Begin typing your search above and press return to search.
proflie-avatar
Login

'ബ്ര​​സീ​​ലി​​ലേ​​ക്ക് ഓ​​ട്ടോ​​റി​​ക്ഷ​​യി​​ൽ, പെ​​റു​​വി​​ലേ​​ക്ക് വ​​ള്ള​​ത്തി​​ൽ' ; ബെന്യാമിന്റെ ആമസോൺ യാത്രാനുഭവം

ബ്ര​​സീ​​ലി​​ലേ​​ക്ക് ഓ​​ട്ടോ​​റി​​ക്ഷ​​യി​​ൽ, പെ​​റു​​വി​​ലേ​​ക്ക് വ​​ള്ള​​ത്തി​​ൽ ; ബെന്യാമിന്റെ ആമസോൺ യാത്രാനുഭവം
cancel
കൊ​​ളം​​ബി​​യ​​യി​​ലേ​​ക്ക് വി​​മാ​​ന​​ത്തി​​ൽ, ബ്ര​​സീ​​ലി​​ലേ​​ക്ക് ഓ​​ട്ടോ​​റി​​ക്ഷ​​യി​​ൽ, പെ​​റു​​വി​​ലേ​​ക്ക് വ​​ള്ള​​ത്തി​​ൽ ബെന്യാമിൻ​ യാ​​ത്ര​​ചെ​​യ്യു​​ന്നു. ആ​​മ​​സോ​​ണി​െ​​ൻ​​റവ​​ന്യ​​മ​േ​​നാ​​ഹാ​​രി​​ത മ​​ന​​സ്സി​​ലേ​​ക്ക്​ പ​​ട​​ർ​​ത്തി​​ക്കൊ​​ണ്ട്. ആ ​​അ​​നു​​ഭ​​വ​​ങ്ങ​​ൾ​​ക്ക്​ എ​​ഴു​​ത്തി​െ​​ൻ​​റ രൂ​​പംന​​ൽ​​കു​​ക​​യാ​​ണ്​ ഇ​​വി​​ടെ.


മ​​സോ​​ൺ എ​​ന്ന പേ​​രി​​ൽത​​ന്നെ സ്വ​​പ്ന​​വും ഭീ​​തി​​യും ഒ​​രേ​​പോ​​ലെ ക​​ല​​ർ​​ന്നു​​കി​​ട​​ക്കു​​ന്നു​​ണ്ട്. പാ​​ഠ​​പു​​സ്ത​​ക​​ങ്ങ​​ളി​​ൽനി​​ന്ന് മ​​ന​​സ്സി​​ലാ​​ക്കി​​യി​​ട്ടു​​ള്ള ഒ​​രു ന​​ദി​​യെ​​ക്കു​​റി​​ച്ചും കാ​​ടി​​നെ​​ക്കു​​റി​​ച്ചു​​മു​​ള്ള നീ​​ണ്ട കാ​​ല​​ത്തെ സ്വ​​പ്‌​​നം. കെ​​ട്ടു​​ക​​ഥ​​ക​​ളി​​ൽനി​​ന്ന്​ കേ​​ട്ട​​റി​​ഞ്ഞി​​ട്ടു​​ള്ള അ​​ന​​ാക്കോ​​ണ്ട​​ക​​ളു​​ടെ​​യും ന​​ര​​ഭോ​​ജി​​ക​​ളു​​ടെ​​യും ഭൂ​​മി​​ക എ​​ന്ന ഭീ​​തി. ഇ​​തി​​നെ മ​​ന​​സ്സി​​ലി​​ട്ടു​​കൊ​​ണ്ടാ​​ണ് കൊ​​ളം​​ബി​​യ എ​​ന്ന ലാ​​റ്റി​​ന​​മേ​​രി​​ക്ക​​ൻ രാ​​ജ്യ​​ത്തി​​ലേ​​ക്ക് യാ​​ത്ര പോ​​കു​​ന്ന​​ത്. സ്വ​​പ്‌​​ന​​ങ്ങ​​ളി​​ൽനി​​ന്നും ഭീ​​തി​​ക​​ളി​​ൽനി​​ന്നും എ​​ത്ര അ​​ക​​ലെ​​യാ​​ണ് യാ​​ഥാ​​ർ​​ഥ്യം എ​​ന്ന് തൊ​​ട്ട​​റി​​യാ​​നു​​ള്ള ഒ​​രു ശ്ര​​മ​​മാ​​യി​​രു​​ന്നു അ​​ത്. പ​​ക്ഷേ, ആ ​​അ​​ന​​ന്ത വി​​സ്​​​തൃ​​തി​​ക​​ളു​​ടെ അ​​രു​​കി​​ൽ തൊ​​ടാ​​ൻപോ​​ലും ക​​ഴി​​ഞ്ഞി​​ട്ടി​​ല്ല എ​​ന്ന ബോ​​ധ്യം മ​​ന​​സ്സി​​ലി​​ട്ടു​​കൊ​​ണ്ടേ ആ ​​യാ​​ത്ര​​യെ​​ക്കു​​റി​​ച്ച് ഒ​​രു വ​​രി​​യെ​​ങ്കി​​ലും എ​​ഴു​​താ​​നാ​​വൂ.

ബ്ര​​സീ​​ലി​​ലേ​​ക്ക് ഓ​​ട്ടോ​​റി​​ക്ഷ​​യി​​ൽ, പെ​​റു​​വി​​ലേ​​ക്ക് വ​​ള്ള​​ത്തി​​ൽ

പൂ​​ർ​​ണ​​മാ​​യും ആ​​മ​​സോ​​ൺ കാ​​ടു​​ക​​ളാ​​ൽ ചു​​റ്റ​​പ്പെ​​ട്ടുകി​​ട​​ക്കു​​ന്ന കൊ​​ളം​​ബി​​യ​​ൻ ഗ്രാ​​മ​​മാ​​ണ് ലെ​​റ്റീ​​ഷ്യ. കൊ​​ളം​​ബി​​യ, ബ്ര​​സീ​​ൽ, പെ​​റു എ​​ന്നീ രാ​​ജ്യ​​ങ്ങ​​ളു​​ടെ സം​​ഗ​​മ​​ഭൂ​​മി​​യാ​​ണി​​ത്. ലെ​​റ്റീ​​ഷ്യ​​യോ​​ട് ചേ​​ർ​​ന്ന് ത​​ബാ​​തിം​​ഗ എ​​ന്ന ബ്ര​​സീ​​ലി​​യ​​ൻ ഗ്രാ​​മ​​വും സാ​​ന്താ റോ​​സ എ​​ന്ന പെ​​റൂ​​വി​​യ​​ൻ ദ്വീ​​പും. വി​​മാ​​ന​​മാ​​ർ​​ഗ​​മോ ബോ​​ട്ടു മാ​​ർ​​ഗ​​മോ അ​​ല്ലാ​​തെ ഈ ​​ഗ്രാ​​മ​​ങ്ങ​​ളി​​ലേ​​ക്ക് ക​​ര​​മാ​​ർ​​ഗം എ​​ത്തി​​പ്പെ​​ടാ​​ൻ വ​​ഴി​​ക​​ളി​​ല്ല. കൊ​​ളം​​ബി​​യ​​ൻ ത​​ല​​സ്ഥാ​​ന​​മാ​​യ ​െബാ​​ഗോ​​ട്ട​​യി​​ൽനി​​ന്ന് പ​​ക​​ൽ നേ​​ര​​ത്തെ വി​​മാ​​ന​​മാ​​യി​​രു​​ന്ന​​തു​​കൊ​​ണ്ട് ആ​​മ​​സോ​​ൺ കാ​​ടു​​ക​​ളു​​ടെ വ​​ന്യ​​ത അ​​ത്ര​​യും ക​​ണ്ടാ​​സ്വ​​ദി​​ക്കാ​​ൻ ക​​ഴി​​ഞ്ഞ ഒ​​രു യാ​​ത്ര​​യാ​​യി അ​​ത് മാ​​റി. ഏ​​താ​​ണ്ട് ഒ​​രു​​ മ​​ണി​​ക്കൂ​​ർ നീ​​ളം മു​​ഴു​​വ​​ൻ താ​​ഴെ കാ​​ഴ്ച​​യി​​ൽ വ​​ഴി​​ക​​ളി​​ല്ല, വീ​​ടു​​ക​​ളി​​ല്ല, മ​​നു​​ഷ്യ​​രി​​ല്ല. ഇ​​ട​​തൂ​​ർ​​ന്ന പ​​ച്ച​​ക്കാ​​ടു​​ക​​ളും നി​​റ​​ഞ്ഞൊ​​ഴു​​കു​​ന്ന പു​​ഴ​​ക​​ളും മാ​​ത്രം. ആ​​മ​​സോ​​ൺ കാ​​ട് ഒ​​രു രാ​​ജ്യ​​മാ​​ണെ​​ങ്കി​​ൽ അ​​തി​െ​​ൻ​​റ വ​​ലു​​പ്പ​​ത്തി​​നു ലോ​​ക​​ത്തി​​ൽ ഒ​​ൻ​​പ​​താം സ്ഥാ​​നം ല​​ഭി​​ക്കും എ​​ന്നു പ​​റ​​യു​​മ്പോ​​ൾ ആ ​​വ​​ന​​പ്പ​​ര​​പ്പി​െ​​ൻ​​റ വി​​സ്​​​തൃ​​തി ന​​മു​​ക്ക് ഏ​​താ​​ണ്ട് ഊ​​ഹി​​ക്കാ​​ൻ ക​​ഴി​​ഞ്ഞേ​​ക്കും.

