Begin typing your search above and press return to search.
proflie-avatar
Login

ഗോത്രജീവിതം മ്യൂസിയം കാഴ്​ചയല്ല

ഗോത്രജീവിതം മ്യൂസിയം കാഴ്​ചയല്ല
cancel

ഗോത്രസമൂഹത്തെ ‘പരിഷ്​കൃത’ മലയാളി എങ്ങനെ കാണുന്നു എന്നത്​ ഇപ്പോഴും എപ്പോഴും ചോദ്യംതന്നെയാണ്​. ആദിവാസികൾ അപരിഷ്​കൃതരും ‘കാടൻ’മാരുമായി നിങ്ങൾക്ക്​ തോന്നുന്നു​േണ്ടാ? ഷോകേസ്​ പീസുകളായി ഗോത്രജനതയെ തോന്നുന്നുവെങ്കിൽ നിങ്ങൾക്ക്​​ അടിയന്തര ചികിത്സ ആവശ്യമാണെന്നാണ്​ അർഥം. സോഷ്യൽ സയൻസ്​ അത്തരം ചിന്താഗതിയെ ഒരുവിധത്തിലും വെച്ചുപുലർത്താൻ അനുവദിക്കുന്നില്ല. നിങ്ങളുടെ കാഴ്ചവസ്​തുവല്ല ആദിവാസി സമൂഹം.

ഇപ്പോഴിതാ ആദിവാസി ജനത ‘ലി​​​​വി​​​​ങ് മ്യൂ​​​​സി​​​​യം’ ആയി അവതരിക്കപ്പെട്ടിരിക്കുന്നു. നവകേരളത്തെ ലോകത്തിനു മുന്നിൽ അവതരിപ്പിക്കാൻ ഇടതുപക്ഷ സർക്കാർ നടത്തിയ കേരളീയം പരിപാടിയിലാണ്​ ഒരു ജനതയെ അവഹേളിക്കുന്ന കാഴ്​ച അരങ്ങേറിയത്​. സാം​​​സ്കാ​​​രി​​​ക വ​​​കു​​​പ്പി​​​നു കീ​​​ഴി​​​ലു​​​ള്ള കേ​​​ര​​​ള ഫോ​​​ക്​ലോർ അ​​​ക്കാദ​​​മി​​​യാ​​​ണ് ‘ആ​​​ദി​​​മം’ എ​​​ന്ന പേ​​​രി​​​ൽ ആ​​​ദി​​​വാ​​​സി വി​​​ഭാ​​​ഗ​​​ങ്ങ​​​ളെ ഉ​​​ൾ​​​പ്പെടു​​​ത്തി ലി​​​വി​​​ങ് മ്യൂ​​​സി​​​യം ‘ഒരുക്കി’യത്​. ഊ​​​രാ​​​ളി, മാ​​​വി​​​ല​​​ർ, കാ​​​ണി, മ​​​ന്നാ​​​ൻ, പ​​​ളി​​​യ​​​ർ എ​​​ന്നീ ആ​​​ദി​​​വാ​​​സി വി​​​ഭാഗ​​​ങ്ങ​​​ളി​​​ൽ​​​പെ​​​ട്ട​​​വർ ഗോ​​​ത്ര​​​വേ​​​ഷ​​​ത്തി​​​ൽ അ​​​വി​​​ടെനിന്നു. ആ​​​ദി​​​വാ​​​സി ഊ​​​ര്, ജീ​​​വി​​​ത​​​രീ​​​തി, വ​​​സ്ത്ര​​​ധാ​​​ര​​​ണം എ​​​ന്നി​​​വ​​​യെ​​​ല്ലാം പുന​​​രാ​​​വി​​​ഷ്ക​​​രി​​​ച്ചു. മ്യൂ​​​സി​​​യം കാ​​​ണാ​​​ൻ ആ​​​ളു​​​ക​​​ളെ​​​ത്തു​​​മ്പോ​​​ൾ പ​​​ര​​​മ്പരാ​​​ഗ​​​ത വേ​​​ഷ​​​ധാ​​​രി​​​ക​​​ളാ​​​യ ഇ​​​വ​​​ർ ക​​​ലാ​​​പ​​​രി​​​പാ​​​ടി​​​ക​​​ൾ അ​​​വ​​​ത​​​രി​​​പ്പി​​​ച്ചു.

