Begin typing your search above and press return to search.
proflie-avatar
Login

അ​ഗ്‌​നി​വീ​ര​ർ

അ​ഗ്‌​നി​വീ​ര​ർ
cancel

സൈ​നി​ക​വ​ത്ക​രി​ക്ക​പ്പെ​ട്ട രാ​ജ്യം ഒ​രു സം​ഘ്​പ​രി​വാ​ർ-ഫാ​ഷി​സ്റ്റ് ആ​ശ​യ​മാ​ണ്. സൈ​നി​ക​വ​ത്ക​രി​ക്ക​പ്പെ​ട്ട സ്റ്റേ​റ്റ് എ​ന്ന മു​സോ​ള​ിനി​യു​ടെ ആ​ശ​യ​ത്തെ വ​ള​രെ മു​മ്പേ പി​ൻ​പ​റ്റു​ന്ന തീ​വ്ര​ഹി​ന്ദു​ത്വ​വാ​ദി​ക​ൾ അ​തി​നാ​യി കാ​ല​ങ്ങ​ളാ​യി ശ്ര​മി​ക്കു​ന്നു. ഇ​ന്ത്യ​ൻ സൈ​നി​ക സം​വി​ധാ​ന​ത്തെ തീ​ർ​ത്തും ഹി​ന്ദു​ത്വ​രീ​തി​യി​ൽ മാ​റ്റി​ത്തീ​ർ​ക്കു​ന്ന​തി​ൽ പ​ല​പ്പോ​ഴും മോ​ദി ഭ​ര​ണ​കൂ​ട​വും അ​തി​ന്റെ ഹി​ന്ദു​ത്വ പ്ര​ത്യ​യ​ശാ​സ്ത്ര​ത്തി​നും ക​ഴി​ഞ്ഞി​ട്ടു​ണ്ട്. ഒ​റ്റ സൈ​നി​ക മേ​ധാ​വി എ​ന്ന ജ​നാ​ധി​പ​ത്യ​വി​രു​ദ്ധ​ത അ​തി​ന്റെ തു​ട​ർ​ച്ച​യാ​യി​രു​ന്നു....

Your Subscription Supports Independent Journalism

View Plans

സൈ​നി​ക​വ​ത്ക​രി​ക്ക​പ്പെ​ട്ട രാ​ജ്യം ഒ​രു സം​ഘ്​പ​രി​വാ​ർ-ഫാ​ഷി​സ്റ്റ് ആ​ശ​യ​മാ​ണ്. സൈ​നി​ക​വ​ത്ക​രി​ക്ക​പ്പെ​ട്ട സ്റ്റേ​റ്റ് എ​ന്ന മു​സോ​ള​ിനി​യു​ടെ ആ​ശ​യ​ത്തെ വ​ള​രെ മു​മ്പേ പി​ൻ​പ​റ്റു​ന്ന തീ​വ്ര​ഹി​ന്ദു​ത്വ​വാ​ദി​ക​ൾ അ​തി​നാ​യി കാ​ല​ങ്ങ​ളാ​യി ശ്ര​മി​ക്കു​ന്നു. ഇ​ന്ത്യ​ൻ സൈ​നി​ക സം​വി​ധാ​ന​ത്തെ തീ​ർ​ത്തും ഹി​ന്ദു​ത്വ​രീ​തി​യി​ൽ മാ​റ്റി​ത്തീ​ർ​ക്കു​ന്ന​തി​ൽ പ​ല​പ്പോ​ഴും മോ​ദി ഭ​ര​ണ​കൂ​ട​വും അ​തി​ന്റെ ഹി​ന്ദു​ത്വ പ്ര​ത്യ​യ​ശാ​സ്ത്ര​ത്തി​നും ക​ഴി​ഞ്ഞി​ട്ടു​ണ്ട്. ഒ​റ്റ സൈ​നി​ക മേ​ധാ​വി എ​ന്ന ജ​നാ​ധി​പ​ത്യ​വി​രു​ദ്ധ​ത അ​തി​ന്റെ തു​ട​ർ​ച്ച​യാ​യി​രു​ന്നു. ഇ​പ്പോ​ഴി​താ 'അ​ഗ്‌​നി​പ​ഥ്' എ​ന്ന പു​തി​യ പ​ദ്ധ​തി​യു​മാ​യി മോ​ദി​സ​ർ​ക്കാ​ർ വ​ന്നി​രി​ക്കു​ന്നു.