ന​​മ്മു​​ടെ നാ​​ട്ടി​​ലെ ഒ​​രു ബ​​സ്​​​സ്​​​റ്റാ​​ൻ​​ഡി​ന്റെ അ​​ത്ര​​പോ​​ലു​​മി​​ല്ലാ​​ത്ത, ഞാ​​ൻ ക​​ണ്ടി​​ട്ടു​​ള്ള​​തി​​ൽ ​െവ​​ച്ച് ഏ​​റ്റ​​വും ചെ​​റി​​യ, എ​​യ​​ർ​​പോ​​ർ​​ട്ടാ​​ണ് ലെ​​റ്റീ​​ഷ്യ​​യി​​ലേ​​ത്. പ​​ണ്ട​​ത്തെ കൊ​​ച്ചി എ​​യ​​ർ​​പോ​​ർ​​ട്ട് ഇ​​തു​​പോ​​ലെ ആ​​യി​​രു​​ന്നു എ​​ന്ന് സ​​ഹ​​യാ​​ത്രി​​ക​​ൻ ഓ​​ർ​​മി​​ച്ചു. എ​​യ​​ർ​​പോ​​ർ​​ട്ട് ചെ​​റു​​താ​​ണെ​​ങ്കി​​ലും ആ​​വി​​യ​​ൻ‌​​ക, ലാ​​ൻ, വി​​വ കൊ​​ളം​​ബി​​യ എ​​ന്നീ മൂ​​ന്ന് ക​​മ്പ​​നി​​ക​​ളു​​ടെ വി​​മാ​​ന​​ങ്ങ​​ളും സ​​ഞ്ചാ​​രി​​ക​​ളെ​​യുംകൊ​​ണ്ട് ദി​​വ​​സ​​വും ലെ​​റ്റീ​​ഷ്യ​​യി​​ലേ​​ക്ക് പ​​റ​​ന്നി​​റ​​ങ്ങു​​ന്നു. ആ​​മ​​സോ​​ൺ കാ​​ടു​​ക​​ൾ​​ക്ക് ന​​ടു​​വി​​ൽ ആ​​യ​​തു​​കൊ​​ണ്ട് ഒ​​രു വ​​ന​​കു​​ളി​​ർ​​മ ഒ​​ക്കെ ആ​​ഗ്ര​​ഹി​​ക്കു​​മെ​​ങ്കി​​ലും ​െബാ​​ഗോ​​ട്ട​​യി​​ലെ ത​​ണു​​പ്പി​​ൽനി​​ന്ന്​ ചെ​​ന്നി​​റ​​ങ്ങി​​യ​​ത് കേ​​ര​​ള​​ത്തി​െ​​ൻ​​റ മീ​​ന​​ച്ചൂ​​ടി​​ലേ​​ക്ക്. ദേ​​ഹം പു​​ഴു​​ങ്ങി​​യെ​​ടു​​ക്കു​​ന്ന ആ​​വി. ക​​ണ്ടാ​​ലും കേ​​ര​​ള​​ത്തി​െ​​ൻ​​റ ഒ​​രു പ്ര​​തീ​​തി​​യു​​ണ്ട്. നി​​റ​​യെ മാ​​വു​​ക​​ളും തെ​​ങ്ങു​​ക​​ളും.

െലറ്റീഷ്യയിലെ ഒാ​േട്ടാറിക്ഷ

ലെ​​റ്റീ​​ഷ്യ​​യി​​ലെ പ്ര​​ധാ​​ന വാ​​ഹ​​നം ഓ​​ട്ടോ​​റി​​ക്ഷ​​യാ​​ണ്. അ​​തും ന​​മ്മു​​ടെ സ്വ​​ന്തം ബ​​ജാ​​ജ് ഓ​​ട്ടോ. ടു​​ക്-​​ടു​​ക് എ​​ന്നാ​​ണ​​തി​​നെ അ​​വ​​ർ വി​​ളി​​ക്കു​​ന്ന​​ത്. ഒ​​രു സെ​​ക്ക​​ൻ​​ഡ്​​ ഹാ​​ൻ​​ഡ്​​ ഓ​​ട്ടോ​​ക്ക്​ ഇ​​ന്ത്യ​​ൻ രൂ​​പ മൂ​​ന്ന് ല​​ക്ഷം വ​​രു​​മെ​​ന്ന് ഒ​​രാ​​ൾ പ​​റ​​ഞ്ഞു.

പൂ​​ർ​​ണ​​മാ​​യും പ്ര​​കൃ​​തി സൗ​​ഹൃ​​ദ​​മാ​​യ ഒ​​രു ഹോ​​ട്ട​​ലി​​ൽ ആ​​യി​​രു​​ന്നു ഞ​​ങ്ങ​​ളു​​ടെ താ​​മ​​സം ഒ​​രു​​ക്കി​​യി​​രു​​ന്ന​​ത്. പ​​ഴ​​യ കു​​പ്പി​​ക​​ൾ, ട​​യ​​റു​​ക​​ൾ, ത​​ടി​​ക്ക​​ഷ​​ണ​​ങ്ങ​​ൾ എ​​ന്നി​​വ​​യൊ​​ക്കെ എ​​ത്ര ക്രി​​യാ​​ത്മ​​ക​​മാ​​യി അ​​വി​​ടെ പു​​ന​​രു​​പ​​യോ​​ഗി​​ച്ചി​​രി​​ക്കു​​ന്നു എ​​ന്നു കാ​​ണു​​ന്ന​​തി​​ൽ ഒ​​രു സ​​ന്തോ​​ഷ​​മു​​ണ്ടാ​​യി​​രു​​ന്നു. ചെ​​ന്നി​​റ​​ങ്ങി​​യ​​ത് ഞാ​​യ​​റാ​​ഴ്ച ആ​​യി​​രു​​ന്നു. സ്വ​​ത​​വേ ജ​​ന​​സം​​ഖ്യ പ​​രി​​മി​​ത​​മാ‍യ ആ ​​ഗ്രാ​​മ​​ത്തി​​ൽ അ​​വ​​ധി ദി​​ന​​ത്തി​െ​​ൻ​​റ ആ​​ല​​സ്യംകൂ​​ടി​​യാ​​യ​​പ്പോ​​ൾ നാ​​ട്ടി​​ലെ ഹ​​ർ​​ത്താ​​ൽ ദി​​ന​​ത്തി​െ​​ൻ​​റ പ്ര​​തീ​​തി. ഇ​​ട​​ക്കി​​ടെ പോ​​കു​​ന്ന ടു​​ക്- ടു​​ക് മാ​​ത്രം വ​​ഴി​​യി​​ൽ കാ​​ണാ​​നു​​ണ്ട്.

​െല​​റ്റീ​​ഷ്യപോ​​ലെ രാ​​ജ്യ​​ങ്ങ​​ളു​​ടെ ഒ​​രു സം​​ഗ​​മ​​ഭൂ​​മി​​യി​​ൽ ഇ​​തി​​നു മു​​ൻ​​പ്‌ എ​​ത്തി​​യ​​ത് ഈ​​ജി​​പ്‌​​തി​െ​​ൻ​​റ​​യും ഇ​​സ്രാ​​യേ​​ലി​െ​​ൻ​​റ​​യും അ​​തി​​ർ​​ത്തി​​യാ​​യ താ​​ബ​​യി​​ലാ​​ണ്. അ​​വി​​ടെ നി​​ന്നാ​​ൽ ഈ​​ജി​​പ്‌​​ത്, ഇ​​സ്രാ​​യേ​​ൽ, സൗ​​ദി അ​​റേ​​ബ്യ, ജോ​​ർ​​ഡ​​ൻ എ​​ന്നീ നാ​​ലു രാ​​ജ്യ​​ങ്ങ​​ൾ കാ​​ണാം. എ​​ന്നാ​​ൽ ആ ​​രാ​​ജ്യ​​ങ്ങ​​ളു​​ടെ അ​​തി​​ർ​​ത്തി​​ക​​ൾ ഒ​​ന്നു താ​​ണ്ട​​ണ​​മെ​​ങ്കി​​ൽ വേ​​ണ്ടിവ​​രു​​ന്ന അ​​ധ്വാ​​ന​​ത്തെ​​പ്പ​​റ്റി​​യാ​​ണ് അ​​പ്പോ​​ൾ ഞാ​​ൻ ആ​​ലോ​​ചി​​ച്ച​​ത്. അ​​വി​​ടെ​​യാ​​ണ് ​െല​​റ്റീ​​ഷ്യ വ്യ​​ത്യ​​സ്ത​​മാ​​കു​​ന്ന​​ത്. ഗ്രാ​​മ​​പ​​രി​​ധി വി​​ട്ട് ആ​​രും എ​​ങ്ങോ​​ട്ടും പോ​​വു​​ക​​യി​​ല്ല എ​​ന്നു​​റ​​പ്പു​​ള്ള​​തു​​കൊ​​ണ്ടാ​​വും ഈ ​​മൂ​​ന്ന് രാ​​ജ്യ​​ങ്ങ​​ൾ ത​​മ്മി​​ൽ എ​​മി​​ഗ്രേ​​ഷ​​ൻ പ്ര​​ശ്ന​​ങ്ങ​​ൾ ഇ​​ല്ല. ആ​​ർ​​ക്ക് എ​​പ്പോ​​ൾ വേ​​ണ​​മെ​​ങ്കി​​ലും അ​​ങ്ങോ​​ട്ടും ഇ​​ങ്ങോ​​ട്ടും ക​​ട​​ക്കാം. രാ​​ജ്യാ​​തി​​ർ​​ത്തി എ​​ന്ന സ​​ങ്ക​​ൽ​​പ​​ത്തെ ​െല​​റ്റീ​​ഷ്യ​​യും സ​​മീ​​പ ഗ്രാ​​മ​​ങ്ങ​​ളും അ​​ങ്ങ​​നെ മ​​റി​​ക​​ട​​ക്കു​​ന്നു. ആ ​​ചി​​ന്തത​​ന്നെ ഒ​​രു ആ​​ഹ്ലാ​​ദ​​മാ​​യി​​രു​​ന്നു. മ​​നു​​ഷ്യ​​ൻ വ​​ര​​ച്ചു ചേ​​ർ​​ക്കു​​ന്ന അ​​തി​​ർ​​ത്തി​​ക​​ൾ ഇ​​ല്ലാ​​താ​​വാ​​നും അ​​വ അ​​ന​​യാ​​സം മു​​റി​​ച്ചുക​​ട​​ക്കാ​​നും ആ​​ഗ്ര​​ഹി​​ക്കു​​ന്ന സ​​ഞ്ചാ​​രി​​ക​​ളു​​ടെ ആഹ്ലാ‍ദം. അ​​തു​​കൊ​​ണ്ടു​​ത​​ന്നെ ബ്ര​​സീ​​ലി​​ലേ​​ക്കുള്ള യാ​​ത്ര ആ​​ദ്യ​​പ​​രി​​പാ​​ടി എ​​ന്ന് ഞ​​ങ്ങ​​ൾ നി​​ശ്ച​​യി​​ച്ചു.

