Begin typing your search above and press return to search.
proflie-avatar
Login

ബോ​​ണ്ട് രാ​​ഷ്ട്രീ​​യം

Electoral Bonds Case
cancel

രാജ്യത്ത് ഇന്നുവരെ നടന്ന വൻ അഴിമതികളിൽ ഒന്നായ ‘ഇലക്ടറൽ ​േബാണ്ട്’ തട്ടിപ്പ് സുപ്രീംകോടതിയുടെ ഇടപെടൽമൂലം കൂടുതൽ വെളിച്ചത്തുവന്നതും ആ​ ബോണ്ട് സംവിധാനം നിർത്തലാക്കപ്പെട്ടതും എന്തുകൊണ്ടും സ്വാഗതാർഹമാണ്. ബോണ്ട് ഇടപാടുകൾ മറച്ചുവെക്കാൻ എസ്.ബി.ഐ പല വിദ്യകൾ പുറത്തെടുത്തുവെങ്കിലും അതെല്ലാം ഏറക്കുറെ പൊളിഞ്ഞിരിക്കുന്നു.

ഒട്ടും സുതാര്യമല്ലാത്ത ഇടപാടായിരുന്നു ഇലക്ടറൽ ബോണ്ട്. രാഷ്ട്രീയ പാർട്ടികൾക്ക് ആര് പണം നൽകിയെന്ന് ജനം അറിയേണ്ട എന്ന് ഭരണാധികാരികൾതന്നെ നിശ്ചയിച്ചുറപ്പിച്ചു നടത്തിയ അഴിമതി. 2017-23 കാ​​ല​​ത്ത് വി​​വി​​ധ പാ​​ർ​​ട്ടി​​ക​​ൾ​​ക്ക് ഇ​​ല​​ക്ട​​റ​​ൽ ബോ​​ണ്ട് വ​​ഴി ല​​ഭി​​ച്ച ഒ​​മ്പ​​തി​​നാ​​യി​​ര​​ത്തി​​ൽ​​പ​​രം കോ​​ടി​​യി​​ൽ 6565 കോ​​ടി രൂ​​പ​​യും പോ​​യ​​ത് ബി.​​ജെ.​​പി അ​​ക്കൗ​​ണ്ടി​​ലേ​​ക്കാ​​ണെ​​ന്ന് സു​പ്രീംകോടതിയുടെ വി​​ധി​​ന്യാ​​യം തന്നെ വ്യ​​ക്ത​​മാ​​ക്കു​​ന്നു​​ണ്ട്. കോടതി ഇടപെടലിനുശേഷം ഈ പണം ബി.ജെ.പി സ്വന്തമാക്കിയത് വളഞ്ഞ വഴികളിലൂടെയാണ് എന്ന് കൂടുതൽ തെളിഞ്ഞു. ആദ്യം സ്ഥാപനങ്ങളിൽ ഇ.ഡിയുടെ റെയ്ഡ് നടക്കുന്നു. പിന്നാലെ ആ സ്ഥാപനവും കമ്പനികളും ഇലക്ടറൽ ബോണ്ടുകൾക്കായി കോടികൾ മുടക്കുന്നു.

