Begin typing your search above and press return to search.
proflie-avatar
Login

മൗനം

മൗനം
cancel

ഒരു വിഡ്ഢിയോടുള്ള ഏറ്റവും നല്ല പ്രതികരണം മൗനമായിരിക്കാം. ഒരു പഴഞ്ചൊല്ല് എന്ന രീതിയിൽ അത് ശരിയുമാണ്. പക്ഷേ, അനീതികൾ ചുറ്റും നടക്കുേമ്പാൾ നിങ്ങളുടെ മൗനത്തിന്‍റെ അർഥം അതല്ല. അതു മികച്ച പ്രതികരണമല്ല. മറിച്ച് പക്ഷംചേരലാണ്. മർദിതെന്‍റയും അനീതികൾ നടത്തുന്നവർക്കുമുള്ള സമ്മതമാണ്. കഴിഞ്ഞ ദിവസങ്ങളിൽ രാജ്യത്ത് പലയിടത്തുംനിന്നുയർന്ന വാർത്തകളോട് നിങ്ങൾ എങ്ങനെ പ്രതികരിച്ചുവെന്നത് നിങ്ങളുടെ പക്ഷം ഏതെന്ന് വ്യക്തമായി പറയും. നടന്ന സംഭവങ്ങളിൽ ചിലത് ഇതാണ്: 1. രാമനവമി ആഘോഷത്തിന്റെ ഭാഗമായി ഉത്തരേന്ത്യയിൽ പലയിടത്തും മുസ്ലിംകൾക്ക് നേെര ഏകപക്ഷീയമായി ആക്രമണം നടന്നു. ഝാർഖണ്ഡിൽ ഒരാൾ മരിക്കുകയും 12...

Your Subscription Supports Independent Journalism

View Plans

ഒരു വിഡ്ഢിയോടുള്ള ഏറ്റവും നല്ല പ്രതികരണം മൗനമായിരിക്കാം. ഒരു പഴഞ്ചൊല്ല് എന്ന രീതിയിൽ അത് ശരിയുമാണ്. പക്ഷേ, അനീതികൾ ചുറ്റും നടക്കുേമ്പാൾ നിങ്ങളുടെ മൗനത്തിന്‍റെ അർഥം അതല്ല. അതു മികച്ച പ്രതികരണമല്ല. മറിച്ച് പക്ഷംചേരലാണ്. മർദിതെന്‍റയും അനീതികൾ നടത്തുന്നവർക്കുമുള്ള സമ്മതമാണ്.

കഴിഞ്ഞ ദിവസങ്ങളിൽ രാജ്യത്ത് പലയിടത്തുംനിന്നുയർന്ന വാർത്തകളോട് നിങ്ങൾ എങ്ങനെ പ്രതികരിച്ചുവെന്നത് നിങ്ങളുടെ പക്ഷം ഏതെന്ന് വ്യക്തമായി പറയും. നടന്ന സംഭവങ്ങളിൽ ചിലത് ഇതാണ്:

1. രാമനവമി ആഘോഷത്തിന്റെ ഭാഗമായി ഉത്തരേന്ത്യയിൽ പലയിടത്തും മുസ്ലിംകൾക്ക് നേെര ഏകപക്ഷീയമായി ആക്രമണം നടന്നു. ഝാർഖണ്ഡിൽ ഒരാൾ മരിക്കുകയും 12 പേർക്ക് പരിക്കേൽക്കുകയും ചെയ്തു. ഗുജറാത്ത് ആനന്ദ് ജില്ലയിലെ ഖംഭാത് നഗരത്തിൽ നടന്ന സംഘർഷത്തിൽ ഒരാൾ കൊല്ലപ്പെട്ടു.

2. മധ്യപ്രദേശിലെ ഖർഗോനിൽ രാമനവമി ആഘോഷത്തിനിടെയുണ്ടായ സംഘർഷത്തെതുടർന്ന് മുസ്ലിംകളുടെ 50ലേറെ കെട്ടിടങ്ങൾ ഭരണകൂടം തകർത്തു.

3. കർണാടകയിലെ സെൻട്രൽ യൂനിവേഴ്‌സിറ്റിയിൽ രാമനവമി ആഘോഷത്തിനിടെ സർവകലാശാല കാമ്പസിലെ ലക്ഷ്മീദേവി ക്ഷേത്രത്തിൽ പ്രത്യേക പൂജ. അതേ തുടർന്ന് അക്രമം.

4. ജവഹർലാൽ നെഹ്റു സർവകലാശാല കാമ്പസിലെ കാന്റീനിൽ ചിക്കൻവിഭവം വിളമ്പുന്നത് എ.ബി.വി.പി പ്രവർത്തകർ തടയുകയും വിദ്യാർഥികളെ ആക്രമിക്കുകയും ചെയ്തു. സംഭവത്തിൽ പെൺകുട്ടികൾ ഉൾപ്പെടെ 16 പേർക്ക് പരിക്കേറ്റു.

പട്ടിക നീട്ടുന്നില്ല. ഇത്തരം കുറെയേറെ വാർത്തകൾ വന്നു. മൊത്തം രാജ്യവും അത് കണ്ടതായിപോലും നടിച്ചില്ല. ഈ ഹിന്ദുത്വവാദികളുടെ ആക്രമണം കൃത്യമായി തന്നെ വിശ്വാസം, ഭക്ഷണം, പാർപ്പിടം, വിദ്യാഭ്യാസം, വസ്ത്രം എന്നിങ്ങനെ ഭരണഘടന അനുവദിച്ച എല്ലാ അവകാശങ്ങളെയും കേന്ദ്രീകരിച്ചാണ്. ഇത് ഫാഷിസത്തിന്‍റെ വംശഹത്യ വിപുലമായ രീതിയിൽ ഒരുങ്ങുന്നതിന്‍റെ സൂചനകൂടിയാണ്.

ഇപ്പോഴും നിങ്ങൾ മൗനത്തിലാണെങ്കിൽ സംശയിക്കണ്ട, നിങ്ങൾ ഫാഷിസ്റ്റ് ചേരിയിൽതന്നെയാണ്.

News Summary - madhyamam weekly thudakkam