Begin typing your search above and press return to search.
proflie-avatar
Login

ചോ​ര​ കി​നി​യു​ന്ന വെ​ങ്ക​ല​ പ്ര​തി​മ​ക​ൾ

ചോ​ര​ കി​നി​യു​ന്ന വെ​ങ്ക​ല​ പ്ര​തി​മ​ക​ൾ
cancel

പ്രാ​ഗി​ലെ ലി​ഡി​സെ (Lidice) ഗ്രാ​മം സ​ന്ദ​ർ​ശി​ച്ച ഓ​ർ​മ​ക​ൾ എ​ഴു​തു​ന്നു. അ​വി​ട​ത്തെ യു​ദ്ധ​സ്മൃ​തി മ​ണ്ഡ​പ​ത്തി​ലെ ശി​ൽ​പ​ങ്ങ​ൾ കാ​ല​ത്തോ​ട് പ​റ​യു​ന്ന​തെ​ന്താ​ണ്?ചെ​ക് റി​പ്പ​ബ്ലി​ക്കി​ന്റെ ത​ല​സ്ഥാ​ന​മാ​യ പ്രാ​ഗി​ലെ ലി​ഡി​സെ (Lidice) ഗ്രാ​മ​ത്തി​ലെ യു​ദ്ധ​സ്മൃ​തി മ​ണ്ഡ​പ​ത്തി​ൽ ക​ഴി​ഞ്ഞ മേ​യി​ൽ ചെ​ല​വ​ഴി​ച്ച നി​ശ്ശ​ബ്ദ​മാ​യ മ​ണി​ക്കൂ​റു​ക​ൾ ഭീ​തി​യോ​ടെ എ​ന്നി​ലി​പ്പോ​ഴും പു​ന​ർ​ജ​നി​ച്ചു​കൊ​ണ്ടി​രി​ക്കു​ന്നു. ഞാ​ന​വി​ടെ ക​ണ്ട​തൊ​ന്നും ശി​ൽ​പ​ങ്ങ​ളാ​യി​രു​ന്നി​ല്ല, വെ​ങ്ക​ല​ത്തി​ൽ തീ​ർ​ത്ത തേ​ങ്ങ​ലു​ക​ളാ​യി​രു​ന്നു. ആ ​എ​ൺ​പ​ത്തി​ര​ണ്ട് പ്ര​തി​മ​ക​ളു​ടെ...

Your Subscription Supports Independent Journalism

View Plans
പ്രാ​ഗി​ലെ ലി​ഡി​സെ (Lidice) ഗ്രാ​മം സ​ന്ദ​ർ​ശി​ച്ച ഓ​ർ​മ​ക​ൾ എ​ഴു​തു​ന്നു. അ​വി​ട​ത്തെ യു​ദ്ധ​സ്മൃ​തി മ​ണ്ഡ​പ​ത്തി​ലെ ശി​ൽ​പ​ങ്ങ​ൾ കാ​ല​ത്തോ​ട് പ​റ​യു​ന്ന​തെ​ന്താ​ണ്?

ചെ​ക് റി​പ്പ​ബ്ലി​ക്കി​ന്റെ ത​ല​സ്ഥാ​ന​മാ​യ പ്രാ​ഗി​ലെ ലി​ഡി​സെ (Lidice) ഗ്രാ​മ​ത്തി​ലെ യു​ദ്ധ​സ്മൃ​തി മ​ണ്ഡ​പ​ത്തി​ൽ ക​ഴി​ഞ്ഞ മേ​യി​ൽ ചെ​ല​വ​ഴി​ച്ച നി​ശ്ശ​ബ്ദ​മാ​യ മ​ണി​ക്കൂ​റു​ക​ൾ ഭീ​തി​യോ​ടെ എ​ന്നി​ലി​പ്പോ​ഴും പു​ന​ർ​ജ​നി​ച്ചു​കൊ​ണ്ടി​രി​ക്കു​ന്നു. ഞാ​ന​വി​ടെ ക​ണ്ട​തൊ​ന്നും ശി​ൽ​പ​ങ്ങ​ളാ​യി​രു​ന്നി​ല്ല, വെ​ങ്ക​ല​ത്തി​ൽ തീ​ർ​ത്ത തേ​ങ്ങ​ലു​ക​ളാ​യി​രു​ന്നു. ആ ​എ​ൺ​പ​ത്തി​ര​ണ്ട് പ്ര​തി​മ​ക​ളു​ടെ മു​ഖ​ങ്ങ​ളി​ൽ ഭ​യ​ത്തി​ന്റെ​യും വേ​ദ​ന​യു​ടെ​യും ആ​ഴം മ​ന​സ്സി​നെ മ​ര​വി​പ്പി​ക്കും വി​ധം കൊ​ത്തി​വെ​ച്ചി​രു​ന്നു. ആ ​കു​ഞ്ഞു​ങ്ങ​ളു​ടെ മു​ഖ​ങ്ങ​ളി​ൽ ക​ണ്ട അ​തേ ഭീ​തി​യും നി​സ്സ​ഹാ​യാ​വ​സ്ഥ​യു​മാ​ണ് ഇ​ന്ന് ഇ​റാ​നി​ലെ​യും ഗ​സ്സ​യി​ലെ​യും കു​ട്ടി​ക​ളു​ടെ മു​ഖ​ത്തും കാ​ണു​ന്ന​ത്. ഇ​പ്പോ​ൾ അ​ര​ങ്ങേ​റു​ന്ന അ​നി​ഷ്ട​സം​ഭ​വ​ങ്ങ​ൾ​ക്ക് സ​മാ​ന​മാ​യ ച​രി​ത്ര​സം​ഭ​വ​ത്തി​ന്റെ ക​ന​ൽ​പ്പാ​ടു​ക​ളു​ടെ സ്മ​ര​ണ​യാ​ണ് ആ ​പ്ര​തി​മ​ക​ൾ.

