Begin typing your search above and press return to search.
proflie-avatar
Login

ജ​ലാ​ൻ അം​പാ​ങ് ശ​വ​കു​ടീ​ര​ത്തി​ലെ രാ​ത്രി​ഗീ​ത​വും സ​ലോ​മ ലി​ങ്കി​ലെ പാ​തി​രാ​ക്കാ​റ്റും

ജ​ലാ​ൻ അം​പാ​ങ്   ശ​വ​കു​ടീ​ര​ത്തി​ലെ രാ​ത്രി​ഗീ​ത​വും   സ​ലോ​മ ലി​ങ്കി​ലെ പാ​തി​രാ​ക്കാ​റ്റും
cancel

മലയ ഒരുകാലത്ത് മലയാളത്തി​ലെ ഭാഗ്യാന്വേഷികളുടെ നാടായിരുന്നു. പുതിയ കാലത്തിലും മലയ മലയാളികളെ ആകർഷിക്കുന്നുണ്ട്. അംബരചുംബികളായ നഗരം മുതൽ ചരിത്രമുറങ്ങുന്ന ക്ഷേത്രങ്ങൾ വരെ കാണാനും അറിയാനും അവിടെയുണ്ട് ധാരാളം. മലേഷ്യൻ യാത്രയുടെ അനുഭവങ്ങൾ എഴുതുകയാണ് കഥാകൃത്തു കൂടിയായ ലേഖിക. ഇ​ന്നും എ​റ​ണാ​കു​ളം സൗ​ത്ത് കെ.​കെ. ഇ​ന്‍റ​ർ​നാ​ഷ​ന​ലി​ൽ മീ​റ്റി​ങ്ങു​ണ്ടാ​യി​രു​ന്നു. ചി​ല​പ്പോ​ഴി​ന്ന് സം​സാ​രി​ക്കേ​ണ്ടി വ​രും. ക​ന​ത്ത മ​ഴ​യി​ൽ മു​ഴു​വ​ൻ ഷ​ട്ട​റു​ക​ളും അ​ട​ഞ്ഞു​കി​ട​ക്കു​ന്ന ബ​സി​ലെ മ​ങ്ങി​യ ഇ​രു​ട്ടി​ൽ ചെ​റാ​യി പാ​ടം ക​ഴി​ഞ്ഞ​ത​റി​ഞ്ഞി​ല്ല. ത​ണു​പ്പും ഇ​രു​ട്ടും...

Your Subscription Supports Independent Journalism

View Plans
മലയ ഒരുകാലത്ത് മലയാളത്തി​ലെ ഭാഗ്യാന്വേഷികളുടെ നാടായിരുന്നു. പുതിയ കാലത്തിലും മലയ മലയാളികളെ ആകർഷിക്കുന്നുണ്ട്. അംബരചുംബികളായ നഗരം മുതൽ ചരിത്രമുറങ്ങുന്ന ക്ഷേത്രങ്ങൾ വരെ കാണാനും അറിയാനും അവിടെയുണ്ട് ധാരാളം. മലേഷ്യൻ യാത്രയുടെ അനുഭവങ്ങൾ എഴുതുകയാണ് കഥാകൃത്തു കൂടിയായ ലേഖിക.

ഇ​ന്നും എ​റ​ണാ​കു​ളം സൗ​ത്ത് കെ.​കെ. ഇ​ന്‍റ​ർ​നാ​ഷ​ന​ലി​ൽ മീ​റ്റി​ങ്ങു​ണ്ടാ​യി​രു​ന്നു. ചി​ല​പ്പോ​ഴി​ന്ന് സം​സാ​രി​ക്കേ​ണ്ടി വ​രും. ക​ന​ത്ത മ​ഴ​യി​ൽ മു​ഴു​വ​ൻ ഷ​ട്ട​റു​ക​ളും അ​ട​ഞ്ഞു​കി​ട​ക്കു​ന്ന ബ​സി​ലെ മ​ങ്ങി​യ ഇ​രു​ട്ടി​ൽ ചെ​റാ​യി പാ​ടം ക​ഴി​ഞ്ഞ​ത​റി​ഞ്ഞി​ല്ല. ത​ണു​പ്പും ഇ​രു​ട്ടും തി​ങ്ങി​നി​റ​ഞ്ഞ മ​നു​ഷ്യ​രു​ടെ ചു​ടു​നി​ശ്വാ​സ​ങ്ങ​ളും... ബ​സി​ൽ പ​തി​വു ബ​ഹ​ള​ങ്ങ​ളൊ​ന്നു​മി​ല്ല. ഇ​രി​ക്കു​ന്ന​വ​രി​ൽ കു​റെ​പേ​ർ ഇ​യ​ർ​ഫോ​ൺ ചെ​വി​യി​ൽ തി​രു​കി​യി​ട്ടു​ണ്ട്. ചി​ല​ർ ബ്ലൂ​ടൂ​ത്ത് സ്പീ​ക്ക​റും. എ​നി​ക്കും പാ​ട്ടു​കേ​ൾ​ക്കാ​ൻ തോ​ന്നി. ഹൃ​ദ​യ​ഹാ​രി​യാ​യ ഒ​ന്ന്. ഞാ​ൻ ഫോ​ണെ​ടു​ത്തു പ​ര​തി. ഇ​യ​ർ​ഫോ​ണി​ന്‍റെ പ​തു​പ​തു​ത്ത ബ​ഡ്സ് ചെ​വി​യി​ൽ തി​രു​കി. അ​ട​ഞ്ഞു കി​ട​ന്ന വി​ൻ​ഡോ സി​റ്റി​ന്‍റെ പ​ഴു​തി​ലൂ​ടെ അ​രി​ച്ചെ​ത്തി​യ മ​ഴ​ത്ത​ണു​പ്പി​ലും ശീ​ത​ക്കാ​റ്റി​ലും ക​ല്യാ​ണി മേ​നോ​ൻ പാ​ടി തു​ട​ങ്ങി.

‘‘ജ​ല​ശ​യ്യ​യി​ൽ ത​ളി​ര​മ്പി​ളി...

കു​ളി​രോ​ള​മേ

ഇ​ള​ക​ല്ലെ നീ...’’

​പ്രി​യ എ.​എ​സി​ന്‍റെ ‘പൂ​മ്പാ​റ്റ​യു​ടെ രാ​ഷ്ട്രീ​യം’ എ​ന്ന ക​ഥ മാ​തൃ​ഭൂ​മി ആ​ഴ്ച​പ്പ​തി​പ്പി​ൽ വാ​യി​ച്ച​തി​നു ശേ​ഷം ഈ ​പാ​ട്ടു​ത​ന്നെ പ​ല ത​വ​ണ കേ​ൾ​ക്കു​ന്നു. രാ​ത്രി​യും പ​ക​ലും.

ക​ഥ വ​രു​ന്ന​തി​നു മു​മ്പും പ​ല​ത​വ​ണ കേ​ട്ടി​രു​ന്നു. പ​ക്ഷേ ഇ​പ്പോ​ൾ മ​റ്റൊ​രാം​ഗി​ളി​ൽ, മ​റ്റൊ​ര​നു​ഭൂ​തി​യി​ൽ...

‘‘നെ​ടു​വീ​ർ​പ്പു​പോ​ലു​മാ സ​സ്മി​ത​മാം നി​ദ്ര​യെ തൊ​ട​ല്ലേ’’

റ​ഫീ​ക്ക്‌ അ​ഹ​മ്മ​ദ്-​ശ്രീ​വ​ത്സ​ൻ ജെ ​മേ​നോ​ൻ-ക​ല്യാ​ണി മേ​നോ​ൻ...​ആ​കാ​ശ​മ​ല്ല, ഹൃ​ദ​യ​മാ​ണ് ഇ​പ്പോ​ൾ തു​ള​യ്ക്ക​പ്പെ​ടു​ന്ന​ത്.