സ​​​ന്ദ​​​ർ​​​ശ​​​ക​​​ർ ഇവർക്ക്​ ഒ​​​പ്പം നിന്ന്​ ചി​​​ത്ര​​​മെ​​​ടു​​​ത്തു. സംഭവം സോഷ്യൽ മീഡിയയിലടക്കം വിവാദമായതോടെ ന്യായീകരണവുമായി ഫോക്​ലോർ അക്കാദമി രംഗത്തെത്തി. പ്ര​​​ദ​​​ർ​​​ശി​​​പ്പി​​​ച്ച​​​ത് ആ​​​ദി​​​വാ​​​സി​​​ക​​​ളെ​​​യ​​​ല്ലെ​​​ന്നും അ​​​വ​​​രു​​​ടെ ക​​​ലാ​​​രൂ​​​പ​​​ങ്ങളെ​​​യാ​​​ണെ​​​ന്നു​​​മായിരുന്നു വിശദീകരണം. ‘മുഖ്യധാരാ’ സമൂഹങ്ങളിലെ ജ​​​ന​​​വി​​​ഭാ​​​ഗ​​​ങ്ങ​​​ളു​​​ടെ ക​​​ലാ​​​രൂ​​​പ​​​ങ്ങ​​​ളും ക​​​രകൗ​​​ശ​​​ല വ​​​സ്തു​​​ക്ക​​​ളു​​​ം കേ​​​ര​​​ളീ​​​യ​​​ത്തി​​​ൽ പ്ര​​​ദ​​​ർ​​​ശി​​​പ്പി​​​ച്ചി​​​രു​​​ന്നു. പക്ഷേ, അ​െതാന്നും മുൻകാലത്തെ വേ​​​ഷ​​​വി​​​ധാ​​​ന​​​ങ്ങ​​​ളോ​​​ടെ​​​യായിരുന്നില്ല. കലാപരിപാടികൾ ഇല്ലാത്തപ്പോഴും വേഷം കെട്ടി ഇരുത്തി, സന്ദർശകർക്ക്​ കാഴ്ചവസ്​തുവാക്കേണ്ടവരല്ല ആദിവാസി സമൂഹമടക്കം ഒരു ജനവിഭാഗവും. ‘‘ഷോകേ​​​സി​​​ൽ വെക്ക​​​പ്പെ​​​ടേ​​​ണ്ട​​​വ​​​രല്ല ​​​ആ​​​ദി​​​വാ​​​സി​​​ക​​​ൾ’’ എ​​​ന്ന പ​​​ട്ടി​​​ക​​​ജാ​​​തി-വ​​​ർഗ ​ക്ഷേമ മ​​​ന്ത്രി കെ.​​​ രാ​​​ധാ​​​കൃ​​​ഷ്ണ​​​​ന്റെ ​പ്രസ്​താവന ശക്തമായ രാഷ്​ട്രീയ അഭിപ്രായപ്രകടനമാണ്​. തെറ്റുപറ്റിയെന്ന ചില കോണുകളിലെ സ്വയം വിമർശനം മതിയാവില്ല കാര്യങ്ങൾ അവസാനിക്കാൻ.

ആദിവാസി സമൂഹത്തി​ന്റെ യഥാർ​ഥ അവസ്​ഥകളിലേക്ക്​ ‘മുഖ്യധാര’യുടെ ശ്രദ്ധ പതിയേണ്ടതുണ്ട്​. ആ ജീവിതങ്ങളിൽനിന്ന്​ പലതും പഠിക്കാനുണ്ട്​. പലതും ചെയ്യാനുണ്ട്​. ആ​​രോ​​ഗ്യ, വി​​ദ്യാ​​ഭ്യാ​​സ മേ​​ഖ​​ല​​യി​​ൽ വി​​ക​​സി​​ത രാ​​ജ്യ​​ങ്ങ​​ൾ​​ക്കു​​വ​​രെ മാ​​തൃ​​ക​​യാ​​യ പു​​ക​​ൾ​​പെ​​റ്റ ‘കേ​​ര​​ള മോ​​ഡ​​ലി’​​ന്റെ ഭാ​​ഗ​​മാ​​കാ​​ൻ ഇ​​​ന്നോ​​ളം ആ​​ദി​​വാ​​സി സ​​മൂ​​ഹ​​ത്തി​​ന് ക​​ഴി​​ഞ്ഞി​​ട്ടി​​ല്ല. ഇ​​​​ന്ത്യ​​​​യി​​​​ലെ ശി​​​​ശു​​​​മ​​​​ര​​​​ണ നി​​​​ര​​​​ക്ക് ആയിരത്തിന്​ 27 ആണ്. കേ​​​​ര​​​​ള​​​​ത്തി​​​​ൽ ഇ​​​​ത് കേ​​​​വ​​​​ലം ആ​​​​റ് ആ​​​​ണ്. എന്നാൽ, അ​​​​ട്ട​​​​പ്പാ​​​​ടി​​​​യി​​​​ൽ ക​​ഴി​​ഞ്ഞ അ​​ഞ്ച് വ​​​​ർ​​​​ഷ​​​​ത്തി​​​​നി​​​​ടെ 50നടു​​ത്ത് കു​​ഞ്ഞു​​ങ്ങ​​ൾ മ​​​​രിച്ചു. അതായത്,​ അ​​​​ത് ദേ​​​​ശീ​​​​യ ശ​​​​രാ​​​​ശ​​​​രി​​​​ക്ക​​​​ടു​​​​ത്ത്​. ഇതാണ്​ കാണേണ്ടതും അറിയേണ്ടതുമായ യാഥാർ​ഥ്യം.

