Begin typing your search above and press return to search.
proflie-avatar
Login

‘ജനാധിപത്യം’

‘ജനാധിപത്യം’
cancel

രാജ്യത്ത്​ ‘ജനാധിപത്യ’ത്തിന്റെ ഭാവി എന്താവുമെന്ന ആശങ്കയെ പലവിധത്തിൽ ഏറ്റുന്നതാണ്​ പാർലമെന്റിൽ നടക്കുന്ന സംഭവവികാസങ്ങൾ. സഭയിൽ ​പ്രതിഷേധമുയർത്തിയ 78 പ്രതിപക്ഷ എം.പിമാരെക്കൂടി ഡിസംബർ 18ന്​ സസ്​പെൻഡ്​ ചെയ്​തു. രാ​​​ജ്യ​​​സ​​​ഭ​​​യി​​​ൽ​​​നി​​​ന്ന് 45ഉം ​​​ലോ​​​ക്സ​​​ഭ​​​യി​​​ൽ​​​നി​​​ന്ന് 33ഉം ​​​അം​​​ഗ​​​ങ്ങ​​​ളെയാണ്​ കേ​​​ന്ദ്ര സ​​​ർ​​​ക്കാ​​​ർ അ​​​വ​​​ത​​​രി​​​പ്പി​​​ച്ച പ്ര​​​മേ​​​യ​​​ങ്ങ​​​ളി​​​ലൂ​​​ടെ സ​​​ഭാ അ​​​ധ്യ​​​ക്ഷ​​​ന്മാ​​​ർ സ​​​സ്​​​​പെ​​​ൻ​​​ഡ് ചെ​​​യ്ത​​​ത്. പാ​​​ർ​​​ല​​​മെ​​​ന്റി​​​ലെ സു​​​ര​​​ക്ഷാവീ​​​ഴ്ച​​​യി​​​ൽ പ്ര​​​ധാ​​​ന​​​മ​​​ന്ത്രി​​​യു​​​ടെ​​​യും ആ​​​ഭ്യ​​​ന്ത​​​ര മ​​​ന്ത്രി​​​യു​​​ടെ​​​യും പ്ര​​​സ്താ​​​വ​​​ന​​​യും ആ​​​വ​​​ശ്യ​​​പ്പെ​​​ട്ട് പ്ര​​​തി​​​ഷേ​​​ധം ശ​​​ക്ത​​​മാ​​​ക്കി​​​യതിനാണ്​ നടപടി.

തിങ്കളാഴ്ച സ​​​സ്​​​​പെ​​​ൻ​​​ഡ് ചെ​​​യ്ത​​​വ​​​രി​​​ൽ 54 എം.​​​പി​​​മാ​​​രു​​​ടെ സ​​​സ്​​​​പെ​​​ൻ​​​ഷ​​​ൻ ന​​​ട​​​പ്പുസ​​​മ്മേ​​​ള​​​നം വ​​​രെ​​​യും അ​​​വ​​​കാ​​​ശ ലം​​​ഘ​​​ന സ​​​മി​​​തി​​​ക്കു​​​വി​​​ട്ട 14 എം.​​​പി​​​മാ​​​രു​​​ടെ സ​​​സ്​​​​പെ​​​ൻ​​​ഷ​​​ൻ ആ ​​​റി​​​പ്പോ​​​ർ​​​ട്ട് വ​​​രു​​​ന്ന​​​തു​​​വ​​​രെ​​​യു​​​മാ​​​ണ്. സ​​​സ്പെ​​​ൻ​​​ഷ​​​ൻ പ്ര​​​മേ​​​യ​​​ത്തി​​​ൽ റി​​​പ്പോ​​​ർ​​​ട്ട് സ​​​മ​​​ർ​​​പ്പ​​​ണ​​​ത്തി​​​ന് അ​​​വ​​​കാ​​​ശ​​​ലം​​​ഘ​​​ന സ​​​മി​​​തി​​​ക്ക് മൂ​​​ന്നു​​​മാ​​​സം സ​​​മ​​​യം ന​​​ൽ​​​കി​​​യി​​​ട്ടു​​​ണ്ട്.ഡിസംബർ 19 ന് 49 പേരെയും സസ്പെൻഡ് ചെയ്തു.