പാ​ട്ടു​കേ​ൾ​ക്കു​മ്പോ​ൾ ഹൃ​ദ​യം വ​ല്ലാ​തെ ഇ​ള​കു​ന്ന​ത് എ​പ്പോ​ഴാ​ണെ​ന്ന് ഞാ​ൻ ചി​ന്തി​ക്കാ​റു​ണ്ട്. ത​നി​ച്ച് യാ​ത്ര പോ​കു​മ്പോ​ഴാ​ണ​ത്. ഇ​യ​ർ​ഫോ​ണി​ൽ പാ​ട്ടു​കേ​ട്ട് പു​റ​ത്തേ​ക്കു നോ​ക്കി​യി​രി​ക്കു​മ്പോ​ൾ.

യാ​ത്ര​യി​ൽ പാ​ട്ടു​കേ​ൾ​ക്കു​ക​യാ​ണെ​ങ്കി​ൽ മ​റ്റൊ​രാ​ളാ​യി ഞാ​ൻ മാ​റും. ആ​ഗ്ര​ഹി​ക്കു​ന്ന എ​ല്ലാ ഗു​ണ​ങ്ങ​ളു​മു​ള്ള വ്യ​ക്തി. ലോ​കം പൂ​ത്തു​ല​യും, ഹൃ​ദ​യം നി​റ​യും. അ​തി​നു​ശേ​ഷം മീ​റ്റി​ങ്ങു​ക​ളി​ൽ സം​സാ​രി​ക്കേ​ണ്ടി വ​ന്നാ​ൽ ഒ​ഫീ​ഷ്യ​ൽ ആ​ണെ​ങ്കി​ൽ​പോ​ലും കാ​ൽ​പ​നി​ക​മാ​വും. സാ​ഹി​ത്യ​പ​ര​മാ​ണെ​ങ്കി​ൽ അ​തി​ൽ ക​വി​ത നി​റ​യും. സം​ഘ​ട​നാ​പ​ര​മാ​ണെ​ങ്കി​ൽ ക​ഥാ​ത്മ​ക​മാ​കും. ഡെ​യ്സി റി​പ്പോ​ർ​ട്ടി​ങ്ങാ​ണോ ക​ഥ പ​റ​ച്ചി​ലാ​ണോ ന​ട​ത്തു​ന്ന​തെ​ന്ന് ആ​രെ​ങ്കി​ലും ചോ​ദി​ക്കും. ശ​രി​യാ​യി​ല്ലേ എ​ന്ന് ശ​ങ്കി​ക്കും. എ​ന്നാ​ലും മീ​റ്റി​ങ് ക​ഴി​യു​മ്പോ​ൾ ന​ന്നാ​യി സം​സാ​രി​ച്ചെ​ന്ന് ആ​ൾ​ക്കൂ​ട്ട​ത്തി​നി​ട​യി​ൽ വെ​ച്ച് ഒ​രാ​ളെ​ങ്കി​ലും കൈ​പി​ടി​ച്ച് എ​നി​ക്കു​മാ​ത്രം കേ​ൾ​ക്കാ​വു​ന്ന ഒ​ച്ച​യി​ൽ പ​തി​യെ പ​റ​യും. യാ​ത്ര​യി​ൽ കേ​ട്ട പാ​ട്ടു​ക​ളോ​ട് ഞാ​ൻ ന​ന്ദി പ​റ​യും.

പ്രാ​യം ഇ​രു​പ​തി​നും മു​പ്പ​തി​നും ഇ​ട​യി​ലു​ള്ള, ന​നു​ത്ത ഓ​ർ​മ​ച്ചീ​ള്... വി​വാ​ഹം ക​ഴി​ഞ്ഞ ആ​ദ്യ നാ​ളു​ക​ൾ. അ​ടി​വ​യ​റ്റി​ലെ ആ​ദ്യ തു​ടി​പ്പു​ക​ൾ. അ​ച്ചു വ​രു​ന്ന​തും കാ​ത്ത് ഞ​ങ്ങ​ൾ ഇ​രു​ന്ന​ത്. ഒ​രു വൈ​കു​ന്നേ​രം ഞാ​ൻ ഓ​ഫി​സ് വി​ട്ട് മു​നി​സി​പ്പ​ൽ ജ​ങ്ഷ​നി​ൽ ബ​സി​റ​ങ്ങു​മ്പോ​ൾ ടെ​സ്റ്റ് റി​സ​ൽ​റ്റു​മാ​യി സു​ധീ​റേ​ട്ട​ൻ കാ​ത്തു​നി​ൽ​ക്കു​ന്നു​ണ്ടാ​യി​രു​ന്നു, സൂ​ര്യ​നു​ദി​ച്ച മു​ഖ​വു​മാ​യി. മ​ന​സ്സി​ലു​ണ്ടാ​യി​രു​ന്ന ആ​ശ​ങ്ക​യെ​ക്കു​റി​ച്ചൊ​ന്നും പ​റ​യാ​ൻ തോ​ന്നി​യി​ല്ല. ചി​ല ചി​ന്ത​ക​ൾ പ​റ​യ​രു​ത്. കാ​ലം അ​തി​നെ മാ​റ്റാം. ഒ​രു നീ​ണ്ട യാ​ത്ര അ​വി​ടെ തു​ട​ങ്ങു​ക​യാ​ണ്. ജീ​വി​ത​വും മ​നോ​ഹ​ര​മാ​യ ഒ​രു യാ​ത്ര​യാ​ണ്. അ​തി​ന്‍റെ എ​ല്ലാ ഘ​ട​ക​ങ്ങ​ളോ​ടും​കൂ​ടി നാം ​സ്വീ​ക​രി​ക്ക​ണ​മെ​ന്നു മാ​ത്രം.

എ​ത്ര പെ​ട്ടെ​ന്നാ​ണ് കു​ഞ്ഞു​ങ്ങ​ൾ തോ​ളും ക​ട​ന്ന് വ​ലു​താ​വു​ന്ന​ത്, പ​റ​ക്കു​ന്ന​ത്. ഇ​പ്പോ​ഴും അ​വ​ൻ മ​ടി​യി​ലാ​ണെ​ന്നു തോ​ന്നി. അ​തു ക​ഴി​ഞ്ഞ് വ​ർ​ഷ​ങ്ങ​ൾ​ക്കു ശേ​ഷം മി​ന്നു വ​ന്നു. നാ​ലു വ​ർ​ഷ​ങ്ങ​ൾ​ക്ക് മു​മ്പ് ഒ​രാ​ൾ ക​ട​ൽ ക​ട​ന്ന് പ​റ​ന്നു​പോ​യി. അ​ടു​ത്ത​യാ​ൾ പ​റ​ക്കാ​ൻ ത​യാ​റാ​വു​ന്നു. എ​ല്ലാം അ​ന്ത​മി​ല്ലാ​ത്ത യാ​ത്ര​യാ​ണ്. അ​ന്ത്യ​ത്തി​ൽ ഏ​വ​രും ത​നി​ച്ചാ​വു​ന്നു.