വ​​യ​​നാ​​ട്ടി​​ൽ​​നി​​ന്നും അ​​യ​​ൽ​​സം​​സ്ഥാ​​ന​​മാ​​യ ക​​ർ​​ണാ​​ട​​ക​​യി​​ലെ അ​​തി​​ർ​​ത്തി പ്ര​​ദേ​​ശ​​ങ്ങ​​ളി​​ലേ​​ക്ക് ജോ​​ലി​​ക്കു​​പോ​​യ ആ​​ദി​​വാ​​സി യു​​വാ​​ക്ക​​ളു​​ടെ തു​​ട​​ർ​​ച്ച​​യാ​​യു​​ള്ള തി​​രോ​​ധാ​​ന​​വും ദു​​രൂ​​ഹമ​​ര​​ണ​​ങ്ങ​​ളുമാണ്​ ക​ാണേണ്ട മറ്റൊരു വസ്തുത. ആ​​ദി​​വാ​​സി​​ക​​ളു​​ടെ ആ​​രോ​​ഗ്യ​​വും ജീ​​വ​​നും മാ​​ത്ര​​മ​​ല്ല, ഇ​​ത്ത​​ര​​ത്തി​​ൽ ഭ​​ര​​ണ​​കൂ​​ട ഒ​​ത്താ​​ശ​​യി​​ൽ ക​​വ​​ർ​​ന്നെ​​ടു​​ക്ക​​പ്പെ​​ട്ടു​​കൊ​​ണ്ടി​​രി​​ക്കു​​ന്ന​​ത്; പ​​തി​​റ്റാ​​ണ്ടു​​ക​​ളു​​ടെ പോ​​രാ​​ട്ട​​ത്തി​​ലൂ​​ടെ നേ​​ടി​​യെ​​ടു​​ത്ത ഇ​​ത്തി​​രി​​ത്തു​​ണ്ട് ഭൂ​​മി​​യും അ​​വ​​ർ​​ക്കി​​പ്പോ​​ൾ അ​​ന്യാ​​ധീ​​ന​​പ്പെ​​ടു​​ക​​യാ​​ണ്.

മറുവശത്ത്​ ഗോത്രജീവിതത്തി​​ന്റെ സമ്പന്നമായ അറിവുകളുണ്ട്​. പ്രകൃതിയെയും കാടിനെയും അറിഞ്ഞു ക്രമപ്പെടുത്തിയ ജീവിത അറിവുകൾ. ഏതൊരു പാഠപുസ്തകത്തിലും ഉൾക്കൊള്ളാൻ കഴിയുന്നതിലുമപ്പുറമാണ്​ അത്​. ഈ രണ്ട്​ അറ്റങ്ങൾ അറിയുകയാണ്​ പ്രധാനം. നിങ്ങൾക്കൊപ്പമുള്ള, നിങ്ങളുടെ സഹജീവിതമാണ്​ ഗോ​ത്രം എന്നറിയാത്ത, ചേർത്തുനിർത്താത്ത ഏതൊരു കെട്ടുകാഴ്ചയും തിന്മയാണ്​. കെട്ടിപ്പുണരലി​ന്റെ രാഷ്​ട്രീയത്തിലേക്ക്​ ‘പ്രബുദ്ധ’ മലയാളിക്ക്​ ഇനിയെങ്കിലും നടക്കാനാവ​ട്ടെ.


Show More expand_more
News Summary - weekly thudakkam