അ​​ങ്ങ​​നെ കു​​ള​​ന​​ട​​യി​​ൽനി​​ന്ന്​ പ​​ന്ത​​ള​​ത്തേ​​ക്ക് പോ​​കു​​ന്ന​​ത്ര ലാ​​ഘ​​വ​​ത്തോ​​ടെ ഓ​​ട്ടോ​​യി​​ലാ​​ണ് ഞ​​ങ്ങ​​ൾ ബ്ര​​സീ​​ലി​​ലേ​​ക്ക് ക​​ട​​ന്ന​​ത്. വെ​​റും പ​​ത്തു മി​​നി​​റ്റ് യാ​​ത്ര. വ​​ഴി​​യി​​ൽ 'ബ്ര​​സീ​​ൽ നി​​ങ്ങ​​ളെ സ്വാ​​ഗ​​തം ചെ​​യ്യു​​ന്നു' എ​​ന്ന ഒ​​രു ബോ​​ർ​​ഡ് കാ​​ണാം. ത​​ബാ​​തിം​​ഗ​​യും ചെ​​റി​​യ ഗ്രാ​​മം ത​​ന്നെ. അ​​വി​​ടെ​​യും വി​​മാ​​ന​​ത്താ​​വ​​ളം ഉ​​ണ്ട്. ഒ​​രു പ​​ട്ടാ​​ള ക്യാ​​മ്പും. അ​​ങ്ങാ​​ടി​​യി​​ൽ ബ്ര​​സീ​​ലി​​യ​​ൻ ബാ​​ങ്ക്, മു​​നി​​സി​​പ്പാ​​ലി​​റ്റി ഓ​​ഫി​​സ്, കു​​റ​​ച്ച് ക​​ട​​ക​​ളും കാ​​ണാം. സ്വ​​ാഭാ​​വി​​ക​​മാ​​യും ഉ​​ച്ച​​ത്തി​​ൽ സം​​ഗീ​​തം പൊ​​ഴി​​ക്കു​​ന്ന നി​​ര​​വ​​ധി ബാ​​റു​​ക​​ളും. കാ​​ടി​​നു​​ള്ളി​​ൽ അ​​ക​​പ്പെ​​ട്ടുപോ​​യ മ​​നു​​ഷ്യ​​രു​​ടെ ഏ​​ക വി​​നോ​​ദോ​​പാ​​ധി. മ​​റ്റൊ​​ന്നും അ​​വി​​ടെ കാ​​ണാ​​നോ ആ​​സ്വ​​ദി​​ക്കാ​​നോ ഇ​​ല്ല. ബ്ര​​സീ​​ൽവ​​രെ പോ​​യി വ​​ന്നു എ​​ന്ന് മേ​​നി പ​​റ​​യാം എ​​ന്നു മാ​​ത്രം.

പ്രകൃതി സൗഹൃദ ഹോട്ടൽ

യ​​ന്ത്രം ഘ​​ടി​​പ്പി​​ച്ച ബോ​​ട്ടി​​ലാ​​ണ് പി​​റ്റേ​​ന്ന് ആ​​മ​​സോ​​ൺ ന​​ദി​​ക്ക്​ അ​​ക്ക​​രെ​​യു​​ള്ള സാ​​ന്താ റോ​​സ​​യി​​ലേ​​ക്ക് പോ​​യ​​ത്. വെ​​റും ആ​​യി​​ര​​ത്തി എ​​ണ്ണൂ​​റ് ആ​​ളു​​ക​​ൾ മാ​​ത്രം അ​​ധി​​വ​​സി​​ക്കു​​ന്ന ഒ​​രു കു​​ഞ്ഞ് ദ്വീ​​പ്. ബോ​​ട്ടു​​ജ​​ട്ടി​​യി​​ൽ ഉ​​ണ്ടാ​​യി​​രു​​ന്ന ബൈ​​ക്ക് റി​​ക്ഷ​​ക്കാ​​ര​​നോ​​ട് ഞ​​ങ്ങ​​ളെ ഗ്രാ​​മം മു​​ഴു​​വ​​ൻ കൊ​​ണ്ടു​​ന​​ട​​ന്ന് കാ​​ണി​​ക്കാ​​ൻ ആ​​വ​​ശ്യ​​പ്പെ​​ട്ട​​പ്പോ​​ൾ അ​​ങ്ങ​​നെ ഇ​​വി​​ടെ കാ​​ണാ​​നൊ​​ന്നു​​മി​​ല്ല എ​​ന്നാ​​യി​​രു​​ന്നു അ​​യാ​​ളു​​ടെ നി​​ല​​പാ​​ട്. എ​​ങ്കി​​ലും ഞ​​ങ്ങ​​ളു​​ടെ നി​​ർ​​ബ​​ന്ധ​​ത്തി​​നു വ​​ഴ​​ങ്ങി അ​​യാ​​ൾ വ​​ണ്ടി എ​​ടു​​ത്തു. ദ്വീ​​പി​െ​​ൻ​​റ ച​​ളി​​ക്കെ​​ട്ടി​​നെ മ​​റി​​ക​​ട​​ക്കാ​​ൻ പ​​ല​​ക പാ​​കി​​യ വ​​ഴി​​ക​​ൾ. വെ​​ള്ള​​പ്പൊ​​ക്ക​​ത്തെ അ​​തി​​ജീ​​വി​​ക്കാ​​ൻ കാ​​ലു​​ക​​ളി​​ൽ പൊ​​ങ്ങിനി​​ൽ​​ക്കു​​ന്ന വീ​​ടു​​ക​​ൾ. ലാ​​റ്റി​​ന​​മേ​​രി​​ക്ക​​ൻ ഗ്രാ​​മ​​ങ്ങ​​ളു​​ടെ ദാ​​രി​​ദ്ര്യം വി​​ളി​​ച്ചുപ​​റ​​യു​​ന്ന പു​​റം കാ​​ഴ്ച​​ക​​ൾ. പ​​ത്തു മി​​നി​​റ്റു​​കൊ​​ണ്ട് ദ്വീ​​പി​െ​​ൻ​​റ മ​​റു​​വ​​ശ​​ത്ത് എ​​ത്തി. അ​​വി​​ടെ ചെ​​റി​​യ ക​​പ്പ​​ലി​​ൽനി​​ന്ന് ദ്വീ​​പി​​ലേ​​ക്ക് വേ​​ണ്ട സാ​​ധ​​ന​​ങ്ങ​​ൾ ഇ​​റ​​ക്കു​​ന്നു. ആ​​ഹാ​​ര​​സാ​​ധ​​ന​​ങ്ങ​​ൾ മു​​ത​​ൽ കെ​​ട്ടി​​ട നി​​ർ​​മാ​​ണ സാ​​മ​​ഗ്രി​​ക​​ൾവ​​രെ​​യു​​ണ്ട് അ​​ക്കൂ​​ട്ട​​ത്തി​​ൽ. എ​​പ്പോ​​ൾ വേ​​ണ​​മെ​​ങ്കി​​ലും ഇ​​ള​​കി​​ത്തെ​​റി​​ച്ചു പോ​​കാ​​വു​​ന്ന പ​​ല​​ക​​റോ​​ഡി​​ലൂ​​ടെ പി​​ന്നെ​​യും പ​​ത്തു മി​​നി​​റ്റു കൂ​​ടി സ​​ഞ്ച​​രി​​ച്ച് ദ്വീ​​പി​​ലെ ചെ​​റി​​യ ക​​ളി​​ക്ക​​ള​​ത്തി​​നു സ​​മീ​​പം എ​​ത്തി​​യ​​പ്പോ​​ൾ യാ​​ത്ര അ​​വ​​സാ​​നി​​ച്ച​​താ​​യി ബൈ​​ക്കു​​കാ​​ര​​ൻ പ്ര​​ഖ്യാ​​പി​​ച്ചു. മാ​​ർ​​കോ​​സ് എ​​ന്നാ​​ണ് ആ ​​യു​​വാ​​വി​െ​​ൻ​​റ പേ​​രെ​​ന്ന് ഞ​​ങ്ങ​​ൾ അ​​തി​​നി​​ടെ മ​​ന​​സ്സി​​ലാ​​ക്കി​​യി​​രു​​ന്നു.

