​ളും ക​ടു​ത്ത അ​നീ​തി​യും ച​ർ​ച്ച ചെ​യ്യ​ാൻ മ​റ​ന്നു​പോ​യി.

പേരറിവാളൻ മാതാപിതാക്കൾക്കൊപ്പം

ത​ന്നെ ദ​യാ​വ​ധ​ത്തി​ന് വി​ധേ​യ​മാ​ക്ക​ണ​മെ​ന്ന് ആ​വ​ശ്യ​പ്പെ​ട്ട് കേ​സി​ലെ പ്ര​തി​ക​ളി​ലൊ​രാ​ളാ​യ റോ​ബ​ർ​ട്ട് പ​യ​സ്​ 2016ൽ ​സു​പ്രീം​കോ​ട​തി​യെ സ​മീ​പി​ച്ചു. ജ​യി​ലി​ൽ നി​ന്ന് പു​റ​ത്തി​റ​ങ്ങാ​ൻ ക​ഴി​യു​മെ​ന്ന് നേ​രി​യ പ്ര​തീ​ക്ഷപോ​ലും ഇ​ല്ലെന്നും അ​തി​നാ​ൽ ദ​യാ​വ​ധ​ത്തി​ന് വി​ധേ​യ​മാ​ക്ക​ണം എ​ന്നു​മാ​യി​രു​ന്നു റോ​ബ​ർ​ട്ട് പ​യ​സി​െൻറ ആ​വ​ശ്യം. ത​മി​ഴ്നാ​ട് സ​ർ​ക്കാ​ർ അ​നു​ഭാ​വ​പൂ​ർ​ണ​മാ​യ നി​ല​പാ​ട് സ്വീ​ക​രി​ക്കു​ന്നു​ണ്ടെ​ങ്കി​ലും കേ​ന്ദ്രം ഭ​രി​ച്ച യു.​പി.​എ, എ​ൻ.​ഡി.​എ സ​ർ​ക്കാ​റുക​ളു​ടെ നി​ല​പാ​ട് നി​രാ​ശ​യു​ണ്ടാ​ക്കു​ന്നു. ശ്രീ​ല​ങ്ക​ൻ പൗ​ര​നാ​യ ത​ന്നെ ജ​യി​ലി​ൽ സ​ന്ദ​ർ​ശി​ക്കാ​ൻ പോ​ലും കു​ടു​ബാം​ഗ​ങ്ങ​ൾ വ​രാ​റി​ല്ല. ഇ​ങ്ങ​നെ ജീ​വി​ച്ചി​രി​ക്ക​ണ​മെ​ന്ന് യാ​തൊ​രു ആ​ഗ്ര​ഹ​വു​മി​ല്ലാ​ത്ത​തി​നാ​ൽ ദ​യാ​വ​ധ​ത്തി​ന് ശേ​ഷം ത​െൻറ മൃ​ത​ദേ​ഹം ബ​ന്ധു​ക്ക​ൾ​ക്ക് വി​ട്ടു​കൊ​ടു​ക്ക​ണം എ​ന്നാ​യി​രു​ന്നു റോ​ബ​ർ​ട്ട് പ​യ​സി​െൻറ ആ​വ​ശ്യം. ഭ​ക്ഷ​ണം ഉ​പേ​ക്ഷി​ച്ച് ജീ​വ​സ​മാ​ധി​യ​ട​യാ​ൻ അ​നു​വ​ദി​ക്ക​ണ​മെ​ന്ന് ആ​വ​ശ്യ​പ്പെ​ട്ട് മ​റ്റൊ​രു പ്ര​തി​യാ​യ മു​രു​ക​നും ജ​യി​ലി​ൽ നി​രാ​ഹാ​ര​വ്ര​തം ആ​രം​ഭി​ച്ചു. ജ​യി​ൽ അ​ധി​കൃ​ത​ർ ഇ​ട​പെ​ട്ട് മു​രു​ക​നെ ഇ​തി​ൽ നി​ന്നും പി​ന്നീ​ട് പി​ന്തിരി​ക്കു​ക​യാ​യി​രു​ന്നു.

