Begin typing your search above and press return to search.
proflie-avatar
Login

തകർത്തിടുന്ന വിശ്വാസങ്ങൾ

babari masjid
cancel

‘‘അ​യോധ്യ​ ​തോ കേവൽ ഝാകി ഹേ, കാശി മഥുര ബാക്കി ഹെ.’’

അയോധ്യയിലെ ബാബരി മസ്​ജിദ്​ തകർക്കപ്പെട്ടതിന്​ ശേഷം അ​ക്രമോത്സുക ഹിന്ദുത്വ മുദ്രവാക്യങ്ങളിൽ ഒന്നായിരുന്നു ഇത്​. പുതിയ രാമക്ഷേത്രം ഉയർന്നശേഷം അതേ മുദ്രാവാക്യം പല രൂപങ്ങളിൽ കൂടുതൽ ശക്തമായി ഉയർന്നുകൊണ്ടിരിക്കുന്നുവെന്ന്​ വേണം പുതിയ സംഭവവികാസങ്ങൾ സൂചിപ്പിക്കുന്നത്​.

കാ​ശി വി​ശ്വ​നാ​ഥ ക്ഷേ​ത്ര​ത്തി​ന് സ​മീ​പ​മു​ള്ള ഗ്യാ​ൻ​വാ​പി മ​സ്ജി​ദിനുമേലാണ്​ ഹിന്ദുത്വവാദികൾ ഇപ്പോൾ കണ്ണു​െവച്ചിരിക്കുന്നത്​. 17ാം നൂറ്റാണ്ടിൽ നിർമിക്കപ്പെട്ട ഇൗ മസ്​ജിദ്​ ഒരു ഹിന്ദു ക്ഷേത്രത്തിന്​ മുകളിലാണ്​ എന്നാണ്​ ഹിന്ദുത്വവാദികളുടെ വാദം. അതേപ്പറ്റി ആർക്കിയോളജിക്കൽ സർവേ ഒാഫ്​ ഇന്ത്യ നടത്തിയ ‘സർവേ’ ഹിന്ദുത്വവാദങ്ങൾ അംഗീകരിച്ചുകൊണ്ടുള്ളതാണ്​. നഗരവികസനത്തി​ന്റെയും മോടിപിടിപ്പിക്കലി​ന്റെയും പേരിൽ തുടങ്ങിയ സംഭവവികാസങ്ങൾ മസ്​ജിദി​ന്റെ നിലനിൽപിന്​ ഭീഷണിയായി മാറിയിരിക്കുന്നു. നൂറ്റാണ്ടുകൾ പഴക്കമുള്ള മസ്​ജിദുകൾക്കുമേൽ അവകാശങ്ങൾ ഉന്നയിച്ച്​ ഹിന്ദുത്വവികാരം ഉണർത്തുകയും അത്​ തെരഞ്ഞെടുപ്പിൽ മൂലധനമാക്കുകയും ചെയ്യുന്ന ഹിന്ദുത്വ രാഷ്​ട്രീയത്തിന്​ നീണ്ടകാലത്തെ പഴക്കമുണ്ട്​.

രാജ്യത്തെ നിരവധി മുസ്​ലിം ആരാധനാലയങ്ങൾക്ക്​ മേൽ അത്തരം അവകാശവാദങ്ങൾ ഉന്നയിച്ചിട്ടുണ്ട്. ഗ്യാൻവാപിയിൽ മാത്രമല്ല ഹൈദരാബാദിലെ പ്രശസ്​തമായ ചാർമിനാറിന്​ മേൽ വരെ അത്തരം അവകാശവാദം ഉന്നയിക്കപ്പെട്ടിട്ടുണ്ട്​. ഇങ്ങ്​ കേരളത്തിൽ കഴിഞ്ഞ ദിവസങ്ങളിൽ തൃശൂരിലെ ഒരു ക്രിസ്​ത്യൻ പള്ളിയുടെ സ്​ഥല ഉടമസ്​ഥതയും ഇതേ മട്ടിൽ ഹിന്ദുത്വവാദികൾ ചോദ്യംചെയ്യുന്നുണ്ട്​.

ഇത്​ ഒരുവശത്ത്​ നടക്കു​േമ്പാൾ മറുവശത്ത്​ സർക്കാർ അറിവോടെയും ക്രിസ്​ത്യനടക്കമുള്ള ന്യൂനപക്ഷ ആരാധനാലയങ്ങൾ തകർക്കപ്പെടുകയുംചെയ്യുന്നു. ചൊവ്വാഴ്​ച (ജനുവരി 30) എട്ട്​ നൂറ്റാണ്ട്​ പഴക്കമുള്ള, മ​​ഹ്റോ​​ളി​​യി​​ലെ പു​​രാ​​വ​​സ്തു പ്രാ​​ധാ​​ന്യ​​മു​​ള്ള അ​​ഖോ​​ണ്ഡ്ജി മ​​സ്ജി​​ദ് ഇ​​ടി​​ച്ചു​​നി​​ര​​ത്തി. മു​​ഗ​​ൾ കാ​​ല​​ഘ​​ട്ട​​ത്തി​​നും മൂ​​ന്ന് നൂ​​റ്റാ​​ണ്ടു​​ക​​ൾ​​ക്ക് മു​​മ്പ് നി​​ർ​​മി​​ച്ച, ഡ​​ൽ​​ഹി വ​​ഖ​​ഫ് ബോ​​ർ​​ഡ് നി​​യ​​മി​​ച്ച ഇ​​മാ​​മി​​ന് കീ​​ഴി​​ൽ മ​​ത​​പ​​ഠ​​നം ന​​ട​​ക്കു​​ന്ന 800 വ​​ർ​​ഷം പ​​ഴ​​ക്ക​​മു​​ള്ള പ​​ള്ളിയാണിത്. പള്ളിയോട്​ ചേ​​ർ​​ന്നു​​ള്ള ഖ​​ബ​​ർ​​സ്ഥാ​​നും അ​​പ്പു​​റ​​ത്തു​​ള്ള ഈ​​ദ്ഗാ​​ഹും ഇ​​ടി​​ച്ചു​​നി​​ര​​ത്തി.