ഈ ​​ ഗ്രാ​​മ​​ത്തി​​ലെ ഏ​​റ്റ​​വും പ്രാ​​യം ചെ​​ന്ന ആ​​ളി​​നെ കാ​​ണാ​​ൻ എ​​ന്താ ഒ​​രു വ​​ഴി എ​​ന്ന് അ​​ന്നേ​​രം ഞ​​ങ്ങ​​ളാ​​രാ​​ഞ്ഞു. അ​​ങ്ങ​​നെ ഒ​​രാ​​ളു​​ടെ സാ​​ന്നി​​ധ്യ​​ത്തെ​​പ്പ​​റ്റി അ​​പ്പോ​​ഴാ​​ണെ​​ന്നു തോ​​ന്നു​​ന്നു അ​​വ​​ൻ ഓ​​ർ​​ക്കു​​ന്ന​​തുത​​ന്നെ. ആ ​​ദൗ​​ത്യം മാ​​ർ​​കോ​​സ് ഏ​​റ്റെ​​ടു​​ത്തു. അ​​ടു​​ത്തു​​ള്ള വീ​​ടു​​ക​​ളി​​ൽ എ​​ല്ലാം ക​​യ​​റി​​യി​​റ​​ങ്ങി അ​​ങ്ങ​​നെ ഒ​​രാ​​ളെ ക​​ണ്ടു​​പി​​ടി​​ച്ചു​​കൊ​​ണ്ടു വ​​ന്നു. ഈ ​​ക്രി​​സ്മ​​സി​​നു തൊ​​ണ്ണൂ​​റ് വ​​യ​​സ്സ്​ പി​​ന്നി​​ടും എ​​ന്ന് സ്വ​​യം അ​​വ​​കാ​​ശ​​പ്പെ​​ടു​​ന്ന ഹോ​​സെ കു​​രി​​ച്ചി​​മാ യു​​മ്പാ​​ത്തോ​​സ്. ദ്വീ​​പി​െ​​ൻ​​റ അ​​വ​​കാ​​ശ​​ത്തെ​​ച്ചൊ​​ല്ലി പെ​​റു​​വും കൊ​​ളം​​ബി​​യ​​യും ത​​മ്മി​​ൽ ത​​ർ​​ക്ക​​ങ്ങ​​ൾ ന​​ട​​ക്കു​​ന്ന കാ​​ല​​ത്ത് അ​​ഞ്ചാം വ​​യ​​സ്സി​​ൽ ബ്ര​​സീ​​ലി​​ലെ മാ​​ത്തൂ​​റ​​യി​​ൽനി​​ന്ന് ദ്വീ​​പി​​ൽ എ​​ത്തി​​യ ഹോ​​സെ പി​​ന്നെ ഒ​​രി​​ക്ക​​ലും അ​​വി​​ടംവി​​ട്ട് എ​​വി​​ടെ​​യും പോ​​യി​​ട്ടി​​ല്ല. ക​​പ്പ, വാ​​ഴ, ചോ​​ളം എ​​ന്നി​​വ കൃ​​ഷി ചെ​​യ്തും ആ​​മ​​സോ​​ൺ ന​​ദി​​യി​​ൽ നി​​ന്ന് മീ​​ൻപി​​ടി​​ച്ചും ജീ​​വി​​ച്ചുപോ​​രു​​ന്നു. ഈ ​​ദ്വീ​​പി​​ന​​പ്പു​​റ​​മു​​ള്ള ലോ​​കം കാ​​ണാ​​ൻ ആ​​ഗ്ര​​ഹ​​മി​​ല്ലേ എ​​ന്ന ചോ​​ദ്യ​​ത്തി​​ന് നി​​ഷ്ക​​ള​​ങ്ക​​മാ​​യ ഒ​​രു ചി​​രി​​യാ​​യി​​രു​​ന്നു ഹോ​​സെ​​യു​​ടെ ഉ​​ത്ത​​രം.

മാർകോസ്​ ത​െൻറ ബൈക്ക്​ ഒാ​േട്ടായുമായി

സാ​​ന്താ റോ​​സ​​യി​​ൽ ഒ​​രു വി​​ദ്യാ​​ല​​യം ഉ​​ണ്ട്. ര​​സ​​ക​​ര​​മാ​​യ കാ​​ര്യം പ​​ക​​ൽ സ​​മ​​യ​​ത്തെ വി​​ദ്യാ​​ല​​യം രാ​​ത്രി​​കാ​​ല​​ത്ത് ബാ​​റാ​​യി പ​​രി​​ണ​​മി​​ക്കും എ​​ന്ന​​താ​​ണ്. ബാ​​റി​െ​​ൻ​​റ ന​​ഗ്​​​ന​​സു​​ഖ​​മു​​ള്ള ബോ​​ർ​​ഡ് അ​​വി​​ടെ പ്ര​​ദ​​ർ​​ശി​​പ്പി​​ച്ചി​​ട്ടു​​മു​​ണ്ട്. വ​​ല്ലാ​​ത്ത സ്ഥ​​ല​​പ​​രി​​മി​​തി​​യു​​ള്ള ഒ​​രു ദ്വീ​​പി​​ൽ പ​​ക​​ൽ പ​​ഠി​​പ്പു​​ക​​ഴി​​ഞ്ഞ് ഒ​​ഴി​​ഞ്ഞു കി​​ട​​ക്കു​​ന്ന മു​​റി​​ക​​ൾ ബാ​​റാ​​ക്കി മാ​​റ്റി​​ക്ക​​ള​​യാം എ​​ന്ന് ഒ​​രു ജ​​ന​​ത തീ​​രു​​മാ​​ന​​മെ​​ടു​​ത്തെ​​ങ്കി​​ൽ ആ​​ർ​​ക്ക് കു​​റ്റം പ​​റ​​യാ​​ൻ സാ​​ധി​​ക്കും.

ആ​​മ​​സോ​​ൺ കാ​​ട്ടി​​ലും ന​​ദി​​യി​​ലും

വി​​റ്റ്‌​​തോ​​തോ ഗോ​​ത്ര​​ക്കാ​​ർ താ​​മ​​സി​​ക്കു​​ന്ന ഒ​​രു മ​​ലോ​​ക്ക കാ​​ണാ​​ൻ പി​​റ്റേ​​ന്ന് ഞ​​ങ്ങ​​ൾ പു​​റ​​പ്പെ​​ട്ടു. ലെ​​റ്റീ​​ഷ്യ​​യി​​ൽ നി​​ന്ന് പ​​തി​​ന​​ഞ്ച് കി​​ലോ​​മീ​​റ്റ​​റോ​​ളം കാ​​റി​​ലും പി​​ന്നെ ഏ​​റെ ദൂ​​രം ക​​ല്ലും മു​​ള്ളും ച​​ളി​​യും വെ​​ള്ള​​വും ച​​വിട്ടി ന​​ട​​ന്നു​​മാ​​ണ് ഞ​​ങ്ങ​​ള​​വി​​ടെ എ​​ത്തി​​പ്പെ​​ട്ട​​ത്. പ​​ത്തു മു​​ത​​ൽ പ​​തി​​ന​​ഞ്ച് വ​​രെ കു​​ടും​​ബ​​ങ്ങ​​ൾ ഒ​​ന്നി​​ച്ചു താ​​മ​​സി​​ക്കു​​ന്ന വ​​ലി​​യ കു​​ടി​​ലി​​നാ​​ണ് മ​​ലോ​​ക്ക എ​​ന്നു പ​​റ​​യു​​ന്ന​​ത്. ഞ​​ങ്ങ​​ൾ ചെ​​ല്ലു​​മ്പോ​​ൾ അ​​വി​​ടെ വി​​ചി​​ത്ര​​വേ​​ഷ​​ധാ​​രി​​യാ​​യ ഒ​​രു ചെ​​റു​​പ്പ​​ക്കാ​​ര​​ൻ വ​​ടി​​യും പി​​ടി​​ച്ച് നി​​ൽ​​പുണ്ട്. ​െബാ​​ഗോ​​ട്ട​​യി​​ലാ​​ണ് വീ​​ടെ​​ന്നും ഇ​​പ്പോ​​ൾ ഈ ​​ആദി​​വാ​​സി​​ക​​ൾ​​ക്കൊ​​പ്പ​​മാ​​ണ് താ​​മ​​സ​​മെ​​ന്നും പ​​റ​​ഞ്ഞു. മൊ​​ത്ത​​ത്തി​​ൽ ഒ​​രു പ​​ന്തി​​കേ​​ട്. ക​​ണ്ടി​​ട്ട് മ​​രി​​യു​​വാ വ​​ലി​​ച്ച് കി​​റു​​ങ്ങി നി​​ൽ​​ക്കു​​ന്ന മ​​ട്ടു​​ണ്ട്. ഇ​​ത്തി​​രി ക​​ഴി​​ഞ്ഞ​​പ്പോ​​ൾ അ​​വ​​രു​​ടെ ഗോ​​ത്ര​​പ്ര​​മു​​ഖ​​ൻ - ഷെ​​മാ​​ൻ - പ​​ണി​​യി​​ട​​ത്തി​​ൽനി​​ന്ന്​ ക​​യ​​റി വ​​ന്നു. ച​​ളി​​യി​​ൽ പ​​ണി​​യാ​​നു​​ള്ള ഗം ​​ബൂ​​ട്ട്സും പാ​​ൻ​​റ്​​​സും ഷ​​ർ​​ട്ടും വേ​​ഷം. കൈ​​യി​​ൽ ഒ​​രു കൈ​​ത​​ച്ച​​ക്ക​​യു​​ണ്ട്. പി​​ന്നാ​​ലെ വ​​ന്ന ഷെ​​മാ​െ​​ൻ​​റ ഭാ​​ര്യ അ​​ത് ഞ​​ങ്ങ​​ൾ​​ക്ക് ചെ​​ത്തി ത​​ന്നു. അ​​ത്ര മ​​ധു​​ര​​മു​​ള്ള കൈ​​ത​​ച്ച​​ക്ക ക​​ഴി​​ച്ച​​തി​െ​​ൻ​​റ ഓ​​ർ​​മ നാ​​വി​​ലെ​​വി​​ടെ​​യു​​മി​​ല്ല. മ​​ലോ​​ക്ക​​യു​​ടെ നി​​ർ​​മാ​​ണ രീ​​തി​​ക​​ൾ, അ​​തി​െ​​ൻ​​റ ഓ​​രോ വ​​ലി​​യ തൂ​​ണു​​ക​​ളും ഏ​​തൊ​​ക്കെ ദേ​​വ​​ത​​ക​​ൾ​​ക്ക് വേ​​ണ്ടി സ​​ങ്ക​​ൽ​​പി​​ച്ചി​​രി​​ക്കു​​ന്നു, അ​​വ​​രു​​ടെ ജീ​​വി​​ത രീ​​തി​​ക​​ൾ എ​​ന്തൊ​​ക്കെ​​യാ​​ണ്, മം​​ഗ്യു​​വാ​​റെ എ​​ന്ന വാ​​ദ്യോ​​പ​​ക​​ര​​ണം താ​​ള​​ത്തി​​ൽ കൊ​​ട്ടു​​ന്ന​​തെ​​ങ്ങ​​നെ, കൊ​​ക്ക ചെ​​ടി​​യു​​ടെ ഇ​​ല ഉ​​ര​​ലി​​ൽ ഇ​​ട്ട് ഇ​​ടി​​ച്ചുപൊ​​ടി​​ച്ച് എ​​ങ്ങ​​നെ​​യാ​​ണ് പ്ര​​കൃ​​തി​​ദ​​ത്ത ല​​ഹ​​രി പ​​ദാ​​ർ​​ഥം ഉ​​ണ്ടാ​​ക്കു​​ന്ന​​ത് എ​​ന്നൊ​​ക്കെ ഷെ​​മാ​​ൻ വി​​ശ​​ദീ​​ക​​രി​​ച്ചുത​​ന്നു. എ​​ന്നു​​മാ​​ത്ര​​മ​​ല്ല, ഓ​​രോ സ്പൂ​​ൺ പൊ​​ടി രു​​ചി നോ​​ക്കാ​​നും ത​​ന്നു. കാ​​പ്പി​​പ്പൊ​​ടി ച​​വ​​യ്​​​ക്കു​​ന്ന മാ​​തി​​രി ഒ​​രു ച​​വ​​ർ​​പ്പ്, അ​​ത്ര​​യു​​മേ എ​​നി​​ക്ക് അ​​നു​​ഭ​​വ​​പ്പെ​​ട്ടു​​ള്ളൂ. ഇ​​തി​​നോ​​ടൊ​​പ്പം ചി​​ല ആ​​സി​​ഡു​​ക​​ളും കെ​​മി​​ക്ക​​ലു​​ക​​ളും ചേ​​ർ​​ത്താ​​ണ് മാ​​ര​​ക​​ ല​​ഹ​​രിവ​​സ്തു​​വാ​​യ കൊ​​ക്കെയ്​​​ൻ ഉ​​ണ്ടാ​​ക്കു​​ന്ന​​ത്.