പ​​തി​​നേ​​ഴാം ലോ​​ക്സ​​ഭ​​യു​​ടെ ശൈ​​ത്യ​​കാ​​ല സ​​മ്മേ​​ള​​നം സ​​മാ​​പി​​ക്കാ​​ൻ മൂ​​ന്നു​​ദി​​വ​​സ​​ങ്ങ​​ൾ മാ​​ത്രം ശേ​​ഷി​​ക്കെ മൂ​​ന്ന് ഘ​​ട്ട​​ങ്ങ​​ളി​​ലാ​​യി 141 എം.​​പി​​മാ​​രാണ്​ സ​​സ്​​​പെ​​ൻ​​ഡ് ചെ​​യ്യ​​പ്പെ​​ട്ട​​ത്. പാ​​ർ​​ല​​മെ​​ന്റി​​ന്റെ ച​​രി​​ത്ര​​ത്തി​​ലെ സ​​ർ​​വ​​കാ​​ല റെ​​ക്കോ​​ഡാ​​ണ്. സ​​ഭാ​​ധ്യ​​ക്ഷ​​ന്മാ​​ർ ആ​​വ​​ർ​​ത്തി​​ച്ചാ​​വ​​ശ്യ​​പ്പെ​​ട്ടി​​ട്ടും ന​​ട​​പ​​ടി​​ക​​ൾ നി​​ര​​ന്ത​​രം ത​​ട​​സ്സ​​പ്പെ​​ടു​​ത്തി എ​​ന്നാ​​രോ​​പി​​ച്ചാ​​ണ് ഇ​​ത്ര​​യും പ്ര​​തി​​പ​​ക്ഷ എം.​​പി​​മാ​​രെ പു​​റ​​ത്താ​​ക്കി​​യി​​രി​​ക്കു​​ന്ന​​ത്.

പാ​​ർ​​ല​​മെ​​ന്റ് സ​​മ്മേ​​ളി​​ക്കെ ഡി​​സം​​ബ​​ർ 13ന് ​​അ​​വി​​ചാ​​രി​​ത​​മാ​​യി സ​​ന്ദ​​ർ​​ശ​​ക ഗാ​​ല​​റി​​യി​​ൽ​​നി​​ന്ന് ലോ​​ക്സ​​ഭ ഡെ​​സ്കു​​ക​​ളി​​ലേ​​ക്ക് ചാ​​ടി​​വീ​​ണ ര​ണ്ടു​​പേ​​ർ മ​​ഞ്ഞ പു​​ക​​ബോം​​ബ് പൊ​​ട്ടി​​ക്കു​​ക​​ കൂ​​ടി ചെ​​യ്ത​ സംഭവമാണ്​ കൂട്ട സസ്​പെൻഷനിലേക്ക്​ നീണ്ടത്​. ഇവരെ പ​​ണി​​പ്പെ​​ട്ട് കീ​​ഴ​​ട​​ക്കി​​യെ​​ങ്കി​​ലും സം​​ഭ​​വ​​ത്തെ​​ക്കു​​റി​​ച്ച് ആ​​ഭ്യ​​ന്ത​​ര മ​​ന്ത്രി അ​​മി​​ത് ഷാ ​​സ​​ഭ​​യി​​ൽ പ്ര​​സ്താ​​വ​​ന ന​​ട​​ത്ത​​ണ​​മെ​​ന്നാ​​വ​​ശ്യ​​പ്പെ​​ട്ടാ​​ണ് പ്ര​​തി​​പ​​ക്ഷാം​​ഗ​​ങ്ങ​​ൾ ന​​ട​​പ​​ടി​​ക​​ൾ ത​​ട​​സ്സ​​പ്പെ​​ടു​​ത്തി​​യ​​ത്. ക​​ർ​​ണാ​​ട​​ക​​യി​​ൽ​​നി​​ന്നു​​ള്ള ഒ​​രു ബി.​​ജെ.​​പി ലോ​​ക്സ​​ഭാം​​ഗം മു​​ഖേ​​ന ല​​ഭി​​ച്ച പാ​​സ് ഉ​​പ​​യോ​​ഗി​​ച്ചാ​​ണ് ആ​​ക്ര​​മി​​ക​​ൾ ചാ​​ടി​​വീ​​ണ​​ത്.