2025ലെ ​വ​സ​ന്ത​കാ​ല​ത്താ​ണ് ഞാ​ൻ പ്രാ​ഗി​ലെ​ത്തി​യ​ത്. വി​ത​വ (Vitava) ന​ദി​യി​ൽ​നി​ന്നു​ള്ള ത​ണു​ത്ത കാ​റ്റും ക​ല്ലു​പാ​കി​യ തെ​രു​വു​ക​ളും ആ​ദ്യം ഏ​തൊ​രു സ​ഞ്ചാ​രി​യെ​യും​പോ​ലെ എ​ന്നെ​യും മോ​ഹി​പ്പി​ച്ചു. എ​ന്നാ​ൽ, യാ​ത്ര ചെ​ന്ന​വ​സാ​നി​ച്ച​ത് ‘സെ​ന്റ് സി​റി​ൽ ആ​ൻ​ഡ് മെ​ത്തോ​ഡി​യ​സ്’ ക​ത്തീ​ഡ്ര​ലി​ലെ ആ ​ഇ​രു​ണ്ട ക്രി​പ്റ്റി​ലാ​ണ്. 1942ൽ ​റെ​യ്ൻ​ഹാ​ർ​ഡ് ഹെ​യ്ഡ്രി​ച്ചി​നെ വ​ധി​ച്ച ‘ഓ​പ​റേ​ഷ​ൻ ആ​ന്ത്ര​പ്പോ​യി​ഡ്’ എ​ന്ന ദൗ​ത്യ​ത്തി​ന് ശേ​ഷം ഏ​ഴ് ചെ​ക് പോ​രാ​ളി​ക​ൾ അ​ഭ​യം തേ​ടി​യ ഇ​ടം.

ര​ണ്ടാം ലോ​ക​യു​ദ്ധ​കാ​ല​ത്ത് നാ​സി​ക​ളു​ടെ ക്രൂ​ര​ത​ക​ൾ​ക്ക് നേ​തൃ​ത്വം ന​ൽ​കി​യി​രു​ന്ന റെ​യ്ൻ​ഹാ​ർ​ഡ് ഹെ​യ്ഡ്രി​ച്ച് ‘പ്രാ​ഗി​ലെ ക​ശാ​പ്പു​കാ​ര​ൻ’ എ​ന്നാ​ണ് അ​റി​യ​പ്പെ​ട്ടി​രു​ന്ന​ത്. ജ​ർ​മ​ൻ റീ​ച്ച് സെ​ക്യൂ​രി​റ്റി മെ​യി​ൻ ഓ​ഫി​സി​ന്റെ (RSHA) ക​മാ​ൻ​ഡ​റും ഹോ​ളോ​കോ​സ്റ്റി​ന്റെ പ്ര​ധാ​ന ആ​സൂ​ത്ര​ക​നു​മാ​യി​രു​ന്ന അ​യാ​ളെ ഇ​ല്ലാ​താ​ക്കാ​ൻ ചെ​ക്കോ​സ്ലോ​വാ​ക് പ്ര​തി​രോ​ധ​സേ​ന ല​ണ്ട​നി​ൽ​നി​ന്ന് സാ​ഹ​സി​ക​രാ​യ പോ​രാ​ളി​ക​ളെ നി​യോ​ഗി​ച്ചു. ബ്രി​ട്ടീ​ഷ് റോ​യ​ൽ എ​യ​ർ​ഫോ​ഴ്‌​സി​ന്റെ വി​മാ​ന​ത്തി​ൽ​നി​ന്ന് രാ​ത്രി​യു​ടെ മ​റ​വി​ൽ പാ​ര​ച്യൂ​ട്ട് വ​ഴി മാ​തൃ​രാ​ജ്യ​ത്തി​ന്റെ മ​ണ്ണി​ലേ​ക്ക് ചാ​ടി​യി​റ​ങ്ങി​യ​വ​രാ​യി​രു​ന്നു ജോ​സ​ഫ് ഗാ​ബ്ചി​ക്കും ജാ​ൻ​കു​ബി​സും.

മ​ര​ണ​മു​റ​പ്പാ​യ ദൗ​ത്യ​ത്തി​ലേ​ക്കാ​ണ് ആ​കാ​ശ​ത്തു​നി​ന്ന് അ​വ​ർ ഇ​റ​ങ്ങി​വ​ന്ന​ത്. ദൗ​ത്യ​ത്തി​ന്റെ ഭാ​ഗ​മാ​യി മാ​സ​ങ്ങ​ളോ​ളം പ്രാ​ഗി​ലെ പ്രാ​ദേ​ശി​ക പ്ര​തി​രോ​ധ പ്ര​വ​ർ​ത്ത​ക​രു​ടെ സ​ഹാ​യ​ത്തോ​ടെ അ​വ​ർ ഹെ​യ്ഡ്രി​ച്ചി​ന്റെ ഓ​രോ ച​ല​ന​വും നി​രീ​ക്ഷി​ച്ചി​രു​ന്നു. ഹെ​യ്ഡ്രി​ച്ച് ത​ന്റെ വീ​ട്ടി​ൽ​നി​ന്ന് പ്രാ​ഗ് കൊ​ട്ടാ​ര​ത്തി​ലേ​ക്ക് ദി​വ​സ​വും പോ​കു​ന്ന വ​ഴി അ​വ​ർ കൃ​ത്യ​മാ​യി മ​ന​സ്സി​ലാ​ക്കി. പ്രാ​ഗി​ലെ ലി​ബെ​ൻ ജി​ല്ല​യി​ലു​ള്ള ഒ​രു കു​ത്ത​നെ​യു​ള്ള വ​ള​വ് അ​വ​ർ ശ്ര​ദ്ധി​ച്ചു. വ​ണ്ടി​ക്ക് വേ​ഗ​ത കു​റ​ക്കേ​ണ്ടി​വ​രു​ന്ന ഈ ​സ്ഥ​ല​മാ​യി​രു​ന്നു ആ​ക്ര​മ​ണ​ത്തി​ന് അ​വ​ർ തി​ര​ഞ്ഞെ​ടു​ത്ത​ത്.