മലോക്ക - ഒരു ദൃശ്യം

ആ​​മ​​സോ​​ൺ കാ​​ടു​​ക​​ളി​​ൽ കാ​​ണു​​ന്ന ഒ​​രു​​ത​​രം ശ​​വം‌​​തീ​​നി ഉ​​റു​​മ്പു​​ക​​ളു​​ടെ പേ​​രാ​​ണ് വി​​റ്റ്‌​​തോ​​തോ എ​​ന്ന​​ത്. ഈ ​​ഗോ​​ത്ര​​ക്കാ​​ർ പ​​ണ്ട് ശ​​ത്രു​​ക്ക​​ളെ കീ​​ഴ​​ട​​ക്കി​​യ ശേ​​ഷം അ​​വ​​രു​​ടെ ശ​​രീ​​ര​​ത്തി​​ൽനി​​ന്ന് ഒ​​രു ഭാ​​ഗം മു​​റി​​ച്ചു ക​​ഴി​​ക്കു​​ന്ന രീ​​തി​​യു​​ണ്ടാ​​യി​​രു​​ന്ന​​ത്രേ. അ​​ങ്ങ​​നെ​​യാ​​ണ് അ​​വ​​ർ​​ക്ക് ഈ ​​പേ​​ര് ല​​ഭ്യ​​മാ​​യ​​ത്. ഗി​​യ​​ർ​​മേ മൊ​​സം​​ബി​​ത്തേ എ​​ന്നാ​​ണ് ഷെ​​മാ​െ​​ൻ​​റ യ​​ഥാ​​ർ​​ഥ പേ​​ര്. വി​​ല്യം എ​​ന്ന് വി​​ളി​​ക്കും. ചി​​ല രാ​​ത്രി​​ക​​ളി​​ൽ അ​​വി​​ടെ ര​​ഹ​​സ്യ​​മാ​​യ ചി​​ല പൂ​​ജ​​ക​​ൾ ന​​ട​​ത്തു​​ന്നു​​ണ്ടെ​​ന്നും അ​​തി​​ൽ പ​​ങ്കെ​​ടു​​ക്കാ​​മെ​​ങ്കി​​ൽ ഉ​​ള്ളി​​ലെ മാ​​ലി​​ന്യ​​ങ്ങ​​ൾ എ​​ല്ലാം ക​​ഴു​​കി​​ക്ക​​ള​​ഞ്ഞ് നി​​ങ്ങ​​ളെ ഒ​​രു പു​​തി​​യ മ​​നു​​ഷ്യ​​നാ​​ക്കി തീ​​ർ​​ക്കാം എ​​ന്നും വി​​ല്യം വാ​​ഗ്ദാ​​നം ചെ​​യ്തു. ധാ​​രാ​​ളം വി​​ദേ​​ശി​​ക​​ൾ അ​​തി​​നാ​​യി വി​​ല്യ​​മി​​നെ സ​​മീ​​പി​​ക്കാ​​റു​​ണ്ട​​ത്രേ. ഞ​​ങ്ങ​​ൾ​​ക്ക് ഈ ​​കാ​​ട്ടുയാ​​ത്ര​​ക്കു​​ള്ള ഒ​​രു​​ക്ക​​ങ്ങ​​ൾ ചെ​​യ്തുത​​ന്ന ടൂ​​ർ ക​​മ്പ​​നി​​യി​​ലെ മാ​​ർ​​സേ​​ല എ​​ന്ന പെ​​ൺ​​കു​​ട്ടി പി​​ന്നീ​​ട് ആ ​​പൂ​​ജ​​യെ​​പ്പ​​റ്റി വ​​ള​​രെ പു​​ക​​ഴ്ത്തി സം​​സാ​​രി​​ച്ചു. ര​​ണ്ടു​​ത​​വ​​ണ അ​​വ​​ൾ അ​​തി​​ൽ പ​​ങ്കെ​​ടു​​ത്തി​​ട്ടു​​ണ്ട് എ​​ന്ന് സാ​​ക്ഷ്യ​​പ്പെ​​ടു​​ത്തു​​ക​​യും ചെ​​യ്തു.

ന​​ട​​ക്കു​​ന്ന മ​​ര​​വും വി​​രു​​ന്ന് വ​​ന്ന മു​​ള്ള​​ൻ പ​​ന്നി​​യും മ​​ക​​നും

ആ​​മ​​സോ​​ൺ കാ​​ടു​​ക​​ളി​​ലെ ചി​​ല പ്ര​​ത്യേ​​ക​​ത​​രം മ​​ര​​ങ്ങ​​ളും ചെ​​ടി​​ക​​ളും ക​​ണ്ട് ഞ​​ങ്ങ​​ൾ കു​​റെ ഉ​​ള്ളി​​ലേ​​ക്ക് ന​​ട​​ന്നു. ഞ​​ങ്ങ​​ളെ വ​​ഴി​​കാ​​ട്ടാ​​ൻ ന​​ന്നാ​​യി ഇം​​ഗ്ലീ​​ഷ് സം​​സാ​​രി​​ക്കാ​​ന​​റി​​യാ​​വു​​ന്ന ഒ​​ഡി​​ൻ എ​​ന്ന ചെ​​റു​​പ്പ​​ക്കാ​​ര​​ൻ കൂ​​ടെ​​യു​​ണ്ട്. നാ​​ട​​ൻ ക​​വു​​ങ്ങു​​പോ​​ലെ നീ​​ണ്ട അ​​സാ​​യി മ​​രം, ആ​​മ​​സോ​​ൺ മു​​ന്തി​​രി എ​​ന്ന​​റി​​യ​​പ്പെ​​ടു​​ന്ന ഊ​​വ വ​​ർ​​ണം ചാ​​ലി​​ക്കാ​​ൻ ഉ​​പ​​യോ​​ഗി​​ക്കു​​ന്ന ഏ​​ലംപോ​​ലെ​​യി​​രി​​ക്കു​​ന്ന എ​​ലി​​കോ​​ണി​​യ, പൂ​​വി​​ത​​ളി​​നി​​ട​​യി​​ൽ വെ​​ള്ളം ശേ​​ഖ​​രി​​ക്കാ​​ൻ ക​​ഴി​​വു​​ള്ള​​തു​​കൊ​​ണ്ട് 'ക​​പ്പ് ഓ​​ഫ് വാ​​ട്ട​​ർ' എ​​ന്ന പേ​​രി​​ല​​റി​​യ​​പ്പെ​​ടു​​ന്ന ഒ​​രു​​ത​​രം ചെ​​ടി​​ക​​ൾ, ന​​ട​​ക്കു​​ന്ന മ​​രം എ​​ന്നു പേ​​രു​​ള്ള പോ​​ണ എ​​ന്നി​​വ ഞ​​ങ്ങ​​ൾ ആ ​​യാ​​ത്ര​​യി​​ൽ ക​​ണ്ടു. വേ​​രു​​ക​​ളി​​ൽ കാ​​ലു​​യ​​ർ​​ത്തി​​യ​​തു​​പോ​​ലെ​​യാ​​ണ് പോ​​ണ​​യു​​ടെ നി​​ൽ​​പ്. സൂ​​ര്യ​​ര​​ശ്മി​​യു​​ടെ​​യും വെ​​ള്ള​​ത്തി​െ​​ൻ​​റ​​യും ല​​ഭ്യ​​ത​​ക്ക​​നു​​സ​​രി​​ച്ച് അ​​ത് പ​​ഴ​​യ വേ​​രു​​ക​​ൾ ഉ​​പേ​​ക്ഷി​​ക്കു​​ക​​യും പു​​തി​​യ​​വ മ​​ണ്ണി​​ലാ​​ഴ്ത്തു​​ക​​യും ചെ​​യ്യും. അ​​ങ്ങ​​നെ കു​​റ​​ച്ചു​​കാ​​ലം ക​​ഴി​​യു​​മ്പോ​​ൾ സ്ഥാ​​നം മാ​​റി​​യാ​​വും അ​​തി​െ​​ൻ​​റ നി​​ൽ​​പ്. അ​​തു​​കൊ​​ണ്ടാ​​ണ് അ​​തി​​നെ ന​​ട​​ക്കു​​ന്ന മ​​രം എ​​ന്ന് വി​​ളി​​ക്കു​​ന്ന​​ത്.


