Begin typing your search above and press return to search.
proflie-avatar
Login

ഇനിയെങ്കിലും നിർത്തിക്കൂടേ ഗസ്സയിലെ കൂട്ടക്കൊല

gaza
cancel

‘‘ഗസ്സയി​ലിപ്പോൾ കുടിവെള്ള​േത്തക്കാൾ ചോരയാണൊഴുകുന്നത്​.’’ ഇത്​ സോഷ്യൽ മീഡിയയിലെ കേവലമൊരു പോസ്​റ്റല്ല. നിഷേധിക്കാനാവാത്ത യാഥാർ​ഥ്യമാണ്​. ലോകം ഇന്നുവരെ കണ്ടിട്ടില്ലാത്തയത്ര ഭീകരമായ അതിക്രമങ്ങളാണ്​ സയണിസ്​റ്റുകൾ അമേരിക്കൻ പിന്തുണയോടെ ചെറുദേശമായ ഫലസ്​തീനുമേൽ നടപ്പാക്കിക്കൊണ്ടിരിക്കുന്നത്​. ‘തുടക്ക’മെഴുതുന്ന ദിവസം, ഒക്​ടോബർ 7ന്​ ശേഷം ഇസ്രായേൽ നടത്തുന്ന അധിനിവേശ ആ​ക്രമണത്തിൽ മാത്രം ഇതുവരെ 32,916 ഫലസ്​തീൻകാർ കൊല്ലപ്പെട്ടുവെന്നും 75,494 പേർക്ക്​ പരിക്കേറ്റു​െവന്നും ‘അൽജസീറ’ റിപ്പോർട്ട്​ ചെയ്യുന്നു.

കഴിഞ്ഞയാഴ്​ച ലോകം കണ്ടത് ഗസ്സയിൽ ഇസ്രായേൽ നടത്തുന്ന സമാനതകളില്ലാത്ത നിഷ്​ഠുരതകളാണ്​. ഗ​സ്സ​യി​ലെ ഏ​റ്റ​വും വ​ലി​യ ആ​ശു​പ​ത്രി സ​മു​ച്ച​യ​മാ​യ അ​ൽ​ശി​ഫ​യും പ​രി​സ​ര​ത്തെ കെ​ട്ടി​ട​ങ്ങ​ളും ഇ​സ്രാ​യേ​ൽ സേ​ന​ ത​ക​ർ​ത്തു​ ത​രി​പ്പ​ണ​മാ​ക്കി. ക​വ​ചി​ത വാ​ഹ​ന​ങ്ങ​ളു​ടെ പിന്തുണയോടെ ര​ണ്ടാ​ഴ്ച നീ​ണ്ട സൈ​നി​ക അതിക്രമം മാർച്ച്​ 31നാണ്​ അവസാനിപ്പിച്ചത്​.​ ആ​​ശു​പ​ത്രി​യി​ൽ ചി​കി​ത്സ മു​ട​ക്കി​യ​തി​നെ​ തു​ട​ർ​ന്ന് നി​ര​വ​ധി രോ​ഗി​ക​ൾ മ​രി​ച്ചി​രു​ന്നു. കൂ​ട്ടി​രി​പ്പു​കാ​രാ​യും അ​ഭ​യാ​ർ​ഥി​ക​ളാ​യും അ​ക​ത്തു​ണ്ടാ​യി​രു​ന്ന 200ലേ​റെ പേ​രെ സൈ​ന്യം കൊലപ്പെ​ടു​ത്തി​. നൂ​റു​ക​ണ​ക്കി​ന് മൃ​ത​ദേ​ഹ​ങ്ങ​ൾ പ​ല​യി​ട​ങ്ങ​ളി​ലാ​യി അ​നാ​ഥ​മാ​യി കി​ട​ക്കു​ക​യാ​ണെ​ന്ന് ഫ​ല​സ്തീ​ൻ വാ​ർ​ത്ത ഏ​ജ​ൻ​സി ‘വ​ഫ’ റി​പ്പോ​ർ​ട്ട് ചെ​യ്തു. അതായത്,​ ഗസ്സയിൽ ചികിത്സക്കുള്ള അവസാന കേന്ദ്രവും സയണിസ്​റ്റുകൾ ഇല്ലാതാക്കിയെന്ന്​ ചുരുക്കം.

ഇതിനിടയിൽ ഗ​സ്സ​യി​ൽ പ​ട്ടി​ണി​കി​ട​ക്കു​ന്ന ഫ​ല​സ്തീ​നി​ക​ൾ​ക്ക് ഭ​ക്ഷ​ണ​മെ​ത്തി​ക്കാ​ൻ പു​റ​പ്പെ​ട്ട അ​ന്താ​രാ​ഷ്ട്ര സം​ഘ​ത്തെ ഇ​സ്രാ​യേ​ൽ ബോം​ബി​ട്ട് കൊ​ല​പ്പെ​ടു​ത്തി. മ​ധ്യ​ ഗ​സ്സ​യി​ലെ ദെ​യ്ർ അ​ൽ​ബ​ല​ഹി​ലെ സം​ഭ​ര​ണ​കേ​ന്ദ്ര​ത്തി​ൽ അ​ഞ്ചു​ ല​ക്ഷം ഭ​ക്ഷ്യ പാ​ക്ക​റ്റു​ക​ൾ​ക്കാ​വ​ശ്യ​മാ​യ 100 ട​ണ്ണി​ലേ​റെ സ​ഹാ​യവ​സ്തു​ക്ക​ൾ ഇ​റ​ക്കി​യ​ശേ​ഷം മ​ട​ങ്ങു​ന്ന​തി​നി​ടെ ഏ​പ്രിൽ 1ന്​ ​​ൈവകീ​ട്ടാ​ണ് സൈ​ന്യം ഇ​വ​ർ​ക്കു​മേ​ൽ ബോം​ബു​ വ​ർ​ഷി​ച്ച​ത്. വേ​ൾ​ഡ് സെ​ൻ​ട്ര​ൽ കി​ച്ച​ൻ എ​ന്ന സ​ന്ന​ദ്ധസം​ഘ​ട​ന​യു​ടെ ഭാ​ഗ​മാ​യ ഫ​ല​സ്തീ​നി​യും ആ​സ്ട്രേ​ലി​യ, പോ​ള​ണ്ട്, ബ്രി​ട്ട​ൻ, യു.​എ​സ്, കാ​ന​ഡ പൗ​ര​ത്വ​മു​ള്ള​വ​രു​മാ​ണ് കൊ​ല്ല​പ്പെ​ട്ട​വ​ർ.