1942 മേ​യ് 27ന് ​രാ​വി​ലെ 10.30ഓ​ടെ ഹെ​യ്ഡ്രി​ച്ചി​ന്റെ തു​റ​ന്ന മെ​ഴ്‌​സി​ഡ​സ് കാ​ർ ആ ​വ​ള​വി​ലെ​ത്തി. കാ​റി​ന് തൊ​ട്ട​ടു​ത്തു നി​ന്ന ഗാ​ബ്ചി​ക് ത​ന്റെ കോ​ട്ടി​നു​ള്ളി​ൽ ഒ​ളി​പ്പി​ച്ചി​രു​ന്ന സ്റ്റെ​ൻ ഗ​ൺ പു​റ​ത്തെ​ടു​ത്ത് വെ​ടി​യു​തി​ർ​ക്കാ​ൻ ശ്ര​മി​ച്ചു. എ​ന്നാ​ൽ, അ​പ്ര​തീ​ക്ഷി​ത​മാ​യി തോ​ക്ക് ജാം ​ആ​യി​പ്പോ​യി. തോ​ക്ക് പ​ണി​മു​ട​ക്കി​യ​തോ​ടെ ഹെ​യ്ഡ്രി​ച്ച് വ​ണ്ടി നി​ർ​ത്താ​ൻ ഡ്രൈ​വ​ർ​ക്ക് നി​ർ​ദേ​ശം ന​ൽ​കി. ത​ന്നെ ആ​ക്ര​മി​ക്കാ​ൻ വ​ന്ന ഗാ​ബ്ചി​ക്കി​നെ വെ​ടി​വെ​ക്കാ​നാ​യി ഹെ​യ്ഡ്രി​ച്ച് എ​ഴു​ന്നേ​റ്റു നി​ന്നു. ഈ ​സ​മ​യം ദൂ​രെ മാ​റി​നി​ന്നി​രു​ന്ന ജാ​ൻ കു​ബി​സ് ത​ന്റെ കൈ​വ​ശ​മു​ണ്ടാ​യി​രു​ന്ന പ​രി​ഷ്‌​ക​രി​ച്ച ആ​ന്റി ടാ​ങ്ക് ഗ്ര​നേ​ഡ് കാ​റി​ന് നേ​രെ എ​റി​ഞ്ഞു.

 

ഗ്ര​നേ​ഡ് വ​ണ്ടി​യു​ടെ ഉ​ള്ളി​ല​ല്ല വീ​ണ​തെ​ങ്കി​ലും, അ​തി​ന്റെ പി​ന്നി​ലെ ച​ക്ര​ത്തി​ന് സ​മീ​പം പൊ​ട്ടി​ത്തെ​റി​ച്ചു. സ്‌​ഫോ​ട​ന​ത്തി​ൽ ത​ക​ർ​ന്ന കാ​റി​ന്റെ സീ​റ്റി​ലെ സ്പ്രി​ങ്ങു​ക​ളും കു​ഷ്യ​നി​ലെ നാ​രു​ക​ളും ഹെ​യ്ഡ്രി​ച്ചി​ന്റെ ശ​രീ​ര​ത്തി​നു​ള്ളി​ലേ​ക്ക് തു​ള​ച്ചു​ക​യ​റി. മു​റി​വു​ക​ൾ അ​ത്ര മാ​ര​ക​മ​ല്ലെ​ന്ന് ആ​ദ്യം തോ​ന്നി​യെ​ങ്കി​ലും, ഈ ​നാ​രു​ക​ളി​ൽ​നി​ന്നു​ണ്ടാ​യ അ​ണു​ബാ​ധ​മൂ​ലം ഏ​താ​നും ദി​വ​സ​ങ്ങ​ൾ​ക്കു ശേ​ഷം ജൂ​ൺ നാ​ലി​ന് ഹെ​യ്ഡ്രി​ച്ച് മ​ര​ണ​ത്തി​ന് കീ​ഴ​ട​ങ്ങി.

ആ​ക്ര​മ​ണ​ത്തി​നു​ശേ​ഷം ക​ത്തീ​ഡ്ര​ലി​ൽ ഒ​ളി​ച്ച ഗാ​ബ്ചി​ക്കി​നെ​യും കു​ബി​സി​നെ​യും ഒ​പ്പ​മു​ണ്ടാ​യി​രു​ന്ന അ​ഞ്ച് പോ​രാ​ളി​ക​ളെ​യും നാ​സി​ക​ൾ​ക്ക് ക​ണ്ടെ​ത്താ​ൻ ക​ഴി​ഞ്ഞി​രു​ന്നി​ല്ല. എ​ന്നാ​ൽ, ക​രേ​ൽ കു​ർ​ദ എ​ന്ന സ​ഹ​പ്ര​വ​ർ​ത്ത​ക​ൻ ഭ​യം​മൂ​ല​വും പ്ര​തി​ഫ​ല​ത്തി​ന് വേ​ണ്ടി​യും നാ​സി​ക​ൾ​ക്ക് വി​വ​രം കൈ​മാ​റി. 1942 ജൂ​ൺ 18ന് ​പു​ല​ർ​ച്ചെ 4.15ന് ​ഏ​ക​ദേ​ശം 800ഓ​ളം വ​രു​ന്ന എ​സ്.​എ​സ് സൈ​നി​ക​ർ ക​ത്തീ​ഡ്ര​ൽ വ​ള​ഞ്ഞു. പ​ള്ളി​യു​ടെ മു​ക​ൾ ഭാ​ഗ​ത്തു​ള്ള ഗാ​ല​റി​യി​ലാ​യി​രു​ന്നു അ​ഡോ​ൾ​ഫ് ഒ​പാ​ൽ​ക്ക, ജാ​ൻ കു​ബി​സ്, ജ​റോ​സ്ലാ​വ് ഷ്വാ​ർ​സ് എ​ന്നി​വ​ർ കാ​വ​ൽ നി​ന്നി​രു​ന്ന​ത്. നാ​സി​ക​ൾ പ​ള്ളി​യി​ലേ​ക്ക് അ​തി​ക്ര​മി​ച്ചു ക​യ​റാ​ൻ ശ്ര​മി​ച്ച​പ്പോ​ൾ ഇ​വ​ർ മൂ​ന്നു​പേ​രും ചേ​ർ​ന്ന് ശ​ക്ത​മാ​യി പ്ര​തി​രോ​ധി​ച്ചു. ഏ​ക​ദേ​ശം ര​ണ്ട് മ​ണി​ക്കൂ​റോ​ളം അ​വ​ർ നാ​സി​ക​ളെ ത​ട​ഞ്ഞു​നി​ർ​ത്തി. ഒ​ടു​വി​ൽ പ​രി​ക്കേ​റ്റും വെ​ടി​യു​ണ്ട​ക​ൾ തീ​ർ​ന്നും അ​വ​ർ വീ​ണു.