അ​ന്വേ​ഷ​ണ​ത്തി​ൽ എ​സ്.​ഐ.​ടി ത​മ​സ്​​കരി​ച്ച നി​ര​വ​ധി മേ​ഖ​ല​ക​ളു​ണ്ടെ​ന്ന് ഇ​തേ​ക്കു​റി​ച്ച് അ​ന്വേ​ഷി​ച്ച ​െജയ്ൻ ക​മീ​ഷ​ൻ നേ​ര​ത്തേ വ്യ​ക്ത​മാ​ക്കി​യി​രു​ന്നു. ബോം​ബ് നി​ർ​മി​ച്ച​ത് എ​വി​ടെ​യാ​ണെ​ന്നോ അ​തി​െൻറ വി​ശ​ദാം​ശ​ങ്ങ​ളോ കേ​സ്​ അ​ന്വേ​ഷി​ച്ച സം​ഘം ക​ണ്ടെ​ത്തി​യി​രു​ന്നി​ല്ല. കൂ​ടാ​തെ കൊ​ല​പാ​ത​ക​ത്തി​ന് കാ​ര​ണ​മാ​യ മ​റ്റ് രാഷ്​ട്രീയ ബ​ന്ധ​ങ്ങ​ളെ​ക്കു​റി​ച്ചും ക​മീഷ​ൻ നി​ര​വ​ധി സം​ശ​യ​ങ്ങ​ൾ ഉ​യ​ർ​ത്തി​യി​രു​ന്നു. ഇ​ത്ത​രം കാ​ര്യ​ങ്ങ​ളെ​ക്കു​റി​ച്ച് അ​ന്വേ​ഷി​ക്കാ​ൻ എം.​ഡി.​എം.​എ ( Multi dimensional monitoring agency) എ​ന്ന സം​ഘ​ത്തെ സി.​ബി.​ഐ​ക്ക് കീ​ഴി​ൽ നി​യോ​ഗി​ച്ചു. 1999ൽ ​പ്ര​വ​ർ​ത്ത​ന​മാ​രം​ഭി​ച്ച എം.​​ഡി.​എം.​എ​യു​ടെ ക​ണ്ടെ​ത്ത​ലു​ക​ളും നി​ഗ​മ​ന​ങ്ങ​ളും ആ​ർ​ക്കും പി​ടി​യി​ല്ല. ഓ​രോ മൂ​ന്ന് മാ​സം കൂ​ടു​മ്പോ​ഴും ടാ​ഡാ കോ​ട​തി​ക്ക് കേ​സ്​ സം​ബ​ന്ധി​ച്ച് വി​വ​ര​ങ്ങ​ൾ മു​ദ്ര​വെ​ച്ച ക​വ​റി​ൽ ന​ൽ​കി​ക്കൊ​ണ്ടി​രി​ക്കു​ന്നു​ണ്ട് എ.​ഡി.​എം.​എ. എ​ന്നാ​ൽ ഇ​ത് ആ​രും ത​റ​ന്നു​പോ​ലും നോ​ക്കു​ന്നി​ല്ല എ​ന്ന പ​രാ​തി​യും നി​ല​നി​ൽ​ക്കു​ന്നു.

1998ൽ ​രൂപവത്​ക​രി​ക്ക​പ്പെ​ട്ട് 2009 വ​രെ​യു​ള്ള ഒ​മ്പത് വ​ർ​ഷ​ത്തെ കാ​ല​യ​ള​വി​ൽ മാ​ത്രം എം.​ഡി.​എം.​എ ചെ​ല​വ​ഴി​ച്ച​ത് 12 കോ​ടി രൂ​പ​യാ​ണ്. പ്ര​തി​ക​ളു​ടെ വി​ദേ​ശ​ബ​ന്ധം പ​രി​ശോ​ധി​ക്കാ​നാ​യി എം.​ഡി.​എം.​എ ഉ​ദ്യോ​ഗ​സ്​​ഥ​ർ നി​ര​വ​ധി ത​വ​ണ വി​ദേ​ശ പ​ര്യ​ട​നം ന​ട​ത്തി. എ​ന്നി​ട്ടും ഇ​തു​വ​രെ ഈ ​സ​മി​തി​ക്ക് റി​പ്പോ​ർ​ട്ട് സ​മ​ർ​പ്പി​ക്കാ​നാ​യി​ട്ടി​ല്ല. 18 വ​ർ​ഷം പി​ന്നി​ട്ടി​ട്ടും റി​പ്പോ​ർ​ട്ട് സ​മ​ർ​പ്പി​ക്കാ​ൻ ക​ഴി​ഞ്ഞി​ട്ടി​ല്ലെങ്കിൽ അ​തി​നു​ള്ള കാ​ര​ണം എ​ന്താ​യി​രി​ക്കാം?

