Begin typing your search above and press return to search.
proflie-avatar
Login

ലാറ്റിനമേരിക്കയിൽ പ്രതീക്ഷയുടെ വെട്ടം

ലാറ്റിനമേരിക്കയിൽ പ്രതീക്ഷയുടെ വെട്ടം
cancel

ഇന്ത്യയടക്കം ലോകമെങ്ങും തീവ്ര വലതുപക്ഷം ശക്തമാവുന്ന കാലമാണിത്. വൈകാതെ കൂടുതൽ രാജ്യങ്ങളിൽ തീവ്ര വലതുകാർ അധികാരത്തിൽ വരുമെന്ന കാര്യവും ഉറപ്പ്. ന്യൂനപക്ഷങ്ങൾക്കു നേരെ വംശീയ ഉന്മൂലനം നടത്തി വൻകിട കോർപറേറ്റുകളുടെ ദല്ലാളായി മാറുന്നതാണ് പൊതുവിൽ തീവ്രവലതിന്റെ, നവനാസിസത്തിന്റെ സ്വഭാവം. എന്നാൽ, ലാറ്റിനമേരിക്കയിൽനിന്ന് ചില നല്ല വാർത്തകൾ വരുന്നുണ്ട്. പെ​​​റു​​​വി​​​ലും ബ്ര​​​സീ​​​ലി​​​ലും ജ​​​ന​​​ങ്ങ​​​ളും ജ​​​നാ​​​ധി​​​പ​​​ത്യ പ്ര​​​സ്ഥാ​​​ന​​​ങ്ങ​​​ളും ഫാഷിസത്തിനെതിരെ തെ​​​രു​​​വി​​​ലി​​​റ​​​ങ്ങി​​​യി​​​രി​​​ക്കു​​​ക​​​യാ​​​ണ്. ആ ജനാധിപത്യ പ്രക്ഷോഭങ്ങൾ വിജയത്തിലേക്ക്...

Your Subscription Supports Independent Journalism

View Plans

ന്ത്യയടക്കം ലോകമെങ്ങും തീവ്ര വലതുപക്ഷം ശക്തമാവുന്ന കാലമാണിത്. വൈകാതെ കൂടുതൽ രാജ്യങ്ങളിൽ തീവ്ര വലതുകാർ അധികാരത്തിൽ വരുമെന്ന കാര്യവും ഉറപ്പ്. ന്യൂനപക്ഷങ്ങൾക്കു നേരെ വംശീയ ഉന്മൂലനം നടത്തി വൻകിട കോർപറേറ്റുകളുടെ ദല്ലാളായി മാറുന്നതാണ് പൊതുവിൽ തീവ്രവലതിന്റെ, നവനാസിസത്തിന്റെ സ്വഭാവം.

എന്നാൽ, ലാറ്റിനമേരിക്കയിൽനിന്ന് ചില നല്ല വാർത്തകൾ വരുന്നുണ്ട്. പെ​​​റു​​​വി​​​ലും ബ്ര​​​സീ​​​ലി​​​ലും ജ​​​ന​​​ങ്ങ​​​ളും ജ​​​നാ​​​ധി​​​പ​​​ത്യ പ്ര​​​സ്ഥാ​​​ന​​​ങ്ങ​​​ളും ഫാഷിസത്തിനെതിരെ തെ​​​രു​​​വി​​​ലി​​​റ​​​ങ്ങി​​​യി​​​രി​​​ക്കു​​​ക​​​യാ​​​ണ്. ആ ജനാധിപത്യ പ്രക്ഷോഭങ്ങൾ വിജയത്തിലേക്ക് നീങ്ങുന്നതായാണ് സൂചനകൾ.

പെറുവിൽ 2021 ജൂ​​​ലൈ​​​യി​​​ൽ, 52 ശ​​​ത​​​മാ​​​നം വോ​​​ട്ട് നേ​​​ടി അ​​​ധി​​​കാ​​​ര​​​മേ​​​റ്റ പെ​​​ഡ്രോ കാ​​​സ്റ്റി​​​ലോ​​​യു​​​ടെ നേ​​​തൃ​​​ത്വ​​​ത്തി​​​ലു​​​ള്ള ഇ​​​ട​​​തു​​​ സ​​​ർ​​​ക്കാ​​​റി​​​നെ ഡി​​​സം​​​ബ​​​റിൽ വ​​​ല​​​തു​​​പ​​​ക്ഷ​​​ം അ​​​ട്ടി​​​മ​​​റി​​​ച്ച​​​താ​​​ണ് പെ​​​റു​​​വിലെ പ്ര​േക്ഷാഭത്തിന് കാരണം. കാ​​​സ്റ്റി​​​ലോ​​​യെ ഇം​​​പീ​​​ച്ച് ചെ​​​യ്ത് ജ​​​യി​​​ലി​​​ല​​​ട​​​ച്ചു. ​​പ്ര​ക്ഷോഭത്തെ ചോ​​​ര​​​യി​​​ൽ മു​​​ക്കി​​​ക്കൊ​​​ല്ലാ​​​നാ​​​ണ് ദി​​​ന ബ​​​ലു​​​വ​​​ർ​​​ട്ടി​​​ന്റെ നേ​​​തൃ​​​ത്വ​​​ത്തി​​​ലു​​​ള്ള സ​​​ർ​​​ക്കാ​​​റും സൈ​​​ന്യ​​​വും ശ്ര​​​മി​​​ക്കു​​​ന്ന​​​ത്. കഴിഞ്ഞയാഴ്ച ജ​​​ന​​​കീ​​​യ​​ റാ​​​ലി​​​ക്ക് നേ​​​രെ​​​യു​​​ണ്ടാ​​​യ വെ​​​ടി​​​വെ​​​പ്പി​​​ൽ 17 പ്ര​​​ക്ഷോ​​​ഭ​​​ക​​​ർ കൊ​​​ല്ല​​​പ്പെ​​​ട്ട​​​ു.