ബാ​ക്കി​യു​ള്ള നാ​ല് പോ​രാ​ളി​ക​ൾ -ജോ​സ​ഫ് ഗാ​ബ്ചി​ക്, ജോ​സ​ഫ് വ​ൽ​ചി​ക്, ജോ​സ​ഫ് ബു​ബ്ലി​ക്, ജാ​ൻ ഹ്രു​ബി എ​ന്നി​വ​ർ പ​ള്ളി​യു​ടെ ത​റ​ക്ക​ടി​യി​ലു​ള്ള ഇ​രു​ണ്ട ക്രി​പ്റ്റി​ലാ​യി​രു​ന്നു ഒ​ളി​ച്ചി​രു​ന്ന​ത്. നാ​സി​ക​ൾ പ​ള്ളി​യു​ടെ പു​റ​ത്തു​ള്ള ഒ​രു ചെ​റി​യ വെ​ന്റി​ലേ​ഷ​ൻ ജ​നാ​ല​യി​ലൂ​ടെ ഫ​യ​ർ​ഫോ​ഴ്‌​സി​നെ ഉ​പ​യോ​ഗി​ച്ച് വെ​ള്ളം അ​ക​ത്തേ​ക്ക് പ​മ്പ് ചെ​യ്തു. പോ​രാ​ളി​ക​ളെ മു​ക്കി​ക്കൊ​ല്ലാ​നാ​യി​രു​ന്നു അ​വ​രു​ടെ ശ്ര​മം. എ​ന്നാ​ൽ, ധീ​ര​രാ​യ ആ ​പോ​രാ​ളി​ക​ൾ അ​വി​ടെ​യു​ണ്ടാ​യി​രു​ന്ന ഒ​രു ഏ​ണി ഉ​പ​യോ​ഗി​ച്ച് ആ ​പൈ​പ്പു​ക​ൾ പു​റ​ത്തേ​ക്ക് ത​ള്ളാ​നും വെ​ള്ളം ത​ട​യാ​നും ശ്ര​മി​ച്ചു​കൊ​ണ്ടി​രു​ന്നു. നാ​സി​ക​ൾ കു​ർ​ദ​യെ​ക്കൊ​ണ്ട് ക്രി​പ്റ്റി​ന് മു​ന്നി​ൽ​നി​ന്ന് ‘കീ​ഴ​ട​ങ്ങൂ’ എ​ന്ന് വി​ളി​പ്പി​ച്ചു. എ​ന്നാ​ൽ, ഉ​ള്ളി​ൽ​നി​ന്ന് വ​ന്ന മ​റു​പ​ടി ഇ​താ​യി​രു​ന്നു: ‘‘ഞ​ങ്ങ​ൾ ചെ​ക്കു​ക​ളാ​ണ്! ഞ​ങ്ങ​ൾ ഒ​രി​ക്ക​ലും കീ​ഴ​ട​ങ്ങി​ല്ല!’’ ഒ​ടു​വി​ൽ വെ​ടി​യു​ണ്ട​ക​ൾ തീ​രാ​റാ​യ​പ്പോ​ൾ, ശ​ത്രു​വി​ന്റെ കൈ​ക​ളി​ൽ അ​ക​പ്പെ​ടാ​തി​രി​ക്കാ​ൻ ആ ​നാ​ലു​പേ​രും സ്വ​യം മ​ര​ണം വ​രി​ച്ചു.

 

ബ്രി​ട്ടീ​ഷ് റോ​യ​ൽ എ​യ​ർ​ഫോ​ഴ്‌​സി​ന്റെ വി​മാ​ന​ത്തി​ൽ​നി​ന്ന് ജോ​സ​ഫ് ഗാ​ബ്ചി​ക്കും ജാ​ൻ​കു​ബി​സും രാ​ത്രി​യു​ടെ മ​റ​വി​ൽ പാ​ര​ച്യൂ​ട്ട് വ​ഴി മാ​തൃ​രാ​ജ്യ​ത്തി​ന്റെ മ​ണ്ണി​ലേ​ക്കിറ​ങ്ങി​യ​ സ്ഥലം

ഫാ​ഷി​സ​ത്തി​ന്റെ പ​ക​യും ലി​ഡി​സെ​യു​ടെ വി​ധി​യും

നാ​സി ഭ​ര​ണ​കൂ​ട​ത്തി​ന്റെ അ​പ​രാ​ജി​ത​ത്വ​ത്തി​നു​മേ​ൽ വീ​ണ ആ​ദ്യ​ത്തെ വ​ലി​യ ഇ​ടി​ത്തീ​യാ​യി​രു​ന്നു ഹെ​യ്ഡ്രി​ച്ചി​ന്റെ വ​ധം. ര​ണ്ടാം ലോ​ക​യു​ദ്ധ​കാ​ല​ത്ത് സ​ഖ്യ​ക​ക്ഷി​ക​ൾ ആ​സൂ​ത്ര​ണം ചെ​യ്ത് വി​ജ​യി​പ്പി​ച്ച ഏ​റ്റ​വും ഉ​യ​ർ​ന്ന റാ​ങ്കി​ലു​ള്ള നാ​സി ഉ​ദ്യോ​ഗ​സ്ഥ​ന്റെ വ​ധ​മാ​യി​രു​ന്നു ഇ​ത്. ഫാ​ഷി​സ്റ്റ് ഭ​ര​ണ​കൂ​ട​ത്തി​ന്റെ സു​ര​ക്ഷാ​സം​വി​ധാ​ന​ങ്ങ​ൾ അ​ജ​യ്യ​മാ​ണെ​ന്ന ധാ​ര​ണ​യെ ത​ക​ർ​ക്കാ​ൻ ഈ ​ദൗ​ത്യ​ത്തി​ന് ക​ഴി​ഞ്ഞു. ഹി​റ്റ്‌​ല​റു​ടെ പി​ൻ​ഗാ​മി​യാ​യി​പ്പോ​ലും ക​രു​ത​പ്പെ​ട്ടി​രു​ന്ന ഒ​രു ഉ​ന്ന​ത ത​ല​വ​നെ ഇ​ല്ലാ​താ​ക്കി​യ​ത് ച​രി​ത്ര​ത്തി​ലെ​ത​ന്നെ അ​പൂ​ർ​വ​വും നി​ർ​ണാ​യ​ക​വു​മാ​യ ഒ​രു നാ​ഴി​ക​ക്ക​ല്ലാ​യി മാ​റി. ഒ​രു ഫാ​ഷി​സ്റ്റ് ഭ​ര​ണ​കൂ​ട​ത്തി​ന്റെ ക​രു​ത്തു​റ്റ ക​ണ്ണി ത​ക​ർ​ക്കാ​ൻ ആ ​ചാ​വേ​റു​ക​ളു​ടെ ധീ​ര​ത​ക്ക് ക​ഴി​ഞ്ഞു. എ​ന്നാ​ൽ, പ​ട്ടാ​ള​ക്കാ​ർ പ​ര​സ്പ​രം പൊ​രു​തു​ന്ന യു​ദ്ധ മ​ര്യാ​ദ​ക​ളെ ഹി​റ്റ്ല​ർ കാ​റ്റി​ൽ പ​റ​ത്തി. ആ ​ധീ​ര​ത​യോ​ട് ഫാ​ഷി​സം പ​ക​വീ​ട്ടി​യ​ത് അ​ങ്ങേ​യ​റ്റം ഭീ​രു​ത്വ​പൂ​ർ​ണ​മാ​യ ഒ​രു ന​ട​പ​ടി​യി​ലൂ​ടെ​യാ​യി​രു​ന്നു -ലി​ഡി​സെ എ​ന്ന നി​ഷ്‌​ക​ള​ങ്ക​മാ​യ ഗ്രാ​മ​ത്തെ ഭൂ​മു​ഖ​ത്തു​നി​ന്ന് തു​ട​ച്ചു​നീ​ക്കി​ക്കൊ​ണ്ട്.