പാർലമെന്റിന്റെ ഇതുവരെയുള്ള ച​​രി​​ത്ര​​ത്തി​​ൽ ഏ​​റ്റ​​വും കു​​റ​​ച്ചുമാ​​ത്രം സ​​മ്മേ​​ളി​​ച്ച​​ത് 17ാം ലോ​​ക്സ​​ഭ​​യാണ്​. ബ​​ജ​​റ്റ് സ​​മ്മേ​​ള​​ന​​ത്തി​​ന് ഷെ​​ഡ്യൂ​​ൾചെ​​യ്ത 46 മ​​ണി​​ക്കൂ​​റി​​ൽ 33 ശ​​ത​​മാ​​നം മാ​​ത്ര​​​മാ​​ണ് 17ാം ലോ​​ക്സ​​ഭ സ​​മ്മേ​​ളി​​ച്ച​​ത്; രാ​​ജ്യ​​സ​​ഭ​​യാ​​ക​​ട്ടെ, 32ൽ 24 ​​ശ​​ത​​മാ​​ന​​വും. ഏ​​റ്റ​​വും ഒ​​ടു​​വി​​ല​​ത്തെ സെ​​ഷ​​നി​​ൽ ഒ​​രു വി​​ഷ​​യ​​ത്തെ​​ക്കു​​റി​​ച്ചും സ​​ഭ​​യി​​ൽ ച​​ർ​​ച്ച​​യേ ന​​ട​​ന്നി​​ട്ടി​​ല്ല. കാ​​ലാ​​വ​​ധി ക​​ഴി​​യാ​​റാ​​യി​​രി​​ക്കെ ഡെ​​പ്യൂ​​ട്ടി സ്പീ​​ക്ക​​ർ പ​​ദ​​വി ഒ​​ഴി​​ഞ്ഞു​​ത​​ന്നെ കി​​ട​​ക്കു​​ക​​യാ​​ണി​​പ്പോ​​ഴും.

പാർലമെന്റിൽ വ്യത്യസ്​ത ശബ്​ദങ്ങൾ ഉയരുകയാണ്​ വേണ്ടത്​. വിവിധ വിഷയങ്ങളിൽ, പ്രതിഷേധമുൾപ്പെടെ ഉയരു​േമ്പാഴാണ്​ ജനാധിപത്യം ശക്തമാകുക. ലോകത്തി​െല ഏറ്റവും വലിയ ജനാധിപത്യരാജ്യമെന്ന്​ അവകാശപ്പെടുന്ന ഇന്ത്യയിൽ പാർലമെന്റിൽ ​പ്രതിഷേധിച്ചെന്ന പേരിൽ പ്രതിപക്ഷ ശബ്ദങ്ങളെ ഒന്നായി നിശ്ശബ്ദമാക്കുന്നത്​ ജനാധിപത്യത്തെ തന്നെയാണ്​ ഇല്ലാതാക്കുന്നത്​.

മോദിസർക്കാർ അധികാരത്തിൽ വന്നശേഷം പാർലമെന്റിലടക്കം നടന്ന നടപടികൾ എല്ലാംതന്നെ ജനാധിപത്യത്തെ നിഷേധിക്കുന്നതാണ്​. ബില്ലുകൾ ചർച്ചചെയ്യാതെ പാസാക്കുക, പ്രതിപക്ഷത്തെ പുറത്തുനിർത്തി നിയമങ്ങൾ ചു​െട്ടടുക്കുക, പാർലമെന്റിനെ അറിയിക്കാതെ സുപ്രധാന നടപടികൾ ​ൈ​കക്കൊള്ളുക എന്നിങ്ങ​െന പാർലമെന്ററി ജനാധിപത്യത്തെ കേവലം നോക്കുകുത്തികളാക്കുന്ന അവസ്​ഥയാണിപ്പോൾ.

പ്രതിപക്ഷത്തെ ഭൂരിപക്ഷം അംഗങ്ങളും പുറത്തുനിൽക്കു​േമ്പാൾതന്നെ രാജ്യത്തെ ശിക്ഷാനിയമങ്ങൾ ഹിന്ദുത്വവത്കരിക്കാനുള്ള ശ്രമം ഇപ്പോൾ നടക്കുന്നുണ്ട്​. ക്രിമിനല്‍ നിയമങ്ങള്‍ പരിഷ്‌കരിക്കാന്‍ ലക്ഷ്യമിട്ട് കേന്ദ്രസര്‍ക്കാര്‍ കൊണ്ടുവന്ന ഭാരതീയ ന്യായസംഹിത, ഭാരതീയ നാഗരിക സുരക്ഷാ സംഹിത, ഭാരതീയ സാക്ഷ്യ ബില്ലുകള്‍ ലോക്​സഭയുടെ പരിഗണനക്ക്​ കൊണ്ടുവന്നിട്ടുണ്ട്​ അമിത്​ ഷാ. അതായത്​ ചർച്ചയോ എതിർപ്പോ ഇല്ലാതെ തങ്ങൾ ഉദ്ദേശിക്കുന്ന നിയമങ്ങൾ പാസാക്കണം. നമ്മുടെ ‘ജനാധിപത്യം’ അതിന്റെ അവസാനത്തിലേക്ക്​ നീങ്ങുന്നുവെന്ന്​ ഇനിയെങ്കിലും തിരിച്ചറിയേണ്ടതുണ്ട്​.

Show More expand_more
News Summary - weekly thudakkam