Begin typing your search above and press return to search.
proflie-avatar
Login

പശ്ചിമേഷ്യയിലെ സമാധാനം

West Asia conflict
cancel

യുദ്ധം ഒരിക്കലും ഒന്നിനും പരിഹാരമല്ല എന്ന് അനുഭവങ്ങൾ പലവട്ടം ലോകത്തെ പഠിപ്പിച്ചിട്ടുണ്ട്. എങ്കിലും പലപ്പോഴും രാഷ്ട്രങ്ങളുടെ വിവേകരഹിതമായ നടപടികൾ ലോകത്തെ ഒന്നടങ്കം പ്രതിസന്ധിയിലും ദുരിതത്തിലുമാഴ്ത്തും. പശ്ചിമേഷ്യ അത്തരമൊരു സാഹചര്യത്തിന്റെ നടുവിലാണിപ്പോൾ.

ഇ​സ്രായേലിനോടുള്ള പ്രതികാര നടപടിയെന്ന നിലയിൽ ഏപ്രിൽ 13ന് അ​​ർ​​ധ​​രാ​​ത്രി​​ക്കു ശേ​​ഷം മു​​ന്നൂ​​റോ​​ളം ഡ്രോ​​ണു​​ക​​ളും മി​​സൈ​​ലു​​ക​​ളും ഇ​​സ്രാ​​യേ​​ലി​​ലെ ന​​വാ​​ത്തിം സൈ​​നി​​ക​​ത്താ​​വ​​ളം ലക്ഷ്യമാക്കി ഇറാൻ തൊടുത്തുവിട്ടതാണ് പശ്ചിമേഷ്യയെ പെട്ടെന്ന് യുദ്ധഭീതിയിലാഴ്ത്തിയത്. ഉചിതമായ സമയത്ത് തിരിച്ചടിക്കുമെന്നാണ് ഇസ്രായേലി​െന്റ നിലപാട്. തി​​രി​​ച്ച​​ടി​​ക്കരുതെന്ന അ​​മേ​​രി​​ക്ക​​യു​​ടെ​​യും ബ്രി​​ട്ട​​ൻ, ഫ്രാ​​ൻ​​സ്, ജ​​ർ​​മ​​നി തുടങ്ങിയ രാജ്യങ്ങളുടെയും നിർദേശം ഇ​സ്രായേൽ സ്വ​ീകരിക്കുമെന്ന് കരുതുക വയ്യ.

സം​​യ​​മ​​നം പാ​​ലി​​ക്കാ​​ൻ യു.​​എ​​ൻ സെ​​ക്ര​​ട്ട​​റി ജ​​ന​​റ​​ലും ഇസ്രായേലിനോട് പറഞ്ഞിട്ടുണ്ട്. എന്നാൽ, സയണിസ്റ്റ് അധികാരത്തിന്റെ ഹുങ്ക് നിലനിർത്താൻ ഇസ്രായേൽ ശ്രമിക്കുമെന്നാണ് ചരിത്രം പഠിപ്പിക്കുന്നത്. വിവേകരഹിതമായി ഏത് സമയവും ഇസ്രായേൽ തെറ്റായ നിലപാട് എടുത്തേക്കാം. അത്തരം ഒരു നടപടിക്ക് മുതിർന്നാൽ അമേരിക്കയും മറ്റ് സഹായക രാഷ്ട്രങ്ങളും അതിനൊപ്പം നിൽക്കാനാണ് സാധ്യത. ഇ​​റാ​​ന്റെ നേ​​രെ ഇ​​സ്രാ​​യേ​​ൽ ന​​ട​​ത്തി​​ക്കൊ​​ണ്ടി​​രി​​ക്കു​​ന്ന ആ​​ക്ര​​മ​​ണ​​ങ്ങ​​ൾ​​ക്കെ​​ല്ലാം അ​​മേ​​രി​​ക്ക​​യു​​ടെ പി​​ന്തു​​ണ​​യു​​​ണ്ടെന്ന് മറന്നുകൂടാ. ഇറാനിൽ അമേരിക്കക്ക് സാമ്രാജ്യത്വ താൽപര്യങ്ങൾ ശക്തമാണ് താനും.