ബ്രസീലി​െൻറ കവാടത്തിൽ ബെന്യാമിൻ

ആ ​​രാ​​ത്രി ഞ​​ങ്ങ​​ളു​​റ​​ങ്ങി​​യ​​ത് ആ​​മ​​സോ​​ൺ കാ​​ടി​​നു ന​​ടു​​വി​​ൽ മു​​പ്പ​​ത്തി​​യ​​ഞ്ച് മീ​​റ്റ​​ർ ഉ​​യ​​ര​​ത്തി​​ൽ കെ​​ട്ടി​​യു​​ണ്ടാ​​ക്കി​​യ ഒ​​രു മ​​ര​​ത്ത​​ട്ടി​​ൽ ആ​​യി​​രു​​ന്നു. ഒ​​റ്റ​​ക്ക​​യ​​ർ വ​​ഴി വ​​ലി​​ഞ്ഞു ക​​യ​​റി അ​​വി​​ടെ എ​​ത്തി​​പ്പെ​​ടാ​​ൻ പെ​​ട്ട പാ‍ടോ​​ർ​​ത്താ​​ൽ ഇ​​പ്പോ​​ഴും നെ​​ഞ്ചി​​ൽ ഒ​​രു വി​​റ​​യ​​ൽ ബാ​​ക്കി​​യാ​​ണ്. മ​​ര​​ത്ത​​ട്ടി​​നു ചെ​​റി​​യ കൈ​​വ​​രി ഉ​​ണ്ടെ​​ന്ന​​ത​​ല്ലാ​​തെ മേ​​ൽ​​ക്കൂ​​രപോ​​ലെ​​യു​​ള്ള ആ​​ട​​യാ​​ഭ​​ര​​ണ​​ങ്ങ​​ൾ ഒ​​ന്നു​​മി​​ല്ല. കി​​ട​​ക്കാ​​ൻ ഒ​​രു വി​​രി​​പ്പു​​മാ​​ത്രം. വെ​​ളി​​ച്ച​​ത്തി​​നു മെ​​ഴു​​കു​​തി​​രി വെ​​ട്ടം. രാ​​ത്രി​​യാ​​ഹാ​​രം ബ്ര​​ഡും ചീ​​സും. മു​​ത്ര​​ശ​​ങ്ക​​യു​​ണ്ടാ​​യാ​​ൽ മ​​ര​​ത്ത​​ട്ടി​​ലി​​രു​​ന്ന് കാ​​ട്ടി​​ലേ​​ക്ക് നീ​​ട്ടി നി​​ർ​​വ​​ഹി​​ച്ചു​​കൊ​​ള്ള​​ണം. രാ​​ത്രി നി​​റ​​യെ ന​​ക്ഷ​​ത്ര​​ങ്ങ​​ളു​​ള്ള മാ​​നം നോ​​ക്കി​​യും അ​​ജ്ഞാ​​ത​​മാ​​യ ഏ​​തോ രാ​​പ്പാ​​ടി​​യു​​ടെ പാ​​ട്ടു​​കേ​​ട്ടും ഇ​​ര​​ട്ട വെ​​ളി​​ച്ച​​മു​​ള്ള മി​​ന്നാ​​മി​​ന്നി​​നെ ക​​ണ്ടു​​മു​​ള്ള കി​​ട​​പ്പ് ഏ​​റെ ര​​സ​​ക​​ര​​മാ​​യി​​രു​​ന്നു​​വെ​​ങ്കി​​ലും പെ​​ട്ടെ​​ന്ന് അ​​ന്ത​​രീ​​ക്ഷം മാ​​റി​​മ​​റി​​ഞ്ഞു. മാ​​ന​​ത്ത് കാ​​ർ​​മേ​​ഘ​​ങ്ങ​​ൾ വ​​ന്നു നി​​റ​​ഞ്ഞു. ആ​​മ​​സോ​​ണി​​ൽ ത​​ണു​​ത്ത കാ​​റ്റ് വീ​​ശാ​​ൻ തു​​ട​​ങ്ങി. മ​​ഴ വ​​ന്നാ​​ൽ മ​​ര​​ത്ത​​ട്ടി​​ൽനി​​ന്ന് താ​​ഴെ ഇ​​റ​​ങ്ങി​​ക്കൊ​​ള്ള​​ണം എ​​ന്നാ​​ണ് നി​​യ​​മം. എ​​ന്നാ​​ൽ അ​​തി​​നു സ​​ഹാ​​യി​​ക്കാ​​നാ​​യി വ​​ന്നു​​കൂ​​ടി​​യി​​രി​​ക്കു​​ന്ന ഒ​​ഡി​​നും മ​​റ്റ് ര​​ണ്ട് സ​​ഹാ​​യി​​ക​​ളും അ​​തി​​നോ​​ട​​കം മ​​രി​​യു​​വാ​​ന പു​​ക​​ച്ച് നീ​​ല മേ​​ഘ​​ങ്ങ​​ളി​​ൽ നീ​​ന്തു​​ന്ന​​വ​​രാ​​യി​​ക്ക​​ഴി​​ഞ്ഞി​​രു​​ന്നു. അ​​വ​​രു​​ടെ സ​​ഹാ​​യ​​ത്തോ​​ടെ ഇ​​റ​​ങ്ങാ​​ൻ ശ്ര​​മി​​ക്കു​​ന്ന​​തി​​ലും ന​​ല്ല​​ത് താ​​ഴേ​​ക്ക് ചാ​​ടു​​ന്ന​​താ​​വും എ​​ന്ന് ഞ​​ങ്ങ​​ൾ​​ക്കു​​റ​​പ്പു​​ണ്ടാ​​യി​​രു​​ന്നു. അ​​തു​​കൊ​​ണ്ട് വ​​ന്ന മ​​ഴ​​യെ​​യും കാ​​റ്റി​​നെ​​യും അ​​വ​​ഗ​​ണി​​ച്ച് ഞ​​ങ്ങ​​ൾ അ​​വി​​ടെ​​ത്ത​​ന്നെ രാ​​ത്രി ക​​ഴി​​ച്ചുകൂ​​ട്ടാ​​ൻ തീ​​രു​​മാ​​നി​​ച്ചു. ഭാ​​ഗ്യ​​ത്തി​​നു മ​​ഴ മ​​റ്റെ​​വി​​ടെ​​ക്കോ വ​​ഴി​​മാ​​റി​​പ്പോ​​യി. കാ​​റ്റ് ശ​​മി​​ച്ചു. രാ​​ത്രി കൂ​​ടു​​ത​​ൽ പ്ര​​ശോ​​ഭി​​ത​​മാ​​യി. വി​​ദൂ​​ര​​മാ​​യ മ​​ര​​ച്ചി​​ല്ല​​ക​​ളി​​ലി​​രു​​ന്ന് അ​​മോ​​സോ​​ൺ കി​​ളി​​ക​​ൾ വി​​ചി​​ത്ര​​ശ​​ബ്​​​ദ​​ങ്ങ​​ൾ പു​​റ​​പ്പെ​​ടു​​വി​​ച്ചു​​കൊ​​ണ്ടി​​രു​​ന്നു. രാ​​ത്രി എ​​പ്പോ​​ഴോ ക​​ണ്ണു തു​​റ​​ന്നു നോ​​ക്കു​​മ്പോ​​ൾ നാ​​ലു തി​​ള​​ങ്ങു​​ന്ന ക​​ണ്ണു​​ക​​ൾ മ​​ര​​ത്ത​​ട്ടി​െ​​ൻ​​റ അ​​ങ്ങേ മൂ​​ല​​യി​​ലി​​രു​​ന്ന് ഞ​​ങ്ങ​​ളെ തു​​റി​​ച്ച് നോ​​ക്കു​​ന്നു. പാ​​തി​​യു​​റ​​ക്ക​​ത്തി​​ൽ ഒ​​ഡി​​ൻ മൊ​​ബൈ​​ലി​​ലെ ടോ​​ർ​​ച്ച് തെ​​ളി​​ച്ചു നോ​​ക്കി​​യി​​ട്ട് അ​​തൊ​​രു മു​​ള്ള​​ൻ​​പ​​ന്നി​​യും മ​​ക​​നു​​മാ​​ണ് എ​​ന്നു​​പ​​റ​​ഞ്ഞു​​കൊ​​ണ്ട് തി​​രി​​ഞ്ഞു കി​​ട​​ന്നു. ബ​​ഹ​​ള​​വും വെ​​ളി​​ച്ച​​വും ക​​ണ്ട് അ​​വ താ​​ഴേ​​ക്ക് ഇ​​റ​​ങ്ങി​​പ്പോ​​യെ​​ന്ന് തോ​​ന്നു​​ന്നു. ഇ​​പ്പോ​​ഴും അ​​ത്ഭു​​ത​​മാ​​ണ്. മു​​ള്ള​​ൻ പ​​ന്നി​​ക്ക്​ മ​​രം ക​​യ​​റാ​​ന​​റി​​യാ​​മോ..? എ​​ങ്ങ​​നെ അ​​വ അ​​ത്ര ഉ​​യ​​ര​​ത്തി​​ലേ​​ക്ക് ക​​യ​​റി വ​​ന്നു..? അ​​വ​​ക്ക്​ ക​​യ​​റാ​​ൻ ക​​ഴി​​യു​​മെ​​ങ്കി​​ൽ ആ ​​കാ​​ടു​​ക​​ളി​​ൽ നി​​റ​​യെ ഉ​​ള്ള അ​​മേ​​രി​​ക്ക​​ൻ ക​​ടു​​വ​​ക്കും (Jaguar) ആ ​​മ​​ര​​ത്ത​​ട്ടി​​ലേ​​ക്ക് ക​​യ​​റി വ​​രാൻ ക​​ഴി​​യു​​മാ​​യി​​രി​​ക്ക​​ണ​​മ​​ല്ലോ..? ആ ​​പേ​​ടി​​യും അ​​ന​​ശ്ചി​​ത​​ത്വ​​വു​​മാ​​യി​​രു​​ന്നു ആ ​​രാ​​ത്രി​​യു​​ടെ സൗ​​ന്ദ​​ര്യം. അ​​നേ​​കാ​​യി​​രം പ​​ക്ഷി​​ച്ചി​​ല​​പ്പു​​ക​​ളു​​ടെ അ​​ക​​മ്പ​​ടി​​യോ​​ടെ ആ​​മ​​സോ​​ൺ മ​​ഴ​​ക്കാ​​ടു​​ക​​ൾ​​ക്കു മു​​ക​​ളി​​ലേ​​ക്ക് ഉ​​ദി​​ച്ചു​​വ​​ന്ന പി​​റ്റേ പ്ര​​ഭാ​​തം ജീ​​വി​​ത​​ത്തി​​ൽ ഒ​​രി​​ക്ക​​ലും മ​​റ​​ക്കാ​​നി​​ട​​യി​​ല്ല. വി​​വ​​ര​​ണാ​​തീ​​ത​​മാ​​യ ചി​​ല​​തു​​ണ്ട് ഇ​​പ്പോ​​ഴും ആ ​​ആ​​മ​​സോ​​ണ​​യി​​ൽ.

