Begin typing your search above and press return to search.
proflie-avatar
Login

കർഷകരുടെ മുന്നേറ്റം

കർഷകരുടെ മുന്നേറ്റം
cancel

രാജ്യ തലസ്ഥാനത്തേക്ക് കർഷകർ വീണ്ടും പ്രക്ഷോഭവുമായി വന്നിരിക്കുന്നു. വിവിധ ആവശ്യങ്ങൾ ഉന്നയിച്ച് സമരരംഗത്തിറങ്ങിയ കർഷകരോട് യുദ്ധം പ്രഖ്യാപിച്ച രീതിയിലാണ് മോദിസർക്കാർ പെരുമാറുന്നത്. 2020-21ൽ രാജ്യം കണ്ട കർഷകരുടെ അതിശക്തവും തീവ്രവുമായ സമരത്തിന്റെ മറ്റൊരു തരം തുടർച്ചയാണിപ്പോഴത്തേത്.

വി​​ള​​ക​​ൾ​​ക്ക് മി​​നി​​മം താ​​ങ്ങു​​വി​​ല ഉ​​റ​​പ്പാ​​ക്കാ​​ൻ നി​​യ​​മം ​കൊ​​ണ്ടു​​വ​​രുക, എം.​​എ​​സ്. സ്വാ​​മി​​നാ​​ഥ​​ൻ ക​​മീ​​ഷ​​ൻ റി​​പ്പോ​​ർ​​ട്ട് ന​​ട​​പ്പാ​​ക്കു​​ക, ക​​ർ​​ഷ​​ക​​ർ​​ക്കും ക​​ർ​​ഷ​​ക​​ത്തൊ​​ഴി​​ലാ​​ളി​​ക​​ൾ​​ക്കും പെ​​ൻ​​ഷ​​ൻ നൽകുക, രാ​​ജ്യ​​വ്യാ​​പ​​ക​​മാ​​യി കാ​​ർ​​ഷി​​ക, ക​​ർ​​ഷ​​ക​​ത്തൊ​​ഴി​​ലാ​​ളി ക​​ടം എ​​ഴു​​തി​​ത്ത​​ള്ളു​​ക, 2020ലെ ​​ക​​ർ​​ഷ​​ക സ​​മ​​ര​​ത്തി​​ലെ കേ​​സു​​ക​​ൾ പി​​ൻ​​വ​​ലി​​ക്കു​​ക, ല​​ഖിം​​പു​​ർ ഖേ​​രി ക​​ർ​​ഷ​​ക കൂ​​ട്ട​​​ക്കൊ​​ല​​യി​​ലെ ഇ​​ര​​ക​​ൾ​​ക്ക് നീ​​തി നൽകുക, വൈ​​ദ്യു​​തി​ ഭേ​​ദ​​ഗ​​തി ബി​​ൽ 2023 പി​​ൻ​​വ​​ലി​​ക്ക​​ുക, സ്വ​​ത​​ന്ത്ര​​ വ്യാ​​പാ​​ര ക​​രാ​​റി​​ൽ​​നി​​ന്ന് ഇ​​ന്ത്യ പി​​ന്തി​​രി​​യ​ുക തുടങ്ങിയ ആ​​വ​​ശ്യ​​ങ്ങ​​ൾ ഉ​​ന്ന​​യി​​ച്ചാണ് ക​​ർ​​ഷ​​ക​​ർ വീ​​ണ്ടും ഡ​​ൽ​​ഹി​​യി​​ലേ​​ക്ക് വന്നത്.

2000ത്തി​​ല​​ധി​​കം ട്രാ​​ക്ട​​റു​​ക​​ളി​​ൽ കാ​​ൽ​​ല​​ക്ഷ​​ത്തോ​​ളം വ​​രു​​ന്ന ക​​ർ​​ഷ​​ക​​രാ​​ണ് നീ​​ണ്ട സ​​മ​​ര​​ത്തി​​ന് ത​​യാ​​റെ​​ടു​​ത്ത് ​ഫെബ്രുവരി 13ന് ഡ​​ൽ​​ഹി​​യി​​ലേ​​ക്ക് വ​​ന്ന​​ത്. സം​​യു​​ക്ത കി​​സാ​​ൻ മോ​​ർ​​ച്ച-​​നോ​​ൺ പൊ​​ളി​​റ്റി​​ക്ക​​ൽ വി​​ഭാ​​ഗ​​ത്തി​​ന്റെ​​യും കി​​സാ​​ൻ മ​​സ്ദൂ​​ർ മോ​​ർ​​ച്ച​​യു​​ടെ​​യും നേ​​തൃ​​ത്വ​​ത്തി​​ൽ ‘ദി​​ല്ലി ച​​ലോ’ മാ​​ർ​​ച്ച് പ്രഖ്യാപിച്ചാണ് കർഷകരുടെ സമരം തുടങ്ങിയത്.