2013ൽ ​ബെ​ൽ​റ്റ് ബോം​ബി​നെ​ക്കു​റി​ച്ച്​ കൂ​ടു​ത​ൽ അ​ന്വേ​ഷി​ക്ക​ണ​മെ​ന്ന് ആ​വ​ശ്യ​പ്പെ​ട്ട് പേ​ര​റി​വാ​ള​ൻ വ​ധ​ശി​ക്ഷ വി​ധി പു​റ​പ്പെ​ടു​വി​ച്ച ടാ​ഡാ കോ​ട​തി​യെ സ​മീ​പി​ച്ചു. എം.​ഡി.​എം.​എ മു​ദ്ര വെ​ച്ച ക​വ​റി​ൽ കോ​ട​തി​ക്ക് ന​ൽ​കു​ന്ന വി​വ​ര​ങ്ങ​ൾ ല​ഭ്യ​മാ​ക്ക​ണ​മെ​ന്നും ആ​വ​ശ്യ​പ്പെ​ട്ടു. താ​ൻ ന​ൽ​കി​യ ബാ​റ്റ​റി ത​ന്നെ​യാ​ണോ ബോം​ബ് സ്​​ഫോ​ട​ന​ത്തി​ന് ഉ​പ​യോ​ഗി​ക്ക​പ്പെ​ട്ട​ത് എ​ന്ന സം​ശ​യ​വും പേ​ര​റി​വാ​ള​ൻ ഉ​ന്ന​യി​ച്ചു. എ​ന്നാ​ൽ ഈ ​വി​വ​ര​ങ്ങ​ൾ പ്ര​തി​ക്ക് അ​റി​യാ​നു​ള്ള അ​വ​കാ​ശ​മി​​െല്ലന്നാ​യി​രു​ന്നു ടാ​ഡാ കോ​ട​തി​യു​ടെ വി​ധി (1995​ൽ ഇ​ന്ത്യ​ൻ സ​ർ​ക്കാ​ർ റ​ദ്ദാ​ക്കി​യ നി​യ​മ​ത്തി​െൻറ അ​ടി​സ്​​ഥാ​ന​ത്തി​ലാ​ണ് ഇ​പ്പോ​ഴും ഈ ​കോ​ട​തി പ്ര​വ​ർ​ത്തി​ക്കു​ന്ന​ത് എ​ന്ന​ത് മ​റ്റൊ​രു വി​രോ​ധാ​ഭാ​സം). ടാ​ഡാ​കോ​ട​തി വി​ധി​ക്കെ​തി​രെ പേ​ര​റി​വാ​ള​ൻ സു​പ്രീം​കോ​ട​തി​യെ സ​മീ​പി​ച്ചു. എം.​ഡി.​എം.​എ അ​ധി​കൃ​ത​ർ മു​ദ്ര വെ​ച്ച ക​വ​റി​ൽ ന​ൽ​കു​ന്ന വി​വ​ര​ങ്ങ​ൾ തു​റ​ന്നെ​ങ്കി​ലും നോ​ക്ക​ണ​മെ​ന്നാ​യി​രു​ന്നു പേ​ര​റി​വാ​ള​െൻറ വാ​ദം. ഇ​ത് അം​ഗീ​ക​രി​ച്ച് കോ​ട​തി വി​വ​ര​ങ്ങ​ൾ പേ​ര​റി​വാ​ള​ന് ന​ൽ​ക​ണ​മെ​ന്ന് ഉ​ത്ത​ര​വി​ട്ടു. എം.​ഡി.​എം.​എ​യു​ടെ അ​ന്വേ​ഷ​ണ​ത്തി​ന് സു​പ്രീം​കോ​ട​തി​യോ ഹൈ​കോ​ട​തി​യോ മേ​ൽ​നോ​ട്ടം വ​ഹി​ക്ക​ണ​മെ​ന്ന പേ​ര​റി​വാ​ള​െൻറ ആ​വ​ശ്യ​ത്തി​ൽ ഇ​തു​വ​രെ കോ​ട​തി തീ​രു​മാ​ന​മെ​ടു​ത്തി​ട്ടി​ല്ല.

മ​റ്റ് പ്ര​ശ്ന​ങ്ങ​ളെ​ല്ലാം മാ​റ്റി​വെ​ച്ചാ​ലും കു​റ്റ​സ​മ്മ​ത​മൊ​ഴി തെ​റ്റാ​യാ​ണ് രേ​ഖ​പ്പെ​ടു​ത്ത​പ്പെ​ട്ട​ത് എ​ന്ന് ഇ​തി​ന് നി​യു​ക്ത​നാ​യ സി.​ബി.​ഐ ഉ​ദ്യോ​ഗ​സ്​​ഥ​ൻ ത​ന്നെ വെ​ളി​പ്പെ​ടു​ത്തി​യ​തി​ന് ശേ​ഷ​മെ​ങ്കി​ലും പേ​ര​റി​വാ​ള​നെ പു​റ​ത്തു​വി​ടേ​ണ്ട​താ​യി​രു​ന്നി​ല്ലേ എ​ന്ന് നീ​തി​യി​ലും നി​യ​മ​ത്തി​ലും വി​ശ്വ​സി​ക്കു​ന്ന ചി​ല​ർ​ക്കെ​ങ്കി​ലും ഉ​ണ്ടാ​കു​ന്ന തോ​ന്ന​ൽ അ​ർ​ഥ​വ​ത്താ​ണ്. ത​ങ്ങ​ൾ വം​ശ​ത്തി​െൻറ പേ​രി​ൽ ഭാ​ഷ​യു​ടെ പേ​രി​ൽ വ​ഞ്ചി​ക്ക​പ്പെ​ടു​ക​യാ​ണെ​ന്ന ത​മി​ഴ് ജ​ന​ത​യു​ടെ വാ​ദ​ത്തെ പി​ന്തു​ണ​ക്കാ​നെ ഇ​ത്ത​രം നി​യ​മ​ലം​ഘ​ന​ങ്ങ​ൾ വ​ഴി​തെ​ളി​ക്കൂ.

Show More expand_more
News Summary - madhyamam weekly story about A. G. Perarivalan