പ​തി​നേ​ഴ​ര വ​യ​സ്സാ​യ കു​ട്ടി​ക​ളെ നാ​ലു വ​ർ​ഷ​ത്തേ​ക്ക് സൈ​നി​കസേ​വ​ന​ത്തി​ന്റെ ഭാ​ഗ​മാ​ക്കു​ക​യാ​ണ് അ​ഗ്‌​നി​പ​ഥ് പ​ദ്ധ​തി. തെ​ര​ഞ്ഞെ​ടു​ക്ക​പ്പെ​ടു​ന്ന​വ​ർ അ​ഗ്‌​നി​വീ​ര​രാ​യി അ​റി​യ​പ്പെ​ടും. ഈ​വ​ർ​ഷം 46,000 പേ​രെ റി​ക്രൂ​ട്ട് ചെ​യ്യും. പ്ര​തി​മാ​സം 30,000 രൂ​പ ശ​മ്പ​ളം, നാ​ല് വ​ർ​ഷ​ത്തി​നുശേ​ഷം 11.71 ല​ക്ഷം രൂ​പ ല​ഭി​ക്കും. 25 ശ​ത​മാ​നം പേ​ർ​ക്ക് സൈ​ന്യ​ത്തി​ൽ സ്ഥി​ര​നി​യ​മ​നം ല​ഭി​ച്ചേ​ക്കും. പെ​ൺ​കു​ട്ടി​ക​ൾ​ക്കും പ​ങ്കെ​ടു​ക്കാം. വി​ജ്ഞാ​പ​നം പു​റ​ത്തി​റ​ങ്ങി​യി​ട്ടു​ണ്ട്.

'അ​ഗ്‌​നി​പ​ഥ്' ഫാ​ഷി​സ​ത്തി​ന്റെ സൈ​നി​ക​വ​ത്ക​ര​ണ പ​ദ്ധ​തി​യാ​ണെ​ന്ന് സു​വ്യ​ക്തം. ഈ ​പ​ദ്ധ​തി​ക്ക് പ​ല​തു​ണ്ട് കു​ഴ​പ്പം. ഒ​ന്ന്, സ്ഥി​രം നി​യ​മ​നം എ​ന്ന​ത​ട​ക്ക​മു​ള്ള യു​വ​ജ​ന​ത​യു​ടെ സ്വ​പ്നം ഇ​ല്ലാ​താ​കും. കു​റ​ഞ്ഞ വേ​ത​ന​ത്തി​ന് പ​ണി​യെ​ടു​പ്പി​ക്കു​ക​യും ആ​നു​കൂ​ല്യ​ങ്ങ​ൾ ന​ൽ​കാ​തി​രി​ക്കു​ക​യും ചെ​യ്യ​ലാ​ണ് ഇ​തി​ന്റെ തു​ട​ർ​ച്ച.

ചെ​റു​പ്രാ​യ​ത്തി​ലേ സൈ​നി​കസേ​വ​നം നി​ർ​ബ​ന്ധ​മാ​ക്കു​ന്ന​തി​ന്റെ മ​റ്റൊ​രു വ​ള​ഞ്ഞവ​ഴി​യാ​ണ് അ​ഗ്‌​നി​പ​ഥ്. ഇ​പ്പോ​ൾത​ന്നെ ഹി​ന്ദു​ത്വ​വ​ത്ക​രി​ക്ക​പ്പെ​ട്ട സം​വി​ധാ​ന​ത്തി​ലേ​ക്ക് കൂ​ടു​ത​ൽ കൂ​ടു​ത​ൽ പേ​രെ റി​ക്രൂ​ട്ട് ചെ​യ്യു​ക​യാ​ണ് ഇ​തു​വ​ഴി സം​ഭ​വി​ക്കു​ക. ചെ​റു​പ്പ​ക്കാ​രെ ഹി​ന്ദു​ത്വ പ്ര​ത്യ​യ​ശാ​സ്ത്ര​ത്തി​ന്റെ ന​ട​ത്തി​പ്പു​കാ​രാ​യി കു​റ​ഞ്ഞ ചെ​ല​വി​ലും എ​ളു​പ്പ​ത്തി​ലും ല​ഭി​ക്കു​ക എ​ന്ന ത​ന്ത്രം വി​ജ​യ​ക​ര​മാ​യി ന​ട​പ്പാ​കും. നാ​ല് വ​ർ​ഷ​ത്തി​നു​ശേ​ഷം യു​വാ​ക്ക​ളെ ബി.​ജെ.​പി ഓ​ഫി​സു​ക​ളു​ടെ കാ​വ​ൽ​ക്കാ​രാ​യി നി​യ​മി​ക്കു​മെ​ന്ന ഉ​ന്ന​താ​ധി​കാ​ര​ങ്ങ​ളു​ടെ പ്ര​സ്താ​വ​ന ത​ന്നെ അ​പ​ക​ട​ത്തി​ന്റെ സൂ​ച​ന​യാ​ണ്.