ഇ​​ല​​ക്ട​​റ​​ൽ ബോ​​ണ്ട് സം​​വി​​ധാ​​നം ഭ​​ര​​ണ​​ഘ​​ട​​ന വി​​രു​​ദ്ധ​​മെ​​ന്ന് ചൂ​​ണ്ടി​​ക്കാ​​ട്ടി​​ ഫെ​​ബ്രു​​വ​​രി 15നാണ് ചീ​​ഫ് ജ​​സ്റ്റി​​സ് ഡി.​​വൈ. ച​​ന്ദ്ര​​ചൂ​​ഡ് അ​​ധ്യ​​ക്ഷ​​നാ​​യ ഭ​​ര​​ണ​​ഘ​​ട​​ന ബെ​​ഞ്ചി​​ന്റെ വി​​ധി വന്നത്. ഇ​​ല​​ക്ട​​റ​​ൽ ബോ​​ണ്ട് വി​​ത​​ര​​ണം ഏ​​ക ചു​​മ​​ത​​ല​​ക്കാ​​രാ​​യ സ്റ്റേ​​റ്റ് ബാ​​ങ്ക് ഓ​​ഫ് ഇ​​ന്ത്യ (എ​​സ്.​​ബി.​​ഐ)​​ ഉ​​ട​​ന​​ടി നി​​ർ​​ത്ത​​ണ​​മെ​​ന്നും ഇ​​തി​​ന​​കം ല​​ഭി​​ച്ച ബോ​​ണ്ടി​​ന്റെ വി​​ശ​​ദാം​​ശ​​ങ്ങ​​ൾ മാ​​ർ​​ച്ച് ആ​​റി​​നു​​ മു​​മ്പാ​​യി തെ​​ര​​ഞ്ഞെ​​ടു​​പ്പ് ക​​മീ​​ഷ​​നെ അ​​റി​​യി​​ക്ക​​ണ​​മെ​​ന്നു​​മു​​ള്ള സു​​പ്ര​​ധാ​​ന നി​​ർ​​ദേ​​ശ​​മാ​​യി​​രു​​ന്നു ആ വിധി. ജു​​ഡീ​​ഷ്യ​​റി​​യു​​ടെ സ​​മീ​​പ​​കാ​​ല ച​​രി​​ത്ര​​ത്തി​​ലെ ഏ​​റ്റ​​വും വ​​ലി​​യ ഇ​​ട​​പെ​​ട​​ലു​​ക​​ളി​​ലൊ​​ന്നാ​​യി​​രു​​ന്നു ഇ​​ല​​ക്ട​​റ​​ൽ ബോ​​ണ്ട് റ​​ദ്ദാ​​ക്കൽ.

പ​​ദ്ധ​​തി സു​​താ​​ര്യ​​മ​​ല്ലെ​​ന്നും രാ​​ഷ്ട്രീ​​യ പാ​​ർ​​ട്ടി​​ക​​ൾ​​ക്ക് സം​​ഭാ​​വ​​ന ചെ​​യ്യു​​ന്ന​​വ​​രെ​​ക്കു​​റി​​ച്ച് അ​​റി​​യാ​​നു​​ള്ള പൗ​​ര​​ന്മാ​​രു​​ടെ അ​​വ​​കാ​​ശം റ​​ദ്ദു​​ചെ​​യ്യു​​ന്ന സം​​വി​​ധാ​​ന​​മാ​​ണ് ഇ​​ല​​ക്ട​​റ​​ൽ ബോ​​ണ്ട് എ​​ന്നു​​മു​​ള്ള കോ​​ട​​തി​​യു​​ടെ നി​​രീ​​ക്ഷ​​ണം സത്യമായിരുന്നു. അത് മോ​​ദി​​ സ​​ർ​​ക്കാ​​റി​​ന്‍റെ ഏ​​കാ​​ധി​​പ​​ത്യ പ്ര​​വ​​ണ​​ത​​ക​​ൾ​​ക്കേ​​റ്റ തി​​രി​​ച്ച​​ടി​​കൂടിയാണ്. എന്നാൽ, തെരഞ്ഞെടുപ്പ് കഴിയുന്നതുവരെ വിവരങ്ങൾ വെളിപ്പെടുത്തുന്നത് നീട്ടണമെന്ന് വാദിച്ചാണ് എസ്.ബി.ഐ കോടതിവിധിയെ മറികടക്കാൻ നോക്കിയത്. ബോ​​ണ്ട് സം​​ബ​​ന്ധ​​മാ​​യ ഏ​​തു വി​​വ​​ര​​വും പു​​റ​​ത്തു​​വി​​ടാ​​നു​​ള്ള സാ​​ങ്കേ​​തി​​ക സം​​വി​​ധാ​​നം ഉ​​ണ്ടാ​​യി​​രി​​ക്കെയായിരുന്നു വിവരശേഖരണത്തിന്റെ കാലതാമസം എന്ന തൊടുന്യായം പുറത്തെടുക്കാൻ എ​​സ്.​​ബി.​​ഐ നോക്കിയത്. അത് കോടതി പൊളിച്ചു.