 

വ​ധ​ശി​ക്ഷ​ക്ക് കാ​ര​ണ​മാ​യ ‘പ്ര​ണ​യ​ലേ​ഖ​ന​വും’ ഗെ​സ്റ്റ​പ്പോ​യു​ടെ പി​ഴ​വും

ലി​ഡി​സെ എ​ന്ന നി​ഷ്ക​ള​ങ്ക​മാ​യ ഗ്രാ​മ​ത്തി​ന്റെ അ​ന്ത്യം കു​റി​ച്ച​ത് കേ​വ​ലം ഹി​റ്റ്‌​ല​റു​ടെ പ​ക മാ​ത്ര​മാ​യി​രു​ന്നി​ല്ല, മ​റി​ച്ച് നാ​സി ര​ഹ​സ്യാ​ന്വേ​ഷ​ണ വി​ഭാ​ഗ​മാ​യ ഗെ​സ്റ്റ​പ്പോ​ക്ക് (Gestapo) ഉ​ണ്ടാ​യ വി​വേ​ക​ശൂ​ന്യ​മാ​യ ചി​ല തെ​റ്റി​ദ്ധാ​ര​ണ​ക​ൾ​കൂ​ടി​യാ​യി​രു​ന്നു. ഹെ​യ്ഡ്രി​ച്ചി​നെ​തി​രെ​യു​ള്ള ആ​ക്ര​മ​ണ​ത്തി​നു​ശേ​ഷം ര​ണ്ടാ​ഴ്ച​യോ​ളം നാ​സി​ക​ൾ ഇ​രു​ട്ടി​ൽ ത​പ്പു​ക​യാ​യി​രു​ന്നു. കൃ​ത്യ​മാ​യ സൂ​ച​ന​ക​ൾ ഒ​ന്നും ല​ഭി​ക്കാ​തെ വ​ന്ന​തോ​ടെ അ​വ​ർ പ്രാ​ഗി​ലെ ഓ​രോ സാ​ധാ​ര​ണ​ക്കാ​ര​നെ​യും സം​ശ​യ​ത്തി​ന്റെ നി​ഴ​ലി​ൽ നി​ർ​ത്തി. ഈ ​സ​മ​യ​ത്താ​ണ് സ്ലാ​നി എ​ന്ന സ്ഥ​ല​ത്തെ ഒ​രു ഫാ​ക്ട​റി​യി​ൽ ജോ​ലി ചെ​യ്തി​രു​ന്ന ഒ​രു പെ​ൺ​കു​ട്ടി​ക്ക് ത​ന്റെ കാ​മു​ക​നി​ൽ​നി​ന്ന് ല​ഭി​ച്ച ഒ​രു ക​ത്ത് ഗെ​സ്റ്റ​പ്പോ​യു​ടെ കൈ​ക​ളി​ൽ എ​ത്തു​ന്ന​ത്. ‘‘ന​മ്മ​ൾ പ്ലാ​ൻ ചെ​യ്ത ആ ​കാ​ര്യം ന​ട​ന്നു, ഇ​നി കു​റ​ച്ചു​കാ​ലം ഞാ​ൻ ഒ​ളി​വി​ൽ പോ​കു​ന്നു. വ​രാ​നി​രി​ക്കു​ന്ന ബു​ദ്ധി​മു​ട്ടു​ക​ൾ​ക്ക് മാ​പ്പ് ചോ​ദി​ക്കു​ന്നു’’ എ​ന്നാ​യി​രു​ന്നു ആ ​ക​ത്തി​ലെ വ​രി​ക​ൾ.

ഈ ​പെ​ൺ​കു​ട്ടി ലി​ഡി​സെ ഗ്രാ​മ​ത്തി​ൽ​നി​ന്നു​ള്ള​വ​ളാ​യി​രു​ന്നു. അ​വ​ളു​ടെ കാ​മു​ക​ൻ യ​ഥാ​ർ​ഥ​ത്തി​ൽ ഒ​രു വി​വാ​ഹി​ത​നാ​യി​രു​ന്നു എ​ന്നും, അ​വ​ളു​മാ​യു​ള്ള ബ​ന്ധം അ​വ​സാ​നി​പ്പി​ക്കാ​ൻ വേ​ണ്ടി അ​യാ​ൾ എ​ഴു​തി​യ ഒ​രു ക​ള്ള​ക്ക​ത്താ​യി​രു​ന്നു അ​തെ​ന്നും പി​ന്നീ​ട് തെ​ളി​ഞ്ഞു. എ​ന്നാ​ൽ, ആ ​വാ​ക്കു​ക​ളി​ലെ ‘‘പ്ലാ​ൻ​ചെ​യ്ത കാ​ര്യം’’ ഹെ​യ്ഡ്രി​ച്ച് വ​ധ​മാ​ണെ​ന്നും ആ ​ക​ത്തെ​ഴു​തി​യ​ത് ആ​കാ​ശ​ത്തു​നി​ന്നി​റ​ങ്ങി​യ പോ​രാ​ളി​ക​ളി​ൽ ഒ​രാ​ളാ​ണെ​ന്നും നാ​സി​ക​ൾ ഉ​റ​പ്പി​ച്ചു. ഈ ​ഒ​രു ക​ത്ത് ലി​ഡി​സെ എ​ന്ന ഗ്രാ​മ​ത്തി​ന്റെ മ​ര​ണ​വാ​റ​ന്റാ​യി മാ​റി. കൂ​ടാ​തെ, ലി​ഡി​സെ​യി​ലെ ഹോ​റാ​ക് (Horak) കു​ടും​ബ​ത്തി​ലെ ഒ​രം​ഗം ബ്രി​ട്ടീ​ഷ് സൈ​ന്യ​ത്തി​ൽ ചേ​ർ​ന്ന് ല​ണ്ട​നി​ലേ​ക്ക് പോ​യി എ​ന്ന വ​സ്തു​ത നാ​സി​ക​ളു​ടെ സം​ശ​യം ഇ​ര​ട്ടി​പ്പി​ച്ചു. പാ​ര​ച്യൂ​ട്ടി​ലി​റ​ങ്ങി​യ ജോ​സ​ഫ് ഗാ​ബ്ചി​ക്കും ജാ​ൻ കു​ബി​സും ഹോ​റാ​ക് കു​ടും​ബ​ത്തി​ന്റെ സ​ഹാ​യ​ത്തോ​ടെ ലി​ഡി​സെ​യി​ൽ ഒ​ളി​ച്ചി​രി​ക്കു​ന്നു എ​ന്ന് ഗെ​സ്റ്റ​പ്പോ വി​ശ്വ​സി​ച്ചു. എ​ന്നാ​ൽ, സ​ത്യ​ത്തി​ൽ പാ​ര​ച്യൂ​ട്ട് പോ​രാ​ളി​ക​ൾ ഒ​രി​ക്ക​ൽ​പോ​ലും ലി​ഡി​സെ​യി​ൽ പോ​യി​ട്ടു​ണ്ടാ​യി​രു​ന്നി​ല്ല; അ​വ​ർ​ക്ക് ആ ​ഗ്രാ​മ​വു​മാ​യി ഒ​രു ബ​ന്ധ​വു​മി​ല്ലാ​യി​രു​ന്നു.