കർഷകർ ഡൽഹിയിലേക്ക് വരാതിരിക്കാൻ കനത്ത സുരക്ഷാ നടപടികളാണ് കേന്ദ്രം സ്വീകരിച്ചത്. ഫെ​​ബ്രു​​വ​​രി 12 മു​​ത​​ൽ ഡ​​ൽ​​ഹി​​യി​​ൽ ഒ​​രു മാ​​​സ​​ത്തേ​​ക്ക് പൊ​​ലീ​​സ് നി​​രോ​​ധ​​നാ​​ജ്ഞ പ്ര​​ഖ്യാ​​പി​​ച്ചു. ഡ​​ൽ​​ഹി​​യി​​ലേ​​ക്ക് ട്രാ​​ക്ട​​റു​​ക​​ളു​​ടെ ​പ്ര​​വേ​​ശ​​നം നി​​രോ​​ധി​​ച്ചു. യാ​​ത്ര ത​​ട​​യാ​​ൻ ഡ​​ൽ​​ഹി അ​​തി​​ർ‌​​ത്തി​​ക​​ളി​​ൽ കോ​​ൺ​​ക്രീ​​റ്റ് സ്ലാ​​ബും മു​​ള്ളു​​വേ​​ലി​​ക​​ളും പൊ​​ലീ​​സ് സ്ഥാ​​പി​​ച്ചു. ഡ​​ൽ​​ഹി​​യു​​ടെ അ​​തി​​ർ​​ത്തിപ്ര​​ദേ​​ശ​​ങ്ങ​​ളാ​​യ തി​​ക്രു, സിം​​ഘു, ഗാ​​സി​​പുർ, ബ​​ദ​​ർ​​പുർ എ​​ന്നി​​വി​​ട​​ങ്ങ​​ളി​​ൽ വ​​ൻ പൊ​​ലീ​​സ് സ​​ന്നാ​​ഹം നി​​ല​​യു​​റ​​പ്പി​​ച്ചു.

സ​​മ​​ര​​ത്തി​​ൽ പ​​​ങ്കെ​​ടു​​ക്കാ​​ൻ ക​​ർ​​ണാ​​ട​​ക​​യി​​ൽ​​നി​​ന്ന് ട്രെ​​യി​​നി​​ൽ ഡ​​ൽ​​ഹി​​യി​​ലേ​​ക്ക് പു​​റ​​പ്പെ​​ട്ട നൂറോ​​ളം വ​​രു​​ന്ന ക​​ർ​​ഷ​​ക​​ സം​​ഘ​​ത്തെ ഭോ​​പാ​​ലി​​ൽ​​ മ​​ധ്യ​​​പ്ര​​ദേ​​ശ് പൊ​​ലീ​​സ് ത​​ട​​ഞ്ഞു​​വെ​​ച്ചു. ഹ​​രി​​യാ​​ന സ​​ർ​​ക്കാ​​ർ സം​​സ്ഥാ​​ന​​ത്തെ ഏ​​ഴു ജി​​ല്ല​​ക​​ളി​​ലെ ഇ​​ന്റ​​ർ​​നെ​​റ്റ് നി​​രോ​​ധി​​ച്ചി​​ട്ടു​​ണ്ട്. മെ​​സേ​​ജു​​ക​​ള്‍ അ​​യ​​ക്കു​​ന്ന​​തി​​നും നി​​യ​​ന്ത്ര​​ണ​​മു​​ണ്ട്. സം​​സ്ഥാ​​ന​​ത്ത് ഇ​​ന്ധ​​നവി​​ല്‍പ​​ന​​ക്ക് നി​​യ​​ന്ത്ര​​ണം ഏ​​ര്‍പ്പെ​​ടു​​ത്തി. ക​​ര്‍ഷ​​ക​​ര്‍ക്ക് പ​​ര​​മാ​​വ​​ധി 10 ലി​​റ്റ​​ര്‍ മാ​​ത്രം ഇ​​ന്ധ​​നം വി​​റ്റാ​​ല്‍ മ​​തി​​യെ​​ന്ന് നി​​ര്‍ദേ​​ശം ന​​ല്‍കി​​യി​​ട്ടു​​ണ്ട്.