2019 ഏ​​പ്രി​​ൽ 12 മു​​ത​​ൽ 2024 ഫെ​​ബ്രു​​വ​​രി 15 വ​​രെ വ്യ​​ക്തി​​ക​​ളും വ്യ​​വ​​സാ​​യ സ്ഥാ​​പ​​ന​​ങ്ങ​​ളു​​മൊ​​ക്കെ വാ​​ങ്ങി​​യ ബോ​​ണ്ടി​​ന്‍റെ മു​​ഴു​​വ​​ൻ വി​​ശ​​ദാം​​ശ​​വും തെ​​ര​​ഞ്ഞെ​​ടു​​പ്പ് ക​​മീ​​ഷ​​ന് സ്റ്റേ​​റ്റ് ബാ​​ങ്ക് സ​​മ​​ർ​​പ്പി​​ക്ക​​ണ​​മെ​​ന്നാ​​യി​​രു​​ന്നു സു​​പ്രീം​​കോ​​ട​​തി ഉ​​ത്ത​​ര​​വ്. ബോ​​ണ്ട് വാ​​ങ്ങി​​യ​​ത് ആ​​ര്, തീ​​യ​​തി, തു​​ക തു​​ട​​ങ്ങി മു​​ഴു​​വ​​ൻ വി​​വ​​ര​​വും ന​​ൽ​​ക​​ണ​​മെ​​ന്നും കോ​​ട​​തി നി​​ഷ്ക​​ർ​​ഷി​​ച്ചു. ഇലക്ടറൽ ബോണ്ട് ​പ​​ദ്ധ​​തി​​യു​​ടെ ഏ​​റ്റ​​വും വ​​ലി​​യ ഗു​​ണ​​ഭോ​​ക്താ​​ക്ക​​ൾ ബി.​​ജെ.​​പി​​യാ​​യി​​രു​​ന്നു.

രാ​​ഷ്ട്രീ​​യ പാ​​ർ​​ട്ടി​​ക​​ൾ കേ​​ന്ദ്രീ​​ക​​രി​​ച്ചു​​ള്ള ക​​ള്ള​​പ്പ​​ണ​​മൊ​​ഴു​​ക്ക് ത​​ട​​യു​​ക എ​​ന്ന പ്ര​​ഖ്യാ​​പ​​ന​​ത്തോ​​ടെ ആ​​രം​​ഭി​​ച്ച ഇ​​ല​​ക്ട​​റ​​ൽ ബോ​​ണ്ട് പ​​ദ്ധ​​തി യ​​ഥാ​​ർ​​ഥ​​ത്തി​​ൽ ബി.​​ജെ.​​പി​​യു​​ടെ ഔ​​ദ്യോ​​ഗി​​ക ഫ​​ണ്ട് ശേ​​ഖ​​ര​​ണ പ​​ദ്ധ​​തി​​യായി മാറി. ഭീ​​മ​​മാ​​യ തു​​ക കോർപറേറ്റുകൾ ബി.​​ജെ.​​പി​​ക്ക് ന​​ൽ​​കിയത് ഭരണകൂട നടപടിയിൽനിന്ന് രക്ഷപ്പെടാൻ മാത്രമല്ല, രാജ്യത്ത് തങ്ങളുടെ താൽപര്യം നന്നായി നടപ്പാക്കാൻ ബി.ജെ.പി അധികാരത്തിൽ തുടരാൻകൂടിയാണെന്ന് വ്യക്തം. ഭ​​ര​​ണ​​കൂ​​ട​​ത്തി​​ൽ​​നി​​ന്ന് ഒ​​രു ഗു​​ണ​​വു​​മി​​ല്ലാ​​തെ അ​​വ​​ർ ഇ​​ത്ര​​യും വ​​ലി​​യ നി​​ക്ഷേ​​പ​​മി​​റ​​ക്കാ​​ൻ ഒ​​രു സാ​​ധ്യ​​ത​​യു​​മി​​ല്ല.

ഹി​​ന്ദു​​ത്വ​​​​ രാഷ്ട്രീ​​യം അ​​നു​​ദി​​നം രാ​​ജ്യ​​ത്തെ ജ​​നാ​​ധി​​പ​​ത്യ-​​ഭ​​ര​​ണ​​ഘ​​ട​​ന സ്ഥാ​​പ​​ന​​ങ്ങ​​ളെ വി​​ല​​ക്കെ​​ടു​​ത്ത് ത​​ക​​ർ​​ക്കുന്നത് തുടരുകയാണ്. അതിന്റെ ഒരു ഭാഗമായിരുന്നു ഇലക്ടറൽ ​േബാണ്ട്. എത്ര കാലത്തേക്കാണ് എന്നറിയില്ലെങ്കിലും, കോടതി വിധി നല്ല സൂചനയാണ്. ബോണ്ട് രാഷ്ട്രീയമല്ല രാജ്യത്ത് വേണ്ടത് എന്നതുകൊണ്ടുതന്നെ അതിനെ ശ്ലാഘിക്കേണ്ടതുണ്ട്.

Show More expand_more
News Summary - weekly thudakkam