ചി​ല യാ​ത്ര​ക​ളി​ൽ ലോ​ക​ത്തി​ലെ സ​ക​ല വി​ഷാ​ദ​വും മൊ​ത്ത​മാ​യു​റ​യു​ന്നു, ഒ​രി​ക്ക​ലും ഉ​രു​കാ​തെ. കു​ട്ടി​ക​ളു​ടെ സ​ന്തോ​ഷം, അ​താ​ണ് വ​ലു​ത്. ആ​രോ പ​ല​ത​വ​ണ ആ​വ​ർ​ത്തി​ക്കു​ന്നു. ചി​ല പാ​ട്ടു​ക​ൾ കാ​തി​ലേ​ക്കും ഹൃ​ദ​യ​ത്തി​ലേ​ക്കും മാ​ത്ര​മ​ല്ല ജീ​വി​ത​ത്തി​ന്‍റെ പ​ല ദി​ശ​ക​ളി​ലേ​ക്കാ​ണ് ഒ​ഴു​കു​ന്ന​ത്. അ​ത് ന​മ്മെ പ​ല കാ​ല​ങ്ങ​ളി​ലേ​ക്ക് സ​ന്ദ​ർ​ഭോ​ചി​ത​മാ​യി കൊ​ണ്ടു​പോ​കു​ന്നു. ക​ണ്ണ​ട​യു​ന്നു. ഗോ​ശ്രീ പാ​ല​മെ​ത്തി​യ​പ്പോ​ഴാ​ണ് മ​യ​ക്കം വി​ട്ടു​തു​ട​ങ്ങി​യ​ത്. പാ​തി​മ​യ​ക്ക​ത്തി​ൽ ആ​ദ്യ പാ​ലം ക​ഴി​യു​ന്ന​തു ക​ണ്ടു. ര​ണ്ടാ​മ​ത്തെ പാ​ലം അ​ടു​ക്കാ​റാ​യി​രു​ന്നു.

യാ​ത്ര​ക്കാ​ർ കു​റെ പേ​ർ എ​ഴു​ന്നേ​റ്റു നി​ൽ​ക്കു​ന്നു. ഹൈ​കോ​ർ​ട്ടി​ൽ ഇ​റ​ങ്ങാ​നാ​യി​രി​ക്കും. വ​ല്ലാ​ർ​പാ​ടം പ​ള്ളി​യു​ടെ ഇ​ര​ട്ട ഗോ​പു​ര​വും ഇ​ര​ട്ട​ക്കു​രി​ശും ദൂ​രെ ക​ണ്ടെ​യ്ന​ർ ടെ​ർ​മി​ന​ലി​നു​മ​പ്പു​റം ക​ണ്ടു. ചോ​ട്ടി​ൽ ആ​ൾ​ക്കൂ​ട്ടം ചൂ​ലെ​ടു​ത്തു​മു​റ്റം തൂ​ക്കു​ന്നു​ണ്ടോ? മു​ക​ളി​ൽ ര​ണ്ടു കു​രി​ശു​ക​ൾ വ​ർ​ഷ​ങ്ങ​ൾ​ക്കു മു​മ്പേ ആ​കാ​ശം നോ​ക്കു​ന്നു. ഇ​ത് ഇ​ര​ട്ട ഗോ​പു​ര​മാ​ണ​ല്ലോ. ആ​കാ​ശം മു​ട്ടു​മോ? അ​വ​യെ ത​മ്മി​ൽ ബ​ന്ധി​പ്പി​ക്കു​ന്ന സ്കൈ ​ബ്രി​ഡ്ജ് എ​വി​ടെ. പെ​ട്രൊ​നാ​സ് ട്വി​ൻ ട​വ​റി​ന​ടു​ത്തു ത​ന്നെ​യാ​ണ​ല്ലോ ഇ​പ്പോ​ഴും. ഉ​റ​ക്കം വി​ട്ടി​ല്ലേ... വീ​ണ്ടും ക​ണ്ണ​ട​യു​ന്നു.

പ​ഴ​യൊ​രു ബോ​ട്ടു യാ​ത്ര​യു​ടെ ഓ​ർ​മ​ച്ചീ​ള് വീ​ണ്ടും മ​യ​ക്ക​ത്തി​നി​ട​യി​ലേ​ക്ക് നൂ​ണ്ടു​ക​യ​റി. കൊ​ച്ചി കാ​യ​ലി​ൽ ചാ​ഞ്ചാ​ടു​ന്ന ബോ​ട്ട്. ഏ​റെ ശ്ര​മി​ച്ചി​ട്ടും ക​ര​യി​ലേ​ക്ക് അ​ടു​ക്കു​ന്നി​ല്ല. വ​ല്ലാ​ർ​പാ​ടം പ​ള്ളി കാ​ണ​ണ​മെ​ന്ന മോ​ഹ​ത്താ​ൽ ഹോ​സ്റ്റ​ലി​ൽ​നി​ന്ന് പു​റ​പ്പെ​ട്ടു പോ​ന്ന കു​റ​ച്ചു​പേ​ർ. വെ​ള്ളം ക​ണ്ടാ​ൽ ത​ല ക​റ​ങ്ങു​ന്ന​വ​രു​ണ്ട് അ​വ​രി​ൽ. ചു​റ്റും വെ​ള്ള​മു​ണ്ടെ​ങ്കി​ലും ആ​ഴ​ത്തെ ഭ​യ​ക്കു​ന്ന​വ​ർ. പ​ക്ഷേ എ​ന്തും കാ​ണാ​ൻ മോ​ഹ​മു​ണ്ട​വ​ർ​ക്ക്, ച​ങ്കൂ​റ്റ​മു​ണ്ട്.

നീ​ണ്ട കാ​ലു​ക​ളു​ള്ള ആ​ൾ ക​ര​ക്ക​ണ​യാ​ൻ ബോ​ട്ടി​ൽ​നി​ന്ന് ആ​ദ്യം ചാ​ടി​യി​റ​ങ്ങി. ആ​ഞ്ഞു​ള്ള ചാ​ട്ട​ത്തി​ൽ വെ​ള്ള നി​റ​മു​ള്ള ബോ​ട്ട് ഒ​ന്നൂ​ടെ ഉ​ല​ഞ്ഞു. ഉ​ല​ച്ചി​ലി​ൽ വ​ല്ലാ​ർ​പാ​ടം ക​ര​യി​ൽ​നി​ന്ന് കു​റ​ച്ചൂ​ടെ അ​ക​ന്നു. ഏ​റെ ഭ​യ​മു​ള്ള പെ​ൺ​കു​ട്ടി​യു​ടെ മു​ഖം വി​ള​റി.

‘‘വെ​ള്ള​ത്തി​ൽ വീ​ഴു​മോ? വീ​ട്ടി​ല​റി​യി​ല്ലേ?’’

‘‘സാ​ര​മി​ല്ല, വ​ല്ലാ​ർ​പാ​ടം പ​ള്ളി കാ​ണ​ണം.’’

‘‘ഞ​ങ്ങ​ളെ പി​ടി​ക്കു​മോ?’’

പെ​ൺ​കു​ട്ടി​ക​ൾ ബോ​ട്ടി​ൽ​നി​ന്ന് ഒ​ന്നി​ച്ച് ചോ​ദി​ച്ചു.

വ​ല്ലാ​ർ​പാ​ടം ക​ര തൊ​ടാ​ത്ത ബോ​ട്ടി​ൽ​നി​ന്ന് അ​നേ​കം കൈ​ക​ൾ ക​ര​യി​ലേ​ക്ക് നീ​ളു​ന്നു.

‘‘റെ​ഡി വ​ൺ, ടു, ​ത്രീ ഫോ​ർ... ചാ​ടൂ’’

‘‘ഒ​ന്നും സം​ഭ​വി​ക്കി​ല്ല, ചാ​ടൂ,’’

‘‘അ​യ്യോ...’’

ചു​റ്റും വെ​ള്ളം, ചെ​ളി​യി​ലാ​ഴു​ന്നു. ഞെ​ട്ടി​യു​ണ​ർ​ന്നു.