ചൊ​​വ്വാ​​ഴ്ച പ​​ഞ്ചാ​​ബ്-​​ഹ​​രി​​യാ​​ന അ​​തി​​ർ​​ത്തി​​യി​​ൽ സ​​മ​​ര​​വു​​മാ​​യെ​​ത്തി​​യ ക​​ർ​​ഷ​​ക​​രെ ഡ്രോ​​ണു​​ക​​ൾ ഉ​​പ​​യോ​​ഗി​​ച്ച് പി​​ന്തു​​ട​​ർ​​ന്ന് ക​​ണ്ണീ​​ർ​​വാ​​ത​​ക ഷെ​​ല്ലാ​​ക്ര​​മ​​ണം ന​​ട​​ത്തി​​യാ​​ണ് പൊ​​ലീ​​സ് നേ​​രി​​ട്ട​​ത്. ചി​​ന്നി​​ച്ചി​​ത​​റി​​യ ക​​ർ​​ഷ​​ക​​രെ പി​​ന്തു​​ട​​ർ​​ന്ന് വ​​യ​​ലു​​ക​​ളി​​ലും മ​​റ്റും ഡ്രോ​​ണു​​ക​​ൾ​ ക​​ണ്ണീ​​ർ​​വാ​​ത​​ക ഷെ​​ല്ലു​​ക​​ൾ ​​പ്ര​​യോ​​ഗി​​ച്ചു.

2021ലെ ഒരു വർഷം നീണ്ട കർഷകസമരം പൂർണമായി വിജയിച്ചിരുന്നു. അതിനുശേഷം 500ഓ​​ളം വ​​രു​​ന്ന ക​​ർ​​ഷ​​ക സം​​ഘ​​ട​​ന​​ക​​ളു​​ടെ കൂ​​ട്ടാ​​യ്മ​​യാ​​യ സം​​യു​​ക്ത കി​​സാ​​ൻ മോ​​ർ​​ച്ച​​യി​​ൽ അ​​ഭി​​പ്രാ​​യ​​ഭി​​ന്ന​​ത രൂ​​ക്ഷ​​മാ​​യി​​രു​​ന്നു. ഇ​​തി​​നെ​​ തു​​ട​​ർ​​ന്ന് സം​​യു​​ക്ത കി​​സ​​ാൻ മോ​​ർ​​ച്ച​​യി​​ൽ​​നി​​ന്ന് പി​​രി​​ഞ്ഞ സം​​ഘ​​ട​​ന​​ക​​ൾ ചേ​​ർ​​ന്നാ​​ണ് സം​​യു​​ക്ത കി​​സാ​​ൻ മോ​​ർ​​ച്ച -നോ​​ൺ പൊ​​ളി​​റ്റി​​ക്ക​​ൽ രൂ​​പ​​വ​​ത്ക​​രി​​ച്ച​​ത്. സം​​യു​​ക്ത കി​​സാ​​ൻ മോ​​ർ​​ച്ച ഫെ​​ബ്രു​​വ​​രി 16ന് ​​രാ​​ജ്യ​​വ്യാ​​പ​​ക ബ​​ന്ദ് പ്ര​​ഖ്യാ​​പി​​ച്ചിട്ടുണ്ട്.. അതെന്തായാലും കർഷകരുടെ സമരം ​ഐതിഹാസികമാണ്. അവർ അജയ്യരാണ്. കർഷകരുടെ ആവശ്യങ്ങൾ അംഗീകരിക്കുകയാണ് കേന്ദ്രസർക്കാർ ഉടനടി ചെയ്യേണ്ടത്. അടിച്ചമർത്താനുള്ള നീക്കം ഗുണം ചെയ്യില്ല. രാജ്യം ഈ നിമിഷം കർഷകർക്കൊപ്പമാണ് നിലയുറപ്പിക്കേണ്ടത്.


Show More expand_more
News Summary - weekly thudakkam