Begin typing your search above and press return to search.
proflie-avatar
Login

തൊഴിലുറപ്പിലെ ഗാന്ധിയും ഉറപ്പും

Mahatma Gandhi Employment Scheme
cancel

മോദി സർക്കാറിനും ഹിന്ദുത്വക്കും ‘ഗാന്ധിജി’ എന്ന വാക്കുപോലും അലർജിയാണ് എന്ന കാര്യം ഇനി ആരും ആരെയും പറഞ്ഞു പഠിപ്പിക്കേണ്ടതില്ല. അതിന്റെ ഭാഗമായി മാത്രമല്ല, രാജ്യത്താകെ പ്രശംസനീയമായി നടന്നുവന്ന മഹാ​ത്മാ​ ഗാ​ന്ധി തൊ​ഴി​ലു​റ​പ്പ് പ​ദ്ധ​തി​യു​ടെ പേര് മാറ്റാൻ കേന്ദ്ര സർക്കാർ തിരക്കിട്ട് നീക്കം നടത്തുന്നത്. പദ്ധതിയിലെ ‘മഹാത്മാ ഗാന്ധി’ മാത്രമല്ല ‘ഉറപ്പും’ മാറ്റാനാണ് നീക്കം. പദ്ധതി അ​ടി​മു​ടി മാ​റ്റു​ന്ന ബി​ല്‍ ഡിസംബർ 16ന് പാർലമെന്റിൽ അവതരിപ്പിച്ചു. ​തലേന്ന് നാ​ട​കീ​യ നീ​ക്ക​ങ്ങ​ൾ​ക്കി​ട​യി​ൽ ബിൽ പാ​ർ​ല​മെ​ന്റി​ൽ അ​വ​ത​രി​പ്പി​ക്കാ​തെ മാ​റ്റി​വെ​ച്ചിരുന്നു. പാ​ർ​ല​മെ​ന്റി​ൽ അ​വ​ത​രി​പ്പി​ക്കാ​ൻ കേ​ന്ദ്ര മ​ന്ത്രി​സ​ഭ അ​നു​മ​തി ന​ൽ​കി​യ കാ​ര്യം​പോ​ലും സ്വ​കാ​ര്യ​മാ​ക്കി വെ​ച്ച് തി​ര​ക്കി​ട്ട് അ​ധി​ക അ​ജ​ണ്ട​യാ​യി ഡിസംബർ 15നാണ് ബിൽ കൊ​ണ്ടു​വ​രാൻ ​ശ്രമിച്ചത്. ബിൽ പാസാവുന്നതോടെ പേര് മാത്രമല്ല പദ്ധതിതന്നെ അടിമുടി മാറും. പ​ദ്ധ​തി​യുടെ സാ​മ്പ​ത്തി​ക ബാ​ധ്യ​ത​യു​ടെ അ​ധി​ക​ഭാ​രം സം​സ്ഥാ​ന​ങ്ങളുടെ ​ചുമലിലാവും.

ഗ്രാമീണ മേഖലയുടെ ശാക്തീകരണം ലക്ഷ്യമാക്കി 2005ല്‍ യു.പി.എ സര്‍ക്കാര്‍ കൊണ്ടുവന്നതാണ് മഹാത്മാ ഗാന്ധി ദേശീയ ഗ്രാമീണ തൊഴിലുറപ്പ് പദ്ധതി (എം.എന്‍.ആര്‍.ഇ.ജി.എ). രാഷ്ട്രപിതാവിന്റെ പേര് ഒഴിവാക്കി പദ്ധതി ‘വികസിത് ഭാരത് ഗാരന്റി ഫോര്‍ റോസ്ഗാര്‍ ആന്‍ഡ് അജീവിക മിഷൻ-ഗ്രാമീണ്‍ (വിബിജിരാം- ജി)’ എന്നാണ് ഇനി അറിയപ്പെടുക. പുതിയ ബില്‍ പാസാക​ുമെന്ന് ഏറക്കുറെ ഉറപ്പാണ്. നി​ല​വി​ലു​ണ്ടാ​യി​രു​ന്ന തൊ​ഴി​ലു​റ​പ്പ് നി​യ​മം തൊ​ഴി​ൽ അ​വ​കാ​ശ​മാ​ക്കി മാ​റ്റി​യി​രു​ന്നു​. അ​തി​ല്ലാ​താ​ക്കി കേ​വ​ല​മൊ​രു കേ​ന്ദ്ര തൊ​ഴി​ൽ പ​ദ്ധ​തി​യാ​ക്കി തൊ​ഴി​ലു​റ​പ്പി​നെ മാ​റ്റു​ക​യാ​ണ് പുതിയ ബിൽ ചെ​യ്യു​ന്ന​ത്. 100 ശതമാനം കേന്ദ്രവിഹിതമായിരുന്ന പദ്ധതിയിൽ ഇനി കേ​ന്ദ്ര-സം​സ്ഥാ​ന വി​ഹി​തം 60:40 അ​നു​പാ​ത​ത്തി​ലാ​ക്കാ​ൻ വ്യ​വ​സ്ഥചെ​യ്യു​ന്നു​.