ത​ങ്ങ​ളു​ടെ പ​രാ​ജ​യം സ​മ്മ​തി​ക്കാ​ൻ ത​യാ​റ​ല്ലാ​ത്ത നാ​സി​ക​ൾ​ക്ക് ലോ​ക​ത്തി​ന് മു​ന്നി​ൽ പ​ക​രം വീ​ട്ടാ​ൻ ഒ​രു ‘ബ​ലി​മൃ​ഗ​ത്തെ’ ആ​വ​ശ്യ​മാ​യി​രു​ന്നു. ഹി​റ്റ്‌​ല​ർ ലി​ഡി​സെ​യെ തി​ര​ഞ്ഞെ​ടു​ത്ത​ത് അ​തൊ​രു ‘മാ​തൃ​കാ​പ​ര​മാ​യ ശി​ക്ഷ’ (Exemplary Punishment) ന​ൽ​കാ​ൻ പാ​ക​ത്തി​ലു​ള്ള ഗ്രാ​മ​മാ​യ​തു​കൊ​ണ്ടാ​ണ്. ഗ്രാ​മം മു​ഴു​വ​ൻ ചു​ട്ടു​ക​രി​ക്കാ​നും അ​വി​ട​ത്തെ പു​രു​ഷ​ന്മാ​രെ കൊ​ല്ലാ​നും ഹി​റ്റ്‌​ല​ർ നേ​രി​ട്ട് ഉ​ത്ത​ര​വി​ട്ടു.

 

1957ൽ ബെഡ്രിച് സ്റ്റെഫാൻ സൃഷ്ടിച്ച ‘അമ്മയും കുഞ്ഞും’ ശിൽപം 

നി​ഷ്‌​ക​ള​ങ്ക​ത​യു​ടെ ശ​വ​പ്പ​റ​മ്പ്: ക്രൂ​ര​ത​യു​ടെ ക​ണ​ക്കു​ക​ൾ

1942 ജൂ​ൺ 10ന് ​നാ​സി സൈ​ന്യം ലി​ഡി​സെ വ​ള​ഞ്ഞു. ലി​ഡി​സെ​യി​ലെ ഓ​രോ കെ​ട്ടി​ട​വും പ​ള്ളി​യും ശ്മ​ശാ​ന​വും​പോ​ലും അ​വ​ർ ന​ശി​പ്പി​ച്ചു. ഗ്രാ​മ​ത്തി​ലൂ​ടെ ഒ​ഴു​കി​യി​രു​ന്ന തോ​ടി​ന്റെ ഗ​തി​പോ​ലും അ​വ​ർ മാ​റ്റി. ‘ലി​ഡി​സെ’ എ​ന്ന പേ​ര് ലോ​ക​ച​രി​ത്ര​ത്തി​ൽ​നി​ന്ന് എ​ന്നെ​ന്നേ​ക്കു​മാ​യി ഇ​ല്ലാ​താ​ക്കു​ക എ​ന്ന​താ​യി​രു​ന്നു ഫാ​ഷി​സ്റ്റ് ല​ക്ഷ്യം. ഗ്രാ​മ​ത്തി​ലെ പ​തി​ന​ഞ്ച് വ​യ​സ്സി​ന് മു​ക​ളി​ലു​ള്ള എ​ല്ലാ പു​രു​ഷ​ന്മാ​രെ​യും ഏ​ക​ദേ​ശം 170ൽ ​അ​ധി​കം പേ​രെ വെ​ടി​വെ​ച്ചു കൊ​ന്നു. അ​തി​നു​ശേ​ഷ​മാ​യി​രു​ന്നു ഏ​റ്റ​വും വ​ലി​യ ക്രൂ​ര​ത അ​ര​ങ്ങേ​റി​യ​ത്- അ​മ്മ​മാ​രി​ൽ​നി​ന്ന് അ​വ​രു​ടെ മ​ക്ക​ളെ ബ​ലം​പ്ര​യോ​ഗി​ച്ച് വേ​ർ​പെ​ടു​ത്തി. സ്മാ​ര​ക​ത്തി​ൽ ക​ണ്ട ആ ​ശി​ൽ​പം ഇ​ന്നും എ​ന്റെ ഉ​റ​ക്കം കെ​ടു​ത്തു​ന്നു. ഒ​രു അ​മ്മ ത​ന്റെ മു​ഖം കൈ​ക​ൾ​കൊ​ണ്ട് മ​റ​ച്ചു ക​ര​യു​ന്നു, അ​വ​ളു​ടെ വ​സ്ത്ര​ത്തി​ൽ മു​റു​കെ​പ്പി​ടി​ച്ച് ഒ​രു പി​ഞ്ചു​കു​ട്ടി​യും -അ​ങ്ങ​നെ​യാ​ണ് ആ ​ശി​ൽ​പം.