ക​ല്യാ​ണി മേ​നോ​നും യേ​ശു​ദാ​സും സി​താ​ര​യും ടി.​എം. കൃ​ഷ്ണ​യും ഹ​രീ​ഷ് ശി​വ​രാ​മ​കൃ​ഷ്ണ​നും ഹ​രി​ഹ​ര​നും മ​ധു​സൂ​ദ​ന​ൻ നാ​യ​രും ഒ.​എ​ൻ.​വി​യും മ​റ്റ​നേ​കം പേ​രും പാ​ടി നി​ർ​ത്തി​യി​രു​ന്നു. ഇ​യ​ർ ഫോ​ണി​ന്‍റെ ബ​ഡ്സ് ചെ​വി​യി​ൽ​നി​ന്നി​ള​കി പു​റ​ത്തേ​ക്ക് ഞാ​ന്നു​കി​ട​ക്കു​ന്നു. പു​റ​ത്തേ​ക്ക് നോ​ക്കി. മ​ഹാ​രാ​ജാ​സ് എ​ത്തി​യി​രു​ന്നു. മീ​റ്റി​ങ് സ​ന്ധ്യ​വ​രെ നീ​ണ്ടു. ചി​ല​പ്പോ​ഴ​ങ്ങ​നെ​യാ​ണ് മ​നു​ഷ്യ​ർ​ക്ക് സം​സാ​രം അ​വ​സാ​നി​പ്പി​ക്കാ​നാ​വി​ല്ല. അ​ത് അ​ന​ന്ത​മാ​യി നീ​ളും. ആ​രും ത​ട​സ്സ​പ്പെ​ടു​ത്തി​ല്ല.

സു​ഹൃ​ത്തു​ക്ക​ളി​ൽ ചി​ല​രെ ക​ണ്ടി​ല്ല. അ​വ​ർ ക​ട​ൽ ക​ട​ന്നു​പോ​യെ​ന്ന് അ​ന്വേ​ഷി​ച്ച​പ്പോ​ഴ​റി​ഞ്ഞു. യാ​ത്ര​ക​ൾ​ക്ക് മു​മ്പി​ല്ലാ​ത്ത വി​ധം ജ​ന​കീ​യ​ത​യാ​ണ്. അ​ത് എ​വി​ടേ​ക്കും നീ​ളും. രാ​ത്രി വൈ​കി വീ​ട്ടി​ലെ​ത്തി... മ​ലേ​ഷ്യ​യെ കു​റി​ച്ച് എ​ഴു​താ​ൻ മൂ​ഡി​ല്ലാ​യി​രു​ന്നു. നീ​ണ്ട മീ​റ്റി​ങ്ങും തി​ര​ക്കേ​റി​യ ബ​സി​ലെ യാ​ത്ര​യും. വ​ല്ലാ​ത്ത ക്ഷീ​ണം തോ​ന്നി. പ​ഴ​യ വ​ല്ലാ​ർ​പാ​ടം മൂ​ഡും.

എം.​ജി റോ​ഡി​ലെ​യും സൗ​ത്തി​ലെ​യും മ​ഴ​യും ത​ണു​പ്പും വെ​ള്ള​ക്കെ​ട്ടും ട്രാ​ഫി​ക് ബ്ലോ​ക്കും മ​ന​സ്സീ​ന്നും ഉ​ട​ലീ​ന്നും വി​ട്ടു​പോ​യി​ല്ല. ഉ​റ​ങ്ങി​പ്പോ​യി.

അ​ർ​ധ​രാ​ത്രി​യി​ലെ​പ്പോ​ഴോ പു​റ​ത്തു വീ​ണ്ടും ക​ന​ത്ത മ​ഴ​യി​ലും കാ​റ്റി​ലും ജാ​ല​ക വി​രി​ക​ൾ ഇ​ള​കി. മ​ഴ​ത്തു​ള്ളി​ക​ൾ മു​ഖ​ത്തേ​ക്ക് തെ​റി​ച്ചു​വീ​ണു. ഞെ​ട്ടി​യു​ണ​ർ​ന്ന് ജ​ന​ല​ട​ച്ചു. മ​ലേ​ഷ്യ​ൻ വെ​യി​ലു​ക​ൾ വീ​ണ്ടും ചൂ​ടു പ​ക​രാ​ൻ തു​ട​ങ്ങി​യി​രു​ന്നു. പേ​ന​യെ​ടു​ത്തു.

പൊ​രി​വെ​യി​ൽ സ​ഹി​ക്കാ​തെ പു​ത്ര​ജ​യ​യി​ലെ മ​നോ​ഹ​ര​മാ​യ ത​ടാ​ക​ക്ക​ര​യി​ൽ​നി​ന്ന് ഞ​ങ്ങ​ൾ ബ​സി​ലേ​ക്ക് ഓ​ടു​ക​യാ​യി​രു​ന്നു. തി​രു വീ​ണ്ടും കൊ​ട്ടാ​ര​ങ്ങ​ളു​ടെ​യും ഭ​ര​ണ സ​മു​ച്ച​യ​ങ്ങ​ളു​ടെ​യും ച​രി​ത്രം പ​റ​ഞ്ഞു തു​ട​ങ്ങി. ച​രി​ത്ര​ത്തി​നൊ​രു പ്ര​ത്യേ​ക​ത​യു​ണ്ട്. അ​ത് ഭൂ​ത​കാ​ല​വു​മാ​യി ബ​ന്ധ​പ്പെ​ട്ടു​കി​ട​ക്കു​ന്ന​തു​കൊ​ണ്ട് വ​ല്ലാ​ത്തൊ​രു നി​ഗൂ​ഢ​ത​യു​ണ്ട്. ഗൃ​ഹാ​തു​ര​ത​യു​ണ്ട്. മ​നു​ഷ്യ​നെ​യും അ​ധി​കാ​ര​ത്തെ​യും ഭ​ര​ണ കേ​ന്ദ്ര​ങ്ങ​ളെ​യും സിം​ഹാ​സ​ന​ങ്ങ​ളെ​യും ചു​റ്റി​പ്പ​റ്റി​യു​ള്ള ച​രി​ത്രം ന​മ്മെ ജി​ജ്ഞാ​സു​ക്ക​ളാ​ക്കു​ന്നു. നാം ​ചി​ല ഒ​ളി​ഞ്ഞു​നോ​ട്ട​ങ്ങ​ൾ ന​ട​ത്തു​ന്നു. പ​ക്ഷേ കൃ​ത്യ​മാ​യ രേ​ഖ​ക​ളു​ടെ അ​നു​ബ​ന്ധം കാ​ൽ​പ​നി​ക​രെ നി​രാ​ശ​രാ​ക്കു​ന്നു. ഇ​വി​ടെ ഓ​രോ കെ​ട്ടി​ട​ങ്ങ​ൾ​ക്കും കൊ​ട്ടാ​ര​ങ്ങ​ൾ​ക്കും ഓ​രോ ക​ഥ​യു​ണ്ട്. ചി​ന്ത​ക​ൾ മു​റി​ഞ്ഞു മു​റി​ഞ്ഞു പോ​കു​ന്നു. ബ​സി​ന്‍റെ ജാ​ല​ക​ത്തി​ലൂ​ടെ പു​റ​ത്തേ​ക്കു നോ​ക്കി​യ​പ്പോ​ൾ ആ​കാ​ശം തു​ള​ക്കു​ന്ന അ​സാ​ധ്യ ആ​ർ​ക്കി​ടെ​ക്ച​റ​ൽ വൈ​ദ​ഗ്ധ്യം ക​ണ്ട് അ​തി​ശ​യി​ച്ചു.

തി​രു​നാ​വു​ക്ക​ര​ശി​ന്‍റെ വി​വ​ര​ണം കാ​റ്റി​ൽ പാ​തി മു​റി​ഞ്ഞു​പോ​യി. ഉ​ദ്യാ​ന​ങ്ങ​ളി​ൽ ദീ​ർ​ഘ​നേ​രം ഉ​ലാ​ത്തി, സാ​യാ​ഹ്ന​ത്തി​ൽ ത​ടാ​ക​ക്ക​ര​യി​ൽ കൈ​കോ​ർ​ത്തി​രി​ക്കു​ന്ന സു​ൽ​ത്താ​നെ​യും പ്ര​ണ​യി​നി​യെ​യും അ​ക​താ​രി​ൽ കാ​ണാ​ൻ ശ്ര​മി​ച്ചു.