ആവശ്യപ്പെടുന്നവർക്കെല്ലാം (Demand driven scheme) തൊഴിൽ നൽകാൻ ബാധ്യതയുള്ളതായിരുന്നു നിലവിലെ നിയമം. 40 ശതമാനം തുക സംസ്ഥാനങ്ങൾ വഹിക്കണമെന്ന വ്യവസ്ഥ നടപ്പായാൽ കേരളത്തിന് 1600 കോടി രൂപയുടെ അധികബാധ്യത ഒരു വർഷം വരും. കടത്തിൽ നട്ടംതിരിയുന്ന കേരളമടക്കമുള്ള സംസ്ഥാനങ്ങളുടെ നടുവൊടിക്കും ഈ അധിക ബാധ്യത. ചെലവിന്റെ ഏകദേശ പകുതി സംസ്ഥാന സർക്കാർ വഹിക്കണമെന്നാണ് തിട്ടൂരമെങ്കിലും വ്യവസ്ഥകൾ മുഴുവൻ കേന്ദ്രസർക്കാറാണ് നിശ്ചയിക്കുക. 100 തൊ​ഴി​ൽ ദി​ന​ങ്ങ​ൾ 125 ആ​യി വ​ർ​ധി​പ്പി​ക്കു​മെ​ന്ന് ബില്ലിൽ പ​റ​യു​ന്നു​ണ്ട്.

എ​ന്നാ​ൽ, പു​തി​യ നി​യ​മ​ത്തി​ലെ ആ​റാം വ​കു​പ്പ് കാ​ർ​ഷി​ക സീ​സ​ണി​ൽ 60 ദി​വ​സം വ​രെ തൊ​ഴി​ലു​റ​പ്പി​ന് നി​രോ​ധ​നം ഏ​ർ​പ്പെ​ടു​ത്തണമെന്ന് നിർദേശിക്കുന്നു. ഫലത്തിൽ ദി​വ​സ​ങ്ങ​ൾ വ​ർ​ധി​പ്പി​ച്ച​തുകൊ​ണ്ട് പ്ര​യോ​ജ​നമില്ലാതെ വരും. പദ്ധതി കാർഷിക സീസണിൽ നിർത്തിവെക്കണം എന്ന വ്യവസ്ഥ നടപ്പാകുമ്പോൾ പദ്ധതിതന്നെ ഇല്ലാതാകുമെന്നാണർഥം. ഇന്ത്യയിലെ 10-12 കോടിയോളം പേരെയും, കേരളത്തിലെ 20 ലക്ഷം പേരെയും ബിൽ പ്രതികൂലമായി ബാധിക്കും. പുതിയ ബിൽ ഗ്രാമീണ ദരിദ്രർക്കെതിരായ ശത്രുതാപരമായ നീക്കമാണ്. ഇന്ത്യയുടെ ഫെഡറൽ ഘടനക്ക് നേരെയുള്ള ആക്രമണവുമാണ്. രാജ്യവ്യാപകമായി ശക്തമായ പ്രക്ഷോഭങ്ങൾക്കു മാത്രമേ ഇനി തൊഴിലുറപ്പിനെയും ഗാന്ധിയെയും രക്ഷിക്കാനാവൂ.


Show More expand_more
News Summary - Mahatma Gandhi Employment Scheme