ആ​കെ 114 കു​ട്ടി​ക​ളാ​ണ് ഗ്രാ​മ​ത്തി​ലു​ണ്ടാ​യി​രു​ന്ന​ത്. ഇ​തി​ൽ 82 കു​ട്ടി​ക​ളെ പോ​ള​ണ്ടി​ലെ ചെ​ൽ​മ്‌​നോ ഗ്യാ​സ് വാ​നു​ക​ളി​ൽ ശ്വാ​സം​മു​ട്ടി​ച്ച് കൊ​ന്നു. ബാ​ക്കി​യു​ണ്ടാ​യി​രു​ന്ന കു​ട്ടി​ക​ളി​ൽ ചി​ല​രെ നാ​സി വം​ശീ​യ ഗു​ണ​ങ്ങ​ളു​ള്ള​വ​ർ എ​ന്ന് ക​ണ്ട് ജ​ർ​മ​ൻ കു​ടും​ബ​ങ്ങ​ൾ​ക്ക് ദ​ത്തെ​ടു​ക്കാ​ൻ ന​ൽ​കി. നാ​സി​ക​ൾ അ​വി​ടെ നി​ശ്ച​യി​ച്ച ഏ​റ്റ​വും ഭീ​ക​ര​മാ​യ മാ​ന​ദ​ണ്ഡം ‘15 വ​യ​സ്സ്’ എ​ന്ന​താ​യി​രു​ന്നു. ആ ​പ്രാ​യം ഒ​രു കു​ട്ടി​യു​ടെ വ​ള​ർ​ച്ച​യു​ടെ അ​ട​യാ​ള​മ​ല്ല, മ​റി​ച്ച് മ​ര​ണ​ത്തി​ലേ​ക്കു​ള്ള വാ​തി​ലാ​യി​രു​ന്നു. 15 വ​യ​സ്സ് തി​ക​ഞ്ഞ ഓ​രോ ആ​ൺ​കു​ട്ടി​യെ​യും പു​രു​ഷ​ന്മാ​രു​ടെ ഗ​ണ​ത്തി​ൽ​പെ​ടു​ത്തി വെ​ടി​വെ​ച്ചു കൊ​ന്നു. അ​വി​ട​ത്തെ മ്യൂ​സി​യ​ത്തി​ൽ പ്ര​ദ​ർ​ശി​പ്പി​ച്ച ചി​ത്ര​ങ്ങ​ളി​ലെ ജോ​സ​ഫ് ഡോ​ള​സ​ലി​ന്റെ​യും ജോ​സ​ഫ് നെ​രാ​ഡി​ന്റെ​യും മു​ഖ​ങ്ങ​ൾ നോ​ക്കൂ. വെ​റും 15 വ​യ​സ്സ്! ക​ളി​ച്ചു​ന​ട​ക്കേ​ണ്ട പ്രാ​യം മ​ര​ണ​ത്തി​നു​ള്ള യോ​ഗ്യ​ത​യാ​യി മാ​റി​യ ഭീ​ക​ര​ത. ഫാ​ഷി​സ​ത്തി​ന്റെ ക​ണ്ണി​ൽ പ്രാ​യ​പൂ​ർ​ത്തി​യാ​വു​ക എ​ന്നാ​ൽ കൊ​ല്ല​പ്പെ​ടാ​ൻ അ​ർ​ഹ​നാ​വു​ക എ​ന്ന​താ​യി​രു​ന്നു.

ഇ​ന്ന് 15 ഏ​ക്ക​റോ​ളം വ​രു​ന്ന ആ ​പ്ര​ദേ​ശം മു​ഴു​വ​ൻ ഒ​രു യു​ദ്ധ​സ്മൃ​തി മ​ണ്ഡ​പ​മാ​യി (War Memorial) മാ​റ്റി​യി​രി​ക്കു​ന്നു. അ​വി​ടെ പ​ഴ​യ ഗ്രാ​മ​ത്തി​ന്റെ ഒ​ര​ട​യാ​ളം​പോ​ലും ക​ണ്ടെ​ത്താ​നാ​വി​ല്ല; പ​ക​രം കാ​ണാ​വു​ന്ന​ത് വെ​റു​മൊ​രു വെ​ളി​മ്പ്ര​ദേ​ശ​വും അ​വി​ടെ ബാ​ക്കി​യാ​യ വെ​ങ്ക​ല തേ​ങ്ങ​ലു​ക​ളു​മാ​ണ്. ഒ​രു ക​ള്ള​ക്ക​ഥ​യു​ടെ​യും തെ​റ്റാ​യ സം​ശ​യ​ങ്ങ​ളു​ടെ​യും അ​ടി​സ്ഥാ​ന​ത്തി​ൽ ഒ​രു ജ​ന​ത​യെ​ത്ത​ന്നെ ഇ​ല്ലാ​താ​ക്കി​യ ഈ ​സം​ഭ​വം ഫാ​ഷി​സ​ത്തി​ന്റെ അ​ന്ധ​മാ​യ ക്രൂ​ര​ത​ക്ക് തെ​ളി​വാ​യി ഇ​ന്നും നി​ല​കൊ​ള്ളു​ന്നു.

 