ആ​ട​യാ​ഭ​ര​ണ​ങ്ങ​ൾ ഉ​ല​ച്ച് തെ​ളി​ഞ്ഞ ജ​ലാ​ശ​യം നോ​ക്കി​യി​രി​ക്കു​ന്ന അ​തി​സു​ന്ദ​രി​യു​ടെ മി​ഴി​ക​ളി​ൽ ചു​വ​ന്ന പ്ര​ണ​യാ​കാ​ശം പ്ര​തി​ഫ​ലി​ച്ചു. മ​ണ്ണും ജ​ല​വും വാ​ന​വും അ​ധി​കാ​ര​വും സൃ​ഷ്ടി​ക്കു​ന്ന സിം​ഹാ​സ​ന​ങ്ങ​ൾ. അ​തി​ൽ ചി​ല​ർ പ്ര​ണ​യ​ക​ഥ​ക​ൾ ചി​ക​യു​ന്നു. ബ​സ് യാ​ത്ര തു​ട​ര​വേ പു​ത്ര​ജ​യ​യി​ലെ ആ​കാ​ശം തു​ള​ക്കു​ന്ന അ​ധി​കാ​ര ഗോ​പു​ര​ങ്ങ​ൾ ക​ണ്ണി​ൽ​നി​ന്ന് പു​റ​കോ​ട്ട് മാ​ഞ്ഞു​പോ​യി.

ല​ഞ്ച് ക​ഴി​ഞ്ഞ് ഹോ​ട്ട​ൽ അ​ൻ​കാ​സ​യി​ലെ​ത്തി​യ​പ്പോ​ൾ മൂ​ന്നു മ​ണി ക​ഴി​ഞ്ഞു. കീ ​വാ​ങ്ങി സെ​ക്ക​ൻ​ഡ് ഫ്ലോ​റി​ലെ 213 ന​മ്പ​ർ റൂം ​തു​റ​ന്ന് അ​ക​ത്തു​ക​യ​റി. മ​ലേ​ഷ്യ​ൻ റൂം ​ഫ്രെ​ഷ്ന​റി​ന്‍റെ നേ​ർ​ത്ത സു​ഗ​ന്ധം. വൃ​ത്തി​യു​ള്ള ഹോ​ട്ട​ൽ മു​റി. വെ​ള്ള വി​രി​യു​ള്ള ബെ​ഡ്. ഈ​ർ​പ്പ​മി​ല്ലാ​ത്ത സു​ഗ​ന്ധം പ​ര​ക്കു​ന്ന വാ​ഷ് റൂം. ​ക്വാ​ലാ​ലം​പു​ർ ന​ഗ​ര​ത്തി​ന്‍റെ മ​ധ്യ​ത്തി​ലാ​ണ് ഞ​ങ്ങ​ളി​പ്പോ​ൾ. മൂ​ന്നു​പേ​രും ഒ​റ്റ കി​ട​ത്ത​മാ​യി​രു​ന്നു. ഗാ​ഢ​നി​ദ്ര​യി​ലാ​ണ്ടു പോ​യി.

ഏ​റെ വൈ​കി എ​ഴു​ന്നേ​റ്റു. കു​ളി​ച്ച് ഫ്രെ​ഷ് ആ​യി അ​ൻ​കാ​സ​യോ​ടൊ​ട്ടാ​ൻ ത​യാ​റാ​യി. സ​ന്ധ്യ​ക്ക് ഞ​ങ്ങ​ൾ പെ​ട്രോ​നാ​സ് ട്വി​ൻ ട​വ​റി​ന​രി​ക​ത്തേ​ക്കു പോ​യി. സ​ഹ​യാ​ത്രി​ക​രെ​ല്ലാം പ​ര​സ്പ​രം സെ​റ്റാ​യി തു​ട​ങ്ങി​യി​രു​ന്നു. തി​രു​വി​ന്‍റെ നി​ർ​ദേ​ശ​ങ്ങ​ൾ​ക്കാ​യി റോ​ഡി​ന​രി​കി​ൽ എ​ല്ലാ​വ​രും കൂ​ടി നി​ന്നു. തി​രു പെ​ട്രോ​നാ​സ് ഇ​ര​ട്ട ഗോ​പു​ര​ത്തി​ന്‍റെ നി​ർ​മാ​ണ​ത്തെ​ക്കു​റി​ച്ചും ച​രി​ത്ര​ത്തെ​ക്കു​റി​ച്ചും പ​റ​ഞ്ഞു. ഞാ​ൻ കു​റെ​നേ​രം ഗോ​പു​ര​ത്തി​ലേ​ക്ക് നോ​ക്കി​നി​ന്നു... ച​രി​ത്ര​മാ​ണ് മു​ന്നി​ൽ ത​ല​യു​യ​ർ​ത്തി നി​ൽ​ക്കു​ന്ന​ത്. എ​ല്ലാ​വ​രും ഫോ​ട്ടോ​സും വി​ഡി​യോ​സും എ​ടു​ത്തു. കൂ​ടു​ത​ൽ കാ​ണാ​നും ആ​വ​ശ്യ​മു​ള്ള​വ​ർ​ക്ക് ട​വ​റി​ന്‍റെ മു​ക​ളി​ൽ ക​യ​റാ​നു​മാ​യി മൂ​ന്നാ​മ​ത്തെ ദി​വ​സം വ​രാ​മെ​ന്നു ഡ​യാ​ന പ​റ​ഞ്ഞു. പെ​ട്രോ​നാ​സ് ഇ​ര​ട്ട ഗോ​പു​ര​ത്തെ​ക്കു​റി​ച്ച് കൂ​ടു​ത​ലാ​യി പി​ന്നീ​ടെ​ഴു​താം.

ഞ​ങ്ങ​ൾ കു​റ​ച്ചു​കൂ​ടി മു​ന്നോ​ട്ടു പോ​യി പൈ​തൃ​ക​മാ​യ ക​മ്പ​ങ് ബാ​രു പ്ര​ദേ​ശ​ത്തി​നു നേ​രെ ന​ട​ന്നു. ഖ​ന​ന​ങ്ങ​ൾ​ക്ക് കീ​ർ​ത്തി കേ​ട്ട പൈ​തൃ​ക​ഗ്രാ​മ​മാ​ണ് ക​മ്പ​ങ് ബാ​രു. ഖ​ന​ന​ത്തി​നാ​യി വ​ന്നു​ചേ​ർ​ന്ന ചൈ​നീ​സ് തൊ​ഴി​ലാ​ളി​ക​ളു​ടെ പി​ൻ​ത​ല​മു​റ ധാ​രാ​ളം ഉ​ണ്ടി​വി​ടെ.

ക​ലാ-​സാം​സ്കാ​രി​ക-​സി​നി​മാ രം​ഗ​ത്തെ ഇ​തി​ഹാ​സ​തു​ല്യ​രാ​യ പ്ര​ശ​സ്ത വ്യ​ക്തി​ക​ളും ശി​ൽ​പി​ക​ളും അ​ന്ത്യ​വി​ശ്ര​മം കൊ​ള്ളു​ന്ന ജ​ലാ​ൻ അം​പാ​ങ് മു​സ്‍ലിം സെ​മി​ത്തേ​രി​യാ​യി​രു​ന്നു തൊ​ട്ട​രി​കി​ൽ. ഓ​ര​ത്തു​ള്ള ന​ട​പ്പാ​ത​യി​ലൂ​ടെ പു​രാ​ത​ന ക​മ്പ​ങ് ബാ​രു​വി​നെ​യും, ആ​ധു​നി​ക ക്വാ​ലാ​ലം​പു​രി​നെ​യും ത​മ്മി​ൽ ബ​ന്ധി​പ്പി​ക്കു​ന്ന സ​ലോ​മ ലി​ങ്ക് പാ​ല​ത്തി​ലേ​ക്ക് ഞ​ങ്ങ​ൾ ഒ​ന്നി​ച്ചു ന​ട​ന്നു.