ഏ​​പ്രി​​ൽ ഒ​​ന്നി​​ന് ഡ​​മ​​സ്ക​​സി​​ലെ ഇ​​റാ​​ൻ കോ​​ൺ​​സു​​ലേ​​റ്റ് ബോം​​ബി​​ട്ട് ത​​ക​​ർ​​ത്ത് ര​​ണ്ട് പ​​ട്ടാ​​ള ജ​​ന​​റ​​ൽ​​മാ​​രെ​​യും മ​​റ്റ് ഉ​​ദ്യോ​​ഗ​​സ്ഥ​​രെ​​യും ഇസ്രാ​േയൽ വധിച്ചിരുന്നു. എല്ലാ അ​​ന്താ​​രാ​​ഷ്ട്ര മ​​ര്യാ​​ദ​​ക​​ളെ​​യും നി​​യ​​മ​​ങ്ങ​​ളെ​​യും ലംഘിച്ചായിരുന്നു ഇത്. ഇതിനുള്ള സ്വാ​​ഭാ​​വി​​ക തി​​രി​​ച്ച​​ടി​​യാ​​ണ് ഏപ്രിൽ 13ന് ഇ​​റാൻ നടത്തിയത്. എന്നാൽ, ഇ​​റാ​​നെ നി​​ല​​ക്കു​​നി​​ർ​​ത്ത​​ണം, ആ ​​രാ​​ജ്യ​​ത്തി​​ന്റെ മി​​സൈ​​ൽ പ​​ദ്ധ​​തി​​ക്കെ​​തി​​രെ ഉ​​പ​​രോ​​ധം ഏ​​ർ​​പ്പെ​​ടു​​ത്ത​​ണം, ഇ​​സ്രാ​​യേ​​ലി​​ന്റെ മേ​​ൽ ആ​​ക്ര​​മ​​ണം ന​​ട​​ത്തി​​യ ഇ​​റാ​​ൻ റെ​​വ​​ലൂ​​ഷ​​ന​​റി ഗാ​​ർ​​ഡി​​നെ ഭീ​​ക​​രസം​​ഘ​​ട​​ന​​യാ​​യി പ്ര​​ഖ്യാ​​പി​​ക്ക​​ണം എ​​ന്നീ ആ​​വ​​ശ്യ​​ങ്ങ​​ളാ​​ണ് ഇ​​സ്രാ​​യേ​​ൽ ഇ​പ്പോൾ ആവശ്യപ്പെടുന്നത്. ഇസ്രാ​യേൽ വി​​ദേ​​ശ​​കാ​​ര്യ മ​​ന്ത്രി​​ ഇത് പലവട്ടം ആവർത്തിച്ചുകഴിഞ്ഞു.

ഫ​​ല​​സ്തീ​​ൻ ജ​​ന​​ത​​ക്കു​​നേ​​രെ ഇസ്രായേൽ നടത്തുന്ന വം​​ശീ​​യ ന​​ശീ​​ക​​ര​​ണ പ​​ദ്ധ​​തി​​ക്കെ​​തി​​രെ പ്ര​​തി​​ക​​രി​​ക്കുന്ന പശ്ചി​േമഷ്യയിലെ ഏക രാജ്യമാണ് ഇ​​റാ​​ൻ എന്നത് സയണിസ്റ്റുകളെയും അമേരിക്കയുൾപ്പെടെയുള്ള രാജ്യങ്ങളെയും ചൊടിപ്പിച്ചിട്ടുണ്ട്. ഗസ്സയിൽ ഇതുവരെ 34,000 പേരെ കൊലപ്പെടുത്തിയ ഇസ്രായേൽ അതിക്രമങ്ങ​െള അപലപിക്കാത്ത പല രാജ്യങ്ങളും ഇ​​റാ​​ന്റെ ഡ്രോ​​ൺ-​​മി​​സൈ​​ൽ പ്ര​​യോ​​ഗ​​ത്തെ മാ​​ത്രം ഏ​​ക​​പ​​ക്ഷീ​​യ​​മാ​​യി അ​​പ​​ല​​പി​​ച്ച് മുന്നോട്ടുവന്നിട്ടുണ്ട്.

യഥാർഥത്തിൽ പശ്ചിമേഷ്യയിൽ സമാധാനം പുല​രണ​മെങ്കിൽ ഫലസ്തീൻ ജനതക്ക് അവകാശങ്ങൾ അംഗീകരിച്ചു​െകാണ്ട് സയണിസ്റ്റ് വികസനവാദ നയങ്ങളിൽനിന്ന് ഇസ്രായേൽ പിന്മാറണം. അതിന് ഒരു സാധ്യതയും നിലവിലില്ല. ഇപ്പോൾ ഇന്ത്യ അടക്കമുള്ള രാജ്യങ്ങൾ ഒരു തിരിച്ചടിയിൽനിന്ന് ഇ​​സ്രാ​​യേ​​ലി​​നെ പി​​ന്തി​​രി​​പ്പി​ക്കേണ്ടതുണ്ട്. ഇ​​സ്രാ​​യേ​​ലി​​നോ​​ടും ഇ​​റാ​​നോ​​ടും ഉ​​റ്റ സൗ​​ഹൃ​​ദം പു​​ല​​ർ​​ത്തു​​ന്ന രാ​​ജ്യ​​മാ​​യ ഇ​​ന്ത്യയുടെ നിലപാട് ഇക്കാര്യത്തിൽ പലതുകൊണ്ടും പ്രധാനമാണ്. പശ്ചിമേഷ്യയിലെ ഏത് പ്രശ്നവും ആത്യന്തികമായി ഇന്ത്യയെയും മലയാളികളെയുമാണ് ബാധിക്കുക. നമുക്ക് വേണ്ടത് സമാധാനം നിറഞ്ഞ ലോകമാണ്.


Show More expand_more
News Summary - weekly thudakkam