ആ​ധു​നി​ക ലി​ഡി​സെ​ക​ൾ: ഗ​സ്സ​യും ഇ​റാ​നും

ഇ​ന്ന് 2026ൽ ​ഇ​റാ​ൻ യു​ദ്ധ​ത്തി​ന്റെ​യും ഗ​സ്സ​യി​ലെ കൂ​ട്ട​ക്കൊ​ല​ക​ളു​ടെ​യും വാ​ർ​ത്ത​ക​ൾ വാ​യി​ക്കു​മ്പോ​ൾ ച​രി​ത്രം അ​തി​ന്റെ ക്രൂ​ര​മാ​യ ആ​വ​ർ​ത്ത​നം ന​ട​ത്തു​ക​യാ​ണെ​ന്ന് തോ​ന്നു​ന്നു. 1942ൽ ​ഹെ​യ്ഡ്രി​ച്ചി​ന്റെ മ​ര​ണ​ത്തി​ന് പ​ക​രം ലി​ഡി​സെ​യെ ഇ​ല്ലാ​താ​ക്കി​യ ഹി​റ്റ്ല​റു​ടെ അ​തേ മ​നഃ​ശാ​സ്ത്ര​മാ​ണ് ഇ​ന്ന് ആ​ധു​നി​ക ജ​നാ​ധി​പ​ത്യ രാ​ജ്യ​ങ്ങ​ൾ എ​ന്ന് അ​വ​കാ​ശ​പ്പെ​ടു​ന്ന​വ​രും പി​ന്തു​ട​രു​ന്ന​ത്. ‘‘സൈ​നി​ക കേ​ന്ദ്ര​ങ്ങ​ൾ ല​ക്ഷ്യം വെ​ക്കൂ’’ എ​ന്ന സ്ഥി​രം പ​ല്ല​വി​ക​ൾ​ക്കി​ട​യി​ൽ ഇ​റാ​നി​ലെ​യും ഗ​സ്സ​യി​ലെ​യും വി​ദ്യാ​ല​യ​ങ്ങ​ളി​ൽ മി​സൈ​ലു​ക​ൾ വീ​ഴു​മ്പോ​ൾ, അ​തി​നെ ‘കൊ​ളാ​റ്റ​റ​ൽ ഡാ​മേ​ജ്’ എ​ന്ന് വി​ളി​ച്ച് ല​ഘൂ​ക​രി​ക്കാ​നാ​ണ് പാ​ശ്ചാ​ത്യ മാ​ധ്യ​മ​ങ്ങ​ൾ ശ്ര​മി​ക്കു​ന്ന​ത്. എ​ന്നാ​ൽ, ഒ​രു അ​മ്മ​ക്ക് അ​വ​ളു​ടെ മ​ക​ൻ വെ​റു​മൊ​രു ക​ണ​ക്ക​ല്ല, അ​വ​ളു​ടെ ലോ​ക​മാ​ണ്. 1942ൽ ​അ​ത് നാ​സി​ക​ളാ​യി​രു​ന്നെ​ങ്കി​ൽ 2026ൽ ​അ​ത് ലോ​ക പൊ​ലീ​സാ​യി ച​മ​യു​ന്ന അ​മേ​രി​ക്ക​യും സ​ഖ്യ​ക​ക്ഷി​ക​ളു​മാ​ണെ​ന്നു മാ​ത്രം.

‘ഒ​രു ഭ​ര​ണ​കൂ​ട​ത്തി​ന്റെ പി​ഴ​വു​ക​ൾ​ക്ക് സാ​ധാ​ര​ണ​ക്കാ​രെ​യും കു​ട്ടി​ക​ളെ​യും ശി​ക്ഷി​ക്കു​ക എ​ന്ന​ത് കാ​ല​ങ്ങ​ളാ​യി തു​ട​രു​ന്ന ക്രൂ​ര​ത​യാ​ണ്. ലി​ഡി​സെ​യി​ലെ ഗ്യാ​സ് വാ​നു​ക​ളി​ൽ ശ്വാ​സം​മു​ട്ടി മ​രി​ച്ച ആ 82 ​കു​ട്ടി​ക​ളു​ടെ​യും ഇ​ന്ന് ഇ​റാ​നി​ലെ ത​ക​ർ​ന്ന സ്‌​കൂ​ളു​ക​ൾ​ക്കി​ട​യി​ൽ ജീ​വ​ൻ വെ​ടി​ഞ്ഞ പി​ഞ്ചു പൈ​ത​ങ്ങ​ളു​ടെ​യും ര​ക്ത​ത്തി​ന് ഒ​രേ നി​റ​മാ​ണ്. പ്രാ​ഗി​ലെ ആ ​പ​ഴ​യ സ്മാ​ര​ക​ങ്ങ​ൾ ഇ​ന്ന് ലോ​ക​ത്തി​ന് ന​ൽ​കു​ന്ന മു​ന്ന​റി​യി​പ്പ് നാം ​കേ​ൾ​ക്കാ​തെ പോ​ക​രു​ത്. യു​ദ്ധ​ങ്ങ​ൾ രാ​ഷ്ട്രീ​യ ഭൂ​പ​ട​ങ്ങ​ൾ മാ​റ്റി​യേ​ക്കാം, പ​ക്ഷേ അ​വ കു​ഞ്ഞു​ങ്ങ​ളു​ടെ ഉ​ള്ളി​ൽ, അ​മ്മ​മാ​രു​ടെ ഉ​ള്ളി​ൽ ഉ​ണ്ടാ​ക്കു​ന്ന മു​റി​വു​ക​ൾ​ക്ക് ഉ​ണ​ക്ക​മി​ല്ല.

 

ലിഡിസെ ഗ്രാമത്തിലെ പള്ളി നിന്ന സ്ഥലം

ഇ​റാ​നി​ലെ തെ​രു​വു​ക​ളി​ൽ ലി​ഡി​സെ​യി​ലെ അ​മ്മ​മാ​രു​ടെ വി​ലാ​പം ഇ​ന്നും നാം ​കേ​ൾ​ക്കു​ക​യാ​ണ്. ഇ​തി​നെ ഒ​ന്ന് അ​പ​ല​പി​ക്കാ​ൻ​പോ​ലും ത​യാ​റാ​വാ​ത്ത ഭ​ര​ണാ​ധി​കാ​രി​ക​ൾ കൊ​ടും​പാ​ത​ക​ങ്ങ​ളു​ടെ ഈ ​ചോ​ര​ക്ക​റ​ക​ൾ ന​മ്മു​ടെ കൈ​ക​ളി​ലും പു​ര​ളു​ന്ന​തി​ന് കാ​ര​ണ​ക്കാ​രാ​വു​ന്നു. ച​രി​ത്രം മാ​പ്പു കൊ​ടു​ക്കാ​ത്ത ഇ​ത്ത​രം നീ​തി​കേ​ടു​ക​ളെ സ​ധൈ​ര്യം എ​തി​ർ​ത്തു​പോ​ന്നി​രു​ന്ന ന​മ്മു​ടെ രാ​ഷ്ട്രീ​യ ധാ​ർ​മി​ക​ത​യും മ​നു​ഷ്യാ​വ​കാ​ശ ബോ​ധ​വും നാം ​തി​രി​ച്ചു​പി​ടി​ക്കേ​ണ്ടി​യി​രി​ക്കു​ന്നു. ആ ​വെ​ങ്ക​ല പ്ര​തി​മ​ക​ൾ വെ​റും ക​ല്ലു​ക​ള​ല്ല; അ​വ ന​മ്മു​ടെ മ​നഃ​സാ​ക്ഷി​യെ വി​ചാ​ര​ണ ചെ​യ്യു​ന്ന സാ​ക്ഷി​ക​ളാ​ണ്. യു​ദ്ധം അ​വ​സാ​നി​ക്ക​ണം, കാ​ര​ണം ഓ​രോ കു​ട്ടി മ​രി​ക്കു​മ്പോ​ഴും ലോ​ക​ത്തി​ന്റെ ഭാ​വി​കൂ​ടി​യാ​ണ് ക​രി​ഞ്ഞു​പോ​കു​ന്ന​ത്.

News Summary - From Lidice to Gaza