Begin typing your search above and press return to search.
proflie-avatar
Login

ഗൊദാർദ്

ഗൊദാർദ്
cancel

''ലോ​ക​ത്തെ ഏ​റ്റ​വും സു​ന്ദ​ര​മാ​യ ത​ട്ടി​പ്പാ​ണ് സി​നി​മ'' എ​ന്ന് പ​റ​ഞ്ഞ​ത് ഗൊ​ദാ​ർ​ദാ​ണ്. ആ ​ത​ട്ടി​പ്പി​ന്റെ ഏ​റ്റ​വും മി​ക​ച്ച സം​ഘാ​ട​ക​നാ​യി​രു​ന്നു ഴാങ് ലൂക് ഗൊ​ദാ​ർ​ദ്. അ​തേ, ഗൊ​ദാ​ർ​ദ് സെ​പ്റ്റം​ബ​ർ 14​ന് എ​ൻ​ഡ് കാ​ർ​ഡ് കാ​ണി​ക്കാ​തെ, ത​ന്റെ സി​നി​മ​ക​ൾ​പോ​ലെ ത​ന്നെ വി​ട​വാ​ങ്ങി​യി​രി​ക്കു​ന്നു. ഒ​ര​ർ​ഥ​ത്തി​ൽ, അ​ദ്ദേ​ഹ​ത്തി​ന്റെ സി​നി​മ​ക​ൾ​ക്ക് എ​ൻ​ഡ് (ശു​ഭം) കാ​ർ​ഡ് ഉ​ണ്ടാ​യി​രു​ന്നി​ല്ല. ആ ​സി​നി​മ​ക​ൾ അ​വി​ടെ നി​ന്ന് തു​ടങ്ങു​ക​യാ​യി​രു​ന്ന​ല്ലോ. മോ​​ഡേ​​ൺ ലോ​​ക​സി​​നി​​മ​​യു​​ടെ മ​​റ്റൊ​​രു പേ​​രാ​​ണ് ഗൊ​​ദാ​​ർ​​ദ്....

Your Subscription Supports Independent Journalism

View Plans

''ലോ​ക​ത്തെ ഏ​റ്റ​വും സു​ന്ദ​ര​മാ​യ ത​ട്ടി​പ്പാ​ണ് സി​നി​മ'' എ​ന്ന് പ​റ​ഞ്ഞ​ത് ഗൊ​ദാ​ർ​ദാ​ണ്. ആ ​ത​ട്ടി​പ്പി​ന്റെ ഏ​റ്റ​വും മി​ക​ച്ച സം​ഘാ​ട​ക​നാ​യി​രു​ന്നു ഴാങ് ലൂക് ഗൊ​ദാ​ർ​ദ്. അ​തേ, ഗൊ​ദാ​ർ​ദ് സെ​പ്റ്റം​ബ​ർ 14​ന് എ​ൻ​ഡ് കാ​ർ​ഡ് കാ​ണി​ക്കാ​തെ, ത​ന്റെ സി​നി​മ​ക​ൾ​പോ​ലെ ത​ന്നെ വി​ട​വാ​ങ്ങി​യി​രി​ക്കു​ന്നു. ഒ​ര​ർ​ഥ​ത്തി​ൽ, അ​ദ്ദേ​ഹ​ത്തി​ന്റെ സി​നി​മ​ക​ൾ​ക്ക് എ​ൻ​ഡ് (ശു​ഭം) കാ​ർ​ഡ് ഉ​ണ്ടാ​യി​രു​ന്നി​ല്ല. ആ ​സി​നി​മ​ക​ൾ അ​വി​ടെ നി​ന്ന് തു​ടങ്ങു​ക​യാ​യി​രു​ന്ന​ല്ലോ.

മോ​​ഡേ​​ൺ ലോ​​ക​സി​​നി​​മ​​യു​​ടെ മ​​റ്റൊ​​രു പേ​​രാ​​ണ് ഗൊ​​ദാ​​ർ​​ദ്. ഫ്രെ​യി​മു​ക​ളെ ത​ക​ർ​ത്തു​ക​ള​യു​ക​യാ​യി​രു​ന്നു അ​ദ്ദേ​ഹം. അ​തു​വ​രെ നി​ല​നി​ന്ന സി​​നി​​മാ​ശീ​​ല​​ങ്ങ​​ളെ മു​ഴു​വ​ൻ പൊ​ളി​ച്ചി​ട്ടു. ക​​ഥ പ​​റ​​ച്ചി​​ലി​​ന്റെ തു​​ട​​ക്കം, മ​​ധ്യം, അ​​വ​​സാ​​നം തു​​ട​​ങ്ങി​യ സാ​മ്പ്ര​​ദാ​​യി​​ക ക്ര​​മ​ം അ​േ​ദ്ദ​ഹ​ത്തി​ന് സ്വീ​കാ​ര്യ​മാ​യി​രു​ന്നി​ല്ല. 'ബ്രെ​​​​​ത്‍ല​​​​​സ്', 'ക​ൺ​ടം​പ്റ്റ്' തു​ട​ങ്ങി '3D' വ​​രെ ഗൊ​ദാ​ർ​ദ് പ​​രീ​​ക്ഷ​​ണ​​ങ്ങ​​ൾ ന​ട​ത്തി. അ​ത് ന​​മു​​ക്ക് അ​​സ്വ​​സ്ഥ​​ത​യും ചു​ട്ടു​പൊ​ള്ള​ലു​ക​ളും സ​മ്മാ​നി​ച്ചു.

