Begin typing your search above and press return to search.
proflie-avatar
Login

ജ​നാ​ധി​പ​ത്യ​വി​രു​ദ്ധം ഈ ​സ​ർ​ക്കു​ല​ർ

ജ​നാ​ധി​പ​ത്യ​വി​രു​ദ്ധം ഈ ​സ​ർ​ക്കു​ല​ർ
cancel

രാ​ജ്യ​ത്ത്​ നി​ശ്ചി​ത ജ​ന​സ​മൂ​ഹ​ത്തെ സ​ന്ദ​ർ​ശി​ക്കാ​നും കൂ​ടി​ക്കാ​ണാ​നും മു​ൻ​കൂ​ർ അ​നു​മ​തി തേ​ട​ൽ പ​തി​വി​ല്ല. ജ​യി​ൽ സ​ന്ദ​ർ​ശ​ന​ത്തി​നുപോ​ലും മു​ൻ​കൂ​ർ അ​നു​മ​തി വേ​ണ്ട. കാ​ഴ്ചബം​ഗ്ലാ​വി​ല​ട​ക്കം ക​യ​റാ​ൻ അ​ന്നു രാ​വി​ലെ ടി​ക്ക​റ്റ്​ എ​ടു​ത്താ​ൽ മ​തി​യാ​കും. അ​പ്പോ​ൾ പി​ന്നെ കേ​ര​ള പ​ട്ടി​ക​വ​ർ​ഗ വി​ക​സ​ന വ​കു​പ്പ്​ ഇ​റ​ക്കി​യ സ​ർ​ക്കു​ല​ർ എ​ന്തി​നാ​ണ്​?

ഇ​​​നി​​​മു​​​ത​​​ൽ ആ​​​ദി​​​വാ​​​സി മേ​​​ഖ​​​ല​​​ക​​​ളി​​​ൽ വി​​​വ​​​ര​​​ശേ​​​ഖ​​​ര​​​ണം ന​​​ട​​​ത്താ​​​നും ക്യാ​​​മ്പു​​​ക​​​ൾ സം​​​ഘ​​​ടി​​​പ്പി​​​ക്കാ​​​നു​​​മെ​​​ല്ലാം പ​​​ട്ടി​​​ക​​​വ​​​ർ​​​ഗ വ​​​കു​​​പ്പി​​​ന്റെ ജി​​​ല്ല ഓ​​​ഫി​​​സു​​​ക​​​ളി​​​ൽ​​​നി​​​ന്ന് ര​​​ണ്ടാ​​​ഴ്ച മു​​​മ്പെ​​​ങ്കി​​​ലും അ​​​നു​​​മ​​​തി വാ​​​ങ്ങ​​​ണ​​​മെ​​​ന്നാ​​​ണ് സ​ർ​ക്കാ​ർ സ​ർ​ക്കു​ല​ർ. പ​​ട്ടി​​ക​​വ​​ർ​​ഗ വി​​ക​​സ​​ന​​വ​​കു​​പ്പി​​ന്റെ മു​​ൻ‌​​കൂ​​ർ അ​​നു​​മ​​തി​​യി​​ല്ലാ​​തെ ഊ​​രു​​ക​​ളി​​ലേ​​ക്കു​​ള്ള വ്യ​​ക്തി​​ക​​ളു​​ടെ​​യും സം​​ഘ​​ട​​ന​​ക​​ളു​​ടെ​​യും സ​​ന്ദ​​ർ​​ശ​​ന​​വും വി​​വ​​ര​​ശേ​​ഖ​​ര​​ണ​​വും നി​​ർ​ത്തി​​വെ​പ്പി​​ക്കാ​​ൻ ന​​ട​​പ​​ടി​​യെ​​ടു​​ക്ക​​ണ​​മെ​​ന്ന് പ്ര​​സ്താ​​വി​​ച്ചാ​ണ്​ പ​​ട്ടി​​ക​​വ​​ർ​​ഗ വി​​ക​​സ​​ന​​വ​​കു​​പ്പ് ഉ​ത്ത​ര​വ്​ ഇ​റ​ക്കി​യ​ത്. പ​​ട്ടി​​ക​​വ​​ർ​​ഗ മേ​​ഖ​​ല​​ക​​ളി​​ലെ ഗ​​വേ​​ഷ​​ണാ​​നു​​മ​​തി, ഫീ​​ൽ​​ഡ് സ​​ർ​​വേ, ഇ​​ന്റേ​​ൺ​​ഷി​​പ്പ്, ക്യാ​​മ്പു​​ക​​ൾ സം​​ഘ​​ടി​​പ്പി​​ക്ക​​ൽ എ​​ന്നി​​വ​​ക്ക് അ​​നു​​മ​​തി ന​​ൽ​​കു​​ന്ന​​ത് സം​​ബ​​ന്ധി​​ച്ച് മാ​​ർ​​ഗ​​നി​​ർ​​ദേ​​ശ​​ങ്ങ​​ൾ ന​​ൽ​​കു​​ന്ന​​തു​​മാ​​യി ബ​​ന്ധ​​പ്പെ​​ട്ടാ​​ണ് ബി 2 - 1740/ 22 ​​എ​​ന്ന ന​​മ്പ​​റാ​​യി മേ​​യ് 12ന് സ​​ർ​​ക്കു​​ല​​ർ പു​​റ​​ത്തി​​റ​​ക്കി​​യ​​ത്.