ഡ​​ൽ​​ഹി വി​​ക​​സ​​ന അ​​തോ​​റി​​റ്റി (ഡി.​​ഡി.​​എ) ചൊ​​വ്വാ​​ഴ്ച സു​​ബ്ഹി ബാ​​ങ്ക് വി​​ളി​​ക്കു​​ന്ന​​തി​​ന് മു​​മ്പ് വ​​ൻ പൊ​​ലീ​​സ് സ​​ന്നാ​​ഹ​​വു​​മാ​​യെ​​ത്തി​​യാ​​ണ് പ​​ള്ളി പൊ​​ളി​​ച്ചത്. ഇ​​മാമ​​ട​​ക്കം പ​​ള്ളി​​യി​​ലു​​ണ്ടാ​​യി​​രു​​ന്ന എ​​ല്ലാ​​വ​​രു​​ടെ​​യും മൊ​​ബൈ​​ലു​​ക​​ൾ പി​​ടി​​ച്ചെ​​ടു​​ത്ത് ബ​​ലം പ്ര​​യോ​​ഗി​​ച്ച് നീ​​ക്കംചെ​​യ്ത​​ു. ഒ​​രു​​ത​​ര​​ത്തി​​ലു​​ള്ള മു​​ന്ന​​റി​​യി​​പ്പും ന​​ൽ​​കാ​​തെ​​യാ​​യി​​രു​​ന്നു നീ​​ക്കം. പ​​ള്ളി​​യി​​ൽ താ​​മ​​സി​​ച്ചു​​ പ​​ഠി​​ക്കു​​ന്ന 22 വി​​ദ്യാ​​ർ​​ഥി​​ക​​ളു​​ടെ വ​​സ്ത്ര​​ങ്ങ​​ളും മറ്റുമുള്ള സാ​​ധ​​ന​​സാ​​മ​​ഗ്രി​​ക​​ൾ ഒ​​ന്നു​​പോ​​ലും എ​​ടു​​ക്കാ​​ൻ അ​​നു​​വ​​ദി​​ക്കാ​​തെ ത​​ക​​ർ​​ത്ത അ​​വ​​ശി​​ഷ്ട​​ങ്ങ​​ൾ​​ക്കൊ​​പ്പം എ​​ക്സ്ക​​വേ​​റ്റ​​ർ ഉ​​പ​​യോ​​ഗി​​ച്ച് കോ​​രി​​മാ​​റ്റി. പ​​ള്ളി​​യു​​ടെ ഒ​​രു ഭാ​​ഗ​​വും അ​​വ​​ശേ​​ഷി​​ക്കാ​​ത്ത​​ത​​ര​​ത്തി​​ൽ എ​​ല്ലാം ലോ​​റി​​യി​​ൽ ക​​യ​​റ്റി കൊ​​ണ്ടു​​പോ​​യി.

വികസനത്തി​ന്റെ ഭാഗമായി ചിലപ്പോൾ ആരാധനാലയങ്ങൾ നീക്കം ചെയ്യേണ്ടിവരും. എന്നാൽ, അതിന്​ പാലിക്കേണ്ട മര്യാദകളുണ്ട്​, നിയമങ്ങളുണ്ട്​. ഇന്ത്യയിൽ ഇപ്പോൾ നടപ്പാകുന്നത്​ തുറന്ന രൂപത്തിലുള്ള ഹിന്ദുത്വ ഫാഷിസമാണ്​. അതിന്​ നിയമമോ ചരിത്രമോ വിശ്വാസമോ ഒന്നും ബാധകമല്ല. ന്യൂനപക്ഷങ്ങളുടെ ആരാധനാലയങ്ങൾക്കു മേൽ അവകാശവാദം ഉന്നയിക്കുകയും അവ തകർക്കുകയും ചെയ്യുന്നതു വഴി സൃഷ്​ടിക്കപ്പെടുന്നത്​ എന്തായാലും ജനാധിപത്യമല്ല. ഹിന്ദുരാഷ്​ട്രത്തി​ന്റെ നിർമാണകാഹളം മാത്രമാണ്​ അതിലൂടെ ഉയരുന്നത്​.

ഇൗ തകർത്തിടുന്നത്​ കേവലം ആരാധനാലയങ്ങൾ മാത്രമല്ല, ഒരു ജനതയുടെ വിശ്വാസങ്ങളാണ്​. ജനാധിപത്യം, മതേതരത്വം, വിശ്വാസ സ്വാത​ന്ത്ര്യം, സഹിഷ്ണുത എന്നിങ്ങനെയുള്ള വലിയ ആശയങ്ങൾകൂടിയാണ്​. കുറച്ചു വ്യക്തമായി പറഞ്ഞാൽ മഹത്തായ ഇൗ രാജ്യത്തെ തന്നെയാണ്​.

Show More expand_more
News Summary - weekly thudakkam