രാഷ്ട്രീയമായി​രു​ന്നു ഗൊ​ദാ​ർ​ദി​നെ ന​യി​ച്ചി​രു​ന്ന​ത്. രാ​ഷ്ട്രീ​യ സി​നി​മ​ക​ൾ ഉ​ണ്ടാ​ക്കു​ക​യ​ല്ല, രാ​ഷ്ട്രീ​യ​മാ​യി സി​നി​മ​ക​ൾ പ​റ​യു​ക​യാ​ണ് വേ​ണ്ട​തെ​ന്ന് അ​ദ്ദേ​ഹം പ​റ​ഞ്ഞു. ഗൊ​ദാ​ർ​ദ് ആ​ക്രോ​ശി​ക്കു​ന്ന ഒ​രു വി​ഷ്വ​ൽ ഉ​ണ്ട്. അ​തി​ൽ പ​റ​യു​ന്നു, ''ന​മ്മ​ൾ വി​ദ്യാ​ർ​ഥി​ക​ളോ​ടും തൊ​ഴി​ലാ​ളി​ക​ളോ​ടും ഐ​ക്യ​പ്പെ​ടു​ന്ന​തി​നെ​പ്പ​റ്റി പ​റ​യു​ന്നു, എ​ന്നി​ട്ട് ട്രാ​ക്കി​ങ് ഷോ​ട്ടു​ക​ളെ​യും ക്ലോ​സ്അ​പ്പു​ക​ളെ​യും പ​റ​ഞ്ഞു​കൊ​ണ്ടി​രി​ക്കു​ന്നു, നി​ങ്ങ​ൾ വി​ഡ്ഢി​ക​ളാ​ണ്.''