സ​ർ​ക്ക​​ു​ല​ർ ന​ട​പ്പാ​ക്കു​ന്ന​തോ​ടെ സ്വ​​ത​​ന്ത്ര​​മാ​​യ ഗ​​വേ​​ഷ​​ണ​​പ്ര​​വ​​ർ​​ത്ത​​ന​​ങ്ങ​​ളും വി​​വ​​ര​​ശേ​​ഖ​​ര​​ണ​​വും പൂ​​ർ​​ണ​​മാ​​യും ത​​ട​​യ​പ്പെ​ട്ടും. മാ​ധ്യ​മ​പ്ര​വ​ർ​ത്ത​ക​ർ​ക്കുപോ​ലും ഉൗ​രു​ക​ളി​ൽ ക​ട​ക്കാ​ൻ ക​ഴി​യാ​ത്ത അ​വ​സ്ഥ വ​രും. അ​​നു​​മ​​തി​​യോ​​ടു​​കൂ​​ടി ന​​ട​​ത്തു​​ന്ന ഗ​​വേ​​ഷ​​ണ​​പ്ര​​വ​​ർ​​ത്ത​​ന​​ങ്ങ​​ൾ പൂ​​ർ​​ണ​​മാ​​യും സ​​ർ​​ക്കാ​​ർ നി​​യ​​ന്ത്ര​​ണ​​ത്തി​​ലാ​​ക്കും.

ആ​​​ദി​​​വാ​​​സി മേ​​​ഖ​​​ല​​​ക​​​ളി​​​ലെ മാ​​​വോ​​​വാ​​​ദി സാ​​​ന്നി​​​ധ്യ​​​മാ​​​ണ് ഈ ​​​നീ​​​ക്ക​​​ത്തി​​​ന് കാ​​​ര​​​ണ​​​മെ​​​ന്ന് സ​​​ർ​​​ക്കു​​​ല​​​ർ പ​റ​യാ​തെ പ​റ​യു​ന്നു​ണ്ട്. അ​ല്ലാ​തെ എ​ന്തു​കൊ​ണ്ട്​ സ​ർ​ക്കു​ല​ർ എ​ന്ന​തി​ന്​ കൃ​ത്യ​മാ​യ കാ​ര​ണം പ​റ​യു​ന്നി​ല്ല.