അ​​ത്ഭു​​ത​​ങ്ങ​​ളു​​ടെ മ​​ഹാ​​ന​​ദി​​യി​​ൽ

എ​​ൺ​​പ​​ത്തി​​യ​​ഞ്ച് കി​​ലോ മീ​​റ്റ​​ർ ദൂ​​ര​​പ​​രി​​ധി​​ക്കു​​ള്ളി​​ൽ കി​​ട​​ക്കു​​ന്ന അ​​ഞ്ച് ദ്വീ​​പു​​ക​​ളി​​ലേ​​ക്കു​​ള്ള ആ​​മ​​സോ​​ൺ ന​​ദി​​യി​​ലെ ബോ​​ട്ടു​​യാ​​ത്ര​​യാ​​യി​​രു​​ന്നു അ​​ടു​​ത്ത പ​​രി​​പാ​​ടി. ഒ​​രു കു​​മ്പി​​ൾ വെ​​ള്ളം കോ​​രി​​യി​​ട്ട് ഞാ​​ൻ ക​​ട​​ൽ കോ​​രി എ​​ന്നു പ​​റ​​യു​​ന്ന​​തി​​നു തു​​ല്യ​​മാ​​ണ് ആ ​​യാ​​ത്ര എ​​ന്ന് അ​​റി​​യാ​​തെ​​യ​​ല്ല. എ​​ങ്കി​​ലും പ​​ഠ​​ന​​കാ​​ലം മു​​ത​​ൽ സ​​ദാ ഭ്ര​​മി​​പ്പി​​ച്ചു​​കൊ​​ണ്ടി​​രു​​ന്ന ഒ​​ന്നാ​​യി​​രു​​ന്നു ആ​​മ​​സോ​​ൺ ന​​ദി. ആ​​റു​​രാ​​ജ്യ​​ങ്ങ​​ളി​​ലൂ​​ടെ ഏ​​ഴാ​​യി​​രം കി​​ലോ​​മീ​​റ്റ​​ർ ദൂ​​രം ഒ​​ഴു​​കി അ​​റ്റ്​​​ലാ​​ൻ​​റി​​ക്‌ സ​​മു​​ദ്ര​​ത്തി​​ൽ പ​​തി​​ക്കു​​ന്ന ആ ​​വി​​സ്‌​​മ​​യം ദൂ​​രെ നി​​ന്ന് കാ​​ണാ​​ൻ കി​​ട്ടു​​ന്ന ഒ​​ര​​വ​​സ​​രം പോ​​ലും മ​​ഹാ​​ഭാ​​ഗ്യ​​മാ​​യി കാ​​ണു​​ന്ന ഒ​​രാ​​ൾ​​ക്ക് ആ ​​യാ​​ത്ര ആ​​വ​​ശ്യ​​ത്തി​​ല​​ധി​​ക​​മാ​​യി​​രു​​ന്നു. വ​​ന്യ​​മ​​ല്ല ആ​​മ​​സോ​​ണി​െ​​ൻ​​റ ഒ​​ഴു​​ക്ക്. എ​​ന്നാ​​ൽ അ​​തി​െ​​ൻ​​റ ആ​​ഴ​​വും പ​​ര​​പ്പും പേ​​ടി​​പ്പെ​​ടു​​ത്തു​​ന്ന​​തുത​​ന്നെ​​യാ​​ണ്. ഞ​​ങ്ങ​​ൾ യാ​​ത്ര തു​​ട​​ങ്ങി​​യി​​ട​​ത്ത് നാ​​ലു കി​​ലോ മീ​​റ്റ​​ർ ആ​​ണ് അ​​തി​െ​​ൻ​​റ വീ​​തി. മ​​ഴ​​ക്കാ​​ല​​ത്ത് ചി​​ല​​യി​​ട​​ങ്ങ​​ളി​​ൽ അ​​ത് നൂ​​റ്റി​​തൊ​​ണ്ണൂ​​റ്റി​​യൊ​​ന്ന് കി​​ലോ​​മീ​​റ്റ​​ർ വ​​രെ ക​​ട​​ന്നു​​ക​​യ​​റു​​ന്നു​​ണ്ട​​ത്രേ. നൈ​​ലി​െ​​ൻ​​റ ഏ​​റ്റ​​വും കൂ​​ടി​​യ വീ​​തി വെ​​റും ഏ​​ഴ​​ര കി​​ലോ​​മീ​​റ്റ​​ർ മാ​​ത്ര​​മാ​​ണെ​​ന്ന​​റി​​യു​​മ്പോ​​ഴാ​​ണ് ആ​​മ​​സോ​​ൺ വ​​ന്യ​​ത ന​​മു​​ക്ക് ബോ​​ധ്യ​​മാ​​വു​​ക. അ​​റ്റ്​​​ലാ​​ൻ​​റി​​ക് സ​​മു​​ദ്ര​​ത്തി​​ൽ ഐ​​സ് ക​​ട്ട​​ക​​ൾ പോ​​ലെ​​യാ​​ണ് ആ​​മ​​സോ​​ണി​​ലെ ത​​ടി​​ക​​ൾ. തീ​​ര​​ങ്ങ​​ളി​​ലെ മ​​ര​​ങ്ങ​​ളെ മു​​ഴു​​വ​​ൻ ക​​ട​​പു​​ഴ​​ക്കി​​ക്കൊ​​ണ്ടാ​​ണ് അ​​വ​​ൾ ഒ​​ഴു​​കി വ​​രു​​ന്ന​​ത് എ​​ന്നു തോ​​ന്നി​​പ്പോ​​കും​​വി​​ധം ത​​ടി​​ക​​ൾ ഒ​​ഴു​​കിവ​​രു​​ന്നു​​ണ്ട്. വ​​ള​​രെ വി​​ദ​​ഗ്ധ​​നാ‍യ ഒ​​രാ​​ൾ​​ക്കു മാ​​ത്ര​​മേ അ​​വി​​ടെ ബോ​​ട്ടോ​​ടി​​ക്കാ​​ൻ സാ​​ധി​​ക്കൂ. അ​​ല്ലെ​​ങ്കി​​ൽ അ​​പ​​ക​​ടം സു​​നി​​ശ്ച​​യം. എ​​ന്നാ​​ൽ മി​​ടു​​ക്ക​​നാ​​യ ഞ​​ങ്ങ​​ളു​​ടെ ഡ്രൈ​​വ​​ർ ആ ​​ത​​ടി​​ക​​ൾ​​ക്കി​​ട​​യി​​ലൂ​​ടെ വ​​ള​​ഞ്ഞും പു​​ള​​ഞ്ഞും അ​​തി​​വേ​​ഗ​​ത്തി​​ൽ ബോ​​ട്ടോ​​ടി​​ച്ചു പോ​​യി.

സ്പാ​​നി​​ഷ് മാ​​ത്രം അ​​റി​​യാ​​വു​​ന്ന ഗൈ​​ഡ് പ​​റ​​യു​​ന്ന​​തൊ​​ന്നും ഞ​​ങ്ങ​​ൾ​​ക്ക് മ​​ന​​സ്സി​​ലാ​​വു​​ന്നു​​ണ്ടാ​​യി​​രു​​ന്നി​​ല്ല. അ​​പ്പോ​​ൾ ബോ​​ട്ടി​​ൽ ഞ​​ങ്ങ​​ൾ​​ക്കൊ​​പ്പ​​മു​​ണ്ടാ​​യി​​രു​​ന്ന ഗ്ര​​ബി​​യേ​​ല എ​​ന്നും മാ​​ത്തോ​​സ് എ​​ന്നും പേ​​രു​​ള്ള ര​​ണ്ട് കു​​ട്ടി​​ക​​ളാ​​ണ് ഞ​​ങ്ങ​​ളെ ഇ​​ത്തി​​രി​​യെ​​ങ്കി​​ലും സ​​ഹാ​​യി​​ക്കാ​​നെ​​ത്തി​​യ​​ത്. കൊ​​ളം​​ബി​​യ​​യി​​ലെ പു​​തി​​യ ത​​ല​​മു​​റ ഇം​​ഗ്ലീ​​ഷ് പ​​ഠി​​ക്കാ​​ൻ താ​​ൽ​​പ​​ര്യം കാ​​ണി​​ക്കു​​ന്നു. ഏ​​തെ​​ങ്കി​​ലും മു​​തി​​ർ​​ന്ന​​വ​​രോ​​ട് ''ഹ​​ബ്‌​​ള ഇം​​ഗ്ലീ​​ഷ്'' എ​​ന്നു ചോ​​ദി​​ച്ചാ​​ൽ, ഇ​​ല്ല പ​​ക്ഷേ ഇ​​വ​​ർ സം​​സാ​​രി​​ക്കും എ​​ന്ന് അ​​ഭി​​മാ​​ന​​ത്തോ​​ടെ കു​​ട്ടി​​ക​​ളി​​ലേ​​ക്ക് വി​​ര​​ൽ ചൂ​​ണ്ടും. സ്പാ​​നി​​ഷ് ലോ​​ക​​ത്തുനി​​ന്ന്​ കൊ​​ളം​​ബി​​യ പ​​തി​​യെ ഇം​​ഗ്ലീ​​ഷ് ലോ​​ക​​ത്തി​​ലേ​​ക്ക് ക​​ട​​ക്കു​​ക​​യാ​​ണ്.