 

1819 സ്ഥാ​പി​ത​മാ​യ ജ​ലാ​ൻ അം​പാ​ങ് സെ​മി​ത്തേ​രി​യി​ൽ മ​ക്ക​ക്ക് അ​ഭി​മു​ഖ​മാ​യാ​ണ് ക​ല്ല​റ​ക​ൾ. മ​ലേ​ഷ്യ​യി​ലെ ഏ​റ്റ​വും പു​രാ​ത​ന​മാ​യ മു​സ്‍ലിം സെ​മി​ത്തേ​രി​യാ​ണി​ത്. പേ​രാ​ൽ ഉ​ൾ​പ്പെ​ടെ വ​ൻ മ​ര​ങ്ങ​ളും ശാ​ന്ത​മാ​യ ന​ട​പ്പാ​ത​ക​ളു​മു​ള്ള ഇ​വി​ടം ന​ഗ​ര​മ​ധ്യ​ത്തി​ലെ വ​ലി​യ ഹ​രി​ത സ​ങ്കേ​ത​മാ​ണ്. സെ​മി​ത്തേ​രി​ക്ക​രി​കി​ലെ വൃ​ത്തി​യു​ള്ള ന​ട​പ്പാ​ത​യി​ലൂ​ടെ ന​ട​ക്കു​മ്പോ​ൾ ന​ഗ​ര​മ​ധ്യ​ത്തി​ലെ ആ​ർ​ഭാ​ട​ത്തി​ലും, തി​ര​ക്കു​ക​ളി​ലും അ​ദൃ​ശ്യ​മാ​യി​രി​ക്കു​ന്ന മ​ര​ണ​ത്തെ​ക്കു​റി​ച്ചോ​ർ​ത്തു.

ക​ലാ​കാ​ര​ന്മാ​ർ​ക്ക് എ​ന്നേ​ക്കു​മാ​യി ഉ​റ​ങ്ങാ​നു​ള്ള കു​ടീ​രം പ​ണി​തി​രി​ക്കു​ന്ന​ത് അ​വ​ർ ഏ​റ്റ​വും പ്ര​ണ​യി​ച്ചി​രു​ന്ന ന​ഗ​ര​മ​ധ്യ​ത്തി​ൽ... അ​വ​ർ അ​തു​ത​ന്നെ​യാ​വും ആ​ഗ്ര​ഹി​ച്ചി​രി​ക്കു​ക. പ്ര​ശ​സ്ത മ​ലേ​ഷ്യ​ൻ ച​ല​ച്ചി​ത്ര താ​ര​വും സം​വി​ധാ​യ​ക​നും ഗാ​യ​ക​നു​മാ​യ ത​ൻ​ശ്രീ പി. ​റാം​ലി അ​ദ്ദേ​ഹ​ത്തി​ന്‍റെ ഭാ​ര്യ സ​ലോ​മ (യ​ഥാ​ർ​ഥ നാ​മം സ​ൽ​മ ഇ​സ്മാ​യി​ൽ) എ​ന്നി​വ​രും ഈ ​ശ​വ​കു​ടീ​ര​ത്തി​ലു​റ​ങ്ങു​ന്നു.

പ്ര​ശ​സ്ത ഹാ​സ്യ​ന​ട​നാ​യ എ.​ആ​ർ. ടോം​പെ​ൽ അ​ദ്ദേ​ഹ​ത്തി​ന്‍റെ ശ​വ​കു​ടീ​ര​ത്തി​ന​ക​ത്തി​രു​ന്നും മ​നു​ഷ്യ​രെ ചി​രി​പ്പി​ക്കു​ന്നു​ണ്ടാ​വും. പ്ര​ശ​സ്തി​യു​ടെ തി​ര​ക്കി​ല്ലാ​തെ ശാ​ന്ത​മാ​യി ന​ഗ​ര​ഹൃ​ദ​യ​ത്തി​ൽ ക​ലാ​കാ​ര​ന്മാ​രെ​ല്ലാ​വ​രും ഒ​ന്നി​ച്ച്... എ​ന്‍റെ ഹൃ​ദ​യം ഒ​ന്നു കു​തി​ച്ചു. ക​ലാ​കാ​ര​ന്മാ​രു​ടെ ശ​വ​കു​ടീ​ര​ങ്ങ​ൾ. അ​വ​ർ ഇ​പ്പോ​ഴും ജ​ന​ത​യാ​ൽ സ്മ​രി​ക്ക​പ്പെ​ട്ട്, സ​ദാ സാ​ന്നി​ധ്യ​മ​റി​യി​ച്ച്‌. കു​തി​പ്പി​നു വ്യ​ക്ത​മാ​യ കാ​ര​ണ​മു​ണ്ട്. അ​വ​രൊ​ന്നും മ​രി​ച്ചി​രു​ന്നി​ല്ലെ​ങ്കി​ൽ എ​ന്ന് മ​ലേ​ഷ്യ ആ​ഗ്ര​ഹി​ക്കു​ന്നു​ണ്ടാ​വും.

സെ​മി​ത്തേ​രി​യു​ടെ ഓ​രം പ​ങ്കി​ടു​ന്ന ടൈ​ലു​ക​ൾ വി​രി​ച്ച ന​ട​പ്പാ​ത വെ​റ്റി​ല​യു​ടെ ഇ​ല​ക​ൾ അ​ടു​ക്കി​വെ​ച്ച​തു പോ​ലു​ള്ള ആ​ർ​ക്കി​ടെ​ക്ച​റ​ൽ ഭം​ഗി​യു​ള്ള സ​ലോ​മ ലി​ങ്ക് ഫ്ലൈ ​ഓ​വ​റി​ന​രി​ക​ത്തേ​ക്കു നീ​ളു​ന്നു. തു​ര​ങ്കം​പോ​ലെ സ​ലോ​മ ലി​ങ്ക് പാ​ലം. ക്ലാ​ങ് ന​ദി​ക്കും അം​പാ​ങ്-​ക്വാ​ലാ​ലം​പു​ർ എ​ലി​വേ​റ്റ​ഡ് ഹൈ​വേ​ക്കും കു​റു​കെ നി​ർ​മി​ച്ച അ​തി​മ​നോ​ഹ​ര​മാ​യ പാ​ല​മാ​ണി​ത്. സ​ലോ​മ ലി​ങ്ക് പാ​ലം പൈ​തൃ​ക ക​മ്പ​ങ് ബാ​രു പ്ര​ദേ​ശ​ത്തെ​യും ആ​ധു​നി​ക കെ.​എ​ൽ.​സി.​സി (KLCC) പ്ര​ദേ​ശ​ത്തെ​യും ബ​ന്ധി​പ്പി​ക്കു​ന്നു. പ​ഴ​യ​തി​നെ​യും പു​തി​യ​തി​നെ​യും ബ​ന്ധി​പ്പി​ക്കാ​നൊ​രു പാ​ലം. അ​വി​ടെ പു​രാ​ത​ന ക​മ്പ​ങ് ബാ​രു പ്ര​ദേ​ശ​ത്തെ പ്ര​ണ​യ​വും ജ​ലാ​ൻ അം​പാ​ങ്ങി​ലെ മ​ര​ണ​വും കെ​ട്ടു​പി​ണ​യു​ന്നു.