സം​ഭ​വ​ത്തി​നു പി​ന്നാ​ലെ ഗ​സ്സ​യി​ൽ പ്ര​വ​ർ​ത്ത​നം നി​ർ​ത്തി​വെ​ക്കു​ക​യാ​ണെ​ന്ന് സ​ന്ന​ദ്ധ സം​ഘ​ട​ന അ​റി​യി​ച്ചു. ഭ​ക്ഷ്യ​സ​ഹാ​യം എ​ത്തി​ച്ച മ​റ്റൊ​രു സ​ന്ന​ദ്ധസം​ഘ​ട​ന​യാ​യ അ​മേ​രി​ക്ക​ൻ നി​യ​ർ ഈ​സ്റ്റ് ​െറ​ഫ്യൂ​ജി എ​യ്ഡും ഗ​സ്സ​യി​ൽ സേ​വ​നം നി​ർ​ത്തി​വെ​ക്കു​ന്ന​താ​യി അ​റി​യി​ച്ചു. ഗ​സ്സ​യെ വ​ൻ പ​ട്ടി​ണി​മ​ര​ണ ദു​ര​ന്ത​ത്തി​ലേ​ക്ക് ത​ള്ളി​വി​ടു​ന്ന​താ​ണ് പു​തി​യ സം​ഭ​വ​വി​കാ​സം. സന്നദ്ധപ്രവർത്തകരെ കൊലപ്പെടുത്തിയ ക്രൂ​ര​ത​യി​ൽ ലോ​ക​രാ​ഷ്ട്ര​ങ്ങ​ൾ നടുക്കം രേഖപ്പെടുത്തി. ഗ​സ്സ​യി​ൽ ഇ​തു​വ​രെ 196 സ​ന്ന​ദ്ധ​പ്ര​വ​ർ​ത്ത​ക​രെ ഇ​സ്രാ​യേ​ൽ ആ​ക്ര​മ​ണ​ങ്ങ​ളി​ൽ കൊ​ല​പ്പെ​ടു​ത്തി​യി​ട്ടു​ണ്ട്.

എന്നാൽ, യു​ദ്ധ​ത്തി​ൽ ഇ​തൊ​​ക്കെ സം​ഭ​വി​ക്കാ​മെ​ന്നാണ്​ ഇ​സ്രാ​യേ​ൽ പ്ര​ധാ​ന​മ​ന്ത്രി ബി​ന്യ​മി​ൻ നെ​ത​ന്യാ​ഹുവി​ന്റെ ന്യായീകരണം. ഇപ്പോൾ ഇസ്രായേൽ ഫലസ്​തീനിൽ നടത്തിക്കൊണ്ടിരിക്കുന്നത്​ ലളിതമായി പറഞ്ഞാൽ ആറു കാര്യങ്ങളാണ്:​ 1. ഫലസ്​തീൻ അധിനിവേശം, 2. ഫലസ്​തീനികളെ കൊന്നൊടുക്കൽ, 3. പട്ടിണിമരണത്തിന്​ ഒരു ജനതയെ വിധേയമാക്കൽ, 4. ചികിത്സക്കുള്ള സംവിധാനം പൂർണമായി ഇല്ലാതാക്കൽ, 5. അന്താരാഷ്​​ട്ര സഹായവും പിന്തുണയും ഫലസ്​തീൻ ജനതക്ക്​ പൂർണമായി നിഷേധിക്കൽ, 6. ഭൂമുഖത്തുനിന്ന്​ ഫലസ്​തീൻ എന്ന മേഖലതന്നെ തുടച്ചുനീക്കൽ. യുദ്ധത്തിൽ പാലിക്കേണ്ട അന്താരാഷ്​ട്ര തത്ത്വങ്ങൾ എല്ലാം കാറ്റിൽപറത്തിയാണ്​ ഇസ്രായേലി​ന്റെ ഇൗ യുദ്ധകുറ്റകൃത്യങ്ങൾ എല്ലാം അരങ്ങേറുന്നത്​.

അടിയന്തരമായി ലോകം ഇൗ കൂട്ടക്കൊലകൾ നിർത്താൻ ഇസ്രായേലിനോട്​, സയണിസ്​റ്റ്​ ഭീകരരോട്​ പറയേണ്ടതുണ്ട്​ –ശബ്​ദങ്ങൾ എത്ര നേർത്തതായാലും.


Show More expand_more
News Summary - weekly thudakkam