ബ്ര​​​സീ​​​ലി​​​ൽ ലുല ഡ ​​​സി​​​ൽ​​​വ​​​യു​​​ടെ നേ​​​തൃ​​​ത്വ​​​ത്തി​​​ലു​​​ള്ള ഇ​​​ട​​​തു​​​സ​​​ർ​​​ക്കാ​​​റി​​​​നെ അ​​​ട്ടി​​​മ​​​റി​​​ക്കാ​​​നു​​​ള്ള ശ്ര​​​മ​​​വും ജനങ്ങളുടെ എതിർപ്പിൽ കലാശിച്ചു. ലി​​​ബ​​​റ​​​ൽ പാ​​​ർ​​​ട്ടി നേ​​​താ​​​വും മു​​​ൻ പ്ര​​​സി​​​ഡ​​​ന്റും തീ​​​വ്ര​​​ വ​​​ല​​​തു​​​പ​​​ക്ഷ​​​ക്കാ​​​ര​​​നു​​​മാ​​​യ ജെ​​​യ്ർ ബൊ​​​ൽ​​​സൊ​​നാ​​​രോ​​​യെ തോ​​​ൽ​​​പി​​​ച്ച് ലു​​​ല അധികാരത്തിലേ​റിയിട്ട് അധികമായില്ല. തെ​​​ര​​​ഞ്ഞെ​​​ടു​​​പ്പ് തോ​​​ൽ​​​വി സ​​​മ്മ​​​തി​​​ക്കാ​​​ൻ കൂ​​​ട്ടാ​​​ക്കാ​​​ത്ത ബൊൽ​​സൊ​​നാ​​​രോ​​​യു​​​ടെ ആ​​​ളു​​​ക​​​ൾ പാ​​​ർ​​​ല​​​മെ​​​ന്റി​​​ന്റെ​​​യും ജു​​​ഡീ​​​ഷ്യ​​​റി​​​യു​​​ടെ​​​യും എ​​​ക്സി​​​ക്യൂ​​​ട്ടി​​​വി​​​ന്റെ​​​യും ആ​​​സ്ഥാ​​​ന മ​​​ന്ദി​​​ര​​​ങ്ങ​​​ളി​​​ലേ​​​ക്ക് ഇ​​​ര​​​ച്ചു​​​ക​​​യ​​​റി ആ​​​ക്ര​​​മ​​​ണം അ​​​ഴി​​​ച്ചു​​​വി​​​ട്ടു. 2021 ജ​​​നു​​​വ​​​രി ആ​​​റി​​​ന് അ​​​മേ​​​രി​​​ക്ക​​​യി​​​ൽ ട്രം​​​പ് അ​​​നു​​​കൂ​​​ലി​​​ക​​​ൾ വാ​​​ഷി​​​ങ്ട​​​ണി​​​ലെ പാ​​​ർ​​​ല​​​മെ​​​ന്റ് മ​​​ന്ദി​​​രം (കാ​​​പി​​​റ്റോ​​​ൾ ബി​​​ൽ​​​ഡി​​​ങ്) ആ​​​ക്ര​​​മി​​​ച്ച​​​തി​​​ന് സ​​​മാ​​​ന​​​മാ​​​യ സം​​​ഭ​​​വ​​​ങ്ങ​​​ളാ​​​ണ് ബ്ര​​​സീ​​​ലി​​​ലും അ​​​ര​​​​ങ്ങേ​​​റി​​​യ​​​ത്. പ​േക്ഷ, ജനം അത് ചെറുത്തു തോൽപിച്ചു. ജ​​​ന​​​കീ​​​യ സ​​​ർ​​​ക്കാ​​​റി​​​നെ നി​​​ല​​​നി​​​ർ​​​ത്താ​​​നു​​​ള്ള പോ​​​രാ​​​ട്ട പാ​​​ത​​​യി​​​ലാ​​​ണ് ഇപ്പോൾ ബ്ര​​​സീ​​​ലി​​​യ​​​ൻ ജ​​​ന​​​ത.