രാ​​ത്രി​​കാ​​ല​​ങ്ങ​​ളി​​ൽ ഊ​​രു​​ക​​ളി​​ൽ ത​​ങ്ങാ​​ൻ പാ​​ടി​​ല്ല, സ​​ന്ദ​​ർ​​ശി​​ക്കാ​​ൻ ഉ​​ദ്ദേ​​ശി​​ക്കു​​ന്ന കോ​​ള​​നി​​ക​​ളു​​ടെ വി​​വ​​ര​​ങ്ങ​​ൾ, സ​​ന്ദ​​ർ​​ശി​​ക്കു​​ന്ന തീ​യ​​തി എ​​ന്നി​​വ മു​​ൻ​​കൂ​​റാ​​യി ന​​ൽ​​ക​​ണം തു​​ട​​ങ്ങി​​യ സ​​ർ​​ക്കു​​ല​​റി​​ലെ വ്യ​​വ​​സ്ഥ​​ക​​ൾ സ്വ​​ത​​ന്ത്ര​​മാ​​യ ഗ​​വേ​​ഷ​​ണ​​ത്തെ ത​​ട​​സ്സ​​പ്പെ​​ടു​​ത്തു​​ന്ന​​താ​ണ്. ആ​​ദി​​വാ​​സി ജ​​ന​​ത​​യു​​ടെ സാ​​മൂ​​ഹി​കാ​​വ​​സ്ഥ​​യെ സം​​ബ​​ന്ധി​​ച്ച യ​​ഥാ​​ർ​​ഥ വ​​സ്തു​​ത​ മൊ​ത്തം കേ​ര​ള​ത്തി​ൽ​നി​ന്നും മ​​റ​​ച്ചു​വെ​ക്കു​ക​യാ​ണ്​ ഇ​തി​ലൂ​ടെ സം​ഭ​വി​ക്കു​ക. സം​​ര​​ക്ഷ​​ണ​​ത്തി​​ന്റെ പേ​രി​ൽ ഉൗ​രു​ക​ളെ 'മ്യൂ​സി​​യം' ആ​​ക്കി അ​​വ​​ഹേ​​ളി​​ക്കു​​ക​യാ​ണ്​ ഇ​തി​ലൂ​ടെ സം​ഭ​വി​ക്കു​ക. ഭ​​ര​​ണ​​ഘ​​ട​​ന ഉ​​റ​​പ്പു​​ന​​ൽ​​കു​​ന്ന ജീ​​വി​​ക്കാ​​നു​​ള്ള അ​​വ​​കാ​​ശം എ​​ന്നാ​​ൽ മ​​നു​​ഷ്യ​​നെ​​പ്പോ​​ലെ ജീ​​വി​​ക്കാ​​നു​​ള്ള അ​​വ​​കാ​​ശ​​മാ​​ണ്. സ​​മൂ​​ഹ​​വു​​മാ​​യി ഇ​​ട​​പ​​ഴ​​കി ജീ​​വി​​ക്കാ​​നു​​ള്ള ആ​​ദി​​വാ​​സി ജ​​ന​​ത​​യു​​ടെ അ​​വ​​കാ​​ശ​​ത്തെ നി​​ഷേ​​ധി​​ക്കു​​ന്ന​ത്​ അം​ഗീ​ക​രി​ക്കാ​നാ​വി​ല്ല. പല കോണുകളിൽനിന്നും പ്രതിഷേധം ഉയർന്നിട്ടും ഒരു പുനരാലോചനക്കുപോലും ഇതെഴുതുമ്പോഴും (ജൂൺ ഒന്ന്, ബുധൻ) സർക്കാർ തയാറായിട്ടില്ലെന്നത് നിർഭാഗ്യകരമാണ്.

സ​​​ർ​​​ക്കാ​​​റി​​​ന്റെ ​​നി​​​ല​​​പാ​​​ടി​​​നെ​​​തി​​​രെ ആ​​​ദി​​​വാ​​​സി നേ​​​താ​​​ക്ക​​​ൾ രം​​​ഗ​​​ത്തെ​​​ത്തി​യി​രി​ക്കു​ന്നു​വെ​ന്ന​ത്​ ന​ല്ല കാ​ര്യ​മാ​ണ്. ഒ​​രു ജ​​നാ​​ധി​​പ​​ത്യ സ​​മൂ​​ഹ​​ത്തി​​ന് ഒ​​രി​​ക്ക​​ലും യോ​​ജി​​ക്കാ​​ൻ ക​​ഴി​​യാ​​ത്ത​ സ​ർ​ക്കു​ല​ർ സ​ർ​ക്കാ​ർ പി​ൻ​വ​ലി​ക്ക​ണം. അ​തി​നാ​യി മു​ഴു​വ​ൻ സ​മൂ​ഹ​വും രം​ഗ​ത്തു​വ​ര​ണം. ഉൗ​രു​ക​ളി​ലേ​ക്ക്​ ഐ​ക്യ​ത്തി​ന്‍റെ ക​ര​ങ്ങ​ൾ നീ​ട്ട​ണം.

Show More expand_more
News Summary - madhyamam weekly thudakkam