ഫ്ര​​​​​ഞ്ച് ന​​​​​വ​​​​​ത​​​​​രം​​​​​ഗ (ന്യൂ​​​​​വേ​​​​​വ്) സി​​​​​നി​​​​​മ​​​​​ക​​​​​ളി​​​​​ലൂ​​​​​ടെ ച​​​​​ല​​​​​ച്ചി​​​​​ത്രരം​​​​​ഗ​​​​​ത്തെ വി​​​​​ഗ്ര​​​​​ഹ​​​​​ഭ​​​​​ഞ്ജ​​​​​ക​​​​​രു​​​​​ടെ ഗോ​​​​​ഡ്ഫാ​​​​​ദ​​​​​ർ ആ​​​​​യ, ലോ​​​​​ക​​​​​സി​​​​​നി​​​​​മ​​​​​യു​​​​​ടെ മു​​​​​ഖം മാ​​​​​റ്റി​​​​​യ ഴാ​​​​​ങ് ലു​​​​​ക് ഗൊ​​​​​ദാ​​​​​ർ​​​​​ദ് (91) സ്വി​​​​​റ്റ്സ​​​​​ർ​​​​​ല​​​​​ൻ​​​​​ഡി​​​​​ലെ റോ​​​​​ളി​​​​​ലു​​​​​ള്ള വ​​​​​സ​​​​​തി​​​​​യി​​​​​ലാ​​​​​യി​​​​​രു​​​​​ന്നു വി​ട​വാ​ങ്ങി​യ​ത്. 1930 ഡി​​​​​സം​​​​​ബ​​​​​ർ മൂ​​​​​ന്നി​​​​​ന് പാ​​​​​രി​​​​​സി​​​​​ലാ​​​​​ണ് സ്വി​​​​​സ് ഫി​​​​​സി​​​​​ഷ്യ​​​​​നാ​​​​​യി​​​​​രു​​​​​ന്ന പോ​​​​​ൾ ​ഗൊ​​​​​ദാ​​​​​ർ​​​​​ദി​​​​​ന്റെ​​​​​യും ഒ​​​​​ഡി​​​​​ലി​​​​​ന്റെ​​​​​യും മ​​​​​ക​​​​​നാ​​​​​യി ഗൊ​ദാ​ർ​ദി​െ​ന്റ ജ​​​​​ന​​​​​നം. പാ​​​​​രി​​​​​സ് സ​​​​​ർ​​​​​വ​​​​​ക​​​​​ലാ​​​​​ശാ​​​​​ല​​​​​യി​​​​​ലെ ന​​​​​ര​​​​​വം​​​​​ശ​​​​​ശാ​​​​​സ്ത്ര പ​​​​​ഠ​​​​​ന​​​​ം പാ​തി​വ​ഴി​യി​ൽ നി​ർ​ത്തി. 1950ക​​​​​ളു​​​​​ടെ പ​​​​​കു​​​​​തി​​​​​യോ​​​​​ടെ ഹ്ര​​​​​സ്വ​​​​ചി​​​​​ത്ര​​​​​ങ്ങ​​​​​ൾ ചെ​​​​യ്തു. 1960ൽ ​​​​​ആ​​​​​ദ്യ ഫീ​​​​​ച്ച​​​​​ർ സി​​​​​നി​​​​​മ​​​​ 'ബ്രെ​​​​​ത്‍ല​​​​​സ്' ചെ​യ്തു. 1968ൽ ​വ​സ​ന്തക​ലാ​പ​ങ്ങ​ളി​ലെ പ്ര​​​​​തി​​​​​ഷേ​​​​​ധ പോ​​​​​രാ​​​​​ട്ട​​​​​ങ്ങ​​​​​ളി​​​​​ൽ പ​​​​​ങ്കാ​​​​​ളി​​​​​യാ​​​​​യി. 90ാം വ​​​​​യ​​​​​സ്സി​​​​​ലും സി​​​​​നി​​​​​മ​​​​​യി​​​​​ൽ സ​​​​​ജീ​​​​​വ​​​​​മാ​​​​​യി​​​​​രു​​​​​ന്നു. 2018ൽ ​​​​​നി​​​​​ർ​​​​​മി​​​​​ച്ച 'ദ ​​​​​ഇ​​​​​മേ​​​​​ജ് ബു​​​​​ക്ക്' എ​​​​​ന്ന സി​​​​​നി​​​​​മ കാ​​​​​ൻ​ മേ​​​​​ള​​​​​യി​​​​​ൽ മി​​​​​ക​​​​​ച്ച ചി​​​​​ത്ര​​​​​ത്തി​​​​​ന് നാ​​​​​മ​​​​​നി​​​​​ർ​​​​​ദേ​​​​​ശം ചെ​​​​​യ്യ​​​​​പ്പെ​​​​​ട്ടു. 'എ ​​​​​വു​​​​​മ​​​​​ൺ ഈ​​​​​സ് എ ​​​​​വു​​​​​മ​​​​​ൺ', 'മൈ ​​​​​ലൈ​​​​​ഫ് ടു ​​​​​ലി​​​​​വ്', 'ദ ​​​​​ലി​​​​​റ്റ്ൽ സോ​​​​​ൾ​​​​​ജ്യ​​​​​ർ', 'എ ​​​​​മാ​​​​​രീ​​​​​ഡ് വു​​​​​മ​​​​​ൺ' തു​​​​​ട​​​​​ങ്ങി നി​​​​​ര​​​​​വ​​​​​ധി സി​​​​​നി​​​​​മ​​​​​ക​​​​​ൾ ക്രെ​ഡി​റ്റി​ലു​ണ്ട്.

ഒ​രുകാ​ല​ത്ത് സി​നി​മ​യു​ടെ യു​വ​ത്വ​മാ​യി​രു​ന്നു ഗൊ​ദാ​ർ​ദ്. പ്രാ​യം തൊ​ണ്ണൂ​റു ക​ട​ക്കു​മ്പോ​ഴും ആ ​യു​വ​ത്വം സി​നി​മ​യി​ൽ നി​ല​നി​ർ​ത്തി​യെ​ന്ന​തും പു​തു​വ​ഴി​ക​ൾ തേ​ടി സി​നി​മ​യു​ടെ ഭാ​ഷ അ​ടി​ക്ക​ടി പു​തു​ക്കാ​ൻ ശ്ര​മി​ച്ചു​വെ​ന്നി​ട​ത്തു​മാ​ണ് ഗൊ​ദാ​ർ​ദി​ന്റെ എ​ക്കാ​ല​ത്തെ​യും പ്ര​സ​ക്തി. പു​തി​യ ഗൊ​ദാ​ർ​ദു​മാ​ർ​ക്ക് ധൈ​ര്യ​മാ​യി ക​ട​ന്നു​വ​രാ​ൻ ക​ഴി​യു​ന്നവി​ധ​ത്തി​ൽ ഗൊ​ദാ​ർ​ദ് വ​ഴി​വെ​ട്ടി​യി​ട്ടു​ണ്ട്. അ​വി​േ​ട​ക്ക് യു​വ​ത്വ​മു​ള്ള സി​നി​മ​ക​ൾ ക​ട​ന്നു​വ​ര​​െട്ട, അ​താ​വും ഗൊ​ദാ​ർ​ദി​നു​ള്ള യ​ഥാ​ർ​ഥ അ​ഭി​വാ​ദ്യം.

News Summary - madhyamam weekly thudakkam