ആ​​മ​​സോ​​ൺ ഉ​​ൾ​​ക്കാ​​ടു​​ക​​ളി​​ൽ എ​​ത്തി​​പ്പെ​​ടാ​​ൻ ഇ​​നി​​യും മ​​നു​​ഷ്യ​​ന് ക​​ഴി​​ഞ്ഞി​​ട്ടി​​ല്ല എ​​ന്ന് കേ​​ട്ടി​​ട്ടു​​ണ്ട്. എ​​ന്നാ​​ൽ ആ​​രെ​​ങ്കി​​ലും ഈ ​​ന​​ദി​​യി​​ലൂ​​ടെ പൂ​​ർ​​ണ​​മാ​​യും സ​​ഞ്ച​​രി​​ച്ചി​​ട്ടു​​ണ്ടോ എ​​ന്ന കൗ​​തു​​കം നി​​റ​​ഞ്ഞ ഒ​​രു ചോ​​ദ്യം ഞാ​​ൻ ഗ​​ബ്രി​​യേ​​ലാ വ​​ഴി ഗൈ​​ഡി​​നോ​​ട് ചോ​​ദി​​ച്ചു. ഉ​​ണ്ട്. അ​​ർ​​ജ​​ൻ​​റീ​​ന, ബ്ര​​സീ​​ൽ, കൊ​​ളം​​ബി​​യ, പെ​​റു എ​​ന്നീ രാ​​ജ്യ​​ങ്ങ​​ളി​​ലെ നാ​​ലു​​പേ​​ർ ചേ​​ർ​​ന്ന് നാ​​ലു മാ​​സം​​കൊ​​ണ്ട് ന​​ദി​​യു​​ടെ ഉ​​റ​​വി​​ടം മു​​ത​​ൽ അ​​ഴി​​മു​​ഖംവ​​രെ ബോ​​ട്ട് യാ​​ത്ര ന​​ട​​ത്തി​​യി​​ട്ടു​​ണ്ടെ​​ന്ന് അ​​യാ​​ൾ പ​​റ​​ഞ്ഞു. അ​​പ്പോ​​ൾപോ​​ലും അ​​നേ​​കം കൈ​​വ​​ഴി​​ക​​ളും പോ​​ഷ​​ക​​ന​​ദി​​ക​​ളും ഉ​​ള്ള ആ​​മ​​സോ​​ണി​െ​​ൻ​​റ ഒ​​രു ഭാ​​ഗ​​ത്തു​​കൂ​​ടി സ​​ഞ്ച​​രി​​ച്ചു എ​​ന്നു മാ​​ത്രം പ​​റ​​യാം.

കു​​ട്ടി​​ക്കു​​ര​​ങ്ങ​​ന്മാ​​രെ​​ക്കൊ​​ണ്ട് നി​​റ​​ഞ്ഞ ലോ​​സ് മി​​കോ​​സ്, മോ​​ട്ടോ​​ർ വാ​​ഹ​​ന​​ങ്ങ​​ൾ ഒ​​ന്നു​​മി​​ല്ലാ​​ത്ത പോ​​ർ​​ത്തോ ന​​രീ​​ന്യോ, ടി​​ക്കൂ​​ണ ഗോ​​ത്ര​​ക്കാ​​രു​​ടെ മാ​​സി​​ഡോ​​ണി​​യ, വി​​ക്ടോ​​റി​​യ ലോ​​ട്ട​​സു​​ക​​ളു​​ടെ​​യും മു​​ഴു​​ത്ത ത​​ത്ത​​ക​​ളു​​ടെ​​യും ദ്വീ​​പ്, പി​​ങ്ക് ഡോ​​ൾ​​ഫി​​നു​​ക​​ളു​​ടെ ത​​ടാ​​കം എ​​ന്നി​​വ​​യാ​​ണ് ഞ​​ങ്ങ​​ൾ ആ ​​യാ​​ത്ര​​യി​​ൽ സ​​ന്ദ​​ർ​​ശി​​ച്ച​​ത്. ബോ​​ട്ടി​െ​​ൻ​​റ മു​​ന്നി​​ലൂ​​ടെ നീ​​ന്തി മ​​റ​​യു​​ന്ന പി​​ങ്ക് ഡോ​​ൾ​​ഫി​​നു​​ക​​ളും ദേ​​ഹ​​ത്ത് ക​​യ​​റി ചാ​​ടി മ​​റി​​യു​​ന്ന കു​​ട്ടി​​ക്കു​​ര​​ങ്ങ​​ന്മാ​​രും ആ​​ന​​ച്ചെ​​വി​​യോ​​ളം വ​​ലു​​പ്പ​​മു​​ള്ള താ​​മ​​ര​​യി​​ല​​ക​​ളും മു​​ഴു​​ത്ത ത​​ത്ത​​ക​​ളും വ​​ള​​രെ കൗ​​തു​​ക​​മു​​ള​​വാ​​ക്കി​​യ കാ​​ര്യ​​ങ്ങ​​ളാ​​ണ്.

മാസിഡോണിയയിലെ ആദിവാസികൾ

മാ​​സി​​ഡോ​​ണി​​യ എ​​ന്ന ദ്വീ​​പി​​ലെ ടി​​ക്കൂ​​ണ സ്ത്രീ​​ക​​ൾ ഒ​​രു നൃ​​ത്തം അ​​വ​​ത​​രി​​പ്പി​​ച്ചു. ടൂ​​റി​​സ്​​​റ്റു​​ക​​ൾ​​ക്കു​​വേ​​ണ്ടി ത​​യാ​​ർ ചെ​​യ്തി​​രി​​ക്കു​​ന്ന ഒ​​രു ഇ​​ൻ​​സ്​​​റ്റ​​ൻറ്​ നൃ​​ത്ത​​മാ​​യി​​ട്ടാ​​ണ് അ​​ത് തോ​​ന്നി​​യ​​ത്. യാ​​ത്ര​​ക​​ളി​​ൽ വ​​ല്ലാ​​ത്ത വി​​ര​​സ​​ത ഉ​​ണ്ടാ​​ക്കു​​ന്ന ഒ​​രു വി​​ഭ​​വ​​മാ​​യി ഇ​​ത്ത​​രം നൃ​​ത്ത​​ങ്ങ​​ൾ മാ​​റു​​ന്നു​​ണ്ട് എ​​ന്ന​​താ‍ണ് സ​​ത്യം. അ​​തു​​കൊ​​ണ്ടു​​ത​​ന്നെ നൃ​​ത്തം പൂ​​ർ​​ത്തി​​യാ​​വു​​ന്ന​​തി​​നു മു​​ൻ​​പേ ഞ​​ങ്ങ​​ൾ അ​​വി​​ടെ നി​​ന്നും ഇ​​റ​​ങ്ങി ദ്വീ​​പി​​ലൂ​​ടെ കു​​റെ ന​​ട​​ന്നു. വൃ​​ത്തി എ​​വി​​ടെ​​യും ദൃ​​ശ്യ​​മാ​​യി​​രു​​ന്നു. മാ​​ലി​​ന്യ​​ങ്ങ​​ൾ ത​​രംതി​​രി​​ച്ച് നി​​ക്ഷേ​​പി​​ക്കാ​​ൻ പ്ര​​ത്യേ​​കം ഡ്ര​​മ്മു​​ക​​ൾത​​ന്നെ വ​​ഴി​​യി​​ൽ സ​​ജ്ജീ​​ക​​രി​​ച്ചി​​രി​​ക്കു​​ന്നു. വീ​​ടു​​ക​​ൾ ത​​ക​​ര ഷീ​​റ്റു മേ​​ഞ്ഞ​​വ​​യാ​​ണ്. അ​​തി​​ൽ താ​​മ​​സി​​ക്കു​​ന്ന​​വ​​രി​​ലാ​​വ​​ട്ടെ പ്രാ​​ചീ​​ന ഗോ​​ത്ര​​മു​​ദ്ര​​ക​​ൾ ഒ​​ന്നും കാ​​ണാ​​നി​​ല്ല. അ​​ധി​​നി​​വേ​​ശം അ​​വ​​രു​​ടെ ര​​ക്ത​​ത്തി​​ൽ എ​​ന്ന​​പോ​​ലെ ആ​​ഹാ​​ര​​ത്തി​​ലും വ​​സ്ത്ര​​ത്തി​​ലും ഭാ​​ഷ​​യി​​ലും ജീ​​വി​​ത​​ച​​ര്യ​​യി​​ലും എ​​ല്ലാം ക​​ല​​ർ​​ന്നി​​രി​​ക്കു​​ന്നു. ശു​​ദ്ധ​​മാ​​യ ആ​​മ​​സോ​​ണി​​യ ഇ​​നി​​യും നി​​ല​​നി​​ൽ​​ക്കു​​ന്നു​​ണ്ടോ എ​​ന്ന​​ന്വേ​​ഷി​​ച്ചാ​​ൽ ഒ​​രു​​പ​​ക്ഷേ പ​​രി​​ഷ്കൃ​​ത മ​​നു​​ഷ്യ​​ന് ഇ​​നി​​യും ക​​ട​​ന്നു​​ചെ​​ല്ലാ​​ൻ ക​​ഴി​​യാ​​ത്ത ഉ​​ൾ​​ക്കാ​​ടു​​ക​​ളി​​ൽ എ​​വി​​ടെ​​യെ​​ങ്കി​​ലും ഉ​​ണ്ടാ​​വും എ​​ന്ന് വെ​​റു​​തെ സ​​മാ​​ധാ​​നി​​ക്കേ​​ണ്ടി വ​​രും. ന​​ദി​​യെ​​യും കാ​​ടി​​നെ​​യും തൊ​​ടാ​​ൻ, അ​​തി​െ​​ൻ​​റ ഉ​​ൾ​​ക്കാ​​മ്പ് കാ​​ര​​ണം, ഇ​​നി​​യും മ​​നു​​ഷ്യ​​ന് സാ​​ധ്യ​​മാ​​യി​​ട്ടി​​ല്ല എ​​ന്ന​​തു മാ​​ത്ര​​മാ​​യി​​രു​​ന്നു ആ​​ശ്വാ​​സം.

Show More expand_more
News Summary - writer benyamin amazone travelogue in malayalam