പെറുവും ബ്രസീലും പ്രതീക്ഷയുടെ ചെറുവെട്ടങ്ങളാണ്. ലോകം പൂർണമായി തീവ്ര വലതുപക്ഷക്കാരുടെ പിടിയിൽ അമരാതിരിക്കാനുള്ള പോരാട്ടം ​ജനാധിപത്യ വിശ്വാസികൾക്ക് സ​േന്താഷത്തിന് വക നൽകുന്നു. നവനാസിസത്തിനും വലതുപക്ഷത്തിനുമെതിരെ ഉ​​​യ​​​ർ​​​ന്നു​​​ കേ​​​ൾ​​​ക്കു​​​ന്ന പ്ര​​​ധാ​​​ന ബ​​​ദ​​​ൽ ശ​​​ബ്ദ​​​ങ്ങ​​​ൾ ലാ​​​റ്റി​​​ന​​​മേ​​​രി​​​ക്ക​​​ൻ നാ​​​ടു​​​ക​​​ളി​​​ൽ​​​നി​​​ന്നാ​​​ണ്. ഫലപ്രദമായി വലതുപക്ഷത്തെ പ്രതിരോധിച്ചതിന്റെ പാരമ്പര്യമുള്ള ലാറ്റിനമേരിക്ക ഇപ്പോൾ ആ പാത കൂടുതൽ വികസിപ്പിച്ചിട്ടുണ്ട്. കൊ​​​ളം​​​ബി​​​യ, ചി​​​ലി, ഹോ​​​ണ്ടു​​​റ​​​സ്, വെ​​​നിസ്വേ​​​ല, നി​​​ക​​​ര​ാഗ്വ, ക്യൂ​​​ബ, മെ​​​ക്സി​​​കോ, ബൊ​​​ളീ​​​വി​​​യ, അ​​​ർ​​​ജ​​​ന്റീ​​​ന തു​​​ട​​​ങ്ങി​​​യ രാ​​​ജ്യ​​​ങ്ങ​​​ളി​​​ലെ​​​ല്ലാം സോഷ്യലിസ്റ്റ് കാഴ്ചപ്പാടുള്ള ഇടതുപക്ഷമാണ് അധികാരത്തിൽ. ഇവയെല്ലാം പഴയ കമ്യൂണിസ്റ്റ് കാർക്കശ്യമുള്ള ഭരണമല്ല. പൂർണമായി സോഷ്യലിസ്റ്റുകളുമല്ല. പക്ഷേ, ഫാഷിസത്തിനെതിരെ ജനാധിപത്യത്തിന്റെയും കോർപറേറ്റ് വത്കരണത്തിനെതിരെ പൊതുമേഖലയുടെയും നയങ്ങൾ കുറേയെങ്കിലും മുന്നോട്ടുവെക്കുന്ന സർക്കാറുകളാണ്. ലാ​​​റ്റി​​​ന​​​മേ​​​രി​​​ക്ക​​​യി​​​ലെ ‘ഇ​​​ട​​​തു​ ഭ​​​ര​​​ണ​​കൂ​​​ട​​​’ങ്ങ​​​ളെ ത​​​ക​​​ർ​​​ക്കു​​​ക എ​​​ന്ന​​​ത് സാ​​​​​മ്രാ​​​ജ്യ​​​ത്വ​​​ത്തി​​​ന്റെ പ്ര​​​ഖ്യാ​​​പി​​​ത അ​​​ജ​​​ണ്ട​​​യാ​​​ണ്. ബ്രസീലിലെ ഭരണത്തെ അട്ടിമറിക്കാൻ അമേരിക്കൻ പദ്ധതികളാണ് ഗൂഢമായി അര​േങ്ങറിയതെന്ന് റിപ്പോർട്ടുകളുണ്ട്.

ലാറ്റിനമേരിക്കയുടെ സോഷ്യലിസ്റ്റ് ചായ്‍വ് ഈ കാലത്ത് പ്രതീക്ഷകൾ നൽകുന്നു. അത്തരം സർക്കാറുകളെ ​അധികാരത്തിലേറ്റാനും നിലനിർത്താനുമുള്ള ജനങ്ങളുടെ ജാഗ്രത വിലമതിക്കണം. ജനത്തി​െന്റ പോരാട്ടത്തിന് ഫാഷിസത്തെ മറിച്ചിടാനാകുമെന്ന തെളിവുകൂടി ലാറ്റിനമേരിക്ക നൽകുന്നു. സംശയമില്ല, ലാറ്റിനമേരിക്കയിൽനിന്ന് ഇന്ത്യൻ ജനതക്ക് പലതും പഠിക്കാനുണ്ട്. 

News Summary - madhyamam weekly thudakkam