അ​ഗ്‌​നി​പ​ഥി​നെ​തി​രെ യു​വ​ജ​ന​ങ്ങ​ൾ രാ​ജ്യ​മെ​മ്പാ​ടും തെ​രു​വി​ലി​റ​ങ്ങി. ബി​ഹാ​ർ, ഹ​രി​യാ​ന, രാ​ജ​സ്ഥാ​ൻ എ​ന്നി​വി​ട​ങ്ങ​ളി​ൽ ചെ​റു​പ്പ​ക്കാ​ർ അ​ക്ര​മ​ത്തി​ലേ​ക്ക് തി​രി​ഞ്ഞു. ചി​ല​യി​ട​ത്ത് ട്രെ​യി​നു​ക​ൾ അ​ഗ്‌​നി​ക്കി​ര​യാ​ക്കി. അ​വ​ർ അ​ഗ്‌​നി​വീ​ര​രാ​യി. ചെ​റു​പ്പ​ക്കാ​രു​ടെ രോ​ഷം ത​ട​ഞ്ഞു​നി​ർ​ത്താ​ൻ ഭ​ര​ണ​കൂ​ടം പ​ണി​പ്പെ​ടു​ക​യാ​ണി​പ്പോ​ൾ. ആ രോഷത്തെയും തങ്ങളുടെ സംവരണ അട്ടിമറിയടക്കമുള്ള നയങ്ങൾക്കും പദ്ധതിക്കും ന്യായയുക്തത നൽകാനും ഭരണകൂടം ഉപയോഗിക്കുന്നു​ണ്ട്​ എന്നത്​ വേറെ കാര്യം.

രാ​ജ്യ​ത്തി​ന​ക​ത്ത് പ​ല​ത​രം പ്ര​ക്ഷോ​ഭ​ങ്ങ​ൾ ന​ട​ക്കു​ന്നു​ണ്ട്. ക​ർ​ഷ​ക​രു​ടെ ഐ​തി​ഹാ​സി​ക​മാ​യ സ​മ​ര​ത്തി​ന്റെ വി​ജ​യം ന​മ്മ​ൾ ക​ണ്ടു. അ​തി​നുമു​മ്പ് പൗ​ര​ത്വ​സ​മ​രം ക​ണ്ടു. തൊ​ഴി​ലാ​ളി​ക​ളു​ടെ മു​ന്നേ​റ്റം മ​ഹാ​രാ​ഷ്ട്ര​യി​ല​ട​ക്കം പ്ര​ക​ട​മാ​യി. മ​റ്റൊ​രു ഇ​ന്ത്യ ഇ​പ്പോ​ഴ​ത്തെ ഇ​ന്ത്യ​ക്കു​ള്ളി​ലു​ണ്ട്. അ​താ​ണ് പു​ക​യു​ന്ന​ത്. ആ ​പു​ക​ച്ചി​ലി​ന്റെ രാ​ഷ്ട്രീ​യ​വും ച​ല​ന​നി​യ​മ​വ​ും ഭ​ര​ണാ​ധി​കാ​രി​ക​ൾ​ക്ക് മ​ന​സ്സി​ലാ​വു​മോ​യെ​ന്ന​റി​യി​ല്ല. മ​ന​സ്സി​ലാ​വാ​ൻ സാ​ധ്യ​ത​യി​ല്ല. അ​ടി​ച്ച​മ​ർ​ത്ത​ലി​ന്റെ ത​ന്ത്രം മാ​ത്രം പി​ടി​യു​ള്ള, ജ​നാ​ധി​പ​ത്യ​ബോ​ധം തൊ​ട്ടു​തീ​ണ്ടാ​ത്ത​വ​രോ​ട് പ​റ​ഞ്ഞി​ട്ടും കാ​ര്യ​മി​ല്ല. 'അ​ഗ്‌​നി​വീ​ര​ർ' ച​രി​ത്ര​മെ​ഴു​തു​മ്പോ​ഴേ പ​ല​തും അ​വ​ർ​ക്കും പി​ടി​കി​ട്ടൂ.

News Summary - madhyamam weekly archives