പ്ര​ശ​സ്ത മ​ലേ​ഷ്യ​ൻ ഗാ​യി​ക സ​ലോ​മ​യു​ടെ (ത​ൻ ശ്രീ ​പി റാം ​ലി​യു​ടെ ഭാ​ര്യ) ഓ​ർ​മ​ക്കാ​യാ​ണ് പാ​ല​ത്തി​ന്‌ ഈ ​പേ​രി​ട്ടി​രി​ക്കു​ന്ന​ത്. ദൂ​രെ ക്ലാ​ങ് ന​ദി. ചീ​റി​പ്പാ​യു​ന്ന വാ​ഹ​ന​ങ്ങ​ൾ നി​റ​ഞ്ഞ എ​ക്സ്പ്ര​സ് ഹൈ​വേ താ​ഴെ. പാ​ല​ത്തി​ൽ ആ​ളു​ക​ൾ കൂ​ട്ടി​മു​ട്ടു​ന്ന​തു പോ​ലെ തി​ര​ക്ക്. അ​പ​രി​ചി​ത ന​ഗ​ര​ത്തി​ര​ക്കി​ൽ ഒ​റ്റ​പ്പെ​ടാ​തി​രി​ക്കാ​ൻ ഞ​ങ്ങ​ൾ കൈ ​കോ​ർ​ത്തു ന​ട​ന്നു.

ഇ​തൊ​രു സ്വ​പ്ന​ന​ഗ​ര​മാ​ണെ​ന്നു തോ​ന്നി. പാ​ല​ത്തി​ൽ​നി​ന്ന് ഞാ​ൻ താ​ഴോ​ട്ടു നോ​ക്കി. എ​ക്സ്പ്ര​സ് ഹൈ​വേ​യി​ലൂ​ടെ കാ​ത​ട​പ്പി​ക്കു​ന്ന ഹു​ങ്കാ​ര​ത്തോ​ടെ വാ​ഹ​ന​ങ്ങ​ൾ പ​റ​ക്കു​ന്നു. അ​വ​യെ​ല്ലാം എ​ന്‍റെ ഹൃ​ദ​യ​ത്തി​ലൂ​ടെ​യാ​ണ് പ​റ​ന്നു​പോ​യ​തെ​ന്ന് തോ​ന്നി. ക​ണ്ണ​ട​ച്ചു തു​റ​ക്കും മു​മ്പ് ക്ലാ​ങ് ന​ദി​യും ക​ട​ന്ന് അ​വ എ​വി​ടേ​ക്കോ അ​പ്ര​ത്യ​ക്ഷ​മാ​യി. പ്ര​ക​മ്പ​ന​ങ്ങ​ൾ ബാ​ക്കി​യാ​യി.

മി​ന്നു എ​ന്‍റെ​യും സു​ധീ​റേ​ട്ട​ന്റെ​യും ഫോ​ട്ടോ​സ് എ​ടു​ത്തു. ഫോ​ട്ടോ എ​ടു​ക്കാ​നു​ള്ള എ​ന്‍റെ പ്ര​ഫ​ഷ​ന​ൽ സ്കി​ല്ലി​നെ കു​റി​ച്ച് ബോ​ധ്യ​മു​ള്ള​തി​നാ​ൽ അ​വ​ളു​ടെ ഫോ​ട്ടോ എ​ടു​ക്കാ​ൻ എ​ന്നോ​ട് പ​റ​ഞ്ഞി​ല്ല. മ​റ്റാ​രോ എ​ടു​ത്തു​കൊ​ടു​ക്കു​ന്ന​തു ക​ണ്ടു. ദൂ​രെ നി​ന്നാ​ണ് സ​ലോ​മ ലി​ങ്ക് പാ​ല​ത്തി​ന് കൂ​ടു​ത​ൽ ഗാം​ഭീ​ര്യം. മ​ലേ​ഷ്യ​ൻ വി​വാ​ഹ​ത്തി​ൽ ഉ​പ​യോ​ഗി​ക്കു​ന്ന താം​ബൂ​ല ത​ണ്ടാ​യ സി​രി ജു​ഞ്ചു​ങ് എ​ന്ന പ​ര​മ്പ​രാ​ഗ​ത സ​മ്മാ​ന​ത്തി​ൽ​നി​ന്ന് പ്ര​ചോ​ദ​നം ഉ​ൾ​ക്കൊ​ണ്ടാ​ണ് ഇ​തി​ന്‍റെ നി​ർ​മാ​ണം. വെ​റ്റി​ല അ​ടു​ക്കി​വെ​ച്ച​തു പോ​ലു​ള്ള ക​മാ​ന​ത്തി​ന് അ​തി​ഗം​ഭീ​ര ശി​ൽ​പ​ഭം​ഗി​യാ​ണ്.

ക്വാലാലംപുരിലെ ചരിത്രപ്രസിദ്ധമായ ജ​ലാ​ൻ അം​പാ​ങ് മുസ്‌ലിം ഖബർസ്ഥാൻ

 

കാ​ൽ​ന​ട​ക്കാ​ർ​ക്കും സൈ​ക്കി​ൾ യാ​ത്ര​ക്കാ​ർ​ക്കും മാ​ത്ര​മാ​ണ് പാ​ല​ത്തി​ൽ പ്ര​വേ​ശ​നം അ​നു​വ​ദി​ച്ചി​രി​ക്കു​ന്ന​ത്. രാ​ത്രി​യി​ൽ അ​നേ​കം എ​ൽ.​ഇ.​ഡി ബ​ൾ​ബു​ക​ൾ തെ​ളി​ഞ്ഞ​പ്പോ​ൾ ഞ​ങ്ങ​ളൊ​രു പ്ര​കാ​ശ തു​ര​ങ്ക​ത്തി​ലാ​ണെ​ന്നു തോ​ന്നി. തു​ര​ങ്ക​ത്തി​ലൂ​ടെ മ​റ്റേ​തോ ലോ​ക​ത്തേ​ക്ക് ക​ട​ക്കാ​ൻ ശ്ര​മി​ക്കു​ന്നു. നൃ​ത്തം​ചെ​യ്യു​ന്ന പ്ര​കാ​ശ​ത്തി​ൽ സ​ലോ​മ ലി​ങ്കി​ന് ജീ​വ​നു​ണ്ടെ​ന്നു തോ​ന്നി.

സ​ലോ​മ ലി​ങ്ക് പാ​ല​ത്തി​ന്‍റെ കൈ​വ​രി​ക​ളി​ൽ ചാ​രി​നി​ന്ന് ഞാ​ൻ പെ​ട്രോ​നാ​സ് ട്വി​ൻ ട​വ​റി​നെ ആ​രാ​ധ​ന​യോ​ടെ നോ​ക്കി. അ​ത്ര​യും മ​നോ​ഹാ​രി​ത ഇ​ര​ട്ട ഗോ​പു​ര​ത്തി​ന് മ​റ്റൊ​രി​ട​ത്തു​നി​ന്ന്‌ നോ​ക്കി​യാ​ൽ കി​ട്ടി​ല്ലെ​ന്ന് തോ​ന്നി. ഇ​രു​ട്ടി​ൽ തെ​ളി​യു​ന്ന പ്രൗ​ഢ ഗം​ഭീ​ര കാ​ഴ്ച. രാ​ത്രി​യി​ൽ അ​തി​ന്‍റെ ഗാം​ഭീ​ര്യം വ​ർ​ധി​ച്ചി​രി​ക്കു​ന്നു. കു​റ​ച്ചു​കൂ​ടി നി​ഗൂ​ഢ​മാ​യ​പോ​ലെ. പ്ര​കാ​ശി​ച്ചു നി​ൽ​ക്കു​ന്ന​വ​യു​ടെ​യെ​ല്ലാം കാ​ഴ്ച അ​നി​ർ​വ​ച​നീ​യ​മാ​വു​ന്ന​ത് രാ​ത്രി​യി​ലാ​ണ്.

ചെ​റു​പ്പ​ക്കാ​രാ​യ ധാ​രാ​ളം പ്ര​ഫ​ഷ​ന​ൽ ഫോ​ട്ടോ​ഗ്രാ​ഫ​ർ​മാ​ർ സ​ലോ​മ ലി​ങ്കി​ൽ ത​മ്പ​ടി​ച്ചി​രു​ന്നു. ഇ​ര​ട്ട ഗോ​പു​ര​ത്തി​ന്‍റെ രാ​ത്രി പാ​ശ്ചാ​ത്ത​ല​ത്തി​ൽ ഒ​രു പ്ര​ഫ​ഷ​ന​ൽ ഫോ​ട്ടോ​ഗ്രാ​ഫ​ർ ഞ​ങ്ങ​ളു​ടെ​യും മി​ന്നു​വി​ന്‍റെ​യും ഫോ​ട്ടോ​സ് എ​ടു​ത്തു. ധാ​രാ​ളം പേ​ർ ഫോ​ട്ടോ എ​ടു​ക്കാ​നാ​യി ത​യാ​റാ​യി നി​ന്നി​രു​ന്നു. ഒ​രു മ​ത്സ​ര ക​ട​ന്നു​ക​യ​റ്റ​ത്തി​ലൂ​ടെ​യാ​ണ് ഫോ​ട്ടോ എ​ടു​ക്കാ​നു​ള്ള ക​റ​ക്ട് പോ​യ​ന്‍റി​ൽ ഞ​ങ്ങ​ൾ​ക്ക് നി​ൽ​ക്കാ​നാ​യ​ത്. ഫോ​ട്ടോ​ക്ക് പോ​സ് ചെ​യ്യു​മ്പോ​ൾ സ​ലോ​മ ലി​ങ്കി​ലെ പ്ര​കാ​ശ തു​ര​ങ്ക​ത്തി​ൽ ആ​ൾ​ക്കൂ​ട്ടം തി​ര​പോ​ലെ​യി​ള​കി. താ​ഴെ എ​ക്സ്പ്ര​സ് ഹൈ​വേ​യി​ലൂ​ടെ കാ​ത​ട​പ്പി​ക്കു​ന്ന ശ​ബ്ദ​ത്തി​ൽ ഒ​രു അ​ത്യാ​ഡം​ബ​ര കാ​ർ പ​റ​ന്നു​പോ​യി. ഞെ​ട്ട​ലി​ൽ ക്ലി​ക്ക് ചെ​യ്യു​ന്ന​തി​നു മു​മ്പ് റെ​ഡി എ​ന്നു പ​റ​ഞ്ഞ​ത് ഞാ​ൻ കേ​ട്ടി​ല്ല. ഫോ​ട്ടോ എ​ടു​ത്ത​തി​ന് 40 റി​ങ്ക​റ്റ് വാ​ങ്ങി. സോ​ഫ്റ്റ് കോ​പ്പി​ക്ക് മാ​ത്രം.

തി​രി​ച്ചു​വ​രു​മ്പോ​ൾ ജ​ലാ​ൻ അം​പാ​ങ് ശ​വ​കു​ടീ​ര​ത്തി​നു​ള്ളി​ലെ അ​ല​സ​മാ​യ ഇ​രു​ട്ടി​ലേ​ക്കു നോ​ക്കി. ത​ൻ​ശ്രീ പി ​റാം ലി​യും സ​ൽ​മ​യും പോ​യ​കാ​ല വെ​ള്ളി​ത്തി​ര​ക​ളെ മ​റ​ന്ന് ശാ​ന്ത​മാ​യി ഉ​റ​ങ്ങു​ന്നു. ഉ​റ​ക്ക​ത്തി​ൽ അ​വ​ർ മ​നോ​ഹ​ര​മാ​യി പാ​ടു​ന്നു​ണ്ടെ​ന്ന് എ​നി​ക്കു തോ​ന്നി. ജ​ലാ​ൻ അം​പാ​ങ്ങി​ലെ ഇ​തി​ഹാ​സ മ​ര​ണ​ങ്ങ​ൾ​ക്കു ചു​റ്റും ശ​ബ്ദ​മി​ല്ലാ​തെ ആ ​പാ​തി​രാ പാ​ട്ടൊ​ഴു​കാ​ൻ ത​യാ​റെ​ടു​ക്കു​ന്നു. ഇ​രു​ട്ടി​ൽ ത​ണു​ത്ത ശ​വ​കു​ടീ​ര​ങ്ങ​ൾ ഉ​യ​ർ​ത്തെ​ഴു​ന്നേ​ൽ​പി​നാ​യി വെ​മ്പു​ന്നു.

ചു​റ്റും മ​റ്റു ക​ലാ​കാ​ര​ന്മാ​രും ഗാ​യ​ക​രും അ​ഭി​നേ​താ​ക്ക​ളും, ശി​ൽ​പി​ക​ളും സ്വ​പ്നം ക​ണ്ട് ഉ​റ​ങ്ങു​ന്നു​ണ്ട്. എ​ന്തു ശാ​ന്ത​ത​യാ​ണ​വി​ടെ. ക​ലാ​കാ​ര​ന്മാ​രോ​ടു​ള്ള ആ​ദ​ര​വും സ്മ​ര​ണ​യും നി​റ​ഞ്ഞ നി​ഗൂ​ഢ​മാ​യ ഇ​രു​ട്ടി​ലൂ​ടെ ഞ​ങ്ങ​ൾ മു​ന്നോ​ട്ടു ന​ട​ന്നു. നേ​ർ​ത്ത കാ​റ്റി​ൽ പേ​രാ​ൽ വൃ​ക്ഷ​ങ്ങ​ളി​ൽ​നി​ന്ന് ഇ​ല പൊ​ഴി​യു​ന്നു. അ​വ ശ​വ​കു​ടീ​ര​ങ്ങ​ൾ​ക്ക് മു​ക​ളി​ലേ​ക്ക് തൂ​വ​ൽ പോ​ൽ പ​തി​ക്കു​ന്നു.

പ​ര​മ​മാ​യ നി​ശ്ശ​ബ്ദ​ത...

ജ​ലാ​ൻ അം​പാ​ങ് ശ​വ​കു​ടീ​ര​ത്തി​ൽ​നി​ന്ന് ഉ​യ​രാ​ൻ സാ​ധ്യ​ത​യു​ള്ള അ​പൂ​ർ​വ ഈ​ണ​ത്തി​ലു​ള്ള, ശ​ബ്ദ​മു​റ​ഞ്ഞ, പാ​തി​രാ പാ​ട്ടി​നാ​യി ഞാ​ൻ കാ​തോ​ർ​ത്തു. അ​ന്നേ​രം ക്ലാ​ങ് ന​ദി​യും ക​ട​ന്ന് സ​ലോ​മ ലി​ങ്ക് പാ​ല​ത്തി​ലൂ​ടെ ക​ട​ന്നു​വ​ന്ന ത​ണു​ത്ത കാ​റ്റ് എ​നി​ക്കു ചു​റ്റും ക​റ​ങ്ങി. അ​തി​ൽ​നി​ന്ന് ഹൃ​ദ​യ​ഹാ​രി​യാ​യ ഒ​രു മ​ലേ​ഷ്യ​ൻ പൂ​ർ​വ​കാ​ല പ്ര​ണ​യ സു​ഗ​ന്ധം പ​ര​ന്നു. ഇ​തി​ഹാ​സ​തു​ല്യ​രു​ടെ ശ​വ​കു​ടീ​ര​ങ്ങ​ളി​ൽ മാ​ത്രം വീ​ശു​ന്ന ത​ണു​ത്ത പാ​തി​രാ കാ​റ്റാ​യി​രു​ന്നു അ​ത്. കാ​റ്റി​ലൂ​ടെ സ്വ​പ്ന​സ​ഞ്ചാ​രി​ക​ളെ പോ​ലെ ന​ട​പ്പാ​ത​യി​ലെ രാ​ത്രി​ത​ണു​പ്പു ച​വി​ട്ടി ഞ​ങ്ങ​ൾ അ​ൻ​കാ​സ​യി​ലേ​ക്ക് ഒ​ഴു​കി​പ്പോ​യി. ഞ​ങ്ങ​ൾ​ക്കും ഉ​റ​ക്കം വ​രു​ന്നു​ണ്ടാ​യി​രു​ന്നു.

News Summary